വീട്ടുമുറ്റത്ത് ഗ്രോബാഗിൽ കഞ്ചാവ് കൃഷി; ഹൈ ടെക്ക് കഞ്ചാവ് കൃഷി എക്‌സൈസ് സംഘം പൊക്കി 

അട്ടപ്പാടി : പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർകെ.ആർ.അജിത്തും പാർട്ടിയും, അട്ടപ്പാടി മേഖലയിൽ നടത്തിയ പരിശോധനയിലാണ് ഭൂതിവഴിയിൽവീട്ടുവളപ്പിൽ ഗ്രോബാഗുകളിൽ ആയി നട്ടുനനച്ച സൂക്ഷിച്ചിരുന്ന 20 കഞ്ചാവ് ചെടികൾകണ്ടെടുത്തത്. രാധാകൃഷ്ണൻ എന്നയാളാണ് വീട്ടുമുറ്റത്ത് ഗ്രോ ബാഗിൽ കഞ്ചാവ് വളർത്തിപിടിയിലായത്.  ഏകദേശം 5 മാസം പ്രായം ആയിട്ടുള്ള കഞ്ചാവ് ചെടികൾ ആണ് കണ്ടെത്തിയത് ആവശ്യമായവെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ പരിപാലിച്ചു പോന്നിരുന്നത് പ്രതിയെമണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ടി.പി മണികണ്ഠൻ സിവിൽ എക്സൈസ്ഓഫീസർമാരായ സുമേഷ്,വിജീഷ് കുമാർ, ഷാബു വനിതാ സിവിൽ എക്സൈസ് ഓഫീസർ നിമ്മി,  ഡ്രൈവർ പ്രദീപ്‌ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മോഷ്ടിച്ച ടിപ്പർലോറി മണിക്കൂറുകൾക്കകം പിടികൂടി: മുക്കം പോലീസിന്‌ പൊൻതൂവൽ 

മുക്കം:* മുക്കത്തുനിന്ന് മോഷണംപോയ ടിപ്പർലോറി മണിക്കൂറുകൾക്കകം ഗുണ്ടൽപേട്ടിൽനിന്ന് മുക്കംപോലീസ് പിടികൂടി. മുക്കം നഗരസൗന്ദര്യവത്കരണപ്രവൃത്തിയുടെ കരാറെടുത്ത യു.എം.ആർ. കമ്പനിയുടെ ടിപ്പർലോറിയാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ മുക്കം പോലീസ് പിടികൂടിയത്. ലോറി മോഷ്ടിച്ച് കൊണ്ടുപോയ പ്രതിയെയും പോലീസ് പിടികൂടി. മധ്യപ്രദേശ് സ്വദേശി രാജേഷ്മർഖ(24)യാണ് പിടിയിലായത്. ഇയാളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. മുക്കംപാലത്തിനുസമീപം നിർത്തിയിട്ടിരുന്ന ലോറി കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ്കാണാതായത്. നിർമാണക്കമ്പനിയുടെ ഓവർസിയർ ഉടനെ മുക്കം പോലീസിൽ വിവരം അറിയിച്ചു. മുക്കത്തെകടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് അഗസ്ത്യൻമുഴി ഭാഗത്തേക്കാണ് ലോറിപോയതെന്ന് കണ്ടെത്തി. പോലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട്, കളൻതോട് സ്ഥാപിച്ചക്യാമറയിലെ ദൃശ്യങ്ങളും പരിശോധിച്ചു. ഈ ക്യാമറയിൽ ലോറിയുടെ ദൃശ്യങ്ങൾ കണ്ടെത്താൻകഴിഞ്ഞില്ല. ഇതോടെ, താമരശ്ശേരി ഭാഗത്തേക്കാണ് ലോറി പോയതെന്ന് മനസ്സിലായി. താമരശ്ശേരിറോഡിലെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വാഹനം കടന്നുപോയതായികണ്ടെത്തി. ഇതിനിടെ, ടിപ്പർഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ലോറി മോഷണംപോയ സന്ദേശം പ്രചരിച്ചു. വയനാടുഭാഗത്തേക്ക് ലോറി സഞ്ചരിക്കുന്നത് കണ്ടതായി ടിപ്പർലോറി ഡ്രൈവർമാർ ഗ്രൂപ്പിൽമറുപടിസന്ദേശം നൽകി. ഉടനെ മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷ് കല്പറ്റ ഇൻസ്പെക്ടർ ബിജുവിനെബന്ധപ്പെട്ടു. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് കല്പറ്റ ഇൻസ്പെക്ടർ സിജു ഗുണ്ടൽപേട്ടിൽ ആയിരുന്നു. ലോറി കളവുപോയിട്ടുണ്ടെന്നും യാത്രമധ്യേ കണ്ടെത്തിയാൽ പിടികൂടണമെന്നും സന്ദേശം നൽകി. തുടർന്ന് കേരള അതിർത്തി കടന്ന് 11 കിലോമീറ്റർ അകലെ ഗുണ്ടൽപേട്ട ആനക്കുളത്ത് ടിപ്പർലോറികണ്ടെത്തി. ഡീസൽ തീർന്നതിനെത്തുടർന്ന് നടുറോഡിൽ കുടുങ്ങിയ ടിപ്പർലോറിയും ഡ്രൈവറെയുംപോലീസ് പിടികൂടുകയായിരുന്നു. 25 കിലോമീറ്റർ അകലെ ചെന്ന് ഡീസൽ വാങ്ങിക്കൊണ്ടുവന്ന്ഒഴിച്ചിട്ടും ലോറി സ്റ്റാർട്ടായില്ല. തുടർന്ന് ഗുണ്ടൽപേട്ടിൽനിന്ന് വർക്‌ഷോപ്പ് ജീവനക്കാരെ കൊണ്ടുവന്നാണ് ലോറി നന്നാക്കിയത്. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. രാത്രി ഒമ്പതുമണിയോടെയാണ് വനത്തിനുള്ളിൽ കുടുങ്ങിയ ലോറി നന്നാക്കിയത്. പുലർച്ചയോടെലോറിയെയും പ്രതിയെയും മുക്കത്ത് എത്തിച്ചു. ഇൻസ്പെക്ടർ കെ. പ്രജീഷ്, സി.പി.ഒ. നിതിൻതോമസ്, ഹോം ഗാർഡ് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് ലോറി കണ്ടെത്തി ഉടമകൾക്ക്തിരികെനൽകിയത്.

മലപ്പുറത്ത് ക്ഷേത്ര പൂജാരിക്ക് ദാരുണാന്ത്യം; ടോറസ് ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി 

മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരനായ ക്ഷേത്രപൂജാരിക്ക് ദാരുണാന്ത്യം. അരീക്കോട് പെരിഞ്ചേരി സ്വദേശി ഹരി നമ്പൂതിരിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ബിപി അങ്ങാടി പെട്രോൾ പമ്പിന് സമീപത്ത്വെച്ചാണ്അപകടം നടന്നത്. ശരീരത്തിലൂടെ ടോറസ് ലോറി കയറിയ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത്വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. തിരൂർ ഭാഗത്തുനിന്ന് ചമ്രവട്ടം ഭാഗത്തേക്ക്പോകുകയായിരുന്ന ടോറസ് ലോറി ഇദ്ദേഹം സഞ്ചരിച്ചിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റിൽ വന്ന്ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഹരി നമ്പൂതിരിയുടെ ശരീരത്തിലൂടെ ലോറികയറി ഇറങ്ങുകയായിരുന്നു. മരണപ്പെട്ട ഹരി നമ്പൂതിരി ബി.പി അങ്ങാടി പാട്ടുപറമ്പ് ക്ഷേത്രത്തിലെപൂജാരിയായയാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷംമൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. എന്നാൽ ഇദ്ദേഹത്തെ ഇടിച്ചിട്ട് നിർത്താതെ പോയ ടോറസ് ലോറി തിരൂർ സി.ഐ യുടെനേതൃത്വത്തിൽ പിൻ തുടർന്ന് തിരൂർ ചമ്രവട്ടം ഭാഗത്ത് വെച്ച് പിടികൂടി. തുടർന്ന് ലോറിയുടെഡ്രൈവർ തൃശൂർ മാള സ്വദേശിയായ ഡ്രൈവറേയും വാഹനവും തിരൂർ പോലീസ്കസ്റ്റഡിയിലെടുത്തു. അതേസമയം അപകടം നടന്ന സ്ഥലം തിരൂർ അഗ്നിരക്ഷാസേനഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെള്ളമടിച്ച് ശുചീകരണം നടത്തി.

സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി സ്വദേശി  കൊളത്തൂരില്‍ പിടിയില്‍ 

ജില്ലയിലും പുറത്തും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി പൂക്കുളത്തൂര്‍പുറക്കാട് സ്വദേശി  തയ്യില്‍ ഹുസൈന്‍ (31) നെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി. എം.സന്തോഷ് കുമാര്‍,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജു, കൊളത്തൂര്‍ സിഐ. സുനില്‍ പുളിക്കല്‍എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.  ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ചുകള്‍  പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്  പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.ഐ. സുനില്‍ പുളിക്കല്‍ , എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്  നടത്തിയ അന്വേഷണത്തില്‍ കൊളത്തൂര്‍കുറുപ്പത്താല്‍ ടൗണിന് സമീപം വാടകമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍എക്സ്ചെഞ്ചും നടത്തിപ്പുകാരനായ തയ്യില്‍ ഹുസൈന്‍ നേയും പുലര്‍ച്ചെയോടെകസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത്  ഒരുമാസത്തിലധികമായി സമാന്തര എക്സ്ചേഞ്ച് നടത്തിവരികയാണെന്ന് പോലീസിനോട്  സമ്മതിച്ചു. ഇന്‍റര്‍നാഷണല്‍ കാളുകള്‍ റൂട്ടര്‍ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കല്‍കാളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്.  ഇതിന് സഹായിക്കുന്നസിംകാര്‍ഡുകള്‍, റൂട്ടര്‍ ഡിവൈസുകള്‍, എന്നിവയും ഇന്‍വെര്‍ട്ടര്‍ സിസ്റ്റവുമുള്‍പ്പടെയുള്ളഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.  ഇത്തരത്തില്‍ നിയമലംഘനം നടത്തി ഇന്‍റര്‍നാഷണല്‍കാളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ ശേഖരിച്ച്വരികയാണെന്നും  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു.     പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പികെ.എം.ബിജു, സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ. ടി.കെ.ഹരിദാസ്,വനിതാ എ.എസ്.ഐ.ജ്യോതി,Scpo ബൈജുകുര്യാക്കോസ്,വിനോദ്,ഷിബു,സുബ്രഹ്മണ്യന്‍,സുകുമാരന്‍,സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബിജു,ഷൈലേഷ്,വൈശാഖ്,എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  ടീമുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കൂടുതല്‍അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ്. അറിയിച്ചു.

കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. 

എടപ്പാൾ: മഴ കനത്ത് പെയ്തതോടെ സംസ്ഥാനപാതയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. എടപ്പാൾ ടൗണിലും, കണ്ണഞ്ചിറയിലും വട്ടംകുളം, ആലംകോട്  പഞ്ചായത്ത് അതിർത്തി പ്രദേശമായകാളച്ചാലിലും, പന്താവൂർ പാലത്തിലും, ചങ്ങരംകുളം-തൃശ്ശൂർ റോഡിലുമാണ് മഴവെള്ളം നിറഞ്ഞുനിന്നത്. എടപ്പാൾ പൊന്നാനി റോഡിലേക്ക് വെള്ളം ശക്തിയായി ഒഴുകി എത്തിയതോടെ വ്യാപാരികളുംദുരിതത്തിലായി. പലകടയിലേക്കും വെള്ളം കയറിയതാണ് കടക്കാരെ  ദുരിതത്തിലാക്കിയത്. പട്ടാമ്പിറോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ടൗണിൽ ചെറിയതോതിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. 

കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം, അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു 

പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായഅപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. മരിച്ചവരെ തിരിച്ചറിഞ്ഞു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന്രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന്പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ്അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ്അപകടത്തില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെതിരിച്ചറിഞ്ഞിരുന്നില്ല. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കുംഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. അഗ്നിശമന സേന എത്തിയാണ് കാർകരക്കെത്തിച്ചത്. 

ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്’; കുഞ്ഞു സഹോദരനായിസഹായമഭ്യർത്ഥിച്ച അഫ്ര ഇനി കണ്ണീരോർമ 

കണ്ണൂർ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ് എം എ) രോഗബാധിതയായിരുന്ന പതിമൂന്നുകാരിഅഫ്ര അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ് എം എ രോഗബാധിതനായിരുന്നു. മുഹമ്മദിന് ചികിത്സാസഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറിൽ ഇരുന്ന് അഭ്യർത്ഥിച്ച വീഡിയോ കണ്ട് ലോകത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്ന് 18കോടി രൂപയോളം ലഭിച്ചിരുന്നു. ഞാന്‍ അനുഭവിക്കുന്ന വേദന എന്റെഅനിയന് ഉണ്ടാകരുതെന്ന അഫ്രയുടെ വാക്കുകള്‍ സമൂഹം ഏറ്റെടുത്തതോടെ മുഹമ്മദിനായി പണംഒഴുകിയെത്തുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ്കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. അഫ്രയ്ക്കും എസ് എം എ രോഗത്തിന്ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖബാധിതയായി ആശുപത്രിയില്‍പ്രവേശിക്കപ്പെട്ടത്.

ഗുരുവായൂർ ക്ഷേത്രത്തിലെ  ഇല്ലം  നിറ ആഗസ്റ്റ് 3ന്;

ഗുരുവായൂർ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഇല്ലം നിറ ആഗസ്റ്റ് 3 ബുധനാഴ്ച നടക്കും. രാവിലെ  9.18 മുതൽ 11.18 വരെയുള്ള ശുഭമുഹൂർത്തിലാണ് ഇല്ലം നിറ. പുന്നെല്ലിൻ്റെ കതിർക്കറ്റകൾക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറ.പൂജിച്ച കതിരുകൾഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും. ഇല്ലം നിറ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ 8.15 മുതൽഭക്തർക്ക് നാലമ്പല പ്രവേശനം ഉണ്ടാകില്ല. കൊടിമരത്തിന് സമീപം നിന്ന്  ഭക്തർക്ക് ദർശനംനടത്താം. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി  ആഘോഷം സെപ്തംബർ 3നാണ്. രാവിലെ 7.48 മുതൽ 9.09 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.