മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
എംഎൽഎ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവം; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ
എടപ്പാൾ: തവനൂർ എംഎൽഎയുടെ എടപ്പാളിലെ ഓഫീസിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽരണ്ടുപേർ പോലീസ് കസ്റ്റഡിയിലായി. കൊളത്തൂർ, തിരൂർ സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. ഇരുവരും യുവമോർച്ച ഭാരവാഹികളാണ്. ഇവരെ കൂടാതെ സംഭവത്തിൽ പങ്കുചേർന്നതായികരുതുന്നവരെക്കുറിച്ചുള്ള അന്വേഷണം നടന്ന് വരുന്നുണ്ട്.
നടന്‍ നെടുമ്പ്രം ഗോപി അന്തരിച്ചു
തിരുവല്ല: ചിലച്ചിത്ര - സീരിയൽ നടൻ നെടുമ്പ്രം ഗോപി ( വി. ആർ ഗോപിനാഥൻ പിളള (83) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽആയിരുന്നു അന്ത്യം. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക്കടന്നു വന്നത്. പ്രായാധിക്യത്താലുള്ള രോഗങ്ങളാൽ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. മുൻകെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്നു. കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ സീരിയലുകളിലുംനെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. ഭാര്യ: കമലമ്മ ( റിട്ട. ഹെഡ് മിസ്ട്രസ്, ഡി.ബി.എച്ച്.എസ്,കാവുംഭാഗം). മക്കൾ: സുനിൽ ജി.നാഥ്, സുനിത, സുബിത. മരുമക്കൾ: പ്രദീപ് പിളള, അജിത് കുമാർ. സംസ്കാരം ബുധനാഴ്ച വൈകിട്ട്നാലിന് ഉണ്ടപ്ലാവ് കാർത്തിക വീട്ടുവളപ്പിൽ.
മുനിസിപ്പൽ കൗൺസിലർ ഫൈസൽ തങ്ങളുടെ ഇടപെടൽ കാവുംപുറത്തെ പൊടി ശല്യത്തിന്പരിഹാരമാകുന്നു .
വളാഞ്ചേരി നഗരസഭയിൽ പുതിയ ദേശീയ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിർമ്മാണകമ്പനിയുടെ വാഹനം കാവുംപുറം അങ്ങാടിയിലൂടെ പോകുന്നത് മൂലം റോഡിൽ മണ്ണ് നിറഞ്ഞുംവെയിലിൽ പൊടിശല്യവും മഴയിൽ ചെളിയിലും ജനം വലഞ്ഞിരുന്നു. ഇതിന് പരിഹാരംകാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രദേശവാസികളും വ്യാപാരികളും അധികാരികളോട്നിരന്തരമായി ആവശ്യപ്പെട്ടിരുന്നു നഗരസഭ കൗൺസിലർ ഫൈസൽ തങ്ങൾ ജില്ലാ കലക്ടർഉൾപ്പടെയുള്ളവർക്ക് നൽകിയ പരാതിയെ തുടർന്ന് മലപ്പുറം മോട്ടോർ വാഹനവകുപ്പ്എൻഫോഴ്സ്മെന്റ് വിഭാഗം മേധാവി മുഹമ്മദ് ശരിഫും സംഘവും സ്ഥലം സന്ദർശ്ശിച്ച് നിർമ്മാണകമ്പനി അധികൃതർക്ക് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ റോഡിലെ മണ്ണ് നീക്കംചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിൽ അടിയന്തിര സാഹചര്യങ്ങളിൽ മാത്രം പൊതുറോഡുകൾ നിർമ്മാണ കമ്പനിഉപയോഗിക്കൂ എന്ന് അധികാരികൾക്ക് നിർമ്മാണ കമ്പനി അധികൃതർ ഉറപ്പ് നൽകി നഗരസഭാ കൗൺസിലർ ബീരാൻ കുട്ടി പറശ്ശേരി, പാറക്കൽ ഹസ്സൻ എന്നിവരും പങ്കെടുത്തു.
മമ്മിയൂർ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും നടന്നു .
ഗുരുവായൂർ: കർക്കിടക്ക മാസാചരണത്തിന്റെ ഭാഗമായി മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽഅഷ്ടദ്രവ്യ ഗണപതി ഹോമവും , ഗജപൂജയും, ആനയൂട്ടും നടന്നു. ക്ഷേത്രം തന്ത്രി ചേന്നാസ്ദിനേശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ചേന്നാസ് ഹരി നമ്പൂതിരിപ്പാട്ടാണ് അഷ്ടദ്രവ്യഗണപതി ഹോമവും ഗജപൂജയും നടത്തിയത്. 1008 അപ്പം, 1008 അട, 1008 നാളികേരംകൊണ്ടുള്ള കൂട്ട്. കരിമ്പ്, ഗണപതിനാരങ്ങ എന്നീ ദ്രവ്യങ്ങളാണ് ഗണപതി ഹോമത്തിനു വേണ്ടിതയ്യാറാക്കിയത്. ചെമ്മണ്ണൂർ സൂര്യ നാരായണൻ എന്ന ഗജവീരന്റെ സാന്നിദ്ധ്യത്തിലാണ് പ്രത്യക്ഷഗണപതി ഹോമം നടന്നത്. ഗണപതി ഹോമത്തിനു ശേഷം ഗജപൂജയും ആനയൂട്ടും നടന്നു. ദേവസ്വംഎക്സിക്യൂട്ടീവ് ഓഫീസർ പി.ടി. വിജയി, ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, ട്രസ്റ്റി ബോർഡ്മെമ്പർ കെ.കെ.ഗോവിന്ദ് ദാസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഗണപതി ഹോമംദർശിക്കുന്നതിനും, ആനയൂട്ടിനും ധാരാളം ഭക്തജനങ്ങളും പങ്കെടുത്തു.
ശ്രീശങ്കറിനെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച് സ്പീക്കർ എം.ബി. രാജേഷ് .
ബെർമിങ്ഹാമിൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ വെള്ളി മെഡല്‍നേടിയ ശ്രീശങ്കർ മുരളിയെ കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പാലക്കാട് യാക്കരയിലെ വസതിയിലെത്തി പൊന്നാടയണിച്ച് അഭിനന്ദിച്ചു. കോമൺവെൽത്തിലെ നേട്ടം വലിയ നേട്ടങ്ങളുടെ തുടക്കമാണെന്നും ഇതിനു പിന്നിൽ വലിയപരിശ്രമം ശ്രീശങ്കർ നടത്തുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് ശ്രീശങ്കർ പരിശീലനം നടത്തുന്നജിംനേഷ്യം സന്ദർശിച്ചു. സർക്കാർ ജോലിയും പരിശീലനം നടത്തുന്ന ജിംനേഷ്യത്തിലെസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതടക്കം കായികമന്ത്രി വി. അബ്ദുറഹിമാനുമായികൂടിയാലോചിക്കുമെന്നും സ്പീക്കർ പറഞ്ഞു. മെഡൽ നേടിയ നിമിഷം തന്നെ സ്പീക്കർ അഭിനന്ദനം അറിയിച്ചെന്നും നേരിട്ടു വന്നതിൽസന്തോഷവും നന്ദിയുമുണ്ടെന്നും ശ്രീശങ്കർ പറഞ്ഞു. ശ്രീശങ്കറിൻ്റെ അച്ഛൻ മുരളി, അമ്മ ബിജിമോൾ എന്നിവരും സ്പീക്കറുടെ സന്ദർശനത്തിൽസന്തോഷം അറിയിച്ചു.
ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്‌സുകള്‍ക്ക് രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് സുഹൃത്തിന് വിറ്റു.
മലപ്പുറം: ബൈക്ക് മോഷ്ടാവ് 11 മാസത്തിനു ശേഷം പിടിയില്‍. കഴിഞ്ഞ വര്‍ഷ, സെപ്റ്റംബര്‍ 18ന്തേഞ്ഞിപ്പാലം ചേലമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച കേസില്‍ഒരാള്‍ പിടിയിലായി. കൊടിഞ്ഞി സ്വദേശി മാളിയേക്കല്‍ അബ്ദുസലാം (32)നെയാണ് പ്രത്യേകഅന്വോഷണ സംഘം പിടികൂടിയത്. ബുള്ളറ്റ് മോഷ്ടിച്ച ശേഷം പാര്‍ട്‌സുകള്‍ക്ക് രൂപമാറ്റം വരുത്തിവ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് 5000 രൂപക്ക് ഇയാള്‍ സുഹൃത്തിന് വില്പന നടത്തുകയായിരുന്നു. വാഹനം കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ പേരില്‍ ലഹരികടത്തിനും കേസ് നിലവില്‍ ഉണ്ട്. മലപ്പുറംജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫ്, തേഞ്ഞിപ്പലം ഇന്‍സ്പക്ടര്‍ പ്രതിപ് എന്നിവരുടെനേതൃത്വത്തില്‍ ഡന്‍സാഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീര്‍, രതീഷ്, സബീഷ്, സുബ്രഹ്മണ്യന്‍എന്നിവര്‍ക്ക് പുറമെ തേഞ്ഞിപ്പാലം സ്റ്റേഷനിലെ എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, എസ്.സി.പി.ഒനവീന്‍ എന്നിവരാണ് അന്വോഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബ ബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണം: വനിതാകമ്മിഷന്‍
പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന്വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധംവേര്‍പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തലമുറയെയും സമൂഹത്തെയുംബാധിക്കുന്നുണ്ടെന്നും കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നവനിതാ കമ്മിഷന്‍ അദാലത്തിലാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. കുടുംബപ്രശ്‌നം, ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം, വീടുകയറി ആക്രമണം തുടങ്ങിയകേസുകള്‍ കമ്മിഷന്‍ പരിഗണിച്ചു. ആകെ 30 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ അഞ്ചെണ്ണംതീര്‍പ്പായി. നാലു കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. മൂന്നെണ്ണം കൗണ്‍സിലിങ്ങിന് വിട്ടു. 18 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഭിഭാഷകരായ സി. ഷീബ, സി. രമിക, കൗണ്‍സിലര്‍മാരായ പി. ബിന്ധ്യ, പി.എം. ഷീജ, എസ്.ഐ. കെ. ശാന്തകുമാരി, സി.പി.ഒ. ഡി. മായ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
യുവജന കമ്മിഷന്‍ ജില്ലാ അദാലത്ത്: 16 പരാതികള്‍ തീര്‍പ്പാക്കി .
പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലാഅദാലത്തില്‍ 20 കേസുകള്‍ പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. നാലെണ്ണം അടുത്തസിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി 10 പരാതികള്‍ ലഭിച്ചു. ഗവ. പ്രസിലേക്കുള്ള ബൈന്‍ഡര്‍ ഗ്രേഡ് II തസ്തികയിലേക്ക് ബൈട്രാന്‍സ്ഫര്‍ വഴിയും പി.എസ്.സി. നിയമനത്തിലും നിലവിലുള്ള ആനുപാതംഭേദഗതി വരുത്തണമെന്ന പരാതിയില്‍ അനുഭാവപൂര്‍ണമായ നടപടി സ്വീകരിച്ച് ഭേദഗതിദ്രുതഗതിയിലാക്കണമെന്ന് യുവജന കമ്മിഷന്‍ ആവശ്യപ്പെട്ടു. വിഷയം സ്‌പെഷ്യല്‍ റൂള്‍ ഭേദഗതിസംബന്ധിച്ച മീറ്റിങ്ങില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിനു വേണ്ടി ഹാജരായ പ്രതിനിധിഅദാലത്തില്‍ അറിയിച്ചു. മലയാളം കോപ്പി ഹോള്‍ഡര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായി അടിയന്തിരമായി സ്‌പെഷ്യല്‍റൂള്‍ രൂപീകരിക്കാനും കമ്മിഷന്‍ ശിപാര്‍ശ നല്‍കി. ഐ.എസ്.എം. വിഷം മെഡിക്കല്‍ ഓഫീസര്‍നിയമനം ദ്രുതഗതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലെ ആറാം റാങ്ക് കരസ്ഥമാക്കിയപരാതിക്കാരി നല്‍കിയ പരാതിയില്‍ കമ്മിഷന്‍ ഇടപെട്ടതിന്റെ ഭാഗമായി നിയമനം ലഭിച്ചു. കമ്മിഷന്‍ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ കമ്മിഷന്‍അംഗങ്ങളായ അഡ്വ. ടി. മഹേഷ്, പി.കെ. മുബഷീര്‍, കമ്മിഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അണ്ടര്‍സെക്രട്ടറി സി. അജിത് കുമാര്‍, സംസ്ഥാന കോഡിനേറ്റര്‍ എം. രണ്‍ദീഷ്, അസിസ്റ്റന്റ് പി. അഭിഷേക്എന്നിവര്‍ പങ്കെടുത്തു.



