/ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം 

ശ്രീശങ്കറിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം 

ബെര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ പാലക്കാട് യാക്കര സ്വദേശിശ്രീശങ്കര്‍ മുരളിയെ ജില്ലാ ഭരണകൂടം മൊമെന്റോ നല്‍കി ആദരിച്ചുകലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശ്രീശങ്കറിന് മൊമെന്റോ കൈമാറിതുടര്‍ന്ന് ശ്രീശങ്കറിനെയും മാതാപിതാക്കളെയും പൊന്നാട അണിയിച്ചു.ഡി.എംകെമണികണ്ഠന്‍ അധ്യക്ഷനായികേവലം മില്ലീ മീറ്ററുകളുടെ വ്യത്യാസത്തിലാണ് സ്വര്‍ണ മെഡല്‍നഷ്ടപ്പെട്ടതെന്നും  നഷ്ടത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ടാകും മുന്നോട്ടുള്ള പരിശ്രമമെന്നുംശ്രീശങ്കര്‍ പറഞ്ഞുആദരവിന് ജില്ലാ ഭരണകൂടത്തോട് നന്ദിയും അറിയിച്ചുപരിശീലനത്തില്‍ തുച്ഛസൗകര്യങ്ങളില്‍നിന്നുള്ള വലിയ നേട്ടമാണ് ശ്രീശങ്കറിന്റേതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞുസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കുക എന്ന പാഠവും ശ്രീശങ്കറിന്റെവിജയത്തിലുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

പഠനത്തില്‍ മിടുക്കനായ ശ്രീശങ്കറിന് കായികരംഗത്തുള്ള അടുപ്പവും പാഷനും മനസിലാക്കിമാതാപിതാക്കള്‍ എന്ന നിലയില്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നതായി അച്ഛന്‍ എസ്മുരളിയും കഴിവു മാത്രം പോര ഭാഗ്യവും വേണമെന്ന് അമ്മ കെ.എസ്ബിജിമോളും പറഞ്ഞുപരിപാടിയില്‍ ആര്‍.ഡി.ഡിഅമൃതവല്ലിഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍വി.അബ്ബാസ്തുടങ്ങിയവര്‍ പങ്കെടുത്തുഹുസൂര്‍ ശിരസ്തദാര്‍ അബ്ദുള്‍ ലത്തീഫ് സ്വാഗതവും ജില്ലാഇന്‍ഫര്മേഷന് ഓഫീസര് പ്രിയ കെഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.