വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള *യോദ്ധാവ്* പദ്ധതിയുടെ ഭാഗമായി വളാഞ്ചേരിമേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചില്ലറ വില്‍പ്പനക്കാരാണ് പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇവരില്‍നിന്നും ലഭിച്ചവിവരത്തിന്റ അടിസ്ഥാനത്തിലാണ് ഒരാള്‍ പിടിയിലായത്. വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തിന് സമീപത്തുനിന്നുമാണ് പിക്കപ്പ് വാന്‍ നിറയെ ഹാന്‍സും നിരോധിത പുകയിലഉത്പ്പന്നങ്ങളുമായി ഒരാള്‍ പിടിയിലായത്. പാലക്കാട് ശ്രീകണ്ഠപുരം എലുമ്പുലശ്ശേരി സ്വദേശിവിഷ്ണു മഹേഷാണ് (30)മുപ്പതു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായിപിടിയിലായത്.ഇയാളില്‍ നിന്നും 30 വലിയ ചാക്കുകളിലായി 45000 പാക്കറ്റ് ഹാന്‍സും 17 ചാക്കുകളിലായി കൂൾ എന്ന 12220 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമാണ് പോലീസ് പിടിച്ചെടുത്തത്. അന്വേഷണം ഊര്‍ജിതമാക്കി ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കൂടതല്‍ പേരെകണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വളാഞ്ചേരി എസ്എച്ച്ഒ കെജെ ജിനേഷ്, എസ് ഐഅബ്‌ദുൾ അസിസ്, scpo പദ്മിനി, ക്ലിൻറ് ഫെർണാൻഡസ്, ആൻസൺ എന്നിവരും തിരൂർ ഡി വൈഎസ് പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതിയെപിടികൂടിയത്
രേഖകളൊന്നും വേണ്ടി വന്നില്ല; രേഷ്മയുടെ കൺസെഷൻ വീട്ടിലെത്തിച്ച് കെഎസ്ആർടിസി.
തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിനിയുടെ ബസ് കൺസെഷനുമായി ബന്ധപ്പെട്ടവിവാദത്തിൽ തെറ്റ് തിരുത്തി കെഎസ്ആർടിസി. ബിരുദ വിദ്യാർഥിയായ രേഷ്മയുടെ പുതുക്കിയകൺസെഷൻ ടിക്കറ്റ് കെഎസ്ആർടിസി വീട്ടിലെത്തിച്ചു നൽകി. ഇതിനായി കോഴ്സ് സർട്ടിഫിക്കറ്റോവിദ്യാർഥിയാണെന്നു തെളിയിക്കേണ്ട മറ്റ് രേഖകളൊന്നും രേഷ്മയ്ക്ക് നൽകേണ്ടി വന്നില്ല. ഒരാഴ്ചമുമ്പാണ് മകളുടെ കൺസെഷൻ പുതുക്കുന്നതിനായി കാട്ടാക്കട ഡിപ്പോയിലെത്തിയ ആമച്ചൽസ്വദേശി പ്രേമനനെയും മകളെയും ജീവനക്കാർ കൂട്ടംചേർന്ന് കയ്യേറ്റം ചെയ്തത്. കൺസെഷൻപുതുക്കാൻ മാസങ്ങൾക്ക് മുമ്പ് നൽകിയ കോഴ്‌സ് സർട്ടിഫിക്കറ്റ് വീണ്ടും ആവശ്യപ്പെട്ടതിനെതുടർന്നുണ്ടായ വാക്കു തർക്കമായിരുന്നു മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ആര്യനാട്ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഗാർഡ് എസ് ആർസുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച്എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു
എടയൂർ ഗ്രാമപഞ്ചായത്ത് കാട്ടു പന്നി നശികരണത്തിന് ഷൂട്ടർമാരെ നിയോഗിച്ചു.... ജനവസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെഅനുവദനീയമായ രീതിയിൽ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി എടയൂർ ഗ്രാമപഞ്ചായത്തുകളിലെപത്തൊൻപത് വാർഡുകളിലായി അഞ്ച് ക്ലസ്റ്ററുകൾക്ക് ജനജാഗ്രത സമിതി രൂപീകരിച്ചു.... ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിംമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ, കാർഷിക വികസന സമിതിഅംഗങ്ങൾ ഉൾപ്പടെ നിയോഗിക്കപ്പെട്ട ഷൂട്ടർമാരും പങ്കെടുത്തു.
പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക് പരിക്കേറ്റു .
ചങ്ങരംകുളം: പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക്പരിക്കേറ്റു.ബുധനാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം.പന്താവൂർ ഇർഷാദ് സ്കൂളിലെഅധ്യാപകരായ പ്രീത,രശ്മി എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ സഹപ്രവർത്തകർ ചേർന്ന്ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്കൂട്ടർ സ്കൂളിലേക്ക് തിരിയാൻശ്രമിക്കുന്നതിനോടെയാണ് പുറകെയെത്തിയ വാൻ സ്കൂട്ടറിൽ ഇടിച്ചത്.
ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽ വെച്ച് കോൺഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു
ബഹുമാനപ്പെട്ട ആര്യാടൻ മുഹമ്മദ് സാറിൻ്റെ നിര്യാണത്തിൽ പുക്കാട്ടിരിയിൽവെച്ച് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവകക്ഷി അനുശോചന യോഗംസംഘടിപ്പിച്ചു.കെ.കെ.മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എൻ.ജോയ് മാസ്റ്റർ, മൊയ്തുഎടയൂർ 'കെ.സുരേന്ദ്രൻ, സി.ഹാരിസ്, അബ്ദുൽ റഷീദ്, കെ.പി.വേലായുധൻ, കെ.മുഹമ്മദ് കുട്ടി, ബിനു ജോൺ, പി.ടി .സുധാകരൻ, എം.ഫൈസൽ എന്നിവർ സംസാരിച്ചു.
എടപ്പാൾ “ടേക്ക് എ ബ്രേക്ക് ” ഉദ്ഘാടനം ചെയ്തു
എടപ്പാൾ : ടൗണിലെ ടേക്ക് എ ബ്രേക്ക്, ട്രാഫിക്ക് റൗണ്ട് എബൗട്ട്, ടോയ്ലറ്റ് കോംപ്ലക്സ് എന്നിവഡോ. കെ ടി ജലീൽ എം.എൽ.എ. ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി .വി. സുബൈദ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി .പി .മോഹൻദാസ്, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ. പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. ആർ. അനീഷ്,എടപ്പാൾഗ്രാമപഞ്ചായത്ത് അംഗം ഗഫൂർ എന്നിവര്‍ പ്രസംഗിച്ചു.
നീട്ടി വളർത്തിയ മുടി പിതാവ് മുറിപ്പിച്ചു, പ്ളസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി
*പെരുമ്പാവൂർ:* ഒക്കൽ കാരിക്കോട് എടത്തല വീട്ടിൽ ഡെന്നീസിന്റെ മകൻ എർവിനെ (16) കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുടി വെട്ടിയ ശേഷംശനിയാഴ്ച രാത്രി ഏഴരയോടെ കുളിക്കാനായി മുറിയിലേക്കു പോയ എർവിനെ ഒരു മണിക്കൂർകഴിഞ്ഞും കാണാത്തതിനാൽ വീട്ടുകാർ കതകിൽ തട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. മുറിയുടെവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിനോക്കിയപ്പോഴാണ് ജനൽ കർട്ടന്റെ ചരടിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കുംമരിച്ചിരുന്നു. എർവിൻ നീട്ടി വളർത്തിയിരുന്ന മുടി ചെന്നൈയിലെ ജോലിസ്ഥലത്തു നിന്നെത്തിയ പിതാവ്ബാർബർ ഷോപ്പിൽ കൊണ്ടുപോയി വെട്ടിപ്പിച്ചിരുന്നു. ഇതിലെ മനോവിഷമത്താലാണ് കുട്ടിആത്മഹത്യ ചെയ്‌തതെന്നു പറയപ്പെടുന്നു.
കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു
എടപ്പാൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമതി തവനൂർ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. പ്രസിഡന്റ് ഹസ്സൻ ഫിറ്റ് വെൽ എടപ്പാൾ , ജന:സെക്രട്ടറി മുഹമ്മദ് മോൻ ഹാജി ആലത്തിയൂർ, ട്രഷർരാജ്കുമാർ തവനൂർ, റസാഖ് ഹാജി ആലത്തിയൂർ, ഖാലിദ് പി. ആശുപത്രിപടി, അസീസ്കെ.എടപ്പാൾ, വൈസ് പ്രസിഡന്റുമാർ ,സിദ്ധീഖ് നരിപറമ്പ്, ഗഫൂർ മംഗലം, സെക്രട്ടറി ഷംസുതവനൂർ, ഷൗക്കത്ത് കൈപ്പള്ളി കോ-ഓഡിനേറ്റർ എന്നിവരെ തിരഞ്ഞടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി. ഖാലിദ് മുഖ്യ പ്രഭാണം നടത്തുകയും തിരഞ്ഞടുപ്പ് നിയന്ത്രിക്കുകയും ചെയ്തു. ഹസ്സൻ വിറ്റ് വെൽ അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്ത് കൈയ പള്ളി,മുഹമ്മദ് മോൻ ഹാജി, ഉസ്മാൻ പന്താവൂർ, മുസ്തഫ ഹാജി ആലത്തിയൂർ, ശ്രീ. രാജ്കുമാർ , പി.ഖാലിദ്, ഷാജി തവനൂർ, ശ്രീ.ശങ്കരനാരായണൻ എടപ്പാൾ, സക്കീർ , യൂത്ത് വിംഗ്ജില്ലാ വൈസ് പ്രസിഡന്റ് ബൈലേഷ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു.
പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേർന്ന് ബി.ജെപി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി*
എടപ്പാൾ: പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസാ കാർഡുകൾ അയച്ചും മധുരം വിതരണംചെയ്തു ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി. ജന്മദിനാഘോഷം ഉദ്ഘാടനം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് വിവേകാനന്ദൻ കോലത്ത്നിർവ്വഹിച്ചു. ഷാജു വല്യാട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇ.ശിവകുമാർ ,പ്രദിപ് കുട്ടത്ത് 'പ്രേമമണികണ്ഠൻ 'സി.പി അച്ചുതൻ.ഹരിദാസൻ എൻ .സുന്ദരൻ വല്യാട്. കൃഷ്ണനുണ്ണി കെഎൻ.ചന്ദ്രൻ പൂക്കത്തറ എന്നിവർ പ്രസംഗിച്ചു
രക്തദാൻ അമൃത് മഹോത്സവ്” സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എടപ്പാൾ: ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുംസംയുക്തമായി ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ഭാഗമായി ഇന്ത്യ ഗവണ്മെന്റ് നടത്തുന്ന"രക്തദാൻ അമൃത് മഹോത്സവ്" ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽവെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 20 പേർ രജിസ്റ്റർ ചെയ്യുകയും 12 പേർസന്നദ്ധ രക്‌തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബി ഡി കെ പൊന്നാനി താലൂക്ക് സെക്രട്ടറി അലി ചേക്കോട്, ജില്ലാ ട്രഷറര്‍ ജുനൈദ് നടുവട്ടം, കോർഡിനേറ്റർമാരായ രഞ്ജിത്ത് കണ്ടനകം, ജവാദ് പൊന്നാനി, അജി കോളലമ്പ്, ബ്ലഡ് സെന്റർ ഇൻചാർജ് ഹിജാസ് മാറഞ്ചേരി, ജീവനക്കാരായ അബ്ദുൽ നാഫിഹ്, ആര്യ എന്നിവർ നേതൃത്വം നൽകി.

