/സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു .

സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു .

കൂറ്റനാട്ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായികേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താലമേഖലഹൈസ്കൂൾ യുപി.വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചുമേഖല പ്രസിഡന്റ്കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻസ്വാഗതം പറഞ്ഞുകൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചുതുടർന്ന് കുട്ടികളെ കഥകവിത വിഭാഗങ്ങളായി തിരിച്ചുസാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർകഥാ വിഭാഗത്തിനും രാമകൃഷ്ണൻ കുമരനെല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നൽകി.     

           ഡോ.കെ.രാമചന്ദ്രൻഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചുതൃത്താലമേഖലയിൽ വിദ്യാത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി.