മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
ഏറ്റവും വലിയ വികസനം മനസ്സുകളുടെ വികസനമാണെന്ന് അബ്ദുസമദ് സമദാനി എം.പി .
മനുഷ്യ മനസ്സുകളുടെ വികസനമാണ് ഏറ്റവും വലിയ വികസനമെന്ന് എം പി അബ്ദുസമദ് സമദാനിഎം.പി .വളാഞ്ചേരി നഗരസഭയുടെ പ്രതിഭാദരം -22 പരിപാടിയിൽ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം ..വിദ്യാഭ്യാസം ഉള്ളത് കൊണ്ട് ഒരു മനുഷ്യൻ നല്ലവ്യക്തിയാകണമെന്നില്ല അറിവ് ഉള്ളവനാകുക എന്നതാണ് പ്രധാനം .ഉന്നത വിദ്യാഭ്യാസം ഇല്ലാത്തഒരു വ്യക്തിക്ക് ചിലപ്പോൾ നല്ല അറിവുണ്ടായിരിക്കും .സ്വന്തം അമ്മയെ മനസ്സിലാക്കാൻ കഴിയാത്തവിദ്യാഭ്യാസത്തിന് എന്തു പ്രസക്തിയാണ് ഉള്ളത് എന്ന് നാം മനസ്സിലാക്കണം ..വളാഞ്ചേരിനഗരസഭയിൽ SSLC ,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A + നേടിയ വിദ്യാർത്ഥികളെഅനുമോദിച്ച ചടങ്ങ് പ്രതിഭാദരം 22 എം പി അബ്ദുസ്സമദ് സമദാനി MP ഉദ്ഘാടനം ചെയ്തുനഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വഗതം പറഞ്ഞ ചടങ്ങിൽനഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു .വൈസ് ചെയർപേഴ്സൺറംല മുഹമ്മെദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സിഎം റിയാസ് ,മാരാത്ത് ഇബ്രാഹിം എന്ന മണി,റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് ,കൗൺസിലർ ഫൈസൽ തങ്ങൾ ,പാറശ്ശേരി അസൈനാർ,ആബിദലി ടി കെ ,സലാം വളാഞ്ചേരി ,Dr റിയാസ് എന്നിവർ പ്രസംഗിച്ചു .ചടങ്ങിൽ നഗരസഭാകൗൺസിലർമാർ ,വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു ..
കടലിൻ്റെ മക്കൾ ഒന്നിച്ചു;പൊന്നാനി തീരസംരക്ഷണ സമിതി നടത്തിയ പ്രതിഷേധ മാർച്ചിൽനൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു.
പൊന്നാനി: തീരദേശത്തെ പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കടലിൻ്റെ മക്കൾഒന്നിച്ചു.പൊന്നാനി തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിൽനൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു. ശാസ്ത്രീയ കടൽഭിത്തി നിർമ്മിക്കുക കര കടലെടുക്കുന്ന പ്രതിഭാസങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾഉന്നയിച്ചാണ് താലൂക്ക് ഓഫീസിലേക്ക് തീരസംരക്ഷണ സമിതി പൊന്നാനി മാർച്ച് നടത്തിയത്.
നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെ ധൃതിപ്പെട്ട നീക്കം.
പൊന്നാനി: നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെധൃതിപ്പെട്ട നീക്കം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ നടപടി പിൻവലിച്ചു. വിഷയത്തിൽ എം.പിയും എം.എൽ.എയും ഇടപ്പെട്ടു. പതിറ്റാണ്ടുകളായി പൊന്നാനി കോടതി പടിയിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരംപോസ്റ്റോഫീസാണ് അടിയന്തരമായി ഹെഡ്പോസ്റ്റോഫീസിലേക്ക് മാറ്റാൻ നീക്കം നടന്നത്. വ്യാഴാഴ്ചരാവിലെ ലഭിച്ച ഉത്തരവ് പ്രകാരം അര മണിക്കൂറിനുള്ളിൽ മാറ്റുന്ന വസ്തുക്കളുടെ വിവരങ്ങൾറിപ്പോർട്ട് ചെയ്യാനും നാല് മണിക്കൂറിനകം പോസ്റ്റോഫീസ് മാറാനുള്ള നടപടിസ്വീകരിക്കണമെന്നുമായിരുന്നു. പോസ്റ്റോഫീസിന്റെ പുതിയ ടെണ്ടർ വിളിക്കാനുള്ള സമയത്തിന്മണിക്കൂറുകൾ ശേഷിക്കെയാണ് ദ്രുതഗതിയിൽ പോസ്റ്റോഫീസ് മാറ്റാൻ നീക്കം നടന്നത്. സംഭവമറിഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ പോസ്റ്റോഫീസിലെത്തി പ്രതിഷേധിച്ചു. ഒരു കടലാസ്പോലും നിലവിലെ പോസ്റ്റോഫീസിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇതിനിടെ ഇ.ടി മുഹമ്മദ് ബഷീർ എം.പി തിരൂർ പോസ്റ്റൽ സൂപ്രണ്ടുമായി ബന്ധപ്പെട്ട് നടപടിതാത്കാലികമായി നിറുത്തിവെക്കാൻ ആവശ്യപ്പെട്ടു. സമീപത്ത് തന്നെ പുതിയ കെട്ടിടം കണ്ടെത്തിസൗകര്യപ്രദമായ സ്ഥലത്തേക്ക് പോസ്റ്റോഫീസ് മാറ്റാനാണ് ശ്രമം.അതേസമയം പുതിയ കെട്ടിടംകണ്ടെത്തുന്നതിനുള്ള നീക്കം ആരംഭിച്ചതായും പൊന്നാനി ടൗണിലെ കെട്ടിട ഉടമയുമായി ഏകദേശധാരണയിൽ എത്തിയതായും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.
കുറ്റിപ്പുറം മിനി പമ്പയിൽ അഞ്ഞൂറിലധികം ആളുകൾ പിതൃതര്‍പ്പണം നടത്തി .
കുറ്റിപ്പുറം: മിനി പമ്പ എന്നറിയപ്പെടുന്ന മല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിവിധ ഭാഗങ്ങളില്‍ നിനന്നുംഅഞ്ഞൂറിലധികം ആളുകളാണ് പൃതുക്കള്ക്ക് ബലിതര്‍പ്പണം നടത്താനെത്തിയത്. പുലര്‍ച്ചെ നാലു മണിക്ക് തന്നെ കര്‍മ്മിയുടെ നേതൃത്വത്തില്‍ ബലി തര്‍പ്പണം നടത്താനുള്ള എള്ള്,ചന്ദനം, ചെരൂള പൂവ്, അരി, പവിത്ര മോതിരം, ദര്‍ഭ പുല്ല് എന്നിവ ഒരുക്കി വേണ്ട സൗകര്യം ദേവസ്വം ഒരുക്കിയിരുന്നു. പൊലീസ് ,അഗ്നിസുരക്ഷാസേന, സിവിൽ ഡിഫൻസ്, സുരക്ഷാ തോണി, മുങ്ങല്‍ വിദഗ്ദ്ധര്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കി വന്‍ സുരക്ഷയാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നത്. കൂടാതെ സന്നദ്ധ സംഘടനകള്‍, പോലീസ് വളണ്ടിയേഴ്സ് എന്നിവരുടെ സേവനവും ഭക്തര്‍ക്ക് ആശ്വാസമായിരുന്നു. കൊവിഡിന് ശേഷം…
എടപ്പാളിൽ അനധികൃത പാർക്കിങ്: ബൈക്കുകൾ പിടികൂടി
എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിനടിയിലൂടെ വഴിയാത്രക്കാർക്ക് റോഡ്മുറിച്ചുകടക്കാൻ സജ്ജമാക്കിയസീബ്രാലൈനിൽ നിർത്തിയിട്ടബൈക്കുകൾ പോലീസ്പിടിച്ചെടുത്തു. കുറ്റിപ്പുറം റോഡിലെ സീബ്രാലൈനിൽ സ്ഥിരമായി ബൈക്കുകൾനിർത്തിയിടുന്നതിനെതിരേ പരാതിവ്യാപകമായതോടെയാണ് നടപടിയുമായി പോലീസ് എത്തിയത്.എടപ്പാളിലേക്ക് വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾക്ക് വാഹനം നിർത്തിയിടാനുള്ള സ്ഥലത്ത്വാഹനങ്ങൾ നിർത്തിയിട്ട്തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുംമറ്റു ദീർഘദൂരയാത്രകൾക്കുമെല്ലാംബൈക്കുകൾക്കെതിരേയും നടപടിയുണ്ട്. പിടിച്ചെടുത്ത പത്തോളം ബൈക്കുകൾ പെട്ടിഓട്ടോയിൽ കയറ്റി ചങ്ങരംകുളം സ്റ്റേഷനിലേക്കു മാറ്റി.
പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദ് എന്നവരുടെ മകൻ മച്ചിങ്ങൽ കാദർ എന്നവർ അല്പം മുമ്പ്മരണപെട്ട വിവരം അറിയിക്കുന്നു.
പൂകാട്ടിരി വില്ലേജ് പടിയിൽ താമസിക്കുന്ന പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദ് എന്നവരുടെമകൻ മച്ചിങ്ങൽ കാദർ എന്നവർ അല്പം മുമ്പ് മരണപെട്ട വിവരം അറിയിക്കുന്നു. ( ലത്തീഫ് ,റാഷിദ്, നവാസ് .എന്നിവരുടെ ഉപ്പ, ഖബറടക്കം ഇന്നു രാവിലെ 10.30 നു പൂക്കാട്ടിരി മഹല്ല്ജുമാമസ്ജിദിൽ.
ചങ്ങരംകുളത്ത് പോക്കറ്റടി സംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി .
ചങ്ങരംകുളം: ഇതര സംസ്ഥാന തൊഴിലാളിയുടെ പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെനാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപിച്ചു. നിരവധി കേസുകളിൽ പ്രതികളായ വെളിയംകോട് സ്വദേശി ഹനീഫ,ഫാറൂക്ക് എന്നിവരാണ്പിടിയിലായത്. വെള്ളിയാഴ്ച വൈകിയിട്ട് ആറ് മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ്സംഭവം സ്വകാര്യ ബസ്സിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ പെഴ്സ് കവർന്ന സംഘം ചങ്ങരംകുളത്ത്ഇറങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട ഇതരസംസ്ഥാന തൊഴിലാളി ഭഹളം വച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചസംഘത്തെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിസംഘത്തെ കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ്സുകളിൽ സ്ഥിരം പോക്കറ്റടി നടത്തുന്നവരാണ് സംഘമെന്നും സമാനമായ നിരവധികേസുകളിൽ ഇവർ പിടിയിലായിട്ടുണ്ടെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ നാളെ കോടതിയിൽഹാജരാക്കും.
മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സ്മൃതിയാത്രക്ക് തുടക്കമായി
മങ്കട :ജൂലൈ 30,യൂത്ത് ലീഗ് ദിനത്തോടാനുബന്ധിച്ച് മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിസംഘടിപ്പിച്ച സ്മൃതിയാത്രയുടെ ഉദ്ഘാടനം പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വെച്ച് മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം മുസ്ലിം യൂത്ത്ലീഗ്പ്രസിഡന്റ് എം.ടി റാഫിക്ക് പതാക കൈമാറി നിർവഹിച്ചു. പാണക്കാട് സയ്യിദ് പി. എം. എസ്. എപൂക്കോയതങ്ങൾ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ്ഹൈദരലി ശിഹാബ് തങ്ങൾ എന്നിവരുടെ ഖബർ സിയാറത്തിന് മുനവ്വറലി ശിഹാബ് തങ്ങൾനേതൃത്വം നൽകി.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷരീഫ് കുറ്റൂർ അനുസ്മരണ പ്രഭാഷണംനടത്തി.തുടർന്ന് മൈലപ്പുറത്ത് ഭാഷാ സമര രക്തസാക്ഷി മജീദ്, ചാപ്പനങ്ങാടി ബാപ്പുമുസ്ലിയാർ,എന്നിവരുടെ ഖബർ സിയാറത്തും അനുസ്മരണ സംഗമവും നടന്നു.ജില്ലാ യൂത്ത് ലീഗ്വൈസ് പ്രസിഡന്റ് എൻ.കെ ഹഫ്സൽ റഹ്മാൻ, കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ പി.പിമുഹമ്മദ്, ഭാഷാ സമര രക്തസാക്ഷി മജീദിന്റെ മകൻ മഹ്മൂദ്, തുടങ്ങിയവർ നേതാക്കളെഅനുസ്മരിച്ചു. ളുഹർ നമസ്കാരത്തിന് ചരിത്രപ്രാധാന്യമുള്ള തിരൂരങ്ങാടി യതീംഖാന മസ്ജിദിൽ എത്തിയയാത്രയെ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി യു.എ റസാക്ക് സാഹിബിന്റെനേതൃത്വത്തിൽ സ്വീകരിച്ചു. നമസ്കാരത്തിന് ശേഷം യതീംഖാനയിൽ വെച്ച് നടന്ന സ്മൃതി സദസ്സിൽമുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു. എം.കെ ഹാജിയുടെ മകനും തിരൂരങ്ങാടി യതീംഖാനയുടെ മാനേജറും ആയ എം.കെ ബാവസാഹിബ്, എ.കെ മുസ്തഫ തിരൂരങ്ങാടി, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. തേഞ്ഞിപ്പലത്ത് ഭാഷാസമര രക്തസാക്ഷി റഹ്മാന്റെ ഖബറിടത്തിൽ സന്ദർശനം നടത്തിയതിനുശേഷം നടന്ന അനുസ്മരണ സംഗമം വള്ളിക്കുന്ന് മണ്ഡലം എം.എൽ.എയും ഭാഷാസമരപോരാളിയുമായ പി.ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ സീനിയർ വൈസ്പ്രസിഡന്റ് ഗുലാം ഹസൻ ആലംഗീർ അനുസ്മരണ പ്രഭാഷണം നടത്തി. ആദ്യ ദിവസത്തെ യാത്ര കോഴിക്കോട് നടക്കാവിൽ സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെഖബർ സിയാറത്തോടെ സമാപിച്ചു. സമാപന സംഗമം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി. കെനവാസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർഅനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുറഷീദ് ബാഖവി പ്രാർത്ഥനക്ക് നേതൃത്വം നൽകി.കുന്നത്ത്മുഹമ്മദ് സാഹിബ്, കുരിക്കൾ മുനീർ, അനീസ് വെള്ളില, ശിഹാബ് ചോലയിൽ, ജാഫറലി തേറമ്പൻ, ഷാഹുൽ ഹമീദ്, മുഹമ്മദാലി നരിക്കുന്നൻ, നിസാർ പാങ്ങ്, എൻ.പി അൻസാർ, ജാഫർവെള്ളെക്കാട്ട്, സമീർ ബാബു,നൗഫൽ തങ്ങൾ,ഷഫീഖ് വടക്കാങ്ങര, അഡ്വ.സമീർ കോപ്പിലാൻ, സമീർ കൊളത്തൂർ,യഹ്യ കൂട്ടിലങ്ങാടി, ഇ.സി സിദ്ധീഖ്, അൽത്താഫ് കൊളത്തൂർ, എം.ഉസ്മാൻമാസ്റ്റർ, സി.നുഹ്മാൻ ഷിബ്ലി, ഷബീർ മാഞ്ഞാമ്പ്ര, കുഞ്ഞിമുഹമ്മദ് പുഴക്കാട്ടിരി തുടങ്ങിയവർയാത്രക്ക് നേതൃത്വം നൽകി.



