/വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.1163000 രൂപ ചെലവഴിച്ച് ആണ് കിറ്റ് വിതരണം ചെയ്യുന്നത്.പോഷകാഹാര വിഭഗ് തരുടെ നിർദ്ദേഷ പ്രകാരം ആ രോഗ്യത്തിന് ഗുണകരമായ റാഗി,ഓട്സ്,നുറുക്ക് ഗോതമ്പ്,കോൺഫ്ലേക്ല്സ്,മുതിര,ചെറുപയർ,വൻപയർ,അവിൽ,നിലകടല തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് കിറ്റിൽ ഉൾപെടുത്തിയിട്ടുള്ളത്.ആദ്യഘട്ടത്തിൽ മുൻഗണന വിഭാഗത്തിൽ പെട്ട അപേക്ഷ സമർപ്പിച്ച1199 പേർക്കാണ് വിതരണം ചെയ്യുന്നത്.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,വിശിഷ്ടാത്ഥികളായ കെ.എം ഗഫൂർ,അസൈനാർ പറശ്ശേരി,നീറ്റുക്കാട്ടിൽ മുഹമ്മദലി,എൻ.വേണുഗോപാൽ,സഫീർ ഷാ,സുരേഷ് പാറാതൊടി,നഗരസഭ സെക്രട്ടറി എച്ച്.സീന തുടങ്ങിയവർ സംസാരിച്ചു.കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,കെ.വി ശൈലജ,ഈസ നബ്രത്ത്,സുബിത രാജൻ,നൂർജഹാൻ നടുതൊടി,തസ്ലീമ നദീർ,ഷാഹിന റസാഖ്,ഹസീന വട്ടോളി,ആബിദ മൻസൂർ,താഹിറ ഇസ്മായിൽ‌ ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,സാജിത ടീച്ചർ,റസീന മാലിക്ക്,വീരാൻകുട്ടി പറശ്ശേരി,നൗഷാദ് നാലകത്ത്,കെ.പി അബ്ബാസ്,ഉമ്മു ഹബീബ,ബഷീറ നൗഷാദ്,സദാനന്ദൻ കോട്ടീരി,ഷൈലജ പി.പിതുടങ്ങിയവർ സംബന്ധിച്ചു.ICDS സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.