മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
തകർന്ന റോഡുകൾ അറ്റക്കുറ്റപ്പണി നടത്തണം.
കൊളത്തൂർ -പെരിന്തൽമണ്ണ വളാഞ്ചേരി റോഡും മറ്റും അടിയന്തിരാമായി അറ്റകുറ്റപ്പണി നടത്തിനവീകരിക്കണമെന്ന് ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ(ഏഒഡിഎ) ആവശ്യപ്പെട്ടു പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്കും തിരിച്ചുമുള്ള ആoബുലൻസുകൾക്ക് റോഡിൻ്റെ ശോചനീയവസ്ഥകാരണം ബുദ്ധിമുട്ടും ഗതാഗത തടസ്സവുംസൃഷ്ടിക്കുന്നു. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻപ്രസിഡണ്ട് ഷബീർ കൊളത്തൂർ ആവശ്യപ്പെട്ടു.
സൗത്ത് കൊടിയത്തൂർ സലഫി മദ്റസയിൽ അവാർഡ് ഫെസ്റ്റ് .
സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിൽ പഠനം പൂർത്തിയാക്കിയവിദ്യാർത്ഥികളിൽ നിന്നും ഉന്നത നിലവാരത്തിലെത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടിയുംവ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടത്തി. സി ഐ ഇ ആർ മദ്രസ്സാ പൊതു പരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് അവാർഡും ക്യാഷ് പ്രൈസുംനൽകി. അവാർഡ് ഫെസ്റ്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി പി സൈഫുദ്ധീൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഫസൽകൊടിയത്തൂർ, കെ എൻ എം പരീക്ഷാ ബോർഡ് ചെയർമാൻ ടി അബൂബക്കർ നന്മണ്ട, സി ഐ ഇആർ ഓർഗനൈസിങ് സെക്രട്ടറി കെ അബ്ദുൽ വഹാബ്, മഹല്ല് പ്രസിഡന്റ് കെ സി സി മുഹമ്മദ്അൻസാരി, ഖാദിമുൽ ഇസ്ലാം സംഘം പ്രസിഡന്റ് എം അഹമ്മദ് കുട്ടി മദനി, സെക്രട്ടറി പി സിഅബ്ദുറഹിമാൻ, പ്രവാസി പ്രതിനിധികളായ ശിഹാബ് കുറുവൻകടവത്ത്, എൻ മുജീബ്റഹ്മാൻ സിപി അബ്ബാസ് സാഹിബ്, ഇ മൊയിൻ മാസ്റ്റർ, എം പി ടി എ പ്രതിനിധി ഉമൈബാൻ ടീച്ചർ, കെ സിതസ്നിബാനു, വി എ റഷീദ് മാസ്റ്റർ, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, സ്റ്റാഫ് സെക്രട്ടറികെ ടി ഹബീബുറഹ്മാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഗുൽഫറാസ് മുഹമ്മദ്,റനമോൾ. ഇ എന്നിവർസംസാരിച്ചു. കമ്മിറ്റി അംഗങ്ങളും പി ടി എ പ്രതിനിധികളും അധ്യാപകരും പരിപാടിക്ക് നേതൃത്വംനൽകി
പരിസ്ഥിതി സംരക്ഷണത്തിന്റെ തുടർച്ചയ്ക്ക് വേണ്ടി ‘മുക്കുറ്റി’ എന്നപേരിൽ പരിസ്ഥിതി ക്ലബ്രൂപീകരിച്ചു.
ആരോഗ്യകരമായ ഒരു മനുഷ്യസമൂഹത്തിന്റെ അടിത്തറയാണ് സുസ്ഥിരവും ആരോഗ്യകരവുമായഅന്തരീക്ഷം. ഇതിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കാന്‍ എല്ലാ വര്‍ഷവും ജൂലൈ 28ന് ലോകപ്രകൃതി സംരക്ഷണ ദിനം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി തവനൂർ പ്രതീക്ഷഭവനിൽദിനാചരണം നടത്തി. വംശനാശത്തിന്റെ വക്കിലെത്തിയ മൃഗങ്ങളെയും വൃക്ഷങ്ങളെയുംസംരക്ഷിക്കുക എന്ന ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രധാന ലക്ഷ്യത്തിൽ ഊന്നിയാണ്പരുപാടി സങ്കടിപ്പിച്ചത്. ലത്തീഫ് കുറ്റിപ്പുറം ഹൃദ്യമായ സംഭാഷണത്തോടെ പരുപാടി ഉദ്ഘാടനംചെയ്തു. ബുദ്ധിപരമായ പരിമിതികൾ നേരിടന്നവരുടെ കൂട്ടായ്മയിൽ തുടങ്ങുന്ന ആദ്യത്തെയക്ഞമാണ് ഇത്തരം തുടക്കങ്ങൾ എന്ന് സ്വാഗതപ്രസംഗത്തിൽ നിഷാദ് അഭിപ്രായപെട്ടു. പരിസ്ഥിതിസംരക്ഷണത്തിന്റെ തുടർച്ചയ്ക്ക് വേണ്ടി 'മുക്കുറ്റി' എന്നപേരിൽ പരിസ്ഥിതി ക്ലബ് രൂപീകരിച്ചു. പരിപാടിക്ക് പ്രദീപ് കുമാർ, മുഹമ്മദ് ഫവാസ്. പി എന്നിവർ ആശംസകൾ അറീച്ചു. പ്രതീക്ഷഭവനിലെമുഴുവൻ താമസക്കാരും ജീവനക്കാരും പരുപാടിയിൽ പങ്കെടുത്തു.
എസ്.വി.ഇ.പി. സംരംഭ രൂപീകരണം – ഉദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്മാന് സുധാകരന് മാഷ് നിര്‍വഹിച്ചു
ദേശീയ ഗ്രാമീണ ഉപജീവന മിഷന് കുടുംബശ്രീ മുഖാന്തിരം ജില്ലയില്‍ നെന്മാറ ബ്ലോക്കിലെ ഏഴ്പഞ്ചായത്തുകളിലായി നടപ്പാക്കി വരുന്ന ഗ്രാമീണ ഉപജീവന വികസന പദ്ധതിയായഎസ്.വി.ഇ.പിയുടെ(സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) സംരംഭ രൂപീകരണംപൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍സുധാകരന്‍ മാഷ് നിര്‍വഹിച്ചു. 1830 പുതിയ സംരഭങ്ങള്‍ ആരംഭിച്ചു. നാല് വര്‍ഷം കൊണ്ട് 1808 സംരംഭങ്ങള്‍ കാര്‍ഷികേതര മേഖലയില്‍ ആരംഭിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. ജൂലൈ 31 ന് പദ്ധതി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 1830 സംരംഭങ്ങളാണ് ആരംഭിക്കാന്‍ സാധിച്ചത്. ജില്ലാപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുധാകരന് മാഷിന് ബ്രോഷര്‍ നല്കി പദ്ധതിപൂര്‍ത്തീകരണം പ്രകാശനം ചെയ്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുധാകരന് മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്പേഴ്സണ് ശാലിനി കറുപ്പേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദസൈബൂനി എന്നിവര്‍ പങ്കെടുത്തു.
ജാസ്മിൻ അർഷദിൻറെ വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവിൻറെ അനുമോദനം.
ഷാർജ പുസ്തക പ്രദർശന മേളയിൽ പ്രകാശനം ചെയ്ത് ബുക്ക് പ്ലസ് പ്രസിദ്ധീകരിച്ച ജാസ്മിൻഅർഷദിന്റെ ഇംഗ്ലീഷ് വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻറെഅനുമോദനം. വളയംകുളത്തിൽ പങ്കെടുത്ത ഉദ്ഘാടന വേദിയിൽ വെച്ച് ജാസ്മിൻ തൻ്റെ വിവർത്തന പുസ്തകംകൈമാറുകയായിരുന്നു. ഇതിനുമുമ്പും പ്രശസ്ത സാഹിത്യ കാരുടെയും രാഷ്ട്രീയ നേതാക്കളുടെയുംഅഭിനന്ദനങ്ങൾ ജാസ്മിനെ തേടിയെത്തിയിരുന്നു. എണ്ണൂർ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകംഏറേ ശ്രദ്ധേയമാവുകയാണ്. പികെ പാറക്കടവിന്റെ മിന്നൽ കഥകളെയാണ് ജാസ്മിൻ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തത്.ഷാർജ എഴുത്തുകാരൻ മുജീബ് ജൈഹൂനാണ് ഈ പുസ്തകത്തിന് അവതാരികഎഴുതിയിരിക്കുന്നത്.പ്രശസ്ത കവി വീരാൻക്കുട്ടിയുടെ കവിതകളെയും ജാസ്മിൻ വിവർത്തനം ചെയ്തിരുന്നു. കേരളത്തിലെ വ്യത്യസ്തമാസികകളിൽ കവിതകളും പ്രസിദ്ധികരിച്ചിട്ടുണ്ട്. മൈക്രോബയോളജി ബിരുദധാരിയായ ജാസ്മിൻ അർഷദ് ചങ്ങരംകുളം സ്വദേശികളായ അബൂബക്കറിനെയും ജമീർലയുടെയും മകളാണ്.അധ്യാപകനും എഴുത്തുകാരനുമായ അർഷദ്കൂടല്ലൂരാണ് ഭർത്താവ്.
പെരിങ്ങോട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം .
പെരിങ്ങോട് - ചാലിശ്ശേരി റോഡിൽ പെരിങ്ങോട് സെൻററിനു സമീപത്തായുള്ള അത്താണിക്ക്സമീപം നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ച് മറിഞ്ഞു. ആളപായമില്ല
എം.ടിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു .
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായിവിജയന് സന്ദര്‍ശിച്ചു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയുംസമ്മാനിച്ചു. എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായഎ പ്രദീപ് കുമാര്‍, പുരുഷന് കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.സൗഹൃദ സംഭാഷണങ്ങളോടെആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി. എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യകാര്യങ്ങളിൽശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രിപറഞ്ഞു. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോള്‍ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി പറഞ്ഞു. നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി. മലയാളം പി.എച്ച്.ഡി നേടിയ ഉദ്യോഗാർഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്കിയ നിവേദനംഎം.ടി മുഖ്യമന്ത്രിക്ക് നല്കി. കാല് മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ്മുഖ്യമന്ത്രി മടങ്ങിയത്.
ബൈക്കിൽ കറങ്ങി മാല പിടിച്ചുപറി; രണ്ടുപേർ അറസ്റ്റിൽ .
പെരിന്തൽമണ്ണ: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെപെരിന്തൽമണ്ണയിൽ അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ രാജു (46), പുളിക്കൽ സജീവൻ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി, കാട്ടൂർഎന്നിവിടങ്ങളുൾപ്പെടെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചതിന് രാജുവിന്റെപേരിൽ കേസുണ്ട്. സജീവനും അടിപിടി, കവർച്ച, തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ മാലയാണ് ഇവർ കവരുന്നത്. ജൂൺ 23ന് വലമ്പൂരിൽറെയിൽവേ ലൈനിന് സമീപം പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച് കവർച്ച നടത്തിയത് ഇവരാണെന്ന്പൊലീസ് അറിയിച്ചു. പ്രതികളെ നടത്തി. വലമ്പൂരിലെത്തിച്ച് തെളിവെടുപ്പ് സംഭവസ്ഥലങ്ങളിലുംപരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ, ഇത്തരം കേസുകളിലെ മുൻ പ്രതികളുടെ വിവരങ്ങൾഎന്നിവ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. പ്രതികൾ ബൈക്ക് വാടകക്കെടുത്ത് വ്യാജ നമ്പർപ്ലേറ്റ് വെച്ച ശേഷം തൃശൂർ, മലപ്പുറം ജില്ലകളിലെഉൾറോഡുകളിലൂടെ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവരുന്നതായി സൂചന ലഭിച്ചിരുന്നു. ഇവരെനിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ടൗണിൽ വെച്ച് ബൈക്ക് സഹിതംപിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ രാജീവൻ, പ്രൊബേഷൻഎസ്.ഐ. ഷൈലേഷ്, ജയമണി, ഉല്ലാസ്, സജീർ എന്നിവരും പെരിന്തൽമണ്ണ ആന്റി നാർക്കോട്ടിക്സ്ക്വാഡും ഉണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.ശാന്ത മാതാവിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ ബൈക്ക് നിർത്തി മാസ്ക് ധരിച്ച ഒരാൾശാന്തയെ തള്ളി വീഴ്ത്തുകയായിരുന്നു. സഹോദരിയുടെ മകൻ അഖിൽ ഓടിയെത്തിയെങ്കിലുംഅക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കടന്നുകളഞ്ഞു.



