ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു .

കണ്ണൂർ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ (96) അന്തരിച്ചു. കണ്ണൂർനാറാത്തെ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായഅസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. കടുത്ത പ്രമേഹം മൂലംകാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു. കണ്ണൂരിലെ ചെറുകുന്നിൽ കോളങ്കട പുതിയ വീട്ടിൽ അനന്തൻ നായരുടേയും ശ്രീദേവിയുടേയുംമകനായി 1926 നവംബർ 26നായിരുന്നു ജനനം. നാറാത്ത് ഈസ്റ്റ് എൽ.പി.സ്കൂളിലായിരുന്നുപ്രാഥമിക വിദ്യാഭ്യാസം. എട്ടാം ക്ലാസ്സുവരെ കണ്ണാടിപറമ്പ് ഹയർ എലിമെന്ററി സ്കൂളിലുംതേഡ്ഫോറത്തിൽ കണ്ണൂർ ടൗൺ മിഡിൽ സ്കൂളിലും ഫോർത്ത് ഫോറം മുതൽ പത്താം ക്ലാസ്സുവരെചിറക്കൽ രാജാസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. രാജാസ് സ്കൂളിൽ പഠിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയിരുന്നു. കോൺഗ്രസ്സിലൂടെരാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1943 മേയ് മാസത്തിൽ ബോംബെയിൽ വെച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ്സിലെഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി 17 വയസ്സുള്ള കുഞ്ഞനന്തനായിരുന്നു. പി. കൃഷ്ണപിള്ളയാണ്രാഷ്ട്രീയ ഗുരു. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ചബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് കൃഷ്ണപിള്ള നിർദ്ദേശിച്ചത്കുഞ്ഞനന്തനേയായിരുന്നു. സി.പി.എമ്മിൽ ഒരുകാലത്ത് രൂപംകൊണ്ട വിഭാഗീയതയുടെ കേന്ദ്രബിന്ദുവായിരുന്നു കുഞ്ഞനന്തൻനായർ. പതിമ്മൂന്നാം വയസ്സുമുതൽ ബാലസംഘത്തിലും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെരഹസ്യസംഘടനയിലും പാർട്ടിയെ നിയമവിധേയമാക്കിയശേഷം കേന്ദ്രകമ്മിറ്റി ഓഫീസിലുംപ്രവർത്തിച്ചുവരികയായിരുന്നു കുഞ്ഞനന്തൻ നായർ. 1957-ൽ ഇ.എം.എസ്. മുഖ്യമന്ത്രിയായസമയത്ത് അദ്ദേഹത്തിന്റെ പാർട്ടിതല സെക്രട്ടറിയായും 1961-ലെ അമരാവതി സത്യാഗ്രഹകാലത്ത്എ.കെ.ജി.യുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1962 ജനുവരി മുതൽ 1992 വരെ മൂന്നുപതിറ്റാണ്ട് കറഞ്ചിയയുടെ പത്രാധിപത്യത്തിലുള്ള ബ്ലിറ്റ്സ്വാരികയുടെയും ദേശാഭിമാനി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പത്രങ്ങളുടെയും യൂറോപ്യൻ ലേഖകനായിജർമൻ തലസ്ഥാനമായ ബർലിൻ കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തിച്ചു. ബർലിൻ മതിൽപൊളിയുകയും യൂറോപ്യൻ കമ്മ്യൂണിസം വെറും ഗ്രന്ഥങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെകുഞ്ഞനന്തൻ നായർ കേരളത്തിലേക്ക് തിരിച്ചുവന്നു. ഇതോടെയാണ് പേരിനൊപ്പം ബർലിൻഎന്നതും കൂടിചേർന്നത്. നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിൽസജീവമായി. എന്നാൽ പാർട്ടിയുടെ ആശയങ്ങളിൽ നിന്നുള്ള വ്യതിചലനങ്ങൾ ബർലിൻ കുഞ്ഞനന്തനെപ്രകോപിപ്പിച്ചു. പാർട്ടിക്കെതിരേയും പിണറായി വിജയനുൾപ്പെടെയുള്ള നേതാക്കൾക്കുമെതിരെനിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു. പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ പാർട്ടിയുടെനിലപാടിലെ ഇരട്ടത്താപ്പിനെ ചൂണ്ടിക്കാട്ടി. എന്നാൽ ബൂർഷ്വാമാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടിയെഅപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് 2005 മാർച്ച് മൂന്നിന് ബർലിന്റെ കുഞ്ഞനന്തൻനായരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അദ്ദേഹത്തിന്റെ പാർട്ടി ഘടകമായ നാറാത്ത് ബ്രാഞ്ച്കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുടെയും എതിർപ്പ് വകവെക്കാതെയാണ് മേൽകമ്മിറ്റിതീരുമാനപ്രകാരം കുഞ്ഞനന്തനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയത്. 'മുതലാളിത്തത്തിന്റെ ദത്തുപുത്രൻ' എന്നാണ് പിണറായിയെ അദ്ദേഹം വിളിച്ചത്. അദ്ദേഹത്തിന്റെ'ഒളികാമറകൾ പറയാത്തത്'എന്ന പുസ്തകം പിണറായി വിജയനെ അതിരൂക്ഷമായിവിമർശിക്കുന്നതായിരുന്നു. പിണറായി വിജയൻ തൊഴിലാളി വർഗത്തിന്റെ ദത്തു പുത്രനാണെങ്കിൽവി.എസ്.അച്യുതാനന്ദൻ തനതു പുത്രനാണെന്ന ബർലിന്റെ നിരീക്ഷണം വലിയകോലാഹലമുണ്ടാക്കിയിരുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ'പൊളിച്ചെഴുത്ത്' എന്ന പുസ്തകം ഏറെ വിവാദമായിരുന്നു സി.പി.എമ്മിൽ വിഭാഗീയത കത്തിക്കാളിയ സമയം വി.എസ്.അച്യുതാനന്ദന് ഒപ്പമായിരുന്നു ബർലിൻകുഞ്ഞനന്തൻ നായർ. പാർട്ടിയിൽനിന്ന് പുറത്താക്കിയ കുഞ്ഞനന്തൻ നായരെ കാണാൻ വി.എസ്. വീട്ടിൽപ്പോയതും ഭക്ഷണം കഴിക്കാൻ വിലക്കുള്ളതിനാൽ വെള്ളംമാത്രം കുടിച്ചു മടങ്ങുകയാണെന്ന്അദ്ദേഹം പറഞ്ഞതും വലിയ വിവാദമായിരുന്നു. പിണറായി വിജയനെ അതിശക്തമായ ഭാഷയിൽ വിമർശിച്ചിരുന്ന അദ്ദേഹം പിന്നീട് വി.എസ്സുമായിഅകന്നു. വി.എസ്സിന്റെ നടപടികൾ തെറ്റായിരുന്നു എന്നും ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നുംപിന്നീട് ബർലിൻ തിരുത്തി. പാർട്ടിയുമായി അടുക്കുകയും ചെയ്തു. ആർ.എം.പി.യുടെ വേദികളിൽ സക്രിയനായിരുന്നു കുഞ്ഞനന്തൻ നായർ. ടിപി ചന്ദ്രശേഖരൻവധത്തിന് ശേഷം ആർഎംപിയുടെ വേദികളിലും സ്ഥിരമായെത്തി. പിന്നെ ആർ.എം.പി.യുമായിമാനസികമായി അകന്നു. എന്നാൽ 2014 മുതൽ വീണ്ടും പാർട്ടി അനുകൂല നിലപാടുകൾ പ്രഖ്യാപിച്ച്രംഗത്തെത്തി. വി.എസിനൊപ്പം നിലകൊണ്ടിരുന്ന ബർലിൻ പിന്നീട് വിഎസ്സിനെ തള്ളിപ്പറഞ്ഞു. സിപിഎമ്മിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹവും പാർട്ടിയെ അറിയിച്ചു. തൊട്ടടുത്ത വർഷം 2015ൽബർലിൻ കുഞ്ഞനന്തനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു. 

പൊന്നാനി യുവകലാ സാഹിതിയുടെ നേതൃത്വത്തിൽ താളപ്രണാമം അരങ്ങേറി .

പൊന്നാനി: യുവകലാ സാഹിതി പൊന്നാനിയുടെ നേതൃത്വത്തിൽ താളപ്രണാമംഅരങ്ങേറി.സി.പി.ഐ.പൊന്നാനി മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ചാണ് അൻപതോളം പ്രതിഭകൾ അണിനിരന്ന തായമ്പക അരങ്ങേറിയത്.സാംസ്കാരിക സമ്മേളനംസചീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ എം. സതീശൻ, താഹിർ ഇസ്മയിൽ, പി.രാജൻ, മണികണ്ഠൻ പെരുമ്പടപ്പ്, റഫീഖ് പട്ടേരി, എ.കെ. ജബാർ, ഫസലു റഹ്മാൻ, ആലംകോട് ഗിരീഷ്, മുകിൽ വർണ്ണൻ, സരോജിനി കല്ലൂർപ്പുള്ളി, ഉമ്മർ കരിപ്പായിൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രഗിലേഷ് ശോഭ അധ്യക്ഷനായി. വിക്രമൻനമ്പൂതിരി നന്ദി അറിയിച്ചു. 

വിവിധ സർക്കാർ വകുപ്പുകൾക്ക് എ സി വാങ്ങാൻ 17 ലക്ഷം രൂപ  അനുവദിച്ചു .

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് ആവർത്തിക്കുമ്പോഴുംജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്ന് പറയുമ്പോഴും സർക്കാരിന്റെ ധൂർത്തിന്ഒരു കുറവും കാണുന്നില്ല. എസി വാങ്ങാനായി വിവിധ വകുപ്പുകൾക്ക് അനുവദിച്ചത് 17 ലക്ഷംരൂപയാണ്. ഇത് സംബന്ധിച്ച് 4 ഉത്തരവുകളും പുറത്തിറങ്ങിക്കഴിഞ്ഞു. ഭരണകേന്ദ്രങ്ങളിൽ എസി വാങ്ങാനാണ് 17,18,000 രൂപ ഒരാഴ്ചയ്‌ക്കിടെ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി നടത്തുന്ന സ്‌ട്രെയ്റ്റ്ഫോർവേഡ് ഓഫീസിലേക്ക് 74,000 രൂപ അനുവദിച്ചു. പിആർഡി സെക്രട്ടറിയുടെ ഓഫീസിലുംസബ് ട്രഷറിയിലും പുതിയ എസികൾക്കായി ഒന്നരലക്ഷത്തോളം രൂപയും അനുവദിച്ചു. മറ്റ്ഓഫീസുകൾക്കായി പതിനഞ്ച് ലക്ഷം രൂപക്കും ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്. എന്നാൽമഴക്കാലത്ത് എന്തിനാണ് എസി എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. ആളുകൾ വീട് മുങ്ങിപ്പോയ വേദനയിൽ ക്യാമ്പിൽ കിടന്ന് ദുരിതം അനുഭവിക്കുന്നതിനിടെയാണ്ഭരണസിരാ കേന്ദ്രം തണുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇതിനെതിരെ വ്യാപക വിമർശനങ്ങളാണ്ഉയരുന്നത്. 

മുസ്‌ലിം യൂത്ത് ലീഗ് റോഡിൽ വാഴ നട്ടു പ്രതിഷേധിച്ചു .

ആനക്കര: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിംയൂത്ത് ലീഗ്  ആനക്കര പഞ്ചായത്ത്‌ കമ്മിറ്റി വാഴനട്ടു പ്രതിഷേധിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വാഴ നട്ടു പ്രതിഷേധ സമത്തിന്റെഭാഗമായാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രതിഷേധപരിപാടി മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. എംമുനീബ് ഹസൻ ഉദ്ഘാടനം ചെയ്തു. സി. ഇർഷാദ് അധ്യക്ഷത വഹിച്ചു, സിയാസ് പാറക്കൽ സിയാദ് പള്ളിപ്പടി , യു. ഷമീർ, ഹഫീസ്കുമ്പിടി, എം വി ജലീൽ, മജീദ് പുല്ലാര,നൗഷാദ് ചോലക്കൽ തുടങ്ങിയവർ സംസാരിച്ചു. 

വളർന്നു വരുന്ന പുത്തൻ താരോധയങ്ങൾക്ക് ഫുട്ബോൾ കിറ്റ് സമ്മാനിച്ച് യൂത്ത് കോൺഗ്രസ് .

ചങ്ങരംകുളം:വളർന്ന് വരുന്ന യുവ പ്രതിഭകൾക്ക് പ്രോൽസാഹനം നൽകുന്നതിനായി ചിയ്യാനൂർയൂത്ത് കോൺഗ്രസ് നടപ്പിലാക്കുന്ന "അവർ വളരട്ടെ"ക്യാമ്പയിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പ്രദേശത്ത് നിന്ന് എഫ് സി കേരളയുടെ ഐലീഗ് ടീമിൽ സെലക്ഷൻ നേടിയചിയ്യാനൂർ സ്വദേശികളായ ഷഹബാസ് അമൻ,ഷഹസാദ് എന്നീ സഹോദരങ്ങൾക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു.ഇഖ്ബാൽ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ ഞാറക്കുന്ന് സ്വാഗതം പറഞ്ഞു.ചടങ്ങിൽ യൂത്ത് കോൺഗ്രസ്സംസ്ഥാന കമ്മറ്റി അംഗം അഡ്വക്കറ്റ് എ.എം രോഹിത് കുട്ടികൾക്ക് കിറ്റുകൾ കൈമാറി. ആലങ്കോട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശശി പുക്കേപുറത്ത്,മണ്ഡലം കോൺഗ്രസ് കമ്മറ്റി അംഗം ജലീൽ വടക്കൻ,നജ്മുദ്ധീൻ ഞാറക്കുന്ന്,ഷിനാസ് കെ.വി,ശരീഫ് ഇ.വി, നിസാർ കെ.വി എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഷെജീബ് റൺവേ എക്സ്പ്രസ്സ് നന്ദി പറഞ്ഞു.

പരിയാപുരം സെൻ്റ് മേരീസ് സ്കൂളിൽ വിജയോത്സവം . 

പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവംമഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻവിഷയങ്ങൾക്കും എ പ്ലസ് നേടിയ 42 വിദ്യാർഥികൾക്ക് എംഎൽഎ പുരസ്കാരം നൽകി.  സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജെയിംസ്  വാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.ഷഹബാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസി അനിൽ, ഗ്രാമ പഞ്ചായത്ത്അംഗം അനിൽ പുലിപ്ര, പിടിഎ പ്രസിഡൻ്റ് ജോളി പുത്തൻപുരയ്ക്കൽ, പ്രഥമാധ്യാപിക ജോജിവർഗീസ്, സീനിയർ അധ്യാപകൻ പി.ടി.ബിജു, വിജയഭേരി കോ-ഓർഡിനേറ്റർ മനോജ്വീട്ടുവേലിക്കുന്നേൽ, അധ്യാപിക എം.എം.ജയ, വിദ്യാർഥികളായ സി.ടി.സന ഷിറിൻ, ദിനസുബൈർ, വി.അയന  എന്നിവർ പ്രസംഗിച്ചു. പരിയാപുരം-കിഴക്കേമുക്ക്-കല്ലുമ്മൽകല്ല് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്നാട്ടുകാർ ഒപ്പിട്ട നിവേദനം വിദ്യാർഥി ആഷ് വിൻ അജീഷ്  എംഎൽഎ-യ്ക്ക് നൽകി.  ചാനൽ റിയാലിറ്റി ഷോ താരങ്ങളായ കെ.പി.അബിൻ കൃഷ്ണ, എ.മുഹമ്മദ് ഹിഷാം എന്നിവർഗാനങ്ങളാലപിച്ചു.  അധ്യാപകരായ ജോസഫ് പടിയറ, എം.റിമ്മി രാജ്, ശ്രീജ ജോസഫ്, സജ്ന സിറിയക്, എം.പി.ഉമ, കെ.എസ്.സിബി, ബിനു മാത്യു, സാബു കാലായിൽ, വിദ്യാർഥി പ്രതിനിധികളായ ആൻ മരിയസോണി, അലീന സിജി, അന്ന ജോമി. സജോ തോമസ്, ടി.പ്രണവ്, കെ. നിഖിൽ, കെ.അബ്ദുൽഹാദി, എസ്.മുഹമ്മദ് നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

വളാഞ്ചേരി സ്വദേശിയായ യുവാവ്​ അബൂദബിയില്‍ നിര്യാതനായി .

അബൂദബി: മലപ്പുറം വളാഞ്ചേരി സ്വദേശിയായ യുവാവിനെ അബൂദബിയിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തു പറമ്പില്‍ വീട്ടില്‍ അബ്ദുല്‍കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്. അബൂദബിമുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു.റൂമില്‍ഒപ്പമുണ്ടായിരുന്നവര്‍ പുലർച്ച നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ്എത്തി മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്ന്​ കരുതുന്നു. പത്തുമാസം മുമ്പാണ് അല്‍ഫാസ് ഗൾഫിൽഎത്തിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ച മൃതദേഹം നാട്ടിലെത്തിക്കുമെന്ന്ബന്ധുക്കള്‍ അറിയിച്ചു.

പ്രചാരണ സൈക്ലിങ്ങിന് നോളജ് സിറ്റിയിൽ സ്വീകരണം നൽകി 

*നോളജ് സിറ്റി*: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്ന ഇന്റർനാഷണൽ വൈറ്റ്വാട്ടർ കയാക്കിങ് മത്സരത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച സൈക്ലിങ്ങിന് നോളജ് സിറ്റിയിൽസ്വീകരണം നൽകി. മർകസ് നോളജ് സിറ്റിയിലെ ഫെസ്ഇൻ ഹോട്ടലിൽ വെച്ചാണ് കോഴിക്കോട്നിന്നും ആരംഭിച്ച് കോടഞ്ചേരി പുലിക്കയത്തേക്ക് നടത്തിയ സൈക്ലിങ്ങിന് സ്വീകരണം നൽകിയത്. ടൂറിസം വകുപ്പ്, ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചച്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഇന്ത്യൻകയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുടെ സഹായത്തോടെയാണ്അന്തർദേശീയ  കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ്മർകസ് നോളജ് സിറ്റിയിലെ ഫേസ്ഇൻ ഹോട്ടലിന്റെ സഹായത്തോടെ ടീം മലബാർ റൈഡേഴ്സ്, കാലിക്കറ്റ് പെഡലേഴ്‌സ്, മലബാർ സൈക്കിൾ റൈഡേഴ്സ് എന്നീ സംഘങ്ങളുടെ നേതൃത്വത്തിൽപ്രചരണ റൈഡ് സംഘടിപ്പിച്ചത്. സ്വീകരണ ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി, കൊടുവളളി ബ്ലോക്ക് പഞ്ചായത്തംഗം റോയി കുന്നപ്പള്ളി, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻസൊസൈറ്റി സി ഇ ഒ ബിനു കുര്യാക്കോസ്, ഡി ടി പി സി സെക്രട്ടറി നിഖിൽ ദാസ്, തുഷാരഗിരിഅഡ്വഞ്ചർ കയാക്കിങ് അക്കാദമി പ്രസിഡന്റ് പോൾസൺ ജോസഫ്, മർകസ് നോളജ് സിറ്റി സി എ ഒഅഡ്വ. തൻവീർ ഉമർ, ഫെസ്ഇൻ ഹോട്ടൽ എം ഡി ഷൗക്കത്ത്  അലി, ഡയറക്ടർ മുഹമ്മദ് റിയാസ്, ജനറൽ മാനേജർ അഫ്സൽ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

കരിപ്പൂർ വിമാനപകടം രണ്ടാം വാർഷികം:, എം ഡിഎഫ് നേതൃത്വത്തിൽ  നാട്ടുകാർക്കായി യാത്രക്കാർആശുപത്രിക്ക് കെട്ടിടം പണിയുന്നു 

കരിപ്പൂർ വിമാനപകടം നടന്ന രണ്ടാം  വാർഷികത്തിൽ   മലബാർ ഡവലെപ്പ്മെൻ്റ് ഫോറം കരിപ്പൂർവിമാനപകട ചാറ്റിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലത്തിലുള്ള കുണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയും. കോറോണ കാലത്ത് ഒന്നും വകവെക്കാതെ രക്ഷാപ്രവർത്തനം നടത്തുന്നതിന് ലോക മാതൃകകാണിച്ച പരിസര വാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഈ സതുദ്യമത്തിന് അപകടത്തിൽപെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും  തയ്യാറായത്. വിമാനത്തിൽ ഉണ്ടായിരുന്ന മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതർക്കും  പരിക്ക് പറ്റിയ മുഴുവൻപേർക്കും നഷ്ട പരിഹാര തുക ലഭിച്ചിട്ടുണ്ട് യാത്രക്കാർ മലബാർഡവലെപ്പ് മെൻറ് ഫോറത്തിൻ്റെനേതൃത്വത്തിൽ രൂപീകരിച്ച ആ 'ക്ഷൻ ഫോറം നടത്തിയ വലിയ ശ്രമങ്ങളാണ് ചെറിയ കാലം കൊണ്ട്നഷ്ട പരിഹാര തുക നേടിയെടുക്കാനായത് യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ തന്നെഏറ്റവും വലിയ എസ്. സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ പാവപ്പെട്ട രോഗികളുടെആശാ കേന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമ്മിമ്മിക്കാൻ തിരുമാനിച്ചത്. മലബാർ ഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എം.ഡി.എഫ്ചാരിറ്റി ഫൗണ്ടേഷനാണ് നിർമ്മാത്തത്തിന് നേതൃത്വം നൽകുന്നത്  പദ്ദതിയുടെ ധാരണാപത്രം   ആക്ഷൻ കൗൺസിൽ ചെയർമാൻ കുടിയായ ടി.വി ഇബ്രാഹിം എം എൽ എ ,മുൻസിപ്പൽ ചെയർപേർസൺ ടി.സി ഫാത്തിമത്ത് സുഹക്കും പി.എച്ച് സി മെഡിക്കൽ ഓഫിസർ സുന്ദർ കല്ലടക്കുംനൽകി നിർവ്വഹിച്ചു. തുടർന്ന് യാത്രക്കാരുടെയും രക്ഷാപ്രവർത്തകരുടെയും സംഗമം  എം. ഡി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനിയുടെ അധ്യക്ഷതയിൽ   ടി.വി ഇബ്രാഹിം എം.എൽ എ ഉൽഘാടനം ചെയ്തു, പി ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി,

ഹാഷിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും പാലിയേക്കര ടോൾ പ്ലാസഉപരോധിച്ചു 

തൃശ്ശൂർ : എറണാകുളത്ത് കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധംശക്തം. ദേശീയ പാതയിലെ ആളെ കൊല്ലികളായ കുഴികളടക്കാൻ ഇടപെടൽ തേടി മരിച്ച ഹാഷിമിന്റെബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ഇന്ന് പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച്പ്രതിഷേധിച്ചു. പൊലീസ് എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് പാലിയേക്കര മുതൽ ഇടപ്പള്ളിവരെയുളള കുഴികൾ പെട്ടന്ന് അടയ്കമെന്ന ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.  കുഴിയിൽ വീണ ഹാഷിമിന്‍റെ ദേഹത്ത് പിന്നാലെ വന്ന വാഹനം കയറിയിറങ്ങിയാണ്അപകടമുണ്ടായത്. ഹോട്ടൽ ജീവനക്കാരനായ ഹാഷിമിന്റെ കുടുംബത്തിന് നഷ്ടപരിഹാരംനൽകുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർക്കെതിരെ കൊലക്കുറ്റത്തിന്കേസെടുക്കണമെന്നാണ് ഹാഷിമിന്‍റെ കുടുംബം ആവശ്യപ്പെടുന്നത്.  അതേ സമയം, ആലുവയിൽ ദേശീയ പാതയിലെ അപകടത്തിൽ മരിച്ച ഹാഷിമിനെ ഇടിച്ച വാഹനംകണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ദേശീയ പാതയിൽ വഴിനീളെ പുതിയക്യാമറകളുണ്ടെന്നും ഇരുട്ടിലും നിയമലംഘനങ്ങൾ പിടിക്കപ്പെടുമെന്നുമായിരുന്നു നേരത്തെയുള്ളഅവകാശവാദങ്ങൾ. എന്നാൽ അത്താണിയിൽ ഹാഷിമിനെ ഇടിച്ചിട്ട വാഹനം കണ്ടുപിടിക്കാൻപൊലീസിന് കഴിഞ്ഞിട്ടില്ല. കിട്ടിയ ചിത്രങ്ങളിൽ വ്യക്തത ഇല്ലെന്നാണ് നെടുമ്പാശേരി പൊലീസ്പറയുന്നത്.  അതിനിടെ, ഹാഷിമിന്റെ മരണത്തിൽ നാഷണൽ ഹൈവേ അതോരിറ്റിയെ കുറ്റപ്പെടുത്തിയ, മന്ത്രിമുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. നിരത്തിലെകുഴികളിൽ സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനാണ് മുഹമ്മദ് റിയാസിന്‍റെശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയാണെങ്കിലുംമരിക്കുന്നത് മനുഷ്യർ തന്നെയാണ്. പൊതുമരാമത്ത് വകുപ്പിൽ എൻഎച്ച് വിഭാഗം ചീഫ്എൻജിനീയറും ഉദ്യോഗസ്ഥരുമുണ്ട്. റോഡ് വിഷയത്തിൽ അവർക്കും ഉത്തരവാദിത്തമുണ്ട്. നിറയെകുഴികളുള്ള റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ്ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി സ്വന്തം കെടുകാര്യസ്ഥത മറച്ചുവയ്ക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.