മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
*ബ്യൂട്ടി കോങ്ങാട് പദ്ധതിക്ക് തുടക്കമായി
കോങ്ങാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തിശുചീകരിക്കുകയും അലങ്കരിച്ച് സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്ന ബ്യൂട്ടി കോങ്ങാട് പദ്ധതിയുടെമണ്ഡലം തല ഉദ്ഘാടനം മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് വിഭാവനം ചെയ്തപദ്ധതിയാണ് ബ്യൂട്ടി കോങ്ങാട്. ഓഗസ്റ്റ് 15 മുതല്‍ ഒക്‌ടോബര്‍ രണ്ടു വരെ മണ്ഡലത്തിലെ ഓരോഗ്രാമപഞ്ചായത്തിലെയും മൂന്നു പൊതുഇടങ്ങള്‍ കണ്ടെത്തി നവീകരിക്കുകയും അലങ്കരിക്കുകയുമാണ്പദ്ധതിയുടെ ആദ്യഘട്ടം. പദ്ധതിക്ക് ആവശ്യമായ സംവിധാനങ്ങള്‍ പൊതുമരാമത്ത് വകുപ്പുംഹരിതകേരളം മിഷനും ശുചിത്വമിഷനും ഉറപ്പുവരുത്തിയിട്ടുണ്ട്. ചടങ്ങില്‍ മണ്ണൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥന്‍, പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.
പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ചപരിപാടിയിൽ മികച്ച വിദ്യാർത്ഥി കർഷകനായി മുഹമ്മദ് ജംഷാദ് ചോലപ്പാടൻ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു
കുരുവമ്പലം: പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി (2022 ആഗസ്റ്റ് 17) മികച്ച വിദ്യാർത്ഥി കർഷകനായി ചോലപ്പാടൻ മുഹമ്മദ് ജംഷാദ് കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു. പുലാമന്തോൾ പഞ്ചായത്ത് കൃഷി ഭവനിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻപുലാമന്തോൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : ചന്ദ്രമോഹനൻ പനങ്ങാട്ടിൽ നിന്നുംസർട്ടിഫിക്കറ്റും, മൊമന്റോയും സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: സൗമ്യ പി ഉദ്ഘാടനംനിർവ്വഹിച്ച പരിപാടിയിൽ വിവിധ വാർഡ് മെമ്പർമ്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുടങിയവർപങ്കെടുത്തു.
ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു
ചങ്ങരംകുളം: ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യണിറ്റ് അനുമോദിച്ചു.ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയംനേടിയ കുന്നംകുളം സ്വദേശി ല യാന മേരിക്കും സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ചങ്ങരംകുളം പെരുമുക്ക് സ്വദേശി പുറത്താട്ട് ഷൗക്കത്തിന്റെയും റഹ്മ ത്തിന്റെ യുംമകൻ മുഹമ്മദ് ഷാമിലിനെയും ആണ് അനുമോദിച്ചത്.തിങ്കളാഴ്ച ചങ്ങരംകുളത്ത് വെച്ച് നടന്നവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചങ്ങരംകുളം യൂണിറ്റിന്റെ വ്യാപാരഭവൻന്റെ ശിലാസ്ഥാപന ചടങ്ങിൽ വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വർക്കിങ്പ്രസിഡന്റ് കുഞ്ഞാവു ഹാജി ആണ് മുഹമ്മദ് ഷാമിലിനെയും ലയാന മേരിയെയും പുരസ്കാരംനൽകി അനുമോദിച്ചത്.
നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം
എടപ്പാൾ: ശ്രീകൃഷ്ണ ജയന്തി വർണ്ണാഭമായി ആഘോഷിച്ചു. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ചശോഭാ യാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ചതോടെ ഉത്സവന്തരീക്ഷത്തിലാണ് ഇത്തവണത്തെശ്രീകൃഷ്ണജയന്തി ആഘോഷം നടന്നത്. വിവിധ ബാലഗോകുലങ്ങൾക്കു കീഴിൽ ഗോപൂജ, കുട്ടികൾക്കായി ഉറിയടി മത്സരം,ശോഭായാത്രകൾ, സാംസ്കാരിക സമ്മേളനം, പ്രഭാഷണങ്ങൾ, പ്രസാദ വിതരണം തുടങ്ങിയവ നടന്നു. എടപ്പാളിൽ നടന്ന മഹാശോഭായാത്ര കുളങ്കരയിൽസമാപിച്ചു.
കരിപ്പൂർ സ്വർണ കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ
മലപ്പുറം: സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിൽ. കരിപ്പൂർകസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണംകടത്തിയ രണ്ടുപേരെ സഹായിക്കുന്നതിനിടെയാണ് മുനിയപ്പൻ പോലീസിന്റെ പിടിയിലായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നാടകീയമായാണ് കസ്റ്റംസ് സൂപ്രണ്ടിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ സ്വർണവുമായി രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സൂപ്രണ്ടിലേക്ക് എത്തിയത്. രാവിലെ പ്രതികളെ പിടികൂടിയതോടെ ഇവരുടെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നിരുന്നു. സ്വർണക്കടത്ത് സംഘത്തിലെ ആളുകളായിരിക്കും ഇതെന്ന് കരുതി വിളിച്ച ആളോട് ഉടൻതന്നെതൊട്ടടുത്ത സ്ഥലത്തേക്ക് വരാൻ പറഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്നവിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുനിയപ്പനെ കൂടുതൽ ചോദ്യംചെയ്തതോടെയാണ്തട്ടിപ്പുകളുടെ വിവരം പുറത്തുവന്നത്. വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെ കണ്ടാൽ മുനിയപ്പൻ സ്ഥിരമായി അവരെ പിടിച്ചുവച്ച്പാസ്പോർട്ട് വാങ്ങിയശേഷം വിട്ടയക്കും. ഇതിനുശേഷം പാസ്പോർട്ട് തിരികെ ലഭിക്കണമെങ്കിൽവലിയ തുക ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽനാലുദിവസംകൊണ്ട് കൈക്കൂലിയായി വാങ്ങിയ 4.95 ലക്ഷം രൂപ ഇയാളുടെ താമസസ്ഥലത്തുനിന്ന്പോലീസ് കണ്ടെത്തി. സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നത് പതിവാണെന്ന് ഇയാൾസമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥനായതിനാൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻതന്നെപ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ഇനി തുടർനടപടികൾസ്വീകരിക്കേണ്ടത് കസ്റ്റംസാണ്. സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായുള്ള വിവരങ്ങൾ നേരത്തേയുംപുറത്തുവന്നതാണ്. നിരവധി കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയുംചെയ്തിട്ടുണ്ട്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ്പിടികൂടുന്ന അത്യപൂർവ്വ സംഭവമാണ് കരിപ്പൂരിലുണ്ടായത്.
യുഎഇ ദേശീയ ടീമിനെ മലയാളി റിസ്വാന്‍ റൗഫ് നയിക്കും
യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന്റെ ടി20 നായകനായി മലയാളി റിസ്വാന്‍ റൗഫിനെ തിരഞ്ഞെടുത്തു. ഏഷ്യ കപ്പിനുള്ള യോഗ്യത മത്സരങ്ങൾക്കുള്ള ടീമിന്റെ ക്യാപ്റ്റൻ ആയാണ് റിസ്വാനെനിയമിച്ചിരിക്കുന്നത്. ഈ മാസം 21ന് കുവൈറ്റിനെതിരെയാണ് യു എ ഇ യുടെ ആദ്യ മത്സരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമാണ് റിസ്വാന്‍ റൗഫ്. മൂന്ന് വർഷമായി യുഎഇ ദേശീയ ടീമിനായി കളിക്കുന്ന റിസ്വാന്‍ കണ്ണൂർ തലശേരി സ്വദേശിയാണ്. 2019 ജനുവരി 26ന് നേപ്പാളിനെതിരെ ആയിരുന്നു റിസ്വാന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. തുടർന്ന് സിംബാബ്‌വെയ്‌ക്കെതിരെയും ഒമാനെതിരെയും അയര്‍ലന്‍ഡിനെതിരെയുമുള്ളപരമ്പരകളിലും റിസ്വാന്‍ യു എ ഇയ്ക്ക് വേണ്ടി പാഡണിഞ്ഞിരുന്നു. യുഎഇയ്ക്ക് വേണ്ടി 17 ഏകദിനമത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറി അടക്കം 404 റൺസ് നേടിയിട്ടുണ്ട്. 2021ൽഅയര്‍ലന്‍ഡിനെതിരെ ആയിരുന്നു റിസ്വാന്റെ സെഞ്ചുറി പ്രകടനം. 136 പന്തിൽ 109 റൺസടിച്ചതാരം യുഎഇയ്ക്ക് അയര്‍ലന്‍ഡിനെതിരെ വിജയവും സമ്മാനിച്ചു. കണ്ണൂർ ജില്ലാ ടീമിലൂടെയാണ് റിസ്വാന്‍ ക്രിക്കറ്റിലേക്ക് കടന്ന് വന്നത്. വിവിധ പ്രായപരിധികളിൽകേരളത്തിനായി കളിച്ച താരം കേരള രഞ്ജി ടീമിലും ഇടം നേടിയിട്ടുണ്ട്. എഞ്ചിനീയറിംഗ് പഠനത്തിന്ശേഷം യു എ ഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ്ദേശീയ ടീമിൽ ഇടം നേടിയത്. വലങ്കൈ ബാറ്ററും ലെഗ്‌ബ്രേക് ഗൂഗ്ലി ബൗളറുമായ റിസ്വാന്‍, അഹമ്മദ്റാസയുടെ പിന്‍മുറകാരനായാണ് യു എ ഇ ദേശീയ ടി20 ടീമിന്റെ നായകപദവിയിൽ എത്തുന്നത്. യു എ ഇ, ഹോങ്കോങ്, കുവൈറ്റ്, സിങ്കപ്പൂർ എന്നീ ടീമുകളാണ് യോഗ്യതാ മത്സരങ്ങളില്‍പങ്കെടുക്കുന്നത്. വിജയികൾക്ക് ഈ മാസം 27ന് ആരംഭിക്കുന്ന ഏഷ്യ കപ്പിൽ കളിക്കാന്‍ അവസരംലഭിക്കും. ഓഗസ്റ്റ് 22ന് സിങ്കപ്പൂരുമായും 24ന് ഹോങ്കോങുമായുമാണ് യു എ ഇയുടെ മറ്റു മത്സരങ്ങൾ. മുൻ ഇന്ത്യൻ താരം റോബിൻ സിങാണ് യുഎഇ ടീമിന്റെ പരിശീലകൻ. അബ്ദുൾ റൗഫിന്റെയുംനസ്രീൻ റൗഫ് ദമ്പതികളുടെ മകനാണ് റിസ്വാന്‍ റൗഫ്. റിസ്വാന്റെ അനിയൻ ഇമാദ് റൗഫ് യു എ ഇഅണ്ടർ 16 ക്രിക്കറ്റ് ടീം അംഗമാണ്.
വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്ക് പട്ടിക പുറത്തിറക്കി;മോട്ടോർവാഹനവകുപ്പ്
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്ര സംബന്ധിച്ച ഫെയർസ്റ്റേജ് നിരക്കിലെ അവ്യക്തത നീക്കിമോട്ടോർവാഹന വകുപ്പ് പട്ടിക പുറത്തിറക്കി. ഒന്നു മുതൽ 16 വരെയുള്ള ഫെയർ സ്റ്റേജ്, ദൂരം, യാത്രനിരക്ക്, വിദ്യാർഥി നിരക്ക് എന്നിവ വ്യക്തമാക്കി ട്രാൻസ്പോർട്ട് കമീഷണറാണ് പട്ടികപ്രസിദ്ധപ്പെടുത്തിയത്. ഇതോടെ വിദ്യാർഥിനിരക്ക് സംബന്ധിച്ച തർക്കത്തിൽ വ്യക്തത വന്നു. 2.5 കി.മീ ദൂരമുള്ള ഒന്നാമത്തെ ഫെയർസ്റ്റേജിന് വിദ്യാർഥികൾക്ക് ഒരു രൂപയേയുള്ളൂ. രണ്ടും മൂന്നുംസ്റ്റേജുകൾക്ക് രണ്ടു രൂപയാണ്. പിന്നീടുള്ള നാല് സ്റ്റേജുകൾക്ക് മൂന്നു രൂപയും അടുത്ത നാല്സ്റ്റേജുകൾക്ക് നാലു രൂപയുമാണ് നിരക്ക്. പട്ടിക മോട്ടോർ വാഹനവകുപ്പിന്‍റെ വെബ്സൈറ്റിൽപ്രസിദ്ധീകരിച്ചു. 2022 മേയ് ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. മായനാട് സ്വദേശിനിയായവിദ്യാർഥിനി ശിഫാന മോട്ടോർ വാഹന വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം കൃത്യമായനിരക്ക് എടുത്തതോടെയാണ് ഫെയർസ്റ്റേജ് തിരിച്ച് വിദ്യാർഥിനിരക്ക് പുറത്തിറക്കിയത്.
പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ചപരിപാടിയിൽ മികച്ച വിദ്യാർത്ഥി കർഷകനായി മുഹമ്മദ് ജംഷാദ് ചോലപ്പാടൻ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു
കുരുവമ്പലം: പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി (2022 ആഗസ്റ്റ് 17) മികച്ച വിദ്യാർത്ഥി കർഷകനായി ചോലപ്പാടൻ മുഹമ്മദ് ജംഷാദ് കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു. പുലാമന്തോൾ പഞ്ചായത്ത് കൃഷി ഭവനിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻപുലാമന്തോൾ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ : ചന്ദ്രമോഹനൻ പനങ്ങാട്ടിൽ നിന്നുംസർട്ടിഫിക്കറ്റും, മൊമന്റോയും സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി: സൗമ്യ പി ഉദ്ഘാടനംനിർവ്വഹിച്ച പരിപാടിയിൽ വിവിധ വാർഡ് മെമ്പർമ്മാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തുടങിയവർപങ്കെടുത്തു. കുരുവമ്പലം ചോലപ്പാടൻ നൗഷാദ് - കമറുന്നീസ ദമ്പതികളുടെ മൂത്ത മകനായിട്ടുള്ള മുഹമ്മദ്‌ജംഷാദ് ജി എച്ച് എസ് പുലാമന്തോൾ ഹയർസെക്കണ്ടറി +2 വിദ്യാർത്ഥിയാണു. ക്ലാസിനുപോകുന്നതിനു മുൻപും, ക്ലാസ് കഴിഞ്ഞു വന്നതിനു ശേഷവുള്ള സമയങ്ങളാണു ജംഷാദ്‌കൃഷിക്കായി സമയം കണ്ടെത്തുന്നത്. കൃഷി ഭൂമിയിൽ സഹായത്തിനായി സഹോദരൻ മുഹമ്മദ്‌റഷാദ്, സഹോദരി ഫാത്തിമ ഷഹാന എന്നിവരും കൂട്ടിനുണ്ട്. സൗദിയിൽ പ്രവാസിയായ പിതാവ്‌നൗഷാദിന്റെയും, കുടുംബാംഗങളുടേയും പൂർണ്ണ പിന്തുണയുണ്ടെന്ന് ജംഷാദ് പറഞ്ഞു. കൃഷിയോടൊപ്പം മീൻ വളർത്തലിലും കഴിവു തെളിയിച്ചു കൊണ്ടിരിക്കുകയാണു ജംഷാദ്.



