നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വളാഞ്ചേരി ഇനി ക്യാമറ കണ്ണിൽ
വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന സി.സി.ടി.പി സ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.31 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.വളാഞ്ചേരി ജംഗ്ഷൻ,ഷോംപ്പിങ് കോംപ്ലക്സ്,മാർക്കറ്റ്,നഗരസഭ ബസ്റ്റാൻറ്,ബസ്കാത്തിരിപ്പ് കേന്ദ്രം,നഗരസഭ ഓഫീസ്…
പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ എക്സലൻസ് അവാർഡ് വിതരണവും വാർഷിക കലാമേളയുംസംഘടിപ്പിച്ചു.
പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ ഇരുപത്തി നാലാമത് സ്കൂൾ വാർഷികവും , പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള എക്സലൻസ് അവാർഡ് വിതരണവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു, 2022 - 23 അധ്യയന വർഷത്തിലെ സി.ബി.എസ് .ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക്…
വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതി പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8th,9th ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.
വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതി പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8th,9th ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു.രണ്ട് ഡി.പി.ആറുകളിലുമായി 85 പേരാണ് ലിസ്റ്റിൽ…
ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി.
കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള് സമര്പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെ കെ രമ എംഎൽഎ…
പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ ചുറ്റുമതിലും,മുറ്റം നവീകരണത്തിന്റെയും പ്രവൃത്തി ഉദ്ഘാടനംനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.
വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ ചുറ്റുമതിലും,മുറ്റം നവീകരണത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 18ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ മികവ് പുലർത്തുന്നതിന് നിരവധി പദ്ധതികളുടെ ഭാഗമായി…
വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.1163000 രൂപ ചെലവഴിച്ച് ആണ് കിറ്റ് വിതരണം ചെയ്യുന്നത്.പോഷകാഹാര വിഭഗ് തരുടെ നിർദ്ദേഷ പ്രകാരം ആ രോഗ്യത്തിന്…
വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്നഅങ്കണവാടികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന അങ്കണവാടികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദീപ്തി ഷൈലേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ 19 അങ്കണ വാടികൾക്കാണ് ആദ്യഘട്ട വിതരണം നടത്തുന്നത്.രണ്ടാം ഘട്ടത്തിൽ മുഴുവൻ അങ്കണവാടികൾക്കും ഫർണിച്ചർ…
ചൂണ്ടലിൽ നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറി അപകടം; 16 പേർക്ക് പരിക്ക്.
കുന്നംകുളം: ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ പതിനാറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഫിസുമോൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക്…










