മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൻ്റെ തനത് വിദ്യാഭ്യാസ പദ്ധതിയായ എജ്യു അറ്റ് ഇരിമ്പിളിയം പദ്ധതിയുടെ ഭാഗമായി അധ്യാപക സംഗമം സംഘടിപ്പിച്ചു. അനുദിനംമാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമീപനത്തോടൊപ്പം വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും ഉയർത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ഇരിമ്പിളിയം പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് "എജ്യു @ ഇരിമ്പിളിയം''.പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ…
പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന പോത്തുകുട്ടി വളർത്തൽ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ട വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ലഭിച്ച ഗുണഭോക്ത്യ വിഹിതം അടവാക്കിയവരാണ്…
2024 – 25 ബജറ്റ് അവതരിപ്പിച്ചു.
വളാഞ്ചേരി :ആരോഗ്യം,ക്ഷേമം,കൃഷി,വിദ്യാഭ്യാസം,കായികം മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് വളാഞ്ചേരി നഗരസഭയുടെ 2024-25 വർഷത്തെ ബജറ്റ് നഗരസഭ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ് ബജറ്റ് അവതരിപ്പിച്ചു. 773100083 രൂപ വരവും748990597രൂപ ചെലവും രൂപ24109486നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ് . ഹാപ്പിനസ്സ് ഇക്കോ പാർക്ക് 7.5 കോടി,മഡ് ടർഫ് നിർമ്മാണം…
സർവ്വോദയ മേള ഡോ.കെ ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു
തവനൂർ: തിരുന്നവായ സർവ്വോദയ മേള ഡോ.കെ .ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു മേള ചെയർമാൻ സി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.പി നസീറ മുഖ്യാതിഥിയായി. ലോകസമാധാനത്തിന് ഗാന്ധിമാർഗ്ഗം മേള സന്ദേശം പീതാംബരൻ മാസ്റ്റർ പറഞ്ഞു. തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ്, ,പി. ജ്യോതി, ടി.കെ.എ…
യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അഡ്വ. നജ്മ തബ്ഷീറക്ക് ക്ഷണം.
മലപ്പുറം: യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ വിസിറ്റർ ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ അഡ്വ. നജ്മ തബ്ഷീറക്ക് ക്ഷണം. യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്സ് സംഘടിപ്പിക്കുന്നതാണ് ഒരു മാസത്തോളം നീണ്ടുനില്ക്കുന്ന ലീഡർഷിപ്പ് പ്രോഗ്രാം. പരിപാടിയിൽ പങ്കെടുക്കാനായി നജ്മ ഇന്ന് യു.എസിലേക്ക് യാത്ര തിരിക്കും.…
എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിൽ
എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 40,61,13,187 രൂപ വരവും 39,13,21,633 രൂപ ചെലവും 1,48,09,554 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അവതരിപ്പിച്ചു. സമ്പൂർണ്ണ…
കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ്,വളാഞ്ചേരി നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു
വളാഞ്ചേരി:-കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് റോഡിൽ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് അനുവതിക്കാതിരിക്കുക,അമ്പലപറമ്പ് മുതൽ ചുങ്കം വരെ യുള്ള റോഡിന്റെ ടാറ് ചെയ്യുന്ന പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തികരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ഇന്നലെ പ്രദേശ വാസികൾ നടത്തിയ റോഡ് ഉപരോധത്തിന്റെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന്റെ…
വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.
എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എൽ.ഐ.സി.ഏജന്റും സാംസ്കാരിക പ്രവർത്തകനുമായ വട്ടംകുളം തൈക്കാട് സുന്ദരൻ (52) കുമരനെല്ലൂർ കൊള്ളന്നൂർ അലി (35) എന്നിവരാണ് മരിച്ചത്. പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം.










