/എക്‌സറെ എടുത്തപ്പോള്‍ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍. 

എക്‌സറെ എടുത്തപ്പോള്‍ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍. 

മലപ്പുറംദേഹവും ലഗേജും പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനയില്ലഅവസാനംആശുപത്രിയില്‍ കൊണ്ടുപോയി എക്‌സറെ എടുത്തപ്പോള്‍ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല്കാപ്‌സ്യൂളുകള്‍മലപ്പുറം സ്വദേശിയില്‍നിന്നും പോലീസ് പിടിച്ചെടുത്തത് 55 ലക്ഷം രൂപയുടെസ്വര്‍ണംആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിടിയിലായത് എക്‌സറെപരിശോധനയില്‍വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ചയുവാവിിനെ കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചാണ് പോലീസ് പിടികൂടിയത്.

കരിപ്പൂര്‍ വിമാനത്താവളംവഴി കസ്റ്റംസിനെ വെട്ടിച്ചു പുറത്തെത്തിച്ച ഒരു കിലോയിലധികംവരുന്നസ്വര്‍ണമാണ് വിമാനത്തവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്ദുബായില്‍നിന്നുംസസ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ്കസ്റ്റഡിയിലെടുത്തുശരീരത്തിനകത്ത് 1.075 കിലോ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്അഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപവില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

ഇന്നു രാവിലെ എട്ടു മണിക്ക് ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സല്‍മാനുല്‍ഫാരിസ് കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിയോടെവിമാനത്താവളത്തിന് പുറത്തിറങ്ങിയ സല്‍മാന്‍ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍കയറി പുറത്തേക്ക് പോകും വഴിയാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി .എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിലാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്ആദ്യഘട്ട ചോദ്യം ചെയ്യലില്‍കുറ്റം സമ്മതിക്കാന്‍ സല്‍മാന്‍ വിസമ്മതിച്ചിരുന്നുതുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ്വിശദമായി പരിശോധിച്ചുഎന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് സല്‍മാനെകൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക്വിധേയനാക്കിഎക്സ്റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍കണ്ടെത്തുകയായിരുന്നു.സല്‍മാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്