മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈപുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. അരൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായിപരിക്കേറ്റ വീട്ടമ്മ മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചവൈകുന്നേരം 6.15ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക്വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ്ഉണ്ടായിരുന്നത്.
ഓൺ ലൈൻ തട്ടിപ്പ് ; കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം തട്ടിയ നൈജീരിയൻ സ്വദേശി പിടിയിൽ .
കൂറ്റനാട് : ഓൺലൈൻ തട്ടിപ്പ് കേസിൽ കൂറ്റനാട് സ്വദേശിയുടെ 22 ലക്ഷം രൂപ തട്ടിയ കേസിലെപ്രതി നൈജീരിയൻ സ്വദേശി റമൈൻഡ് ഉനീയയെ പാലക്കാട് സൈബർ ക്രൈം പൊലീസ് ദില്ലിയിൽ അറസ്റ്റ് ചെയ്തു. 2021 നവംബറിലാണ് കേസിനാസ്പദമായ ഓൺലൈൻ തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക് വഴിയാണ്പരാതിക്കാരിയുമായി പ്രതി റമൈൻഡ് ഉനീയ അടുത്തിലാകുന്നത്. അമേരിക്കയിൽ ജോലിയുണ്ടെന്ന്പറഞ്ഞാണ് യുവതിയുമായി പരിചയത്തിലായത്. അതിനിടെ ഒരിക്കൽ ദില്ലിയിലെത്തിയെന്ന് അറിയിച്ച ഇയാൾ താൻ കൊണ്ടു വന്ന പണം കസ്റ്റംസ്പിടിച്ചുവെന്നും നികുതി കൊടുക്കാൻ ഇന്ത്യൻ പണം നൽകി സഹായിക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 21,65,000 രൂപയാണ് പ്രതി പരാതിക്കാരിയിൽ നിന്നും തട്ടിയെടുത്തത്. പണംതട്ടാനായി കളവ് നിരത്തുകയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. സൌത്ത് ദില്ലിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. 2014 മുതൽ പ്രതിഇന്ത്യയിലുണ്ടെന്നാണ് വ്യക്തമായത്. വെബ്സൈറ്റ് ഡൊമെയിൻ വാങ്ങാൻ സഹായിക്കലാണ്ജോലിയെന്നാണ് പ്രതി പൊലീസിനെ അറിയിച്ചത്. സിഐ എ പ്രതാപിന്റെ നേതൃത്വത്തിൽ, മനേഷ്, അനൂപ്, സലാം എന്നീ ഉദ്യോഗസ്ഥരാണ് കേസ്അന്വേഷിച്ചതും പ്രതിയെ കുരുക്കിയതും.
ജീവിത ശൈലിരോഗ നിയന്ത്രണം പരിപാടിയുടെ പി ബി എസ് ശൈലി ആപ്പ് സർവേ യുടെമുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.
വളാഞ്ചേരി: ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രഹീം മാരാത്ത് അദ്ധ്യക്ഷനായി. 30 വയസ്സിനു മുകളിൽപ്രായമുള്ള നഗരസഭയിലെ മുഴുവൻ ആളുകളെയും നഗരസഭയുടെയും പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും നേത്യത്തത്തിൽ ആശ വർക്കർ മാർ മുകേന സർവേ നടത്തുകയും. പ്രമേഹം, രക്താതി മർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും സർവേവഴി സാധ്യമാകുന്നു.പരിപാടിയിൽ നഗരസഭ വൈസ്ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ, കല, കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമ്മാരായ സാബിർ പാഷ, രഞ്ജിത്, ആശ വർക്കർ ശോഭ,സരോജിനി, എം പി ഹാരിസ് മാസ്റ്റർ, സി. പിലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു ......
കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും വീണ് വീട്ടമ്മമരിച്ചു*
തവനൂർ: മാതാവും മകനും ബൈക്കിൽ യാത്ര ചെയ്യവേ കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താൻശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും വീണ സ്ത്രീ മരിച്ചു. തവനൂർ സ്വദേശി പുതുപറമ്പിൽ ബാവയുടെ ഭാര്യ ഫാത്തിമ (67)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്2.30ഓടെ മറവഞ്ചേരിയിലാണ് അപകടം. സഹോദരൻ്റെ മകൻ മരിച്ച ആണ്ട് ചടങ്ങിൽ പങ്കെടുത്ത്തിരിച്ചു വരുന്നതിനിടെയാണ് അപകടം. ബൈക്കിന് മുന്നിൽ ചാടിയ പൂച്ചയെ രക്ഷിക്കാൻശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുളളമൃതദേഹം കുറ്റിപ്പുറം ഇന്ന് ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും. തവനൂർജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മക്കൾ: റജുല, ലത്തീഫ്, റഫീഖ്. മരുമക്കൾ: റംഷി, സീനത്ത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മഴ കനത്തു, ഉൾവനത്തിൽ ഉരുൾപൊട്ടി, 2 മരണം, കനത്ത ജാഗ്രത*
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. തെക്കൻ കേരളത്തിലാണ് പ്രധാനമായും രാത്രിവൈകിയും മഴ ശക്തമായി തുടരുന്നത്. മലയോരമേഖലയിലും സാഹചര്യം രൂക്ഷമായി തുടരുകയാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലയിൽ പലയിടത്തും ഉൾ വനങ്ങളിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. കൊല്ലത്തുംപത്തനംതിട്ടയിലുമായി രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊല്ലം കുഭവരട്ടി വെള്ളച്ചാട്ടത്തിൽകുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദ്എന്ന യുവാവുമാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽപ്പെട്ടാണ് കുമാരന് മരിച്ചത്. ഇയാള്ക്ക്ഒപ്പുണ്ടായിരുന്ന ഈ റോഡ് സ്വദേശി കിഷോറിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട കൊല്ലമുളയില്‍ ഒഴുക്കിൽപ്പെട്ടാണ് അദ്വൈദ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്രക്ഷപ്പെട്ടു. തലസ്ഥാനത്തടക്കം ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം കല്ലാർ മീൻമുട്ടിയിൽകുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷിച്ചു. ഇവർ സഞ്ചരിച്ച വാഹനങ്ങൾ നദിയുടെ അക്കരെകുടുങ്ങിപ്പോയിരുന്നു. വിതുരയിൽ വീടുകൾ വെള്ളത്തിനടിയിലായി. ജില്ലയിലെ കല്ലാർ, പൊൻമുടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഒരറിയിപ്പ് വരും വരെ അടച്ചിട്ടിരിക്കുകയാണ്. നെയ്യാർ ഡാമിന്റെഷട്ടർ ഉയർത്തിയതിനാൽ തീരദേശത്ത് താമസിക്കുന്നവർക്ക ജാഗ്രതാനിർദ്ദേശമുണ്ട്. കോട്ടയം വാകക്കാട് രണ്ടാറ്റുമുന്നിയിൽ പാലം വെള്ളത്തിനടിയിലായി. മൂന്നിലവ് ടൗണുംവെള്ളത്തിനടിയിലായിട്ടുണ്ട്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ തോട് കരകവിഞ്ഞ്ഗതാഗതം തടസ്സപ്പെട്ടു. കൊക്കാത്തോട് നെല്ലിക്കാപ്പാറയിൽ തോട് കരവിഞ്ഞതിനെ തുടർന്നഒഴുകിപ്പോയ കാറിനെ വടം കെട്ടി നിർത്തി ഡ്രൈവറെ രക്ഷിച്ചു. മലവെള്ളപ്പാച്ചിലിനെ തുടർന്ന്അച്ചൻകോവിലിൽ വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. മുണ്ടക്കയം എരുമേലി സംസ്ഥാനപാതയിൽ തോട് കരകവിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി മൂലമറ്റത്ത് ഉരുൾപൊട്ടിയതായിസംശയമുണ്ട്. മൂന്നുങ്കവയൽ, മണപ്പാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽവെള്ളകയറിക്കൊണ്ടിരിക്കുന്നു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെയും സ്പിൽവേ ഷട്ടറുകൾഉയര്ത്തിയിട്ടുണ്ട്. കോട്ടയം മൂന്നിലവ് ചക്കിക്കാവിൽ മലവെള്ളപാച്ചിലിൽ റോഡ് തകർന്നതിനെ തുടർന്ന് വഴിയിൽകുടുങ്ങിയ വിനോദ സഞ്ചാരിയെ അടക്കം രക്ഷപ്പെടുത്തി. ഇല്ലിക്കൽ കല്ല് സന്ദർശിക്കാനെത്തിയപതിനഞ്ചിലധികം പേരെയെയാണ് രക്ഷപ്പെടുത്തിത്. മീനച്ചിൽ, കാഞ്ഞിരപ്പളളി താലൂക്കിൽവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ അറിയിപ്പ്. ഇതോടനുബന്ധിച്ച് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞഅലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലര്‍ട്ടാണ്. മലയോരപ്രദേശങ്ങളിൽ ഓറഞ്ച്അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇടിമിന്നലോടുകൂടി തുടര്ച്ചയായിമഴപെയ്യുന്നതിനാൽ പ്രദേശികമായി ചെറു മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്നൽകുന്ന മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും വനമേഖലയിൽ ഉരുൾപൊട്ടലിനുംസാധ്യതയുണ്ട്. മലയോരപ്രദേശങ്ങളിസും നദീ തീരങ്ങളിലും താമസിക്കുന്നവ ജാഗ്രത പാലിക്കണം. പലയിടത്തും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കടലാക്രമണ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നുംഅറിയിപ്പുണ്ട്.
ടെറസിലെ കൃഷിയിൽ നാട്ടുകാരന് സംശയം, കഞ്ചാവ് കൃഷിചെയ്ത യുവാവ് പിടിയിൽ
കാസർകോട്: വാടകവീടീന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയപരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാർഥി നജീബ് മഹ്ഫൂസ്അറസ്റ്റിലായതും. കാസര്‍കോട് കുമ്പള കിദൂരില്‍ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. 22 വയസുകാരന്. മംഗളൂരുവില്‍ വിദ്യാര്‍ത്ഥിയാണ് ഇയാൾ. വാടക വീട്ടിലാണെങ്കിലും ടെറസിന് മുകളില്‍അൽപ്പം കൃഷിയൊക്കയുണ്ട് നജീബിന്. ടെറസിന് മുകളിലെ കൃഷി കണ്ട ആരോ ഒരാള്‍ക്ക് സംശയംതോന്നി. ഇത് കഞ്ചാവല്ലേ. സംശയം വർധിച്ചതോടെ അയാൾ പൊലീസിന് വിവരം നല്കി. കുമ്പളഇന്സ്പെക്ടര് പി പ്രമോദിന് വിവരം ലഭിച്ചതോടെ എസ് ഐ വി കെ അനീഷിന്റെ നേതൃത്വത്തില്‍പൊലീസ് യുവാവിന്റെ വാടക വീട്ടിലെത്തി. ടെറസിന്റെ മുകളിലെ കൃഷി പരിശോധിച്ച സംഘംഞെട്ടി. പിന്നീട് ഉറപ്പിച്ചു, കൃഷി കഞ്ചാവ് തന്നെ. 15 ലിറ്ററിന്റെ വെള്ളക്കുപ്പി മേല്‍ഭാഗം മുറിച്ച് മാറ്റിമണ്ണ് നിറച്ച് വളമിട്ട് നല്ല വൃത്തിയായി കഞ്ചാവ് കൃഷി ചെയ്തിരിക്കുന്നു. ഒന്നല്ല മൂന്ന് ചെടികളുണ്ട്. മൂന്ന് മാസത്തോളം പ്രായമായിരുന്നു ഇവയ്ക്ക്.
കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണം;നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു
എടപ്പാൾ: കാലവർഷക്കെടുതികളുടേയും മഹാമാരികളുടേയും സംഹാരതാണ്ഡവംനിർമ്മാണമേഖലയെ തകർത്ത് കൊണ്ടിരിക്കുന്ന ഈ കാലത്ത് ജീവിക്കാൻ പാടുപെടുന്നതൊഴിലാളികളുടെ തലയിൽ ഇടിത്തീ വീണ പോലെയാണ് കേന്ദ്ര സർക്കാർ പുതിയ നികുതിപരിഷ്ക്കരണത്തിന്റെ (GST ) പേരിൽ വീണ്ടും വീണ്ടും വില വർദ്ധനവ് വരുത്തി കൊണ്ടിരിക്കുന്നത്ഈ തൊഴിലാളി വിരുദ്ധ ജനദ്രോഹനയങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന്നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. എ.വി.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വി.മോഹനൻഉദ്ഘാടനം ചെയ്തു.എം.വി.ലത്തീഫ് പ്രവർത്തന റിപ്പോർട്ടും ടി.പി. സുബ്രഹ്മണ്യൻ സംഘടനറിപ്പോർട്ടും അവതരിപ്പിച്ചു.എം.ബി.ഫൈസൽ, കെ.വി.കുമാരൻ, എം.എ.നവാബ്, എം.മുരളീധരൻ, പി.കൃഷ്ണൻ, കെ.പി.സുബ്രഹ്മണ്യൻ, പി.ബാബു.എന്നിവർ പ്രസംഗിച്ചു.എ.എസ് സുരേഷ്രക്തസാക്ഷി പ്രമേയവും വി.പി.ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹിളായിഎ.വി.മുഹമ്മദ് പ്രസിഡണ്ട്, എം.വി.ലത്തീഫ് സെക്രട്ടറി, കെ.വി.അയ്യപ്പൻ, ട്രഷറർ എന്നിവരെതിരഞ്ഞെടുത്തു.
അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കാൻ നടപടി ഉടൻ; പി നന്ദകുമാർ എംഎൽഎ
പൊന്നാനി: പുതുപൊന്നാനി അഴിമുഖത്തെ മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതിന് പദ്ധതി തയാറായി. രണ്ട് കോടി രൂപയുടെ പ്രപ്പോസലാണ് തയാറാക്കിയത്. മണൽത്തിട്ട നീക്കം ചെയ്യുന്ന നടപടി ഉടൻആരംഭിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾക്ക് സുഗമമായികടന്നുപോകുന്നതിന് തടസ്സമായ മണൽത്തിട്ടകൾ നീക്കം ചെയ്യുന്നതിനാണ് ഹാർബർഎൻജിനീയറിങ് വിഭാഗം പ്രപ്പോസൽ തയാറാക്കിയത്. സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയ രണ്ട് കോടി രൂപ ഉപയോഗിച്ച് ശാസ്ത്രീയരീതിയിൽഅഴിമുഖത്തെ മണൽത്തിട്ട നീക്കാനാണ് തീരുമാനമായത്. ഇതിന്റെ ഭാഗമായി എം.എൽ.എഅഴിമുഖം സന്ദർശിച്ചു. മണൽത്തിട്ടകൾ നീക്കം ചെയ്യുന്ന പ്രവൃത്തി ഉടൻ ആരംഭിക്കാൻ ഇറിഗേഷൻവകുപ്പിന് നിർദേശം നൽകി. പ്രളയത്തിലും കടൽക്ഷോഭത്തിലും അടിഞ്ഞ മണൽത്തിട്ട മൂലം ചെറുവള്ളങ്ങൾക്കുൾപ്പെടെ ഇതുവഴിപോകാൻ കഴിയുന്നില്ല. മത്സ്യബന്ധന തൊഴിലാളികൾക്കും തോണികൾക്കും കടലിൽ പോകാൻകഴിയുന്നില്ല. കടലും പുഴയും ചേരുന്ന ഭാഗത്ത് മണൽ അടിഞ്ഞുകിടക്കുന്നത് മാട്ടുമ്മൽ പ്രദേശത്ത്വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടാക്കുന്നുണ്ട്. ദുരന്തനിവാരണ മുന്നൊരുക്ക പ്രവൃത്തിയുടെ ഭാഗമായി നേരത്തേ കുറച്ചുഭാഗത്തെ മണൽ നീക്കംചെയ്തിരുന്നെങ്കിലും ഇത് പൂർവസ്ഥിതിയിലായി. ഇതിന് ചെലവഴിച്ച തുകയെല്ലാം ഇപ്പോൾവെള്ളത്തിൽ വരച്ച വരപോലെയായി. നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതി നേരിടാൻ ദുരന്തനിവാരണ പ്രവൃത്തികളുടെ പട്ടികപ്രകാരമാണ് ഇറിഗേഷൻ വകുപ്പ് മണൽത്തിട്ട നീക്കം ചെയ്തത്.കടവനാട്, പുറങ്ങ്, മാട്ടുമ്മൽ, വെളിയങ്കോട് എന്നിവിടങ്ങളിലെ വെള്ളം കടലിലെത്താനുള്ള പാതയാണ് പുതുപൊന്നാനി അഴിമുഖം. ഏറെ പ്രതീക്ഷയോടെയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണൽത്തിട്ട നീക്കം ചെയ്തതെങ്കിലുംഇത് ഫലവത്താവാത്തതിൽ തീരവാസികളും മത്സ്യത്തൊഴിലാളികളും നിരാശയിലാണ്. മണൽത്തിട്ടപൂർണമായി നീക്കം ചെയ്ത് മത്സ്യബന്ധനയാനങ്ങൾക്ക് കടന്നുപോകാനുള്ളസൗകര്യമൊരുക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
കേരള കർഷക സംഘം എടയൂർ പഞ്ചായത്ത് സമ്മേളനം പൂക്കാട്ടിരി വായനശാല യിൽ വെച്ച് നടന്നു.
കേരള കർഷക സംഘം എടയൂർ പഞ്ചായത്ത് സമ്മേളനം പൂക്കാട്ടിരി വായനശാല യിൽ വെച്ച് നടന്നു. രാവിലെ 10മണിക്ക് ഏരിയ കമ്മിറ്റി അംഗം സി. കോയാമു പതാക ഉയർത്തി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി. കെ അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. വി. കെ ജയരാജൻ അധ്യക്ഷനായിരുന്നു. ഏരിയ കമ്മിറ്റി അംഗം വി. കെ. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം വി പി റംല, എടയൂർ എൽ. സി സെക്രട്ടറി പി. എം മോഹനൻ മാഷ്, എ. എൻ ജോയ് മാഷ്, സി. സി മൂസ ഹാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു. പി. കെ സിക്കന്തർ റിപ്പോർട്ട് അവതരിപ്പിച്ചു. വിജയൻ മേലേപ്പാട്ട് രക്തസാക്ഷിപ്രമേയവും ടി. മുഹമ്മദ് കുഞ്ഞി (ഇപ്പ മാഷ് )അനുശോചന പ്രമേയവും അവതരിപ്പിച്ചു. രൂക്ഷമായ കാട്ടു പന്നി ശല്യം അവസാനിപ്പിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടിഉണ്ടാവുക.... നോക്കു കുത്തി യായി കിടക്കുന്ന, എടയൂർ വായനശാല യിലെ മൃഗ സംരക്ഷണവകുപ്പിന്റെ സബ് സെന്ററിൽ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പ് വരുത്തുക... എന്നീ രണ്ട് പ്രമേയങ്ങൾസമ്മേളനം അംഗീകരിച്ചു. ടി. കെ. എ കുരിക്കൾ, യു ടി ഇസ്മായിൽ,രാജൻ കുട്ടി, ലതാകുമാരി, അലവിക്കുട്ടി തുടങ്ങിയവർചർച്ചയിൽ പങ്കെടുത്തു.



