കുറ്റിപ്പുറം: കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് അപകടത്തിൽഗുരുതരമായി പരിക്കേറ്റു. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ്മരിച്ചത്. ഭാര്യ റുഖിയയെ (40) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ റോഡിലെമഞ്ചാടിയിൽ ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്.
കുറ്റിപുറത്ത് നിന്ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരന്നു അബ്ദുൾ ഖാദറുംറുഖിയും. എതിരെവന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നു.
കാർ എതിർഭാഗത്ത് നിന്ന് തെറ്റായ ദിശയിൽ കയറി വന്ന് സ്കൂട്ടറിന് മുകളിലേക്ക് ഇടിച്ച് കയറുന്നത്ദൃശ്യങ്ങളിൽ കാണാം.
ഇടിയുടെ ആഘാതത്തിൽ യുവതി തെറിച്ച് സമീപത്തെ കടയിൽ വീഴുന്നതിന്റെ ദൃശ്യങ്ങളുംഉണ്ട്.അബ്ദുള്‍ഖാദറിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടംനടത്തിയതിനുശേഷം കരിങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മക്കള്‍: ഫാത്തിമജുമൈലത്ത്, മുഹമ്മദ് ജിനാന്‍.










