താരസംഘടന അമ്മയിലെ പ്രശ്നങ്ങൾക്കിടെ ലക്ഷ്മിപ്രിയക്ക് മറുപടിയുമായി ഉഷ ഹസീന. അമ്മസംഘടനയിൽ വർഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം പൊളിച്ചടുക്കിയതിൻ്റെയും ആമോഹം പൊലിഞ്ഞുപോയതിൻ്റെ രോദനമായിട്ടേ ലക്ഷ്മിപ്രിയയുടെ പ്രതികരണങ്ങളെകാണുന്നുള്ളൂവെന്ന് ഉഷ ഹസീന വ്യക്തമാക്കി. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോഅംഗീകരിക്കാനോ തങ്ങൾക്ക് മനസ്സില്ലെന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെവർഗീയ വിഷം തുപ്പുമ്പോൾ ആലോചിക്കണമായിരുന്നുവെന്നും ഹസീന രൂക്ഷ ഭാഷയിൽവിമർശിച്ചു.വായ തുറന്നാൽ വർഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് തനിക്ക് ഒരുതാല്പവും ഇല്ലെന്നും ഉഷ ഹസീന കുറിച്ചു. 'അൻസിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങൾ, അവഗണനകൾ, അപമാനങ്ങൾ....അതിനൊക്കെ ഇന്നലെ ഞങ്ങൾ മറുപടി നൽകി. അൻസിബയുടെ നിലപാട്അതാണ് ശരി ഞങ്ങൾ അവളെ ചേർത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വർഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട. ജനറൽബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു', ഉഷഹസീന കുറിച്ചു. 'ഇന്റർവ്യൂകളിൽ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞനിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാൻഎന്റെ സഹപ്രവർത്തക പറഞ്ഞപ്പോൾ മറ്റ് സഹപ്രവർത്തകരുടെ മുൻപിൽ പബ്ലിക് ആയിട്ട് നിങ്ങൾഎന്നെയും ജിഹാദിയാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ? വായ തുറന്നാൽ വർഗീയതവിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല', എന്നാണ് ഉഷ ഹസീനഫേസ്ബുക്കിൽ കുറിച്ചത്.
ഇരുചക്ര വാഹനത്തില്‍ വിദേശ മദ്യക്കച്ചവടം.കുമ്പിടി സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം : ഇരുചക്ര വാഹനത്തില്‍ വിദേശ മദ്യ വില്‍പ്പന നടത്തിയ കുമ്പിടി ഉമ്മത്തൂര്‍ സ്വദേശിഅയ്യരുകുന്നത്ത് ഷാജിയെ (40) കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം തങ്ങള്‍പ്പടിയില്‍ വെച്ച് വെള്ളിയാഴ്ച്ച ഉച്ചക്കാണ് ഇയാളുടെ സ്കൂട്ടറില്‍ നിന്നും അഞ്ച് ലിറ്റര്‍വിദേശ മദ്യം പിടികൂടിയത്.
ഓണത്തിന് ഒരു വട്ടി പൂവും, ഒരു മുറം പച്ചക്കറിയും വിളവെടുപ്പ് നടന്നു
ആനക്കര: ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, ഞങ്ങളും കൃഷിയിലേക്ക്, ഹോർട്ടിക്കൾച്ചർമിഷൻ, പദ്ധതികൾ ചേർന്ന് വരട്ടിപ്പള്ളിയാൽ ജനനി വനിത കൂട്ടായ്മ നടപ്പിലാക്കിയ ‘ഓണത്തിന് ഒരുവട്ടി പൂവും ഒരു മുറം പച്ചക്കറിയും” പ്രവർത്തന ഭാഗമായ് നടത്തിയ പൂ – പച്ചക്കറി കൃഷികളുടെവിളവെടുപ്പ് ഉദ്ഘാടനം നടന്നു. പൂ-പച്ചക്കറി കൃഷികളുടെ വിളവെടുപ്പ് ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെമുഹമ്മദ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി.പി ബീന അധ്യക്ഷയായ്. സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻറ് ഗിരീഷ് അയിലക്കാട് പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ചെയർപേഴ്സൺ ലീനരവി, ജിത, സിനി, അഞ്ജു, ജ്യോതി, ഗിരിജ, ഷിംന തുടങ്ങിയവർസംബന്ധിച്ചു.
വെളിയങ്കോട് അങ്ങാടിയിലെ അടിപ്പാതയുടെ മാറ്റം വരുത്താനാകില്ല; ദേശീയപാതാ അതോറിറ്റി
വെളിയങ്കോട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വെളിയങ്കോട് അങ്ങാടിയിലെഅടിപ്പാതയുടെ നിർമാണത്തിൽ മാറ്റം വരുത്താനാകില്ലെന്ന് ദേശീയപാതാ അതോറിറ്റി. അങ്ങാടിയെവിഭജിക്കുന്ന തരത്തിൽ പാലം നിർമിക്കുന്നതായി നാട്ടുകാരുടെയും വ്യാപാരികളുടെയും പ്രതിഷേധംഉയർന്ന സാഹചര്യത്തിൽ സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥരാണ് അലൈൻമെന്റ് പ്രകാരം നിർമിച്ചുകൊണ്ടിരിക്കുന്ന അടിപ്പാതയിൽ മാറ്റം വരുത്താനാകില്ലെന്ന് അറിയിച്ചത്. ദേശീയപാത ലെയ്സൻ ഓഫിസർ പി.പി.എം.അഷറഫ്, പൊന്നാനി തഹസിൽദാർ കെ.ഷംസുദ്ദീൻഎന്നിവർ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിലുമായി നടത്തിയ ചർച്ചയിലാണ്ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയും പ്രതിഷേധക്കാരും പരാതിനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സന്ദർശനം. വെളിയങ്കോട്ടുംഅയ്യോട്ടിച്ചിറയിലും 25 മീറ്റർ വീതിയിൽ 250 മീറ്റർ നീളത്തിലുള്ള അടിപ്പാതയുടെ നിർമാണമാണ്പുരോഗമിക്കുന്നത്. ഇരുവശത്തുമുള്ള സർവീസ് റോഡ് വഴിയാകും പഞ്ചായത്ത് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുക. നേരിട്ട് അടിപ്പാതയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും സർവീസ് റോഡിലേക്ക് കൂടുതൽകവാടങ്ങൾ ആവശ്യമെങ്കിൽ പഞ്ചായത്തിന്റെ ശുപാർശ ലഭിച്ചാൽ സർക്കാരിന്റെ തീരുമാനംലഭിക്കുന്നതിനനുസരിച്ച് അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി.കവാടങ്ങളുടെ കണക്ക്അടുത്ത ദിവസം എടുക്കുമെന്നും പഞ്ചായത്ത് ബോർഡ് ഉടൻ ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ്ഷംസു കല്ലാട്ടായിൽ അറിയിച്ചു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, എ.വി.ഉമ്മർ, ഇബ്രാഹിം കുട്ടി വെളിയങ്കോട്, കെ.കെ.ബീരാൻകുട്ടി, പി.വി.ഫൈസൽ, പി.ആർ.കെ.റസാഖ്എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ബിയ്യം കായല്‍ വള്ളംകളി മത്സരം സെപ്റ്റംബർ 9 ന് നടക്കും
എടപ്പാൾ : മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരവും ടൂറിസംവാരാഘോഷത്തിൻ്റെ ഭാഗമായുള്ള മറ്റു ഓണാഘോഷ പരിപാടികളും ഇത്തവണ വിപുലമായിനടത്താൻ തീരുമാനമായി. ഇതിനായി സംഘാടക സമിതി കമ്മറ്റികൾ തീരുമാനിച്ചു. വള്ളംകളിക്ക്പുറമെ ഓണാഘോഷത്തിൻ്റെ ഭാഗമായി നടക്കാറുള്ള പൂക്കള മത്സരം, ക്രോസ് കൺട്രി, നീന്തൽമത്സരം, ഉറിയടി, തീറ്റ മത്സരം എന്നിവ ഉൾപ്പെടെ നടത്താനാണ് ധാരണയായത്. മത്സരക്രമങ്ങൾ പ്രോഗ്രാം കമ്മറ്റി അടുത്ത ദിവസം തന്നെ തയ്യാറാക്കും. കൂടാതെ തവനൂരിലുംഓണാഘോഷ പരിപാടികൾ നടത്താൻ യോഗത്തിൽ തീരുമാനമായി. എം.എൽ.എ ചെയർമാനായുള്ളസംഘാടക സമിതിക്കാണ് രൂപം നൽകിയത്. മത്സര വിജയികൾക്കുള്ള സമ്മാനത്തുക സംബന്ധിച്ചുംവിവിധ കമ്മറ്റികൾ യോഗം ചേർന്ന് തീരുമാനമെടുക്കും. ജലോത്സവ നടത്തിപ്പിനാവശ്യമായ തുകകണ്ടെത്താനുള്ള പ്രയാസം മറികടക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും, സ്വകാര്യ ഫണ്ടുംകണ്ടെത്താനും ധാരണയായി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വള്ളം കളി മത്സരംനടക്കുന്നത്. വള്ളംകളി മത്സരത്തിനായുള്ള പരിശീലനം നേരത്തെ തന്നെ ടീമുകൾ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് വള്ളംകളി നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്. സംഘാടക സമിതിരൂപീകരണ യോഗത്തിൽ ആർ.ഡി.ഒ സുരേഷ്, തഹസിൽദാർ ഷാജി, ദേശീയപാത വിഭാഗംതഹസിൽദാർ ഷംസുദ്ദീൻ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ഇ.സിന്ധു, മറ്റു തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കേരള ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ ചങ്ങരംകുളം യൂണിറ്റ്സമ്മേളനം
ചങ്ങരംകുളം: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻചങ്ങരംകുളം യൂണിറ്റ് സമ്മേളനം മാന്തടത്ത് നടന്നു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന പരിപാടിസംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ കെ സത്യനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനിൽദാസ് സംഘടന റിപ്പേർട്ടും ജില്ലാ പ്രസിഡന്റ് ശ്രീഷിനോജ് മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന ക്ഷേമ ബോർഡ് മെമ്പർ റൗഫ് ജില്ല വൈ.പ്രസിഡന്റ് അശോകൻ, ജില്ലാ ജോ.സെക്രട്ടറി പ്രകാശൻ , ജില്ലാ ട്രഷറർ ബിബിൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ രാംകുമാർ , നൗഷാദ് , രാജേഷ്, എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ആയി റഫീക്ക് കാളാച്ചാലിനെയുംസെക്രട്ടറിയായി അനൂപ് പന്താവൂരിനെയും ട്രഷറായി ബിബിൻ കോക്കൂരിനെയും ജില്ലാഎക്സിക്യൂട്ടിവായി രാജൻ എം നെയും തിരഞ്ഞെടുത്തു. ചടങ്ങിൽ അനുമോദനവും കമ്പനി ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടന്നു. അനൂപ് പ്രവർത്തന റിപ്പേർട്ടും ഗോപാലകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. രാജൻ എം നന്ദിയുംരേഖപ്പെടുത്തി. 8 - 8 - 2022 ന് പാർലിമെന്റിൽ അവതരിപ്പിച്ച വൈദ്യുത നിയമ ഭേദഗതി ബില്ലിൽ വൈദ്യുതഉപഭോക്താക്കൾക്കും വൈദ്യുതി പ്രതിഷ്ഠാപന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ദേഷകരമായിബാധിക്കുന്ന വ്യവസ്ഥകൾ പിൻവലിക്കണമെന്ന് KEWA ചങ്ങരംകുളം യൂണിറ്റ് സംമ്മേളനംപ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്‍സ്റ്റഗ്രാമില്‍ അര ലക്ഷത്തിലധികം ഫോളോവേഴ്‌സ്; ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടല്‍, ദമ്പതികള്‍ അറസ്റ്റില്‍
പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തിയ ആറംഗ സംഘംഅറസ്റ്റില്‍. കാല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുടസ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍അരലക്ഷത്തിലേറെ ഫോളേവേഴ്‌സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് പാലക്കാട് ടൗണ്‍സൗത്ത് പൊലീസ് വ്യക്തമാക്കി. പാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരന്‍. ഒരു വ്യാജഫെയ്‌സ്ബുക്ക് ഐഡിയും സിം കാര്‍ഡും തട്ടിപ്പിന് കളമൊരുക്കാന്‍ ഉപയോഗിക്കും. മെസഞ്ചറിലൂടെസന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടര്‍ സന്ദേശംഅയപ്പിച്ചു. പിന്നാലെ വിശ്വാസം ആര്‍ജിക്കും. ഒടുവിലാണ് കെണിയില്‍ വീഴ്ത്തലും തട്ടിപ്പും നടത്തുക. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട്പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറില്‍ ഒരു വീട്സംഘം പലക്കാട് യാക്കരയില്‍ വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക്വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട്വച്ച് ഇരുവരും കണ്ടുമുട്ടി. വീട്ടില്‍ അമ്മമാത്രമേ ഉള്ളൂ എന്നും, ഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നുവ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്. വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ്കൂടെയുള്ളവ!ര്‍ക്ക് ഒപ്പം ചേര്‍ന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎംകാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍കൊണ്ടുപോയി തുടര്‍ തട്ടിപ്പിനായിരുന്നു നീക്കം. യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ഇടയ്ക്ക് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തു. സൂത്രധാരനായ ശരത്തിന്റെ പേരില്‍ മോഷണം, ഭവനഭേദനം അടക്കം12 പരാതികള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോഎന്നും പൊലീസ് പരിശോധിക്കുന്നുണ്ട്
*ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല; രോഗി മരിച്ചു*
കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലൻസിന്റെവാതിൽ തുറക്കാനാകാത്തതിനാൽ ചികിത്സ വൈകി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിലെത്തിച്ച രോഗി, കരുവൻതുരുത്തി സ്വദേശി കോയമോനാണ് മരിച്ചത്. സ്കൂട്ടർഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലും അവിടെ നിന്ന്മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽ കോയമോനുമായെത്തിയ ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല. മഴുഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകീട്ട നടന്ന സംഭവത്തെ കുറിച്ച്ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ബീച്ച് ആശുപത്രി ആർഎംഒയാണ് അന്വേഷണംനടത്തുന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ, കോയാമോനെ ബീച്ച് ആശുപത്രിയിൽ നിന്ന് ഡോക്ടർമാർഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കോയാമോന്റെ ബന്ധുക്കളും ആംബുലൻസിൽ ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെപെട്ടന്ന് പുറത്തെത്തിക്കാനുള്ള മെഡിക്കൽ സംഘത്തിന്റെ നീക്കത്തിനിടെയാണ് വാതിൽകുടുങ്ങിയത്. തുറക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാതിൽ പൊളിക്കേണ്ടിവന്നത്. 2002 മുതൽ ഈ ആംബുലൻസ് ബീച്ച് ആശുപത്രിയിലുണ്ട്. ആംബുലൻസിന്റെ കാലപ്പഴക്കമാണ്വാതിൽ കുടുങ്ങുന്നതിലേക്ക് നയിച്ചതെന്നാണ് കോയാമോന്റെ ബന്ധുക്കളുടെ ആരോപണം. ആംബുലൻസിന്റെ കാലപ്പഴക്കം ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നുന്നും ഒപ്പമുണ്ടായിരുന്നവർആരോപിച്ചു. ആംബുലൻസിൽ വച്ച് സിപിആർ കൊടുക്കാൻ പോലും ഡോക്ടർക്ക് സാധിച്ചിരുന്നില്ല. കോയമോനെ സ്ട്രെച്ചറിൽ ബന്ധിപ്പിക്കുന്ന ബെൽറ്റ് പോലും ആംബുലൻസിൽ ഇല്ലായിരുന്നുവെന്നുംസഹപ്രവർത്തകനായ കിരൺ പറഞ്ഞു. ഇക്കാര്യം പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച്, അരമണിക്കൂർ കോയാമോനെ പുറത്തിറക്കാൻ ആയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഈ ആരോപണവും പരിശോധിക്കും. അതേസമയം വാഹനാപകടത്തിൽ സാരമായിപരിക്കേറ്റ കോയാമോൻ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇക്കാര്യം ഉൾപ്പെടെ പരിശോധിച്ച്വിശദമായ റിപ്പോർട്ട് നൽകാനാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
തൃശൂർ മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ട കൊവിഡ് രോഗിക്ക് അവഗണന
തൃശൂർ: തൃശൂരില്‍ കൊവിഡ് രോഗിക്ക് അവഗണന. അപകടത്തിൽപ്പെട്ട കൊവിഡ് രോഗിയെ തൃശൂർമെഡിക്കൽ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ല. വേലുപാടം സ്വദേശി ജോസിനാണ്അവഗണന നേരിട്ടത്. വാരിയെല്ലിനും കാലിനും പൊട്ടലുള്ള ജോസിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ രണ്ട്മണിക്കൂറോളം ആംബുലൻസിൽ കിടത്തിയെന്നാണ് എന്നാണ് പരാതി ഉയര്‍ന്നത്. കൊവിഡ്സ്ഥിരീകരിച്ചതൊടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നാലെ തൃശൂർ മെഡിക്കൽ കോളേജില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ്ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. ഡോക്ടർമാർ എത്തി രേഖകൾ പരിശോധിച്ചെങ്കിലും മുൻകൂട്ടി വിളിച്ചുപറയാത്തത്എന്തെന്നായിരുന്നു ചോദ്യം. വാരിയെല്ലിനും കാലിനും പൊട്ടലേറ്റ ജോസിനെ ഓക്സിജന്‍റെസഹായത്തോടെയാണ് ആംബുലൻസിൽ കിടത്തിയിരുന്നത്. ഞായറാഴ്ചയാണ് ജോസിന്അപകടത്തിൽ പരിക്കേറ്റത്. പിന്നാലെ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിൽ നിന്ന്മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മാധ്യമങ്ങൾ പ്രശ്നം വാർത്തയാക്കിയപ്പോൾആശുപത്രി അധികൃതർ ജോസിനെ കൊവിഡ് ഐസിയുവിലേക്ക് മാറ്റി.



