ബെർമിങ്ഹാമിൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ വെള്ളി മെഡല്‍നേടിയ ശ്രീശങ്കർ മുരളിയെ
കേരള നിയമസഭാ സ്പീക്കര്‍
എം.ബി. രാജേഷ് പാലക്കാട് യാക്കരയിലെ വസതിയിലെത്തി പൊന്നാടയണിച്ച് അഭിനന്ദിച്ചു.
കോമൺവെൽത്തിലെ നേട്ടം വലിയ നേട്ടങ്ങളുടെ തുടക്കമാണെന്നും ഇതിനു പിന്നിൽ വലിയപരിശ്രമം ശ്രീശങ്കർ നടത്തുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു. തുടർന്ന് ശ്രീശങ്കർ പരിശീലനം നടത്തുന്നജിംനേഷ്യം സന്ദർശിച്ചു. സർക്കാർ ജോലിയും പരിശീലനം നടത്തുന്ന ജിംനേഷ്യത്തിലെസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതടക്കം കായികമന്ത്രി വി. അബ്ദുറഹിമാനുമായികൂടിയാലോചിക്കുമെന്നും സ്പീക്കർ പറഞ്ഞു.
മെഡൽ നേടിയ നിമിഷം തന്നെ സ്പീക്കർ അഭിനന്ദനം അറിയിച്ചെന്നും നേരിട്ടു വന്നതിൽസന്തോഷവും നന്ദിയുമുണ്ടെന്നും ശ്രീശങ്കർ പറഞ്ഞു.
ശ്രീശങ്കറിൻ്റെ അച്ഛൻ മുരളി, അമ്മ ബിജിമോൾ എന്നിവരും സ്പീക്കറുടെ സന്ദർശനത്തിൽസന്തോഷം അറിയിച്ചു.










