വളാഞ്ചേരിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിൽ നവീകരിച്ച ബസ്റ്റാന്റ് - എ.കെ.ജി റോഡ് നഗരസഭചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നാടിന് സമർപ്പിച്ചു. കോഴിക്കോട് റോഡിൽ നിന്നുംബസ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡാണ് സിമന്റ് കട്ട പതിച്ച് പെയിന്റടിച്ച് ഭംഗി കൂട്ടിയത്. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 420000 രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിരവധിവ്യാപാര സ്ഥാപനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുമായി കച്ചവടം നടത്തുന്നുണ്ട്. ഇവരുടെനേതൃത്തത്തിൽ റോഡിന്റെ ഇരുവശങ്ങളിലും പൂച്ചട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. റോഡ് തുറന്നു നൽകിയതോട് കൂടി വാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചിട്ടുണ്ട്. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ്കൗൺസിലരുമായ ദീപതി ഷൈലേഷ് സ്വാഗതം പറഞ്ഞു.
ചങ്ങരംകുളത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു;യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചങ്ങരംകുളം : ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് കാറിൽ ഉണ്ടായിരുന്ന കുടുംബംഅത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ അയിനിച്ചോട് സെന്ററിൽ ചൊവ്വാഴ്ചവൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവം. ചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബംസഞ്ചരിച്ച കാറിന് ആണ് അപ്രതീക്ഷിതമായി തീ പിടിച്ചത് .കാർ നിർത്തി കുടുംബം ഇറങ്ങിഓടിയത്കൊണ്ട് വലിയ അപകടം ഒഴിവായി . തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.
കേരളം പൊരുതി നേടിയ നവോത്ഥാനത്തെ പുറകോട്ട് വലിക്കുന്നവരെ ചെറുത്ത് തോല്പിക്കണം.
എടപ്പാൾ: കേരള സമൂഹത്തെ മുന്നോട്ട് നയിച്ചതും തുല്യതയുള്ള ജീവിത സാധ്യമാക്കിയതും നാംകൂട്ടായി നടത്തിയ പോരാട്ടങ്ങൾ വഴിയാണ്. ഐത്യഹ്യങ്ങളിലേക്കും മിത്തുകളിലേക്കും മനുഷ്യരെവീണ്ടും കൊണ്ടുചെന്നെത്തിക്കുന്നത് ചെറുക്കപ്പെടേണ്ടതാണ്. നവോത്ഥാന കേരളത്തെ വീണ്ടുംഭ്രാന്താലയമാക്കരുത് എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പുരോഗമനകലാസാഹിത്യ സംഘം, യാസ്പൊ പൊറുക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രഭാഷണംസംഘടിപ്പിച്ച സാംസ്കാരിക സദസ് ആവശ്യപെട്ടു. പ്രൊഫ. എം.എം നാരായണൻ ഉദ്ഘാടനംചെയ്തു. സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. കെ.പാപ്പുട്ടി മുഖ്യ പ്രഭാഷണംനടത്തി. ഹരിയാനന്ദകുമാർ, അഡ്വ. കെ.വിജയൻ, പി.പി. വാസുദേവൻ എന്നിവർ സംസാരിച്ചു.
വി.ആർ. ഭരതൻ മാസ്റ്ററെ അനുസ്മരിച്ചു.
ചങ്ങരംകുളം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ എടപ്പാൾ ഏരിയാകമ്മിറ്റിയംഗമായിരുന്ന വി.ആർ.ഭരതൻ മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷിക ദിനം സി.പി.ഐ.എംനന്നംമുക്ക് ലോക്കൽ കമ്മിറ്റി സമുചിതമായി ആചരിച്ചു. പതിനേഴ് ബ്രാഞ്ചുകളിലും പതാക ഉയർത്തിപ്രഭാതഭേരികൾ നടന്നു. വൈകീട്ട് 5 മണിക്ക് മൂക്കുതലയിൽ നടന്ന പൊതുയോഗംവി.വി.കുഞ്ഞുമുഹമ്മദിൻ്റെ അധ്യക്ഷതയിൽ എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ ഉദ്ഘാടനംചെയ്തു. റിയാസ് പഴഞ്ഞി മുഖ്യപ്രഭാഷണം നടത്തി. എം.അജയഘോഷ് സ്വാഗതവും പി.എ.അക്ഷയ് നന്ദിയും രേഖപ്പെടുത്തി.പി.വിജയൻ,ഇ.വി.അബ്ദുട്ടി, മിസിരിയ സെയ്ഫുദീൻ, ടി.കോമളം,കെ.വേലായുധൻ, ഷാജഹാൻ.കെ.എ എന്നിവർ അഭിവാദ്യങ്ങൾ നടത്തി.
ബസ്റ്റാന്റ് നിർമ്മാണം താലൂക്ക് സർവ്വേയർ സ്ഥലം സന്ദർശിച്ചു.
കുറ്റിപ്പുറം: ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണ പ്രവർത്ഥനങ്ങൾക്ക്വേണ്ടിയുള്ള ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുന്നതിനായ്താലൂക്ക് സർവ്വേയർ അസി: സർവ്വേയർ ചേർന്ന് സ്ഥലം സന്ദർശിച്ചു. ഊരാളുങ്കൽസൊസൈറ്റിയ്ക്കാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനുളള ചുമതല എങ്കിലും താലൂക്ക്സർവ്വേയുടെസ്ഥല നിർണയ സാക്ഷ്യപത്രം ഊരാളുങ്കൽ ആവശ്യപെട്ടിരുന്നു. ഭരണ സമിതിആവശ്യപെട്ടത് പ്രകാരമാണ് സർവ്വേ നടപടികൾ നടന്നു വരുന്നത്. സംഘത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മത് കുട്ടി,വൈസ്:പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്,ഫസലലി സഖാഫ് തങ്ങൾ റിജിത അബൂബക്കർ,അഷറഫലി,റമീന,കെ.ടി. അബ്ദ്ദൾ ഹമീദ്എന്നീ ജനപ്രതിനിധികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വളർത്ത് മീൻ ചത്തു;13 കാരൻ ആത്മഹത്യ ചെയ്തു.
ചങ്ങരംകുളം: വളർത്ത് മീൻ ചത്ത മനോവിഷമത്തിൽ 13 കാരൻ ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻറോഷൻ ആർ മേനോൻ (13)ആണ് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ഏഴരയോടെ പ്രാവിന് തീറ്റ കൊടുക്കാൻവാർപ്പിന് മുകളിൽ പോയ വിദ്യാർത്ഥിയെ എട്ടര ആയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പോയിനോക്കിയപ്പോഴാണ് ഇരുമ്പ് പൈപ്പിൽ പ്ളാസ്റ്റിക് കയറുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവച്ചിരുന്നു. റോഷന്റെ അക്വോറിയത്തിൽ വളർത്തിയിരുന്ന മീൻ കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതിന്റെ മനോവിഷമിത്തിലായിരുന്നു റോഷൻ എന്ന് ബന്ധുക്കൾ പറഞ്ഞു.
ഉത്സവച്ചന്തയിൽ കച്ചവടം പൊടിപൊടിച്ച് കുട്ടിക്കച്ചവടക്കൂട്ടം
എടപ്പാള്‍ : ആനയും പഞ്ചവാദ്യവും ആര്‍പ്പുവിളികളുമില്ലാത്തിടത്ത് ഒരു ഉത്സവച്ചന്ത. ഉത്സവച്ചന്തയിൽകച്ചവടത്തിന്റെ പൊടിപൂരവും. പോട്ടൂര്‍ മോഡേൺ ഹയർസെക്കന്ററി സ്കൂള്‍ മുറ്റത്ത് വിദ്യാര്‍ത്ഥിക്കൂട്ടംനടത്തിയ ഉത്സവച്ചന്ത ഏറെ വര്‍ണ്ണാഭമായിരുന്നു. കളിപ്പാട്ടങ്ങള്‍, വളകള്‍, മാലകള്‍, മധുരപലഹാരങ്ങള്‍ അങ്ങനെ സാധാരണ ഉത്സവച്ചന്തകളിലുണ്ടാകുന്ന മിക്കതും ഇവിടെകുട്ടിപ്പട്ടാളമൊരുക്കിയ ഉത്സവച്ചന്തയിലും ഉണ്ടായിരുന്നു. സ്കൂളിലെ എൽ.പി വിഭാഗംവിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹകരണത്തോടെ ഉത്സവച്ചന്ത സംഘടിപ്പിച്ചത്. ഗണിത പഠനംഅസ്വാദ്യകരവും വിജ്ഞാന പ്രദവുമാകുന്ന രീതിയില്‍ ആസൂത്രണം ചെയ്ത ഈ പരിപാടിയിലൂടെവിദ്യാർത്ഥികൾക്ക് നാണയങ്ങളും കറൻസികളും ഉപയോഗിച്ചുള്ള ക്രയ വിക്രയങ്ങള്‍ മനസ്സിലാക്കിനല്‍കുകയെന്നതാണ് അധ്യാപകർ ലക്ഷ്യം വെച്ചത്. ക്രസന്റ് എജ്യുക്കേഷണൽ ട്രസ്റ്റ് ഡയറക്ടർതുഫൈൽ മുഹമ്മദ്, മാനേജർ മൊയ്‌തുണ്ണി, സെക്രട്ടറി ഹംസ മൗലവി, പ്രിൻസിപ്പാൾ എ.വി സുഭാഷ്, വൈസ് പ്രിൻസിപ്പാൾ അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
വീട്ടിലെത്താനുള്ള ധൃതി; നിർത്തിയിട്ട ട്രെയിനിനടിയിലൂടെ കടന്ന വിദ്യാർഥിനിയെ മറ്റൊരുട്രെയിനിടിച്ച് തെറിപ്പിച്ചു
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറിസ്കൂളിലെ വിദ്യാര്‍ഥിനി പവിത്ര (15) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) വൈകിട്ട് നാലരമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ് ട്രെയിനിനടിയിൽ കൂടി പാളം മുറിച്ചുകടക്കവെ കണ്ണൂർ ഭാഗത്തു നിന്നു മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന കോയമ്പത്തൂർ ഫാസ്റ്റ്പാസഞ്ചർ ട്രെയിൻ വിദ്യാർഥിനിയെ ഇടിക്കുകയായിരുന്നു. മൃതദേഹം ഹോസ്ദുർഗ് പോലീസ് എത്തിഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അങ്ങാടിപ്പുറത്ത് 14 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു
അങ്ങാടിപ്പുറം : മുൻ മങ്കട എം.എൽ.എ. ടി.എ. അഹമ്മദ് കബീറിന്റെ ആസ്തിവികസനഫണ്ടിൽനിന്ന് 14 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു. വിളക്കുകളുടെ ഉദ്ഘാടനം മഞ്ഞളാംകുഴി അലിഎം എൽ എ നിർവഹിച്ചു. അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം, പൂപ്പലം, കുന്നത്തപ്പടി, വലമ്പൂർ അത്താണി, ഏറാന്തോട് ജങ്ഷൻ, സോപാനം, കോട്ടപ്പറമ്പ്, തിരൂർക്കാട് ഖാസിം ദർവേശ്മസ്ജിദ്, തിരൂർക്കാട് സ്‌കൂൾപ്പടി, അരിപ്ര കാവുംപടി, തോണിക്കര, തിരൂർക്കാട് പടിഞ്ഞാറെപ്പാടം, തിരൂർക്കാട് പാറ, പീടികപ്പടി, ചോലയിൽകുളമ്പ് എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് വിളക്കുകൾസ്ഥാപിച്ചത്.
വയലും പുഴയും മലയും മനസ്സിൽ നിറയണം – എം.ടി
അങ്ങാടിപ്പുറം: വയലുകളും പുഴകളും കുന്നുകളും നമ്മുടെ സ്വത്താണ്. അവ ഉപേക്ഷിച്ച് നമുക്ക്ജീവിതം ഇല്ലെന്ന് നിങ്ങൾ തിരിച്ചറിയണം. തിരൂരിൽ തുഞ്ചൻ സാഹിത്യോത്സവത്തിൽപങ്കെടുക്കാനെത്തിയ പരിയാപുരം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു എം.ടി.വാസുദേവൻ നായർ. 'റോഡിൽ കിടക്കുന്ന കീറക്കടലാസിൽ നിന്നുപോലും നമുക്ക് അറിവ് ലഭിക്കും. വായനയോളംവലുതായി ഒന്നുമില്ല. അറിവാണ് യഥാർഥ സമ്പത്ത് - എം.ടി. കുട്ടികളെ ഓർമിപ്പിച്ചു. വിദ്യാരംഗം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപിക പി.അഞ്ജിത, വിദ്യാരംഗംഭാരവാഹികളായ സി.ടി.സന ഷിറിൻ, ടി.പി.ശ്രേയ മനോജ്, ഭവ്യ ദിലീപ്കുമാർ, പി.നിഹാല, എ.എസ്.മാളവിക, അമീൻ അഹമ്മദ് നസീം, മിത ട്രീസ, കെ.പി.അബിൻ കൃഷ്ണ, എം.ബി.ദിയ. കെ.അമൽ, ഇൻഷ അക്ബർ, ഹന്ന സത്താർ, ആൽഫി എൽസ ഷെല്ലി, നെവിൻ ഷിജു സ്കറിയഎന്നിവർ നേതൃത്വം നൽകി.










