വട്ടംകുളം: സി പി എൻ യു പി സ്കൂൾ അധ്യാപികയും സഹിത്യകാരിയുമായ വിജയ വാസുദേവന്റെമൂന്നാമത്തെ പുസ്തകമായ ‘കൗതുകം കൊണ്ട് കണ്ണെഴുതിയവൾ ‘ എന്ന ചെറുകഥാ സമാഹാരംപ്രകാശനം ചെയ്തു. എൻ ബി എസ് കോട്ടയം വിതരണം ചെയ്യുന്ന പുസ്തകം വട്ടംകുളം സ്കൂളിൽനടന്ന ചടങ്ങിൽ ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ശ്രീ രാമകൃഷ്ണൻ കുമരനെല്ലൂരിന് കൈമാറികൊണ്ട് പ്രകാശനം ചെയ്തു.
കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയ കഥകൾ മനുഷ്യ ബന്ധങ്ങളിലെ സ്നേഹവും സൗന്ദര്യവുംഎടുത്തു കാട്ടുന്നതാണെന്ന് ആശംസകൾ അർപ്പിച്ച എടപ്പാൾ സി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. അധ്യാപകരായ കഥാകാരന്മാരിൽ കാരൂരിന്റെ പരമ്പരയിൽ ഒരു കണ്ണിയാവാൻ വിജയ ടീച്ചർക്കുംകഴിഞ്ഞുവെന്ന് രാമകൃഷ്ണൻ കുമരനെല്ലൂർ അഭിപ്രായപ്പെട്ടു. ടി.വി ശൂലാപാണി, വി ടി നന്ദൻ, പി വിനാരായണൻ, ഇ ശങ്കരൻ, എം മുസ്തഫ, എം ബി ഫൈസൽ, എം എ നവാബ്, പി ഗോപാലകൃഷ്ണൻ, വി പി അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിജയ വാസുദേവൻ നന്ദി രേഖപ്പെടുത്തി.










