അതിശക്തമായ ആക്രമണങ്ങൾ ഇറാനും യു.എസുംചേർന്ന് അഴിച്ചു വിട്ടിട്ടും തലകുനിക്കാതെഇറാൻ. പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ കൊലപാതകത്തിന് പകരംചോദിക്കുമെന്ന് ഇറാൻ ആവർത്തിച്ചു. 'ഖാംനഈയുടെ കൊലപാതകത്തിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 'വില നൽകേണ്ടിവരും'. ഇറാൻ്റെ സുരക്ഷാ മേധാവി അലി ലാരിജാനി ഞായറാഴ്ച പ്രതികരിച്ചു.
പതിനാല്കാരന് പീഡനം; മദ്രസ അധ്യാപകനെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
ചാലിശ്ശേരി: പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ മദ്രസഅധ്യാപകനെ തമിഴ്നാട് നീലഗിരിയില്‍ നിന്നും ചാലിശ്ശേരി പോലീസ് പിടികൂടി. തമിഴ്നാട് നീലഗിരി നാലകോട്ട സ്വദേശി ഇരുപത്തിയൊന്‍പത് വയസുള്ള ഇര്‍ഷാദ് അലിയാണ്ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി. യുടെ നിര്‍ദ്ദേശപ്രകാരം ചാലിശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി. വി.സുരേഷിന്റെയും, ചാലിശ്ശേരി സബ്ബ് ഇൻസ്പെക്ടർ കെ.ജെ.പ്രവീണിന്റെയുംനിർദ്ദേശാനുസരണം ഞായറാഴ്ച രാത്രി നീലഗിരിയിലേക്ക് യാത്ര തിരിച്ച പോലീസ് സംഘം സൈബർസെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തുകയും വീട്ടിലെത്തിയപ്പോൾ പ്രതിസ്ഥലത്തില്ല എന്ന് മനസ്സിലാക്കിയതോടുകൂടി, പ്രതിയുടെ മറ്റൊരു മൊബൈൽ ഫോണിന്റെലൊക്കേഷൻ ലക്ഷ്യമാക്കി നീങ്ങുകയും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും രാവിലെ അഞ്ചുമണിയോടുകൂടി ഇർഷാദ് അലിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഷോർണൂർ ഡി.വൈ.എസ്.പി. സ്പെഷ്യൽ സ്ക്വാഡിലെ ജോളി സെബാസ്റ്റ്യൻ,പി.അബ്ദുൾറഷീദ്,ചാലിശ്ശേരി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ.ശ്രീകുമാർ,പി. ആർ.രാജേഷ്,സി. പി.ഒ.വി.യു.പ്രശാന്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. നീലഗിരിക്കുന്നുകളിലെ കൊടും വനാന്താരങ്ങളിലൂടെ യാത്ര ചെയ്ത്, അതിസാഹസികമായിപ്രതിയെ കണ്ടെത്തിയ പോലീസ് സംഘാംഗങ്ങളെ ഡി.വൈ. എസ്.പി.വി. സുരേഷും,ചാലിശ്ശേരിസ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജെ.പ്രവീണും പ്രത്യേകം അഭിനന്ദിച്ചു. തിരുമിറ്റക്കോട് പഞ്ചായത്തിലെ മതപഠനശാലയില്‍ പഠനത്തിനെത്തിയ പതിന്നാലുകാരനെ ഇയാള്‍നിരവധി തവണ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയിരുന്നു. പെരുമാറ്റത്തില്‍ മാറ്റംകണ്ടതോടെവീട്ടുകാര്‍ കുട്ടിയെ മനശാത്ര വിദഗ്ദന് മുന്പില് കൗണ്‍സിലിങ്ങിന്വിധേയനക്കുയായിരുന്നു. ഇവിടെ നിന്നാണ് കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ വിവരംപുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ മറ്റൊരു മദ്രസ അധ്യാപകന് കൂടി പങ്കുള്ളതായാണ് ലഭിക്കുന്ന സൂചനകള്‍. ഇയാള്‍ക്ക്വേണ്ടിയുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.
ചാലിശ്ശേരി ആലിക്കര സ്വദേശി അജ്മാനിൽ ട്രെയിലർ തട്ടി മരിച്ചു.
അജ്മാൻ: ചാലിശ്ശേരി ആലിക്കര സ്വദേശി പുലവത്തേതിൽ മൂസക്കുട്ടി മകൻ ഷാജി എന്നഹംസ(37)അജ്മാനിൽ ട്രൈലെർ ഇടിച്ചു മരിച്ചു. വെള്ളിയാഴ്ച പള്ളിയിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത്. രണ്ടുമാസം മുമ്പായിരുന്നുയുവാവ് നാട്ടിൽ വന്നു പോയത്. ഇന്ന് വൈകിട്ട് മൃതദേഹം നാട്ടിലെത്തും.ഭാര്യ :ഹസീന.മക്കൾ:നാജിയ, സഫ്വാൻ,യാസിം.
എരിമയൂർ തോട്ടുപാലത്ത് വാഹനാപകടം:ബൈക്ക് യാത്രക്കാരനായിരുന്ന യുവാവിന് ദാരുണാന്ത്യം
ആലത്തൂര്‍: എരിമയൂര്‍ തോട്ടുപാലത്ത് ഫ്ളൈഓവറിലുണ്ടായ അപകടത്തില്‍ ബൈക്ക്യാത്രക്കാരനായയുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലിനായിരുന്നു അപകടം. അഞ്ചുമൂര്‍ത്തിമംഗലം നൊച്ചി പറന്പ്ജയന്റെ മകന് സുധീഷ് (20) ആണ് മരിച്ചത്. പാലക്കാട് ഭാഗത്തു നിന്നും വന്ന കാര്‍ അതേ ദിശയില്പോയിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ സുധീഷിനു മീതെ കണ്ടെയ്നര്‍ ലോറികയറിയിറങ്ങുകയായിരുന്നു. കാറും കണ്ടയ്നറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം ആലത്തൂര്‍ താലൂക്ക് ആശുപത്രിമോര്ച്ചറിയില്. അമ്മ: സാവിത്രി. സഹോദരി: സുധി.
ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച വല്ലപ്പുഴ സ്വദേശികളായ നാലു പേര് പിടിയില്‍
അഗളി: ഷോളയൂർ വനം വകുപ്പ് സ്റ്റേഷൻ പരിധിയിലെ വാട്ട്ലുക്കി, അനക്കട്ടി സാൻഡിൽ ഏരിയപ്രദേശത്തു നിന്ന് കാറിൽ മുറിച്ചു കടത്താൻ ശ്രമിച്ച 20 കിലോ ചന്ദനവും ബൈക്കും ആയുധങ്ങളുംപിടികൂടി. മരപ്പാലം ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ വാഹന പരിശോധനയ്ക്കിടെയാണ് പട്ടാമ്പിവല്ലപ്പുഴ സ്വദേശികളായ ഷിഹാബലി(24), സാദിക്കലി (25) കീരിപ്പതി സ്വദേശികളായ പ്രവീൺകുമാർ(22), കാളിദാസ് (25), ഭദ്രൻ (67) എന്നിവർ പിടിയിലായത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ തോമസ്, ജയേഷ് സ്റ്റീഫൻ, വാച്ചർമാരായ അമ്പരസി, രങ്കമ്മാൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കുറ്റിപ്പുറത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; എംഇഎസ് കോളേജിന്റെ പരിസരത്തെ വാഹനപരിശോധനയിൽ 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് 21 കിലോയോളം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി.ഗൂഡല്ലൂര്‍സ്വദേശികളായ സുമേഷ് മോഹന്‍, ഷൈജല്‍ എന്നിവരെയാണ് കുറ്റിപ്പുറം എംഇഎസ് കോളേജിന്സമീപത്തുനിന്നും 21.5 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയത്. മലപ്പുറം എസ്.പി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ഡിവൈഎസ്പിയുടെ നിദ്ദേശ പ്രകാരമായിരുന്നു കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജിന്സമീപത്തായി വാഹന പരിശോധന നടത്തിയത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള റിറ്റ്സ് കാറിന്റെ പിന്‍സീറ്റിനടിയിലും ബംപറിനുള്ളിലുമായി ഒളിപ്പിച്ച11 പാക്കറ്റുകള്‍ കണ്ടെടുത്തു.മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി കുറ്റിപ്പുറംറോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു വിവരം. തുടര്‍ന്ന് പൊലീസ് സംഘം 4 ഗ്രൂപ്പായി തിരിഞ്ഞ് ഈഭാഗത്ത് പരിശോധന തുടങ്ങി.ഇതിനിടെ വന്ന റിറ്റ്സ് കാര്‍ പരിശോധിച്ചെങ്കിലും ആദ്യം ഒന്നുംകണ്ടെത്താനായില്ല. പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിന്‍സീറ്റിനടിയില്‍നിര്‍മ്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതില്‍ നിന്ന് 6 പാക്കറ്റുകളും പിന്നീട് ബാക്ക് ബമ്പര്‍ഊരിനോക്കിയതില്‍ 5 പാക്കറ്റുകളും കണ്ടെത്തി. ഇവര്‍ വന്‍ ലഹരിമരുന്ന് കടത്ത് സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ വിരതണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവര്‍ മൊഴിനല്‍കി. ഇവര്‍ ലഹരി കേസുകള്‍ കൂടാതെ തട്ടിപ്പു കേസുകളിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.
കരിപ്പൂർ സ്വർണ കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ
മലപ്പുറം: സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിൽ. കരിപ്പൂർകസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണംകടത്തിയ രണ്ടുപേരെ സഹായിക്കുന്നതിനിടെയാണ് മുനിയപ്പൻ പോലീസിന്റെ പിടിയിലായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നാടകീയമായാണ് കസ്റ്റംസ് സൂപ്രണ്ടിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ സ്വർണവുമായി രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സൂപ്രണ്ടിലേക്ക് എത്തിയത്. രാവിലെ പ്രതികളെ പിടികൂടിയതോടെ ഇവരുടെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നിരുന്നു. സ്വർണക്കടത്ത് സംഘത്തിലെ ആളുകളായിരിക്കും ഇതെന്ന് കരുതി വിളിച്ച ആളോട് ഉടൻതന്നെതൊട്ടടുത്ത സ്ഥലത്തേക്ക് വരാൻ പറഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്നവിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുനിയപ്പനെ കൂടുതൽ ചോദ്യംചെയ്തതോടെയാണ്തട്ടിപ്പുകളുടെ വിവരം പുറത്തുവന്നത്. വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെ കണ്ടാൽ മുനിയപ്പൻ സ്ഥിരമായി അവരെ പിടിച്ചുവച്ച്പാസ്പോർട്ട് വാങ്ങിയശേഷം വിട്ടയക്കും. ഇതിനുശേഷം പാസ്പോർട്ട് തിരികെ ലഭിക്കണമെങ്കിൽവലിയ തുക ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽനാലുദിവസംകൊണ്ട് കൈക്കൂലിയായി വാങ്ങിയ 4.95 ലക്ഷം രൂപ ഇയാളുടെ താമസസ്ഥലത്തുനിന്ന്പോലീസ് കണ്ടെത്തി. സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നത് പതിവാണെന്ന് ഇയാൾസമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥനായതിനാൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻതന്നെപ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ഇനി തുടർനടപടികൾസ്വീകരിക്കേണ്ടത് കസ്റ്റംസാണ്. സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായുള്ള വിവരങ്ങൾ നേരത്തേയുംപുറത്തുവന്നതാണ്. നിരവധി കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയുംചെയ്തിട്ടുണ്ട്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ്പിടികൂടുന്ന അത്യപൂർവ്വ സംഭവമാണ് കരിപ്പൂരിലുണ്ടായത്.
സ്വർണ കടത്ത് കമ്മീഷൻ പിടിച്ചുപറി കേസ്; പരപ്പനങ്ങാടിയിൽ നാലംഗ സംഘം പിടിയിൽ
പരപ്പനങ്ങാടി: വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ ആവശ്യപ്പെട്ട്താനൂർ സ്വദേശിയെ മർദിക്കുകയും വിലപിടിപ്പുള്ള മൊബൈൽ ഫോണും പണവും കാറും തട്ടിയെടുത്തകേസിൽ പരപ്പനങ്ങാടിയിൽ നാലുപേർ അറസ്റ്റിൽ. താനൂർ സ്വദേശി ശമീറിന്റെ പരാതിയിൽപരപ്പനങ്ങാടി ആലുങ്ങൽ ബീച്ച് കൊങ്ങന്റെ പുരക്കൽ വീട്ടിൽ മുജീബ് റഹ്മാൻ (39) , ചെട്ടിപ്പടിഅയ്യാപ്പേരി വീട്ടിൽ അസൈനാർ (44), ചെട്ടിപ്പടി ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടിൽറെനീസ് (35) , ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കൊങ്ങന്റെ ചെറുപുരക്കൽ വീട്ടിൽ ഷെബീർ (35) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻകിട്ടിയില്ല എന്ന കാരണത്താൽ പരാതിക്കാരനെ പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തേക്ക് വിളിച്ചുവരുത്തി അവിടെവച്ചും അരിയല്ലൂർ എൻസി ഗാർഡന്റെ പുറകുവശത്തുള്ള ബീച്ചിൽ വെച്ചുംമർദ്ദിക്കുകയും ഇയാളുടെ പോളോ കാറും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും15,000 രൂപയും തട്ടിയെടുത്തന്ന പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജൂലൈ മാസം സൗദി അറേബ്യയിൽ നിന്നും നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണംതട്ടിയതിന്റെ കമ്മീഷൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് പ്രതികൾ പരാതിക്കാരനെ ദേഹോപദ്രവംഏൽപ്പിച്ച് കവർച്ച നടത്തിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പിടിയിലായപ്രതികളുടെ മൊബൈൽ ഫോണിലെ വാട്സാസാപ് ചാറ്റുകളും മൊഴികളും സൈബർ സെല്ലിൻ്റെസഹായത്തോടെ പരിശോധിച്ച് വരികയാണ്. പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ നാട്ടിലുള്ളതും ഇതിനകം വിദേശത്തേക്ക്കടന്നിട്ടുള്ളതുമായ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ മധ്യസ്ഥ ചർച്ചനടത്തിയെന്ന് പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിട്ടുള്ള ഒട്ടുമ്മൽ ബീച്ച് സ്വദേശിയായ ആൾക്ക്വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ് ഐകുമാർ , എം വി സുരേഷ് , പോലിസുകാരായ സുധീഷ് , സനൽ ഡാൻസാഫ് ടീമംഗങ്ങൾ അയ പ്രദീപ്ആൽബിൻ , ജിനു , അഭിമന്യു , വിപിൻ , സബറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നുഅറസ്റ്റ് അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
സഹോദരിയെ ഭര്‍തൃ വീട്ടിലാക്കി വരുന്നതിനിടെ സ്കൂട്ടറില്‍ ചരക്ക് ലോറിയിടിച്ചു 22കാരന്ദാരുണാന്ത്യം
മലപ്പുറം: സഹോദരിയെ ഭര്‍തൃ വീട്ടിലാക്കി വരുന്നതിനിടെ സ്കൂട്ടറില്‍ ചരക്ക് ലോറിയിടിച്ചു 22കാരന് ദാരുണാന്ത്യം. തിരൂര്‍ ചമ്രവട്ടം പാതയില്‍ പഞ്ഞംപടിയില് ചരക്ക് ലോറി സ്കൂട്ടറില്‍ ഇടിച്ചു കൈനിക്കര സ്വദേശി തളിക പറമ്പില്‍ സൈതലവി – ഹഫ്സത്ത് ദമ്പതികളുടെ ഇളയ മകന് ഇബ്രാഹിം ബാദുഷ (റാഹി) 22 ആണ് മരിച്ചത്,ചൊവ്വാഴ്ച രാത്രി…



