പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ 

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കോട്ടക്കലിൽ മൂന്നുപേർ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച്പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽപെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ചചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്തകേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്തിറങ്ങിയ മഴ അല്പമൊന്ന് അയഞ്ഞപ്പോള്‍ ഇന്നലെവിഴിഞ്ഞം കടപ്പുറത്ത് മത്സ്യങ്ങളുടെ ചാകരയായിരുന്നു. 

ഞായറാഴ്ച തൊട്ട് മഴയും കാറ്റും കടുത്തതോടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന്അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കടല്‍ കലിയടക്കിയതും മഴ തോര്‍ന്നതും കാരണംഇന്നലെ മത്സ്യബന്ധനത്തിന് പോയ എല്ലാവക്കും കടലമ്മ കൈനിറയെ മീന്‍ കൊടുത്തു. തീരത്ത്ചാകരയെത്തിയതറിഞ്ഞ് രാവിലെ മുതല്‍ മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്കും അനുഭവപ്പെട്ടു. ചെറുകൊഴിയാളയും വാളയുമാണ് ഇന്നലെ വള്ളക്കാര്‍ക്ക് ലഭിച്ചത്. രാവിലെ കുട്ട ഒന്നിന് 800 രൂപയോളം വിലയുണ്ടായിരുന്ന ചെറുകൊഴിയാളയ്ക്ക് ഉച്ചയോടെ വിലകുറഞ്ഞ് 350 രൂപയിലെത്തി. വാള മത്സ്യത്തിന് കുട്ടയൊന്നിന് 4500 രൂപവരെ ലഭിച്ചെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞമാസം 80 മുതല്‍ 100 രൂപവരെ ഉണ്ടായിരുന്ന വാള ഇന്നലെ 180 രൂപയിലെത്തി. ആവശ്യക്കാരുടെഎണ്ണം കൂടിയതും മറ്റുജില്ലകളില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവ് കുറഞ്ഞുമാണ് വാളയുടെവിലകൂടാന്‍ കാരണം. ഇന്നലെ വിറ്റുപോകാതെ ബാക്കിവന്ന മീന്‍ രാത്രിയോടെ വളംനിര്‍മ്മാണത്തിനും കോഴിത്തീറ്റ നിര്‍മ്മാണത്തിനുമായി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. കടലമ്മ കനിഞ്ഞ സീസണ്‍ ഏതാനും വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഈ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്നേട്ടമുണ്ടായി. കൊഞ്ച് ഒഴികെ എല്ലാ മത്സ്യങ്ങളും ഥേഷ്ടം ലഭിച്ചെന്നാണ് മത്സ്യത്തൊഴിലാളികള്‍പറയുന്നത്. ഇത്തവണ കല്ലന്‍ കണവയും ഓലക്കണവയും ധാരാളം ലഭിച്ചു. കല്ലന്‍ കണവയ്ക്ക്പ്രാദേശിക മാര്‍ക്കറ്റില്‍ ചെലവില്ലെങ്കിലും കയറ്റുമതി ഏറെയാണ്. ഈ സീസണ്‍ തുടങ്ങിയതു മുതല്‍കൊഴിയാള സുലഭമായിരുന്നു. ആദ്യം ഒരു കുട്ട കൊഴിയാളയ്ക്ക് 2000 രൂപവരെ ആയിരുന്നെങ്കില്‍ഇന്നലെ വില 350 വരെ താഴ്ന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സീസണില്‍ ചെറുചാള മത്സ്യവുംധാരാളം ലഭിച്ചു. സെപ്തംബര്‍ പകുതിയോടെ സീസണ്‍ അവസാനിക്കും. വിഴിഞ്ഞം ക്ലിക്കാകും കാലവര്‍ഷം തടസമുണ്ടാക്കിയില്ലെങ്കില്‍ നിലവിലെ സ്ഥിതി തുടരാനാണ് സാദ്ധ്യത. ട്രോളിംഗ്നിരോധനം പിന്‍വലിച്ചെങ്കിലും കനത്ത കടല്‍ക്ഷോഭം കാരണം മറ്റു ജില്ലകളിലെ കടപ്പുറങ്ങളില്‍മത്സ്യബന്ധനം നടക്കുന്നില്ല. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ വിഴിഞ്ഞത്ത്മത്സ്യകച്ചവടക്കാരുടെയും ഇടനിലക്കാരുടെയും തിരക്ക് കൂടാനാണ് സാദ്ധ്യത. 20 വര്‍ഷത്തിന് ശേഷംചിന്നത്തുറ, തുത്തൂര്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ നിരവധി മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത്എത്തിയത്‌.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ  പത്താംതരം തുല്യത പതിനാറാം ബാച്ചിന്റെയും  ഹയർസെക്കൻഡറി തുല്യത ഏഴാം ബാച്ചിന്റെയും  ബ്ലോക്ക് തല ക്ലാസ്സ് ഉദ്ഘാടനം നടന്നു .

പെരുമ്പടപ്പ്: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഒഎൻവി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ: ഇ സിന്ധു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് വൈസ്പ്രസിഡൻറ് സൗദാമിനി അധ്യക്ഷതവഹിച്ചു. ചടങ്ങിൽ കൂടുതൽ പേരെ രജിസ്റ്റർ ചെയ്തപ്രേരക്മാരായ ലത, മിനി എന്നിവരെ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിങ് സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ രാംദാസ് മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്കമ്മിറ്റി ചെയർപേഴ്സൺ താജു നിസ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുബൈർ എ കെ ബ്ലോക്ക് മെമ്പർമാരായ റംഷാദ്, റീസ പ്രകാശ്, ആശലത,ജമീല മനാഫ്, നന്നംമുക്ക് പഞ്ചായത്ത്  ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി രമേഷ്, മാറഞ്ചേരി പഞ്ചായത്ത്‌ മെമ്പർസുഹറ ഉസ്മാൻ. ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ജമാൽ, അധ്യാപകരായ , യാസ്മിൻബഷീർ,വിൻസി,പ്രീതി പ്രേരകമാരായ ലത, മിനി,അജിത. കെ. പി. പുഷ്പ,തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രേരക് മാരായ ജയശ്രീ സ്വാഗതവും, സ്മിത. കെ, നന്ദിയും പറഞ്ഞു 

പൊന്നാനി നഗരസഭാ കാര്യാലയത്തിൽ ഹരിത കർമ്മ സേനയ്ക്ക് പുതിയ ഓഫീസ്. 

എടപ്പാൾ: മാലിന്യ സംസ്കരണ രംഗത്ത് പുത്തനുണർവേകാൻ പൊന്നാനി നഗരസഭാകാര്യാലയത്തിൽ ഹരിത കർമ്മസേനയ്ക്ക് ഓഫീസ്. നിലവിൽ നഗരസഭയിൽ 56 ഹരിതകർമ്മസേനാംഗങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്നഹരിത സഹായ സ്ഥാപനമായ ഐ.ആർ.ടി.സിയെ നഗരസഭ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ഹരിതകർമ്മസേനയുടെ തുടർ പ്രവർത്തനങ്ങളിൽ സാങ്കേതിക സഹായം നൽകാൻ കെൽട്രോണിന്റെസഹായത്തോടെ സ്മാർട്ട്  ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം നഗരസഭ നടപ്പിലാക്കുന്നുണ്ട്. ഹരിതകർമ്മ സേനയുടെ സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുംപൊതുജനങ്ങളിൽ അവബോധം നൽകാനും ഓഫീസ് തുറന്നതോടെ സാധിക്കും.  ഹരിതകർമ്മ സേനാ ഓഫീസ് ഉദ്ലാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വൈസ്ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺമാരായ ഷീനാ സുദേശൻ, ടി.മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി കെ.എസ്അരുൺ, ഐ.ആർ.ടി.സി റീജിയണൽ കോ-ഓർഡിനേറ്റർ സായ് സോമനാഥൻ, നഗരസഭാഹെൽത്ത് ഇൻസ്പെക്ടർ മോഹനൻ, ജെ.എച്ച്.ഐമാരായ ഹുസൈൻ, സുഷ, ശുചിത്വ മിഷൻ ജില്ലാറിസോഴ്സസ് പേഴ്സൺ തേറയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

വി.പി.കുഞ്ഞിപ്പു സാഹിബ് അന്തരിച്ചു. 

പരുതൂർ: മുതിർന്ന മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ കൊടുമുണ്ട  വി.പി.കുഞ്ഞിപ്പുസാഹിബ് (74)അന്തരിച്ചു. കാല്‍ നൂറ്റാണ്ടിലേറെക്കാലം മുസ്ലിംലീഗ് പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. പ്രമുഖ ഓട്ടുപാത്ര വ്യവസായിയാണ്. മൂന്ന്മൂല ദാറുല്‍ അന്‍വാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ട്രഷററാണ്. മത,സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഇരുപതിലേറെ വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചുനല്‍കിയത്ഇദ്ദേഹം മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ടായ ഘട്ടത്തിലാണ്. ഭാര്യ: ഫാത്തിമക്കുട്ടി.മക്കള്‍: അഹമ്മദ് കുഞ്ഞി, കാസിം കുഞ്ഞി, ഖൈറുന്നിസ.മരുമക്കള്‍: സക്കീന, സമീന, ജമാല്‍ പുളിക്കല്‍ കൂടല്ലൂര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് പടിഞ്ഞാറെ കൊടുമുണ്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍നടത്തും.

അഭിമാനത്തിന്റെ കൊടുമുടിയിലേറി മങ്കട

മങ്കടക്കിത് അഭിമാന നിമിഷം. വിദ്യാർത്ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി നേരിട്ട്വിളിച്ച് അഭിനന്ദിച്ചു.  ഞായറാഴ്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം വിക്ഷേപിക്കുന്ന ആസാദിസാറ്റ്ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ ആ പ്രയത്നത്തിന് പിന്നിൽ മങ്കട ചേരിയം സ്കൂളിലെ 10 പെൺകുട്ടികളുടെ കയ്യൊപ്പ് കൂടി ഉണ്ടെന്നറിയുന്നതിൽ മങ്കടക്ക് അഭിമാനിക്കാം.  9, 10 ക്ലാസുകളിലെ വിദ്യാർഥിനികളായ പി ഹനാ, കെ അർഷ,കെ നുസ്‌ല, സി പി അൻഷ, കെനിഹ, കെ ഫഹ്‌മിയ, എ നിത, നജ ഫാത്തിമ സി , കെ നിഹ,കെ ദിയ ഫാത്തിമ എന്നിവർക്കുംകുട്ടികൾക്ക് വഴികാട്ടികളായി നിലകൊണ്ട അധ്യാപിക നമിത പ്രകാശിനും പ്രഥമാധ്യാപകൻ പിഅൻവർ ബഷീറിനും  വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫോണിൽ സംസാരിച്ച് ആശംസകൾ നേർന്ന സന്തോഷത്തിലാണ്.

മങ്കിപോക്‌സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി, ശനിയാഴ്ച ഡിസ്ചാര്‍ജ് 

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി  (31) രോഗമുക്തിനേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായുംശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്നയുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍അഡ്‍മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കുംരോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തി. ഇദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയ ആളാണ് ഇദ്ദേഹം. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്‍റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായിഅയച്ചിരിക്കുകയാണ്. മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്രസർക്കാർ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചസാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിന്‍റെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ്ഡയറക്ടർ എൽ. സ്വാസ്തിചരണിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയ്ഡ്കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർപങ്കെടുക്കുകയും ചെയ്തു. ഇന്നലെ ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചതിന്പിന്നാലെയായിരുന്നു യോഗം വിളിച്ച് ചേർത്തത്. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻസ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽഅഞ്ചുപേർക്കും മങ്കിപോക്സ് സ്ഥിരീകരിക്കുകയും രാജ്യത്താകെ ഒൻപത് രോഗികളാവുകയുംചെയ്തു.

മാളിയേക്കൽ മറിയുമ്മ അന്തരിച്ചു 

കണ്ണൂർ: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം വനിത മാളിയേക്കൽ മറിയുമ്മഅന്തരിച്ചു. 97 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്ചികിത്സയിലായിരുന്നു മറിയുമ്മ. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രിപത്തരയ്ക്ക് അയ്യലത്തെ പള്ളിയിൽ ഖബറടക്കം. വിമൻ സൊസൈറ്റിയുണ്ടാക്കിസ്ത്രീധനത്തിനെതിരെ പോരാടിയ വനിതയാണ്. മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക്നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ്വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കൽ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായിസ്വയം മാറി. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആദുഃഖത്തിൻ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.