/ഇന്‍സ്റ്റഗ്രാമില്‍ അര ലക്ഷത്തിലധികം ഫോളോവേഴ്‌സ്; ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടല്‍, ദമ്പതികള്‍ അറസ്റ്റില്‍ 

ഇന്‍സ്റ്റഗ്രാമില്‍ അര ലക്ഷത്തിലധികം ഫോളോവേഴ്‌സ്; ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടല്‍, ദമ്പതികള്‍ അറസ്റ്റില്‍ 

പാലക്കാട്ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തിയ ആറംഗ സംഘംഅറസ്റ്റില്‍കാല്ലം സ്വദേശി ദേവുഭര്‍ത്താവ് ഗോകുല്‍ ദ്വീപ്പാലാ സ്വദേശി ശരത്ഇരിങ്ങാലക്കുടസ്വദേശികളായ ജിഷ്ണുഅജിത്വിജയ്എന്നിവരാണ് അറസ്റ്റിലായത്ഇന്‍സ്റ്റഗ്രാമില്‍അരലക്ഷത്തിലേറെ ഫോളേവേഴ്‌സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും

ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് പാലക്കാട് ടൗണ്‍സൗത്ത് പൊലീസ് വ്യക്തമാക്കിപാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരന്‍ഒരു വ്യാജഫെയ്‌സ്ബുക്ക് ഐഡിയും സിം കാര്‍ഡും തട്ടിപ്പിന് കളമൊരുക്കാന്‍ ഉപയോഗിക്കുംമെസഞ്ചറിലൂടെസന്ദേശമയച്ചാണ് തുടക്കമിടുകമറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടര്‍ സന്ദേശംഅയപ്പിച്ചുപിന്നാലെ വിശ്വാസം ആര്‍ജിക്കുംഒടുവിലാണ് കെണിയില്‍ വീഴ്ത്തലും തട്ടിപ്പും നടത്തുക

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട്പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറില്‍ ഒരു വീട്സംഘം പലക്കാട് യാക്കരയില്‍ വാടകയ്ക്ക് എടുത്തുപിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക്വിളിച്ചുവരുത്തിയത്.  ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്ഒലവക്കോട്വച്ച്  ഇരുവരും കണ്ടുമുട്ടിവീട്ടില്‍ അമ്മമാത്രമേ ഉള്ളൂ എന്നുംഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നുവ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്

വൈകീട്ടോടെയാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചുഅവിടെ എത്തിയപ്പോഴാണ്കൂടെയുള്ളവ!ര്‍ക്ക് ഒപ്പം ചേര്‍ന്നുള്ള തട്ടിപ്പ് നടന്നത്വ്യവസായിയുടെ മാലഫോണ്‍പണംഎടിഎംകാര്‍ഡ്വാഹനം എന്നിവ കൈക്കലാക്കിപിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍കൊണ്ടുപോയി തുടര്‍ തട്ടിപ്പിനായിരുന്നു നീക്കം

യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നുപ്രതികള്‍ഇടയ്ക്ക് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ലപാലക്കാട് എത്തി ടൗണ്‍ സൗത്ത്  പൊലീസില്‍ പരാതി നല്‍കിപിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തുസൂത്രധാരനായ ശരത്തിന്റെ പേരില്‍  മോഷണംഭവനഭേദനം അടക്കം12 പരാതികള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചുസംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോഎന്നും പൊലീസ് പരിശോധിക്കുന്നുണ്ട്