താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
ശിശുദിനാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു.
എടയൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് സെൻ്റർ നമ്പർ 17 അങ്കണവാടിയിലെശിശുദിനാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. അങ്കണവാടി കുരുന്നുകളുടെ ശിശുദിനറാലിക്ക് അങ്കണവാടി ജീവനക്കാരായ ഗ്രീഷ്മ, ഗീത, വാർഡ് മെമ്പർ കെ. പി. വിശ്വനാഥൻ, ഖാലിദ്തൊട്ടിയൻ, റിയാസ് കണിക്കരകത്ത്, എ.എൽഎം.സി. അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. റാലിയിൽ പങ്കെടുത്തവർക്കെല്ലാം മൂന്നാം കുഴി ഷിഹാബ് മധുര പലഹാരം വിതരണം ചെയ്തു.
വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് നൽകുന്ന സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരകറോളിംഗ് ട്രോഫി AEO ഹരീഷ് മാസ്റ്റർക്ക് കൈമാറി.
കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിലെ ഓവറോൾ നേടിയ എൽ.പി,യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി വിഭാഗം സ്കൂളുകൾക്കുള്ള വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് നൽകുന്ന സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക റോളിംഗ് ട്രോഫി AEO ഹരീഷ് മാസ്റ്റർക്ക് കൈമാറി.ഹയർ സെക്കന്ററി വിഭാഗം ഓവറോൾ ട്രോഫി മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ.എം…
ലേബർ ലൈസൻസ് ക്യാമ്പ് നടത്തി.
കൊളത്തൂർ.പെരിന്തൽമണ്ണ ലേബർ ഓഫീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്വിംഗ് കൊളത്തൂർ യൂണിറ്റും സംയുക്തമായി ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു .യൂണിറ്റ്പ്രസിഡണ്ട് പി പി ഹംസ വിതരണ ഉൽഘാടനം നിർവഹിച്ചു ,യൂത്ത് വിംഗ് പ്രസിഡണ്ട് മുഹമ്മദലിറഹ്മത്ത് അധ്യക്ഷത വഹിച്ചു ,മങ്കട മണ്ഡലം സെക്രട്ടറി ഷബീർ കൊളത്തൂർ,ലേബർ ഓഫീസ്ജീവനക്കാരൻ ഷാജുമോൻ പി, പറവ ഹനീ ഫ,ശോഭ ഉണ്ണി, പ്രഭാ ദാസ് ബ്രദേഴ്സ്, കുഞ്ഞാപ്പസി.എസ്.സി,നാസർ ഡോളർമാൻ എന്നിവർ പങ്കെടുത്തു
റസിഡൻഷ്യൽ അസോസിയേഷൻ രൂപീകരണവും ദീപാവലി ആഘോഷവും
വളാഞ്ചേരി - വൈക്കത്തൂർ ഹൈസ്ക്കൂളിനുസമീപം "ഗ്രീനറി " റസിഡൻഷ്യൽ അസോസിയേഷന്രൂപം നൽകി. ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ, ജനറൽ കൺവീനർ വൈഷ്ണ, ട്രഷറർ ശരണ്യ, രക്ഷാധികാരികൾ അഷറഫ് അമ്പലത്തിങ്ങൽ, കൗൺസിലർ KV ഉണ്ണികൃഷ്ണൻ, ബാവ എന്നിവരെതിരഞ്ഞെടുത്തു. കിഡ്നി തകരാറിലായ ഒരു യുവാവിന് ചികിത്സസഹായം നൽകി കൊണ്ടാണ് അസോസിയേഷൻതുടക്കം കുറിച്ചത്. മുനിസിപ്പൽ ചെയർമാൻ ശ്രീ. അഷറഫ് അമ്പലത്തിങ്ങൽ ചികിത്സാസഹായകമമറ്റി ചെയർമാൻ KV ഉണ്ണിക്കൃഷ്ണന് സംഖ്യ കൈമാറി. ദീപാവലിയുമായി ബന്ധപ്പെട്ട് കരിമരുന്ന് പ്രയോഗം, ദീപാലങ്കാരം, മധുരപലഹാരവിതരണംഎന്നിവയും, ശ്രീ കലാഭവൻ അനിലിൻ്റെ കലാവിരുന്നും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ശ്രീ വെസ്റ്റേൺ പ്രഭാകരൻ സ്വാഗതവും KK റോയി നന്ദിയും പറഞ്ഞു. ശ്രീമതി വൈഷ്ണഅദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഉത്ഘാടന കർമ്മം നിർവഹിച്ചു, കൗൺസിലർ KV ഉണ്ണികൃഷ്ണൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ബൈക്ക് അപകടത്തിൽ മുക്കത്ത് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സഹോദരന് പരുക്ക്
കോഴിക്കോട്: മുക്കം മുത്താലത്തിനടുത്ത വട്ടോളിപ്പറമ്പിൽ ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക്ദാരുണാന്ത്യം. ഓമശ്ശേരി അമ്പലക്കണ്ടി കുഴിമ്പാട്ടിൽ ചേക്കു-ശമീറ ദമ്പതികളുടെ മകനും വേങ്ങരപി.പി.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജ് ബി.കോം (സി.എ) രണ്ടാം വർഷവിദ്യാർത്ഥിയുമായ മുഹമ്മദ് ജസീം (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ മുഹമ്മദ്ജിൻഷാദിനെ പരുക്കുകളോടെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ1.45 ഓടെയാണ് അപകടം. കോഴിക്കോട് ലുലു മാളിൽ പോയി തിരിച്ചുവരുന്നതിനിടെ നിയന്ത്രണം വിട്ട ബുള്ളറ്റ് മതിലിൽഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ യുവാവ് മതിലിൽ കുടുങ്ങിക്കിടക്കുന്നഅവസ്ഥയിലായിരുന്നു. മുക്കം ഫയർ ഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാത്വിമ ജുമാന, ജിൻസിയ എന്നിവർ സഹോദരിമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായികോഴിക്കോട് മെഡിക്കൽ കോളജിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന്അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
എറണാകുളം കോലഞ്ചേരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കിണറ്റില്‍ വീണ യുവദമ്പതികള്‍ക്ക്അത്ഭുത രക്ഷപ്പെടല്‍
നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ച ദമ്പതികളെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്രക്ഷപ്പെടുത്തി. കൊട്ടാരക്കര സ്വദേശികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് . ചാക്കപ്പന് കവലയില്‍ വച്ച് കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെവീഴുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയുംഅത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്ഥലത്തെത്തിയ പട്ടിമറ്റം ഫയര്‍ഫോഴ്സ് ആയിരുന്നു ഇവരെരക്ഷപ്പെടുത്തിയത്. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും കിണറ്റിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ്യാത്രക്കാരെ രക്ഷിച്ചത്. കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കാറിലേക്ക് വെള്ളം കയറിതുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിന്‍സീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെപുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്.
നടനും എഎംഎംഎ സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി പി മാധവൻ(88) അന്തരിച്ചു.
ടി പി മാധവൻ(88) അന്തരിച്ചു. കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽകൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരംഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചിലസഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്. ഗാന്ധി ഭവനിൽ എത്തിയ ശേഷം ആരോഗ്യംഭേദപ്പെട്ട സമയത്ത് ചില സീരിയലുകളിലും സിനിമകളിലും ടി പി മാധവൻ അഭിനയിച്ചിരുന്നു. എന്നാൽ പിന്നീട് മറവി രോഗവും പിടിപെട്ടിരുന്നു.
അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി
അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്. തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തെറ്റിദ്ധാരണകള്‍…










