/എസ്.വി.ഇ.പി. സംരംഭ രൂപീകരണം – ഉദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ് നിര്‍വഹിച്ചു 

എസ്.വി.ഇ.പി. സംരംഭ രൂപീകരണം – ഉദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ് നിര്‍വഹിച്ചു 

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം ജില്ലയില്‍ നെന്മാറ ബ്ലോക്കിലെ ഏഴ്പഞ്ചായത്തുകളിലായി നടപ്പാക്കി വരുന്ന ഗ്രാമീണ ഉപജീവന വികസന പദ്ധതിയായഎസ്.വി..പിയുടെ(സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാംസംരംഭ രൂപീകരണംപൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍സുധാകരന്‍ മാഷ് നിര്‍വഹിച്ചു. 1830 പുതിയ സംരഭങ്ങള്‍ ആരംഭിച്ചുനാല് വര്‍ഷം കൊണ്ട് 1808 സംരംഭങ്ങള്‍ കാര്‍ഷികേതര മേഖലയില്‍ ആരംഭിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യംജൂലൈ 31 ന് പദ്ധതി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 1830 സംരംഭങ്ങളാണ് ആരംഭിക്കാന്‍ സാധിച്ചത്ജില്ലാപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബിനുമോള്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷിന് ബ്രോഷര്‍ നല്‍കി പദ്ധതിപൂര്‍ത്തീകരണം പ്രകാശനം ചെയ്തു.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ്പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്സണ് ശാലിനി കറുപ്പേഷ്ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെഉണ്ണികൃഷ്ണന്‍കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവിജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദസൈബൂനി എന്നിവര്‍ പങ്കെടുത്തു.