/മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് പീഡനം; എടപ്പാൾ നടുവട്ടം സ്വദേശി പിടിയിൽ 

മൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് പീഡനം; എടപ്പാൾ നടുവട്ടം സ്വദേശി പിടിയിൽ 

ചങ്ങരംകുളംമൊബൈൽ ഫോൺ വഴി പരിജയപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം പത്താം ക്ളാസ്വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കിയ സംഭവത്തിൽ യുവാവിനെ ചങ്ങരംകുളംപോലീസ് അറസ്റ്റ് ചെയ്തു.

 എടപ്പാൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന  30 വയസുകാരനായ മാടമ്പിവളപ്പിൽ അമീർ അലിയാണ് അറസ്റ്റിലായത്.

കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി മൂന്ന് മാസം മുൻമ്പാണ് ചങ്ങരംകുളത്ത് വെച്ച്സ്കൂളിൽ പോയിരുന്ന 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറിയത്.പിന്നീട്സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ പെൺകുട്ടി മാത്രമാണെന്ന് മനസിലാക്കിയ യുവാവ് വീട്ടിലെത്തിപെൺകുട്ടിയെ  പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയുംവീട്ടുകാർ ചങ്ങരംകുളം പോലീസിന് പരാതി നൽകുകയും ചെയ്തു.

ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ മേൽനോട്ടത്തിൽ എസ്ഐ   രാജേന്ദ്രൻ,എസ് സി പി ഷിജു,സിപിഒ മാരായ ജെറോം,സുജിത്ത്,എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെപിടികൂടിയത്.പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ്കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു .