ടിപ്പർ ലോറി നിയന്ത്രണം വിട്ട് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ്സംഭവം. ഉച്ചയോടെ മെറ്റൽ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. അപകടസമയത്ത് ലോറിയിൽനിന്നും പുറത്തേക്ക് ചാടിയ ഡ്രൈവർക്ക് നിലത്തു വീണ് നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റു. ലോറിയിൽ അമിതഭാരം ഉണ്ടായിരുന്നതായി കരുതുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണംഎന്നാണ് ഡ്രൈവർ പറഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ്ആശുപ്രതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു.
തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ പ്രവീണ്‍ നാഥ് വിഷം കഴിച്ച്ആത്മഹത്യ ചെയ്തു. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കുംഎതിരെ നടന്ന സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ്നിഗമനം. രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ്പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ തമ്മിൽവേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്തപ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത്പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച്പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ്ആത്മഹത്യയെന്നാണ് നിഗമനം
തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി.
അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരപ്പള്ളി തുമ്പൂര്‍മുഴിവനത്തില്‍ മൃതദേഹം കണ്ടെത്തിയത്. തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ ആതിരയെ ഏപ്രില്‍ 29 മുതല്‍കാണാതായിരുന്നു. കാലടി പൊലീസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് അഖില്‍കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ്അഖില്‍ മൊഴി നല്‍കിയത്. അഖിലും ആതിരയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ആതിരയുടെസ്വര്‍ണാഭരണങ്ങളടക്കം അഖില്‍ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചു ചോദിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.
ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം സംഘടിപ്പിച്ചു
ചങ്ങരംകുളം : ചിയാനൂർ ജി എൽ പി സ്കൂളിൽ നടന്ന ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹിയ അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ഹക്കീം, ഡോ.സജിന ഹക്കീം എന്നിവർ ക്ലാസെടുത്തു. സതീശൻ കുറവിലങ്ങാട്, അബ്ദുൽ ലത്തീഫ്, സീനത്ത് കോക്കൂർ, എസ്ഐ പി.ജെ.ആൽബർട്ട്, പി.…
വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചാരിച്ചു.
മാസങ്ങളോളമായി തകരാരിലായ ഇ. പോസ് മെഷീൻ കാരണം റേഷൻ വിതരണ മുടങ്ങി പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിനെതിരെ വൈക്കത്തൂർ റേഷൻ കടക്കു മുമ്പിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചാരിച്ചു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാറശ്ശേരി അസ്സനാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി യൂത്ത്…
ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേസ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21), വെങ്ങോല ഒളിയ്ക്കൽആൻസ് ടി. ജോൺ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ആലുവ ∙ കഞ്ചാവ് കടത്തുകേസിൽ ഗ്രേഡ് എസ്ഐയും മകനും ഉൾപ്പെടെ 4 പേർ കൂടി അറസ്റ്റിൽ. ഇക്കഴിഞ്ഞ 22ന് ഒഡീഷയിൽ നിന്നു ട്രെയിനിൽ 28 കിലോഗ്രാം കഞ്ചാവ് ആലുവ റെയിൽവേസ്റ്റേഷനിൽ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ടു തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്എസ്ഐ പെരുമ്പാവൂർ എഴിപ്രം ഉറുമത്ത് സാജൻ (56), മകൻ നവീൻ (21), വെങ്ങോല ഒളിയ്ക്കൽആൻസ് ടി. ജോൺ (22), വട്ടയ്ക്കാട്ടുപടി ഈച്ചരമറ്റുകണ്ടം ബേസിൽ തോമസ് (22) എന്നിവരെആലുവ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പുറത്തിറങ്ങിയപ്പോള്‍ പോലീസ്! ശരീരത്തിനുള്ളില്‍ നാല് കാപ്‌സ്യൂളുകള്‍, 58 ലക്ഷം രൂപയുടെസ്വര്‍ണം.
കരിപ്പൂര്‍: കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 966 ഗ്രാം സ്വര്‍ണം പോലീസ്പിടികൂടി. കുവൈത്തില്‍നിന്ന് കരിപ്പൂരിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സാലി(28)മിനെയാണ്സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാപ്‌സ്യൂള്‍രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് പ്രതി സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്തസ്വര്‍ണത്തിന് 58.85 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സാലിം കരിപ്പൂരിലെത്തിയത്. കസ്റ്റംസ്പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ നേരത്തെ ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ആദ്യഘട്ടത്തില്‍ തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. തുടര്‍ന്ന് എക്‌സറേപരിശോധന നടത്തിയതോടെയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നാല് കാപ്‌സ്യൂളുകള്‍കണ്ടെത്തിയത്. യുവാവില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. സംഭവത്തില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോര്‍ട്ട് നല്‍കും.
Edayur മദ്രസ പ്രവേശനോത്സവം* *സംഘടിപ്പിച്ചു
എടയൂർ : മൂന്നാക്കൽ അധികാരിപ്പടി തംറീനുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ പ്രവേശനോത്സവംവിവിധ പരിപാടികളോടെ ആഘോഷിച്ചു.. അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു.. മദ്രസ പ്രസിഡന്റ് പി. കമ്മുക്കുട്ടിമാസ്റ്റർ അധ്യക്ഷത വഹിച്ചു.. പി. ഷെരീഫ് മാസ്റ്റർ, കെ. അഷറഫ്, പി. പി. ഹൈദ്രോസ്, വി. ടി. പൂക്കുഞ്ഞി തങ്ങൾ,അബൂബക്കർ ഉലൂമി, മുഹമ്മദ് കോയ തങ്ങൾ, ടി. കെ. ശുഐബ് എന്നിവർപ്രസംഗിച്ചു. പ്രവേശനോത്സവ ഗീതം ,പഠനോപകരണ വിതരണം, മദ്രസ പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയവിദ്യാർത്ഥികൾക്കുള്ള അനുമോദനം, മധുരവിതരണം എന്നിവനടന്നു എൻ. അബ്ദുറഹ്മാൻ മൗലവി, കെ. പി. അബൂബക്കർ, എം സിദ്ധീഖ്, കെ. പി. അബ്ദുൽ ബാസിത്ത്വാഫി, പി. മുഹമ്മദ്, കെ.മൊയ്‌തീൻ, എൻ. ടി. ഇർഷാദ്, പി. അബൂബക്കർ,ടി. കെ. ബാബു, പി മജീദ്എന്നിവർ നേതൃത്വം നൽകി.. സദർ മുഅല്ലിം എൻ. അബ്ദുൽ ഗഫൂർ മൗലവി സ്വാഗതവും, എൻ. ടി. ശിഹാബ് നന്ദിയും പറഞ്ഞു...
Valanchery ചുമട്ടുതൊഴിലാളി യൂണിയൻ CTU 53 ആമത് വാർഷിക ജനറൽബോഡി യോഗം വളാഞ്ചേരിയിൽനടത്തപ്പെട്ടു .
യോഗത്തിൽ 60 വയസ്സ് പൂർത്തിയായി റോളിൽ നിന്നും വിരമിച്ച വി ,വി ശംസുദ്ദീൻ, യൂസഫ് പി ,പിഅയ്യപ്പൻ, കെ ബാലൻ,കെ .പി മൊയ്തീൻ, കെ .വി ,അലി, വി .കെ അബ്ബാസ്, വി .പി കുഞ്ഞാലി, കെ ബഷീർ, ടി ,കുഞ്ഞുമുഹമ്മദ്, സി ,അബ്ദുള്ള, പി ,മൊയ്തീൻ, കെ സെയ്താലിക്കുട്ടി, വി ,പിമുഹമ്മദ് എന്നിവരെ ആദരിച്ചു. 2023-2024 വർഷകാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളായി കെ ,വി നാസർ, കെ ,പി യൂനുസ്, മുസ്തഫ വി ,കെ, ഇബ്രാഹിം വി കെ, ഗഫൂർ പി, സിദ്ദീഖ് വി, നിസാർ ഇ ടി, സുബൈർ പി പി, ഖാലിദ് സി.ടി, ബബിനേഷ് എം, മുഹമ്മദ് റഫീഖ് ടി, റഷീദ്സി ,വി, ബഷീർ എം .കെ, കോയ എൻ .ടി, പി അബൂബക്കർ,കെ ,പി അബ്ദുൽ ഖാദർ, സുധി രാജൻഎന്നിവരെ തെരഞ്ഞെടുത്തു .യോഗത്തിൽ യൂനുസ് കെ .പി സെക്രട്ടറി, പ്രസിഡണ്ട് കെ വി നാസർ ,ട്രഷറർ വി കെ മുസ്തഫ ,എന്നിവർ സംസാരിച്ചു.










