മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
അപകടകരമായ രീതിയിൽ ഭാരതപ്പുഴയിൽ മീൻപിടിത്തം.
പൊന്നാനി : കുത്തിയൊലിക്കുന്ന ഭാരതപ്പുഴയിലെ മീൻപിടിത്തം ആശങ്കയുണ്ടാക്കുന്നു. ചമ്രവട്ടംപാലത്തിനുസമീപത്ത് നടക്കുന്ന മീൻപിടിത്തമാണ് ഏറെ ആശങ്കയുയർത്തുന്നത്. പുഴയിലെ പാർശ്വഭിത്തിയില്ലാത്ത ഭാഗത്താണ് ആളുകൾ കൂട്ടമായി മീൻപിടിക്കാനെത്തുന്നത്. റഗുലേറ്ററിനടിയിലൂടെ പുഴ ശക്തമായി അറബിക്കടലിലേക്ക് ഒഴുകുകയാണ്. ഇവിടെയാണ്മീൻപിടിത്തവും തകൃതിയായി നടക്കുന്നത്. പുഴ ഇരുകരമുട്ടിയാണ് ഇപ്പോൾ ഒഴുകുന്നത്. തീരത്തുനിന്ന് വലയെറിഞ്ഞും ചൂണ്ടയിട്ടുമാണ്മീൻപിടിക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ പുഴയിൽ കുളിക്കുന്നതുംഇറങ്ങുന്നതുമെല്ലാം അധികൃതർ വിലക്കിയിട്ടുണ്ട്. കരയിൽ നിന്നുകൊണ്ട് മീൻപിടിക്കുന്നതിന്നിരോധനമേർപ്പെടുത്തിയിട്ടില്ലെങ്കിലും സുരക്ഷിതമല്ലാത്ത തീരത്ത് നിലയുറപ്പിച്ച് മീൻപിടിക്കുന്നതിന്അപകടസാധ്യതയേറേയാണ്. വെള്ളം ഉയരുമ്പോൾ ധാരാളം മീൻ ലഭിക്കാറുണ്ടെന്നതിനാലാണ് സുരക്ഷയില്ലാത്ത സ്ഥലത്തും മീൻപിടിത്തത്തിൽ ആളുകൾ ഏർപ്പെടുന്നത്. അപകടം വിളിച്ചുവരുത്തുന്ന ഇത്തരം നടപടികളിൽനിന്ന്ആളുകൾ സ്വയം പിൻമാറണമെന്നും അല്ലെങ്കിൽ അധികൃതർ അവരെ പിന്തിരിപ്പിക്കണമെന്നുമാണ്നാട്ടുകാർ ആവശ്യപ്പെടുന്നത്.
ജില്ലാതല വിജയോത്സവം: ജില്ലാ പഞ്ചായത്ത് വിജയികളെ അനുമോദിച്ചു
ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് എന്നിവയുടെആഭിമുഖ്യത്തില്‍ ജില്ലാതല വിജയോത്സവം നടന്നു. പരിപാടിയില്‍ 2022 ല്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ സമ്പൂര്‍ണ്ണ വിജയം നേടിയജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയുംഅനുമോദിച്ചു. ജില്ലയില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 39396 വിദ്യാര്‍ത്ഥികള്‍ പരീക്ഷഎഴുതിയതില്‍ 38996 പേരാണ് ഉപരിപഠനത്തിന് അര്‍ഹരായത്. 98.98 ശതമാനം വിജയശതമാനംനേടിയ ജില്ല സംസ്ഥാനത്ത് 11-ാം സ്ഥാനം കരസ്ഥമാക്കി. 2178 പെണ്‍കുട്ടികളും 624 ആണ്‍കുട്ടികളുമുള്‍പ്പടെ 2802 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടിയത്. 118 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടി. ഇതില്‍ 47 സര്‍ക്കാര്‍ സ്‌കൂളുകളും 34 എയ്ഡഡ്സ്‌കൂളുകളും 37 അണ്‍എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടുന്നു. വിജയോത്സവത്തിന്റെ ഉദ്ഘാനംഅഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ഐ.എസ്.ഒസര്‍ട്ടിഫിക്കറ്റേഷന്‍ നേടിയതിന്റെ പ്രഖ്യാപനവും എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസൗകര്യമൊരുക്കി പരീക്ഷ എഴുതാന്‍ വേണ്ടസജ്ജീകരണങ്ങളൊരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് അഡ്വ. കെപ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്പൊതുവിദ്യാഭ്യാസ മേഖല മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയാണ്. സര്‍ക്കാര്‍ എല്ലാവിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി. ഇന്നത്തെ കുട്ടികളാണ് നാളത്തെവാഗ്ദാനങ്ങളെന്നും നാടിനെ നയിക്കേണ്ടവരെന്നും എം.എല്‍.എ പറഞ്ഞു. തങ്ങള്‍ക്ക് താത്പര്യമുള്ളമേഖലകള്‍ കണ്ടെത്തി ലക്ഷ്യത്തിലെത്താന്‍ കുട്ടികള്‍ക്കാവണമെന്നും ശാസ്ത്രബോധവുംയുക്തിചിന്തയുമുള്ള സാമൂഹ്യബോധമുള്ളവരായി കുട്ടികള്‍ മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. *വിദ്യാഭ്യാസമേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ ജില്ലാപഞ്ചായത്തിന് കഴിഞ്ഞു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്* തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസമേഖലകയില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന്വേണ്ട ഇടപെടലുകള്‍ നടത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ.ബിനുമോള്‍ പറഞ്ഞു. ജില്ലയില്‍ കലാ-കായിക-ശാസ്ത്രപ്രവൃത്തി പരിചയമേളകളില്‍ ഉള്‍പ്പടെമികച്ചരീതിയില്‍ മുന്നേറ്റം കാഴ്ചവക്കുന്ന കുട്ടികള്‍ ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ വിജയികളായി മാറിഎന്നത് അഭിനന്ദാര്‍ഹമാണ്. വിദ്യാഭ്യാസരംഗത്ത് ഏറ്റവും പിറകില്‍ നിന്ന ജില്ല ക്രമാനുഗതമായിമുന്നോട്ട് വളര്‍ന്നുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുകയുംനല്ലപ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന ജില്ലയാക്കി മാറ്റാനും സാധിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭാഗമായി കേരളത്തിലാകെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാന ശരാശരിയോട് ചേര്‍ന്നു നില്‍ക്കുന്ന തരത്തില്‍ വിജയശതമാനത്തില്‍ ജില്ലയെഎത്തിക്കാനായത് ഏറെ അഭിമാനാര്‍ഹമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്സണ്‍ സാബിറ ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനികറുപ്പേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കമ്മുക്കുട്ടി എടത്തോള്‍, റെജി ജോസ്, മാധുരിപത്മനാഭന്‍,അഡ്വ. ഷഫ്ദര്‍ ഫെരീഫ്, അനു വിനോദ്, പത്മിനി ടീച്ചര്‍, നസീമ ടീച്ചര്‍, പ്രീതമോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമന്‍കുട്ടി, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ്എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ്സെബാസ്റ്റിയന്‍, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എസ്. ഗുരുവായൂരപ്പന്‍, വിദ്യാഭ്യാസഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് ഡയറക്ടര്‍ സി.എം.എകെ.ആര്‍ സന്തോഷ്‌കുമാര്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് പീഡനം; എടപ്പാൾ നടുവട്ടം സ്വദേശി പിടിയിൽ
ചങ്ങരംകുളം: മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ളാസ്വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളംപോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന 30 വയസുകാരനായ മാടമ്പിവളപ്പിൽ അമീർ അലിയാണ് അറസ്റ്റിലായത്. കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസം മുൻമ്പാണ് ചങ്ങരംകുളത്ത് വെച്ച്സ്കൂളിൽ പോയിരുന്ന 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറിയത്.പിന്നീട്സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തിപെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയുംവീട്ടുകാർ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ചെയ്തു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്ഐ രാജേന്ദ്രൻ,എസ് സി പി ഒഷിജു,സിപിഒ മാരായ ജെറോം,സുജിത്ത്,എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെപിടികൂടിയത്.പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .
റിഫ മെഹ്‍നുവിന്‍റെ മരണം: ഭർത്താവ് മെഹ്‍നാസ് പോക്സോ കേസിൽ കസ്റ്റഡിയിൽ
കോഴിക്കോട്: ദുരൂഹസാഹചര്യത്തിൽ ദുബൈയിൽ തൂങ്ങി മരിച്ച മലയാളി വ്ളോഗർ റിഫമെഹ്‍നുവിന്‍റെ ഭർത്താവ് മെഹ‍്‍നാസ് മൊയ്തുവിനെ പൊലീസ് പോക്സോ കേസിൽകസ്റ്റഡിയിലെടുത്തു. വിവാഹ സമയത്ത് റിഫ മെഹ്‍നുവിന് പ്രായപൂർത്തിയായിരുന്നില്ലെന്ന്കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് കാക്കൂർ പൊലീസാണ് കേസെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് റിഫയും മെഹ്‍നാസും വിവാഹിതരായത്. മെഹ്‍നാസ്കാസർകോട് നീലേശ്വരം സ്വദേശിയും റിഫ കോഴിക്കോട് സ്വദേശിയുമാണ്. ഇവവർക്ക് രണ്ട്വയസ്സുള്ള മകനുണ്ട്. ജനുവരിയിൽ മെഹ്നാസിനൊപ്പം ദുബായിലെത്തിയ റിഫക്ക് അവിടെ പർദകമ്പനിയിൽ ജോലി ലഭിച്ചിരുന്നു. ഈ വർഷം മാർച്ച് ഒന്നിനാണ് ദുബൈ ജാഫിലിയിലെ ഫ്ലാറ്റിൽ റിഫയെ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ മെഹ്നാസാണ് മൃതദേഹംആദ്യം ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം ഉടൻ തന്നെ മറവ് ചെയ്തു. പിന്നീട് മെഹ്നാസിന്റെ പെരുമാറ്റത്തിൽഅസ്വാഭാവികത കാണിച്ച് തുടങ്ങിയതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം തുടങ്ങിയത്. മാതാപിതാക്കളുടെ പരാതിയിൽ മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് മേയ് 7ന് റീ പോസ്റ്റ്മോര്‍ട്ടംനടത്തിയിരുന്നു. റിഫ തൂങ്ങി മരിച്ചതാണെന്നായിരുന്നു പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്. കഴുത്തിലെഅടയാളം ഈ നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. എന്നാൽ, മെഹ്‍നാസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം, രണ്ട് യുവാക്കളെ പിടികൂടി പൊലീസ്
മലപ്പുറം: മയക്കുമരുന്ന് വാങ്ങാൻ ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തിയ രണ്ട് യുവാക്കള്‍പൊലീസിന്റെ പിടിയിലായി. മമ്പാട് പള്ളിക്കുന്ന് സ്വദേശി കോക്കാടന്‍ ലാസിം (25), കൂട്ടാളിചെമ്പങ്കാട് സ്വദേശി പുതുമാളിയേക്കല്‍ ഖാലിദ് (23) എന്നിവരെയാണ് നിലമ്പൂര്‍ പൊലീസ്ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മമ്പാടുംപരിസരങ്ങളിലും ഒരാഴ്ചയോളമായി രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടന്ന ഒരു സംഘംയുവാക്കൾ നാട്ടുകാര്‍ക്ക് ശല്യമായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതികളെ പിടികൂടാന്‍സാധിച്ചിരുന്നില്ല. ഇതിനിടെ മമ്പാട് സ്വദേശിയും കര്‍ഷകനുമായ തോട്ടഞ്ചേരി അഹമ്മദ്‌കോയ എന്ന ടി സി കോയയുടെപുള്ളിപ്പാടം ഉതിരകുളത്തുള്ള റബര്‍ തോട്ടത്തിലെ റാട്ടപ്പുരയില്‍ നിന്ന് ഏതാനും ദിവസം മുമ്പ്രാത്രിയില്‍ വാതില്‍ കുത്തി തുറന്ന് ഒന്നര ക്വിന്റല്‍ ഒട്ട്പാലും റാട്ടപ്പുരയില്‍ ഉപയോഗിക്കുന്ന റബര്‍റോളറിന്റെ 15,000 രൂപ വില വരുന്ന ഉരുക്ക് ചക്രങ്ങളും മോഷണം പോയിരുന്നു. ഈ പരാതിയില്‍നിലമ്പൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ പങ്ക് വ്യക്തമായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മയക്കുമരുന്ന് വാങ്ങുന്നതിനാണ്രാത്രികാലങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞഞായറാഴ്ച രാത്രി പുള്ളിപ്പാടം മാടം കോളനിയിലെ കുളത്തിങ്കല്‍ ബാബു ജോസഫിന്റെ തോട്ടത്തില്‍നിന്ന് ഉണക്കാനിട്ട റബര്‍ഷീറ്റുകള്‍ മോഷണം പോയെന്ന പരാതിയില്‍ നിലമ്പൂര്‍ പൊലീസ് നടത്തിയഅന്വേഷണത്തില്‍ സംഘം ഉപയോഗിച്ച ഒരു ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞതോടെയാണ്യുവാക്കള്‍ പിടിയിലായത്. ബൈക്ക് ഉടമയായ ലാസിമിനെ പിടികൂടിയതോടെയാണ് സംഘം ചേര്‍ന്ന് നടത്തിയമോഷണങ്ങളുടെയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ചുരുളഴിഞ്ഞത്. സംഘത്തില്‍പ്പെട്ടമറ്റ് യുവാക്കളെയും മോഷണങ്ങളെയും കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എല്ലാവരുംകഞ്ചാവിനും മയക്കുമരുന്നിനും അടിമകളാണെന്ന് പൊലീസ് പറഞ്ഞു. തൊണ്ടിമുതലുകള്‍ പൊലീസ്കണ്ടെടുത്തു. എസ് ഐ എ വി സന്തോഷ്, സി പി ഒ സജീഷ്, നിലമ്പൂര്‍ ഡന്‍സാഫ് അംഗങ്ങളായ എസ് ഐ എംഅസൈനാര്‍, എസ് പി സി ഒ എന്‍ പി സുനില്‍, അഭിലാഷ്, ആസിഫ്, സി പി ഒമാരായ ടി നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
വട്ടംകുളം ചോലക്കുന്നിൽ വീട് കുത്തിത്തുറന്ന് മോഷണം.
എടപ്പാൾ: വട്ടംകുളം ചോലക്കുന്നിൽ വീട് കുത്തിത്തുറന്ന് മോഷണം. താമരശ്ശേരി സന്ദീപിന്റെവീട്ടിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ കുത്തിത്തുറന്ന് റൂമിലുണ്ടായിരുന്ന ലേഡീസ്ബാഗിൽ നിന്നും 5000 രൂപയാണ് കവർന്നത്. മോഷ്ടാവിൻ്റെതെന്ന് കരുതുന്ന തോർത്തും കമ്പികഷ്ണവും സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
എടപ്പാൾ മേൽപാലത്തിന് താഴെ നിർമാണം പൂർത്തീകരിച്ച ശൗചാലയം ആഗസ്റ്റ് 15 ഓടെ തുറന്നുകൊടുത്തേക്കും
എടപ്പാൾ: എടപ്പാൾ മേൽ പാലത്തിന് താഴെയായി നിർമ്മിച്ച ശൗചാലയം ആഗസ്റ്റ് 15 ഓടെ തുറന്നുകൊടുക്കുമെന്ന് സൂചന. നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു കഴിഞ്ഞു. പദ്ധതിക്കൊപ്പംകുടിവെള്ള സംവിധാനവും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ടോയ്‌ലറ്റുകൾ തുറന്നുകൊടുക്കുന്നതോടെ വർഷങ്ങളുടെ മുറവിളികൾക്കാണ് അറുതിയാകുന്നത്. ചൂണ്ടൽ- കുറ്റിപ്പുറം സംസ്ഥാന പാതയിലെ പ്രധാന ടൗണുകളിലൊന്നായ എടപ്പാളിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻ ഇടമില്ലെന്ന പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. ചുറ്റുപാടുംപരസ്യങ്ങൾ സ്ഥാപിച്ച് പ്രവർത്തിക്കാൻ പോകുന്ന പദ്ധതി സൗജന്യ സേവനം നൽകുന്നതാകണമെന്ന്അഭിപ്രായവും ഉയർന്നിട്ടുണ്ട്.
ഉദ്ഘാടനം ചെയ്തിട്ടും പൊന്നാനിയിലെ താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർപ്രവർത്തനസജ്ജമായില്ല
പൊന്നാനി: കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പൊന്നാനിയിൽഉദ്ഘാടനം ചെയ്ത താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ ദുരന്ത സമയത്തും നിശ്ചലം. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും താലൂക്ക് എമർജൻസി ഓപ്പറേഷൻ സെൻ്റർ അടച്ചു പൂട്ടികിടക്കുന്ന നിലയിലാണ്. ദുരന്ത മുന്നറിയിപ്പ് ഉപകരണം (ഏർളി വാണിങ് സിറ്റം) സെൻ്ററിൽഇതുവരെ സ്ഥാപിച്ചിട്ടില്ല.താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ചാണ് എമർജൻസി ഓപ്പറേഷൻ സെൻ്റർസജമാക്കിയത്. താലൂക്ക് ഓഫീസ് കെട്ടിടത്തിൽ റവന്യൂ വിഭാഗത്തിലെ മുറിയാണ് ഓഫീസിനായിസജ്ജീകരിച്ചത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ്സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളിൽ താലൂക്ക് എമർജൻസി ഓപറേഷൻ കേന്ദ്രങ്ങൾആരംഭിച്ചത്. താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ച് പ്രകൃതിക്ഷോഭംഉൾപ്പെടെയുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇവിടെ നിന്ന് നേതൃത്വം നൽകാനായിരുന്നുതീരുമാനം. വയർലെസ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ എല്ലാ ഘട്ടത്തിലും വിവരങ്ങൾ ഈകേന്ദ്രം വഴി കൈമാറാനാകുമെന്നതാണ് സെൻ്ററിൻ്റെ പ്രത്യേകത. അടിയന്തര ഘട്ടങ്ങളിൽതാലൂക്കിലെ വിവരവിനിമയ കേന്ദ്രമായാണ് സെൻറർ പ്രവർത്തിക്കേണ്ടത്. 24 മണിക്കൂറുംബന്ധപ്പെടാവുന്ന തരത്തിലാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനം. വിഡിയോ കോൺഫറൻസ് ഹാൾഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, ഇതിനായുള്ളകമ്പ്യൂട്ടർ അനുബന്ധ സാമഗ്രികൾ മാത്രമാണ് സെൻ്ററിലുള്ളത്. എന്നാൽ അടിയന്തര ഘട്ടങ്ങളിൽസെൻറർ പ്രവർത്തിക്കാനാവുമെന്നാണ് എം.എൽ.എ പറയുന്നത്. അതേ സമയം,ലക്ഷങ്ങൾചെലവഴിച്ച് മുറി സജ്ജീകരിച്ചിട്ടും, റെഡ് അലർട്ട് പ്രഖ്യാപിച്ച ഘട്ടത്തിൽ പോലും സെൻറർനിശ്ചലമായി കിടക്കുകയാണ്.



