പത്തനംതിട്ട: വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായഅപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കും ദാരുണാന്ത്യം. മരിച്ചവരെ തിരിച്ചറിഞ്ഞു. കുമളി സ്വദേശികളായ ചാണ്ടി മാത്യു, ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇന്ന്രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം മൂന്ന്പേരാണ് വാഹനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ്അപകടമുണ്ടായത്. തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള (KL01AJ2102) വാഹനമാണ്അപകടത്തില്‍പ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെതിരിച്ചറിഞ്ഞിരുന്നില്ല. മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കുംഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. അഗ്നിശമന സേന എത്തിയാണ് കാർകരക്കെത്തിച്ചത്.










