പൊന്നാനി : കുത്തിയൊലിക്കുന്ന ഭാരതപ്പുഴയിലെ മീൻപിടിത്തം ആശങ്കയുണ്ടാക്കുന്നു. ചമ്രവട്ടംപാലത്തിനുസമീപത്ത് നടക്കുന്ന മീൻപിടിത്തമാണ് ഏറെ ആശങ്കയുയർത്തുന്നത്.
പുഴയിലെ പാർശ്വഭിത്തിയില്ലാത്ത ഭാഗത്താണ് ആളുകൾ കൂട്ടമായി മീൻപിടിക്കാനെത്തുന്നത്. റഗുലേറ്ററിനടിയിലൂടെ പുഴ ശക്തമായി അറബിക്കടലിലേക്ക് ഒഴുകുകയാണ്. ഇവിടെയാണ്മീൻപിടിത്തവും തകൃതിയായി നടക്കുന്നത്.
പുഴ ഇരുകരമുട്ടിയാണ് ഇപ്പോൾ ഒഴുകുന്നത്. തീരത്തുനിന്ന് വലയെറിഞ്ഞും ചൂണ്ടയിട്ടുമാണ്മീൻപിടിക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ പുഴയിൽ കുളിക്കുന്നതുംഇറങ്ങുന്നതുമെല്ലാം അധികൃതർ വിലക്കിയിട്ടുണ്ട്. കരയിൽ നിന്നുകൊണ്ട് മീൻപിടിക്കുന്നതിന്നിരോധനമേർപ്പെടുത്തിയിട്ടില്ലെങ്കിലും സുരക്ഷിതമല്ലാത്ത തീരത്ത് നിലയുറപ്പിച്ച് മീൻപിടിക്കുന്നതിന്അപകടസാധ്യതയേറേയാണ്.
വെള്ളം ഉയരുമ്പോൾ ധാരാളം മീൻ ലഭിക്കാറുണ്ടെന്നതിനാലാണ് സുരക്ഷയില്ലാത്ത സ്ഥലത്തും മീൻപിടിത്തത്തിൽ ആളുകൾ ഏർപ്പെടുന്നത്. അപകടം വിളിച്ചുവരുത്തുന്ന ഇത്തരം നടപടികളിൽനിന്ന്ആളുകൾ സ്വയം പിൻമാറണമെന്നും അല്ലെങ്കിൽ അധികൃതർ അവരെ പിന്തിരിപ്പിക്കണമെന്നുമാണ്നാട്ടുകാർ ആവശ്യപ്പെടുന്നത്.










