/സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി സ്വദേശി  കൊളത്തൂരില്‍ പിടിയില്‍ 

സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി സ്വദേശി  കൊളത്തൂരില്‍ പിടിയില്‍ 

ജില്ലയിലും പുറത്തും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്  നടത്തിയ മഞ്ചേരി പൂക്കുളത്തൂര്‍പുറക്കാട് സ്വദേശി  തയ്യില്‍ ഹുസൈന്‍ (31) നെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത്ദാസ് ഐപിഎസ് ന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിഎം.സന്തോഷ് കുമാര്‍,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ.എം.ബിജുകൊളത്തൂര്‍ സിഐസുനില്‍ പുളിക്കല്‍എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു

ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് സമാന്തര ടെലിഫോണ്‍ എക്സ്ചെഞ്ചുകള്‍  പ്രവര്‍ത്തിക്കുന്നതായി ജില്ലാപോലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നുതുടര്‍ന്ന്  പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൊളത്തൂര്‍ സി.സുനില്‍ പുളിക്കല്‍ , എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച്  നടത്തിയ അന്വേഷണത്തില്‍ കൊളത്തൂര്‍കുറുപ്പത്താല്‍ ടൗണിന് സമീപം വാടകമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലിഫോണ്‍എക്സ്ചെഞ്ചും നടത്തിപ്പുകാരനായ തയ്യില്‍ ഹുസൈന്‍ നേയും പുലര്‍ച്ചെയോടെകസ്റ്റഡിയിലെടുക്കുകയുമായിരുന്നുപ്രതിയെ പോലീസ് കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ഹോട്ടല്‍ തൊഴിലാളികള്‍ക്ക് താമസിക്കാനെന്ന വ്യാജേന വാടകമുറിയെടുത്ത്  ഒരുമാസത്തിലധികമായി സമാന്തര എക്സ്ചേഞ്ച് നടത്തിവരികയാണെന്ന് പോലീസിനോട്  സമ്മതിച്ചുഇന്‍റര്‍നാഷണല്‍ കാളുകള്‍ റൂട്ടര്‍ ഡിവൈസ് ഫിറ്റ് ചെയ്ത് നിയമലംഘനം നടത്തി ലോക്കല്‍കാളുകളാക്കി മാറ്റുന്ന ഉപകരണങ്ങള്‍ സഹിതമാണ് പ്രതിയെ പിടികൂടിയത്.  ഇതിന് സഹായിക്കുന്നസിംകാര്‍ഡുകള്‍റൂട്ടര്‍ ഡിവൈസുകള്‍എന്നിവയും ഇന്‍വെര്‍ട്ടര്‍ സിസ്റ്റവുമുള്‍പ്പടെയുള്ളഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.  ഇത്തരത്തില്‍ നിയമലംഘനം നടത്തി ഇന്‍റര്‍നാഷണല്‍കാളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‍റെ വിവരങ്ങള്‍ ശേഖരിച്ച്വരികയാണെന്നും  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് അറിയിച്ചു

   പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാര്‍ ,സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പികെ.എം.ബിജുസി..സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ടി.കെ.ഹരിദാസ്,വനിതാ .എസ്..ജ്യോതി,Scpo ബൈജുകുര്യാക്കോസ്,വിനോദ്,ഷിബു,സുബ്രഹ്മണ്യന്‍,സുകുമാരന്‍,സൈബര്‍സെല്‍ ഉദ്യോഗസ്ഥരായ ബിജു,ഷൈലേഷ്,വൈശാഖ്,എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ്  ടീമുമാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കൂടുതല്‍അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ്അറിയിച്ചു.