ഐ.ഐ.ടി -ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിൽഅൻവർ സാദത്തിനെ വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചു.

ആദിൽ അൻവർ സാദത്തിനെ വെൽഫെയർ പാർട്ടി ആദരിച്ചുഐ.ഐ.ടി -ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിൽ അൻവർ സാദത്തിനെ വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത്‌ കമ്മിറ്റി ആദരിച്ചു.പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌പി.ഖദീജ ടീച്ചർ മെമെന്റോ കൈമാറി.പാർട്ടി പഞ്ചായത്ത്‌ സെക്രട്ടറി എ.മൊയ്തീൻ മാസ്റ്റർ,പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ സലിം മൂർക്കനാട്,…

മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. 

കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്‌മാന്‍ (21), നാസിം (15) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ഇന്നുച്ചയോടെ മൊഗ്രാല്‍ കൊപ്പളം പള്ളിക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഇരുവരും കൊപ്പളത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു. മൃതദേഹങ്ങള്‍ കുമ്പള പൊലീസ്…

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി പി ചിത്രൻനമ്പൂതിരിപ്പാട്അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി*

ചങ്ങരംകുളം:ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റി പി ചിത്രൻനമ്പൂതിരിപ്പാട്അനുസ്മരണവും,പുഷ്പാർച്ചനയും നടത്തി.ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്അനുസ്മരണ പ്രഭാഷണം നടത്തി.പ്രസാദ് പടിഞ്ഞാക്കരഅധ്യക്ഷത വഹിച്ചു.കെ കെ സുരേന്ദ്രൻജനാർദ്ദനൻ പട്ടേരി ശ്രീനിവാരനാട്  സുധാകരൻ നന്നംമുക്ക് സബിതാ വിനയകുമാർ ബിജു മാന്തടം എന്നിവർ സംസാരിച്ചു.

സംയുക്ത ഈദ് ഗാഹ് നടന്നു

ചങ്ങരംകുളം: മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പെരുന്നാൾ നമസ്കാരം   വളയംകുളം എം വി എം സ്കൂളിൽ നടന്നു. ജാമാഅത്തെ ഇസ്ലാമി പണ്ഡിതൻ എം സി നസീർ  ഈദ്‌ഗാഹിനു നേതൃത്വം നൽകി. കേരള നദ്വത്തുൽ മുജാഹിദീൻ,  ജമാഅത്തെ ഇസ്ലാമി  കെ എൻ എം മർകസുദ്ദഅവ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ 11 ‌ കൊല്ലമായിമേഖലയിലെ പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തമായാണു സംഘടിപ്പിക്കുന്നത്.

നഗര ജനകീയ ആരോഗ്യ കേന്ദ്രം (Ayushman Bharath -Urban Health and Wellness Centre )  ) കാട്ടിപ്പരുത്തിയിൽ  ആരംഭിച്ചു

വളാഞ്ചേരി നഗരസഭാ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ആരംഭിക്കുന്ന അർബൺ  വെൽനെസ്സ് സെന്ററുകളിൽ രണ്ടാമത്തെ സെന്റർ വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 23 - കാട്ടിപ്പരുത്തി 2023 ജൂൺ 23 വെള്ളി വൈകുന്നേരം 4.30 നു വളാഞ്ചേരി നഗരസഭാ ചെയർമാൻഅഷ്‌റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം ജനകീയ MLA പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.. ഇ സഞ്ചയനി ജില്ലാ സോണൽ ഓഫീസർ Dr പ്രശാന്ത് മുഖ്യാതിഥിയായി . 

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളെയും വിജയിപ്പിച്ച സ്കൂളിനുള്ള നഗരസഭയുടെഉപഹാരം നഗരസഭ  ചെയർമാൻ, പ്രധാനധ്യാപിക സി.ആർ. ശ്രീജക്ക് കൈമാറി.

വളാഞ്ചേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വളാഞ്ചേരി ഹയർസെക്കൻററി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു. വളാഞ്ചേരി നഗരസഭ  ചെയർമാൻ  അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷതവഹിച്ചു.  എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് നഗരസഭആവിഷ്ക്കരിച്ച ' 'വിജയതീരം''   പദ്ധതിയുടെ ഭാഗമായുള്ള റാങ്ക് ഫയൽ വിതരണോദ്ഘാടനംനഗരസഭ വൈ. ചെയർപേഴ്സൻ   റംല മുഹമ്മദ് നിർവഹിച്ചു.

എടപ്പാൾ ബി ആർ സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിലെ  കേൾവി, ചലനം, ബുദ്ധി എന്നീ അവസ്ഥകളുടെ പരിമിതികൾ തിരിച്ചറിയുന്നതിനായുളള വൈദ്യപരിശോധനക്യാമ്പുകളുടെ  എടപ്പാൾ ബി ആർ സി തല  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദടീച്ചർ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദരലി മാസ്റ്റർ അധ്യക്ഷത വഹിച്ചയോഗത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീനമൈലാഞ്ചി പറമ്പിൽ ആശംസയർപ്പിച്ചു. എടപ്പാൾ ബി ആർ സി ട്രെയിനർ വിശാൽ കുമാർ  സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രാജേഷ്.വി നന്ദിയും പറഞ്ഞു.

കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘംഅറസ്റ്റ് ചെയ്തു. 

തൃശൂർ: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായിമണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത്ജോസുമാണ് പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം എ വിൽപ്പനനടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പനനടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ് ചെയ്തു.

കുടുംബശ്രീ കേരള ചിക്കൻ: ആദ്യ ഔട്ട്‌ലൈറ്റ് തുറന്നു

മലപ്പുറം* : ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ് കോഡൂർ ഉർദു നഗറിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വർധിക്കുന്ന ഇറച്ചിക്കോഴി വിലക്ക്പരിഹാരം കണ്ടെത്താനും നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കൾക്ക്ലഭ്യമാക്കാനുമുള്ള കേരള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ, മൃഗ സംരക്ഷണവകുപ്പ്, കെപ്പ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെനേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കർഷകർക്ക്, ഒരു ദിവസം പ്രായമായകോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകും. പിന്നീട് വളർച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെതിരികെ എടുത്ത് കേരള ചിക്കൻ ഔട്ടിലെറ്റുകൾ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.

കൂടല്ലൂരിൽ ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു

ആനക്കര: കൂടല്ലൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂടല്ലൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ്  (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം.ഇലക്ട്രിക്ക്ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു.  ഉടൻതന്നെ പട്ടാമ്പിയിലെആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.