താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
മങ്കടയില്‍ മിന്നലേറ്റ് നാല് മരണം
മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാർഅപകടത്തിൽപെട്ടു; ഉമ്മക്ക് ദാരുണാന്ത്യം
മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
വയനാട് ദുരിതാശ്വാസത്തിന് ഫണ്ട്അനുവദിച്ചപ്പോൾ പ്രിയങ്കഗാന്ധി എന്ത് നൽകി?
മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽചടങ്ങിനെത്തിയ വയനാട് എംപി പ്രിയങ്ക ഗാന്ധിയോട് ചോദ്യങ്ങളുമായി സിപിഎം ജില്ലാ സെക്രട്ടറിറഫീഖ് . സംസ്ഥാനത്തെ വിവിധ എംപിമാർ വയനാട് ദുരിതാശ്വാസത്തിന് ഫണ്ട്അനുവദിച്ചപ്പോൾപ്രിയങ്കഗാന്ധി എന്ത് നൽകി? സംസ്ഥാനത്തെ വിവിധ എംപിമാർ വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിച്ചപ്പോൾ പ്രിയങ്ക ഗാന്ധി എന്ത് നൽകിയെന്നാണ് റഫീഖ് ചോദിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം വയനാട്ടിലെത്തിയ വയനാട് എം പിയോട്, ജോൺ ബ്രിട്ടാസ്, വിശിവദാസൻ, കെ രാധാകൃഷ്ണൻ, എഎ റഹീം, പി പി സുനീർ, പി സന്തോഷ് കുമാർ, ജോസ് കെമാണി ഇവരാരും വയനാടിന്റെ എംപിമാർ അല്ല എന്നാൽ ഇവരെല്ലാം 25 ലക്ഷം മുതൽ ഒരു കോടിരൂപ വരെ എം പി ഫണ്ടിൽ നിന്നും ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇതിന് പുറമേ110000 രൂപ വെച്ച് ഒരുമാസത്തെ ശമ്പളവും കൈമാറി. ഇനി ചോദിക്കട്ടെ, താങ്കൾ എന്ത് നൽകി? ഇന്ത്യ കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം താങ്കൾ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിലെപ്രദേശമായ ചൂരൽമല മുണ്ടക്കൈയിൽ ഉണ്ടായപ്പോൾ ഒരു എംപി എന്ന നിലയിൽ ദുരന്ത ബാധിതരെ സഹായിക്കാൻ താങ്കൾക്ക് എളുപ്പംകഴിയുമായിരുന്നു. എന്നിട്ടും ദുരന്ത ബാധിതർക്കായി എംപി ഫണ്ടിൽ നിന്ന് പോലും ഒരു നയാ പൈസ നൽകാതെ, ദുരന്ത ബാധിതരെ മനുഷ്യരായി പോലും പരിഗണിക്കാത്തതെന്താണ്?
മലപ്പുറം ജില്ലാ കളക്ടർക്കും എസ്പിക്കും സ്ഥലംമാറ്റം
മലപ്പുറം: ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.വിനയ് ഗോയലിനെ പുതിയ മലപ്പുറം ജില്ലാകലക്ടറായി നിയമിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയുംഅദ്ദേഹം വഹിക്കും. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച കലക്ടർമാരെ നിയമസഭാതെരഞ്ഞെടുപ്പിന് മുമ്പ് ജില്ലയ്ക്ക് പുറത്ത് നിയമിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെനിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. മലപ്പുറം കലക്ടറായിരുന്ന വി.ആർ വിനോദിനെ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ചൈത്ര തെരേസ ജോൺ ആണ് പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി. മലപ്പുറം എസ്പിആർ.വിശ്വനാഥിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്പി ആയി നിയമിച്ചു. വിഐപി സുരക്ഷകമ്മീഷണറുടെ അധിക ചുമതലയും വിശ്വനാഥ് വഹിക്കും.
എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക് ഇനിയും വോട്ടർപട്ടികയിൽപേര് ചേർക്കാനാകും
സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ (എസ്ഐആർ) പുതിയ വോട്ടർപട്ടികനിലവിൽ വന്നിരിക്കുകയാണ്. അന്തിമ വോട്ടർപട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്. എസ്ഐആർ നടപടികൾക്കായി തെരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം8.97 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. എസ്ഐആറിനുള്ള അപേക്ഷാ നടപടികൾ ജനുവരി 31ഓടെ പൂർണമായും അവസാനിച്ചിരുന്നു. പല ഘട്ടങ്ങളിലായി നടന്ന എസ്ഐആർ നടപടികൾ പൂർത്തിയായെങ്കിലും പുതിയ വോട്ടർമാർക്ക്ഇനിയും വോട്ടർപട്ടികയിൽ പേര് ചേർക്കാനാകും. പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതിനുള്ള ഫോം 6 വഴിയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടാൻഅപേക്ഷിക്കേണ്ടത്. ഇതിനായുള്ള അപേക്ഷകൾ കമ്മിഷന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 16 വരെയുള്ള കണക്ക് പ്രകാരം 1.23 ലക്ഷം പേർ പുതുതായി വോട്ട് ചേർക്കാൻഅപേക്ഷിച്ചിട്ടുണ്ട്. പ്രവാസികളുടെ 7421 അപേക്ഷകളും ഉൾപ്പെടും. എസ്ഐആർ അന്തിമ പട്ടികപ്രസിദ്ധീകരിച്ച ശേഷമാണ് ഈ അപേക്ഷകളിൽ നടപടിയെടുക്കുകയെന്നാണ് തെരഞ്ഞെടുപ്പ്കമ്മിഷൻ വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന സമയം വരെ ഇനിയും പുതിയവോട്ടർമാർക്കു പേര് ചേർക്കാൻ അവസരമുണ്ട്. ഇവരെ പരിശോധനയ്ക്ക് വിധേയമാക്കിയശേഷംസപ്ലിമെന്ററി ലിസ്റ്റിലാണ് ഉൾപ്പെടുത്തുക.
64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തൃശൂരിൽ തുടക്കം – ഇനി അഞ്ചു നാൾ തൃശ്ശൂരിൽകലാ മത്സരങ്ങളുടെ പൂരപ്രഭ
തൃശ്ശൂരില്‍ കൗമാര കലയുടെ മഹാപൂരത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ64ാമത് കേരള സ്കൂള്‍ കലോത്സവം ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു.മന്ത്രി കെ രാജൻ സ്വാഗതപ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു, കേന്ദ്ര സഹമന്ത്രിസുരേഷ് ഗോപി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർകലോത്സവത്തിന്റെ കൊടി ഉയർത്തി.കലോത്സവത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായിപാണ്ടിമേളവും നടന്നു. 250 ഇനങ്ങളില്‍ പതിനയ്യായിരം കൗമാരപ്രതിഭകള്‍ 25 വേദികളിലായിഅരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിലായിരുന്നുഉദ്ഘാടനം. 25 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്..
വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
മലയിൻകീഴ്-മഞ്ചാടി റോഡിൽ മഞ്ചാടി സ്കൂളിന് സമീപത്തെ ബ്യൂട്ടി പാർലറിൽ വെൽഡിങ്ജോലിയ്ക്കിടെയാണ് അപകടമുണ്ടായത്. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരംആലുവിളയിൽ താമസിക്കുന്ന വെങ്കിടേഷ്(28) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു വെൽഡിംഗ്ജോലി നടന്നിരുന്നത്. ഇവിടെ നീളമുള്ള കമ്പി എടുത്ത് ഉയർത്തിയ സമയത്ത് കെട്ടിടത്തിന്മുകളിലൂടെ പോവുന്ന 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കടിച്ച് തെറിച്ച് വീണവെങ്കിടേഷിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ : ഐശ്വര്യ.ഏക മകൾ : വൈഗ.










