ഇതര സംസ്ഥാന തൊഴിലാളികൾക്കായി രക്ത പരിശോധന ക്യാമ്പ് നടത്തി.

കാലടി: ഇതര സംസ്ഥാന തൊഴിലാളികൾക്കായി രാത്രി കാല രക്ത പരിശോധന ക്യാമ്പ് നടത്തി.               ആരോഗ്യ വകുപ്പിലെ ജില്ലാ മൊബൈൽ ഇമിഗ്രേൻ്റ് സ്ക്ലിനിംഗ് ടീമിൻ്റെ നേതൃത്വത്തിൽനരിപറമ്പ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ രാത്രി കാല രക്തപരിശോധന ക്യാമ്പ് നടത്തി. ഡോ.അക്ഷയ് കൃഷണൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.ആൻഡ്രൂസ്, സി.കെ ഷംസീർ, പി.പി റാഷിദ്, കെ.സി മണിലാൽ, സതീഷ് അയ്യാപ്പിൽ, ഇബ്രാഹിം എന്നിവർനേതൃത്വം നൽകി.

വ്യാപാരി ദിനത്തോടനുബന്ധിച്ച് ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായപരിപടികൾ സംഘടിപ്പിച്ചു. 

ചങ്ങരംകുളം: വ്യാപാരി ദിനത്തോടനുബന്ധിച്ച്   ചങ്ങരംകുളം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽവിപുലമായ പരിപടികൾ സംഘടിപ്പിച്ചു. ആദ്യകാല വ്യാപാരികളെ ആദരിക്കുകയും, പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്തു. ചങ്ങരംകുളത്തെ ദീർഘകാല ക്ലീനിംഗ്  തൊഴിലാളിയായ സഹോദരിയെ ആദരിക്കുകയും, സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ഇതിൻ്റെ ഭാഗമായി മധുര പലഹാര വിതരണവുംനടത്തി. യൂണിറ്റ് പ്രസിഡന്റ് പി.പി ഖാലിദ് പതാക ഉയർത്തി. ചടങ്ങിൽ ഒ.മൊയ്തുണ്ണി, ഉമ്മർകുളങ്ങര, ടി.കൃഷ്ണൻ നായർ, ഉസ്മാൻ പന്താവൂർ, കെ.വി ഇബ്രാഹിം കുട്ടി, അബൂബക്കർ ഹാജിമംഗളോദയം, രാധാകൃഷ്ണൻ ഗീതാ ഹോട്ടൽ, മമ്മി കരിം സ്റ്റോർ, വർദപ്പൻ തുടങ്ങിയ പഴയ കാലവ്യാപാരികളും സംസാരിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ ഇൻസ്റ്റാഗ്രാമിലൂടെ  പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോ​ഗിക്കാൻ പ്രേരിപ്പിച്ച വ്ലോ​ഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അ​ഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരിഎക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്തപെൺകുട്ടിയോട് ഇയാൾ കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചർച്ച ചെയ്യുകയായിരുന്നു യൂട്യൂബ് വ്ലോ​ഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണ ദൃശ്യംപുറത്തായതിന് പിന്നാലെ കാട്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നവമാധ്യമങ്ങളിലൂടെപ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ്അറിയുന്നത്. ‘ *പൈസയൊണ്ട്!,സാധനം കിട്ടുന്നില്ല,അതാണ് പ്രശ്നം'; പ്ലസ്ടുകാരിയുടെ കഞ്ചാവ് ചര്‍ച്ചവ്ലോഗറുമായി* പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി വ്ലോഗറുമായിനടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നിരുന്നു സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറുമായുള്ള വിദ്യാര്‍ഥിനിയുടെ'കഞ്ചാവ് ചര്‍ച്ച'യെക്കുറിച്ച് അന്വേഷണം ശക്തമാക്കി പോലീസ്. പ്രായപൂര്‍ത്തിയായിട്ടില്ല എന്ന്കരുതപ്പെടുന്ന തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കഞ്ചാവ് ലഭിക്കുന്നതിനെ പറ്റി  വ്ലോഗറുമായിനടത്തിയ സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെപുറത്തുവന്നിരുന്നു. വീഡിയോ ഞെട്ടിക്കുന്നതാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണംനടക്കുകയാണെന്നും തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്റെ അറിയിച്ചു. ‘പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല, അതാണ് പ്രശ്നം.. ഇവിടെയൊക്കെ നാടനാണ്.. എന്ന്വ്ലോഗറോട് പരിഭവം പറയുന്ന പെണ്‍കുട്ടിയോട് കഞ്ചാവ് ലഭിക്കാന്‍ ‘‘ഫോർട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കിൽ കോതമംഗലം വരെ പോകൂ’ എന്നാണ് വ്ലോഗര്‍ മറുപടി നല്‍കുന്നത്. ആൺകുട്ടിയോടോ പെൺകുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗർ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ അവർ ഗ്രൂപ്പ് ചാറ്റിൽനിന്ന്ഇറങ്ങിപ്പോകുന്നുണ്ട്.തൃശൂരാണ് സ്ഥലമെന്നും പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്ലോഗർക്കുംഅതിശയം തോന്നി. എന്തൊക്കെയാണ് പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന്  ‘‘24X7 പൊകയടി’’ എന്ന് വ്ലോഗർ മറുപടി നല്‍കി. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ‘‘പ്ലസ്ടു കഴിഞ്ഞു..  ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..’’ – എന്നുപെൺകുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ കഞ്ചാവ് വിശേഷം കേട്ട് ആദ്യം വ്ലോഗർ ഗോ ഗ്രീൻ എന്ന് പറഞ്ഞ്പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിവരം  അമ്മയ്ക്കറിയാമെന്നും വഴക്കുപറയുമ്പോൾ  മൈന്‍ഡ് ചെയ്യാറില്ലെന്നും പെൺകുട്ടി പറയുന്നു. .. ഇത്..  ‘‘പച്ചക്കറിയാണ്..വെജിറ്റബിളാണ്’’ എന്ന് പറഞ്ഞ് കഞ്ചാവ് വലിയെ വ്ലോഗര്‍ ന്യായീകരിക്കുന്നു . കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശവും പെണ്‍കുട്ടിക്ക് വ്ലോഗര്‍ നൽകുന്നുണ്ട്. ‘നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..’ എന്നു പെൺകുട്ടി പറയുമ്പോൾ ‘‘നാട്ടിൽ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.’’ എന്ന്  വ്ലോഗർ മറുപടി നല്‍കി. ‘വീട്ടിൽനിന്ന്ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കൾ‌ക്കൊപ്പം കണ്ണൂരായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വിൽക്കാൻ പോയപ്പോൾ പിടിയിലായി കുറച്ചുകാലം ജയിലിൽകിടന്നെന്നും പപ്പ ഇറക്കിയെന്നും പെൺകുട്ടി പറയുന്നു. പപ്പ ആർമിയിലാണ്. ഇപ്പോൾ വീട്ടിലാരുംതന്നോടു മിണ്ടുന്നില്ലെന്നും അവർ പോയി പണി നോക്കട്ടെയെന്നും പെൺകുട്ടി പറയുന്നു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങളെ കുറിച്ചുള്ള അന്വേഷണം പോലീസ് ശക്തമാക്കുകയാണ്, സംഭാഷണത്തിലുള്ള വ്ലോഗറെയും പെണ്‍കുട്ടിയെയും കേന്ദ്രീകരിച്ചാണ് അന്വേഷണം.

കടൽ കടന്ന രക്ത ദാന ദൗത്യം പൂർത്തീകരിച്ച് മലയാളത്തിന്റെ മക്കൾ തിരിച്ചെത്തി .

മലപ്പുറം : 9.8.2022. ചൊവ്വ കേരള നാട്ടുവാർത്തകൾ ഏഴു വയസ്സുകാരനായ സൗദി ബാലന്റെ ശസ്ത്രക്രിയക്ക് അപൂർവ്വങ്ങളിൽ അപൂർവ്വ രക്ത ഗ്രൂപ്പായബോംബെ ഒ പോസിറ്റീവ് രക്തം ദാനം ചെയ്ത രക്തദാതാക്കൾ തിരിച്ചെത്തി. ഇന്നലെ വൈകുന്നേരംകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രക്തദാതാക്കളെ ബ്ലഡ് ഡൊണേഴ്‌സ്കേരള ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സൗദിയിൽ രക്തമാവശ്യമായിവന്നപ്പോഴാണ് കുടുംബം ബ്ലഡ് ഡോണേഴ്സ് കേരള സൗദി ചാപ്പ്റ്ററുമായി ബന്ധപ്പെടുന്നത്. തുടർന്ന്ബി ഡി കെ യുടെ ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ സലിം സികെ വളാഞ്ചേരിയുമായി ബി ഡി കെ സൗദി ചാപ്പ്റ്റർ ബന്ധപ്പെടുകയും ബോംബെ രക്തദാതാക്കളുടെഗ്രൂപ്പിൽ വിവരം  അവതരിപ്പിച്ച ഉടനെ രക്തദാതാക്കളായ ജലീന മലപ്പുറം,  മുഹമ്മദ് ഷരീഫ്പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശ്ശൂർ തുടങ്ങിയവർ ഉടനെ തന്നെസന്നദ്ധരായി മുന്നോട്ട് വരികയാണുണ്ടായത് . ബോംബെ ഗ്രൂപ്പ് രക്താവശ്യം വന്നാൽ എത്ര ദൂരത്തുംഓടിയെത്തി ജീവൻ രക്ഷിക്കാൻ സന്നദ്ധരായ നന്മ മനസ്സുകളെ ഈ കടൽ കടന്ന് കൊണ്ടുള്ളജീവരക്തം ദാനം നിർവ്വഹിക്കാനും  അവരെ യാതൊരു കുഴപ്പവും കൂടാതെ യാത്രയാക്കിതിരിച്ചെത്തിക്കാനും സലിം സി കെ വളാഞ്ചേരി എടുത്ത ദൗത്യം അത്ര മാത്രം  പ്രശംസനീയമാണ്. ഈപുണ്യ കർമ്മത്തിന് നിമിത്തമായതും സൗദിയിലെ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്ത് ഭംഗിയായിനിർവ്വഹിച്ച ബി ഡി കെ സൗദി ചാപ്റ്ററിന്റെ ഇടപെടലും കാര്യങ്ങൾ വേഗത്തിലാക്കി. ജൂലൈ 19 ചൊവ്വാഴ്ച സൗദിയിലേക്ക് യാത്ര തിരിക്കുകയും വിവിധ പരിശോധനകൾക്ക് ശേഷം സൗദി ബാലന്റെശസ്ത്രക്രിയക്കായി നാല് പേരും രക്തദാനം നിർവ്വഹിച്ചതിന് ശേഷം പുണ്യ ഭൂമിയിൽ ഉംറ കർമവുംനിർവ്വഹിച്ചാണ് ഇവർ ഇന്നലെ (08/08/2022) വൈകുന്നേരം കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തിയത്.  ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്ന ദൗത്യമായതിനാൽ കാര്യമായ യാത്രയയപ്പ് ഒന്നും തന്നെനല്കാനായിരുന്നില്ലെങ്കിലും പുണ്യദാനം ചെയ്ത് പുണ്യ ഭൂമിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ  4 പേർക്കും ബോംബെ ഗ്രൂപ്പ് കോർഡിനേറ്ററും ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റുമായ സലീം സികെ വളാഞ്ചേരി, സംസ്ഥാന ജനറൽ സെക്രട്ടറി സനൽ ലാൽ കാസർകോഡ്, ട്രഷറർ സക്കീർഹുസൈൻ തിരുവനന്തപുരം മറ്റ് സംസ്ഥാന, ജില്ലാ ഭാരവാഹികൾ ചേർന്ന് ഊഷ്മളമായവരവേൽപ്പാണ് നൽകിയത്.  ബി ഡി കെ എന്ന സന്നദ്ധ രക്തദാന സംഘടനക്കൊപ്പം  ഇന്ത്യാമഹാരാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥനകളും ആശംസകളും ഇനിയുള്ളദിവസങ്ങളിലും ഇവരെ തേടിയെത്തുമെന്നതിൽ യാതൊരു സംശയവുമില്ല. നന്മ നിറഞ്ഞ ഇവരുടെനാമം  ജീവൻരക്ഷാ സഹായം ലഭിച്ച സൗദി ബാലനും കുടുംബവും ഒരിക്കലും മറക്കുകയുമില്ല.

യൂത്ത് കോൺഗ്രസ്  സ്ഥാപക ദിനത്തിൽ എടയൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ    പതാകഉയർത്തലും  ,മധുരം വിതരണവും നടന്നു . 

ചീനി ചോടിൽ വെച്ചു നടന്ന പരിപാടിയിൽ  മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ബഷീർമാവണ്ടിയൂർ അധ്യക്ഷധവഹിച്ച ചടങ്ങിൽ ,യൂത്ത് കോൺഗ്രസ്സ്‌ മണ്ഡലം വൈസ് പ്രസിഡന്റ് അലിസ്വാഗതവും മണ്ഡലം കോൺഗ്രസ്സ്‌ പ്രസിഡണ്ട് ശ്രീ. മോഹനകൃഷ്ണൻ ഉൽഘടനവും ചെയ്തു . പരിപാടിയിൽ  പതാക  ഉയർത്തുകയും ജന്മദിന  മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മണ്ഡലംസെക്രട്ടറി സുധാകരൻ മാസ്റ്റർ മുഖ്യപ്രസംഗം  നടത്തി  , കോൺഗ്രസ്സ്‌ മണ്ഡലം സെക്രട്ടറി ശ്രീ. മോഹൻദാസ്  ,INTUC മണ്ഡലം പ്രസിഡന്റ് ശ്രീ. ഫൈസൽ മാളിയേക്കൽ, യൂത്ത് കോൺഗ്രസ്ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ ശ്രീമതി. അനുഷ സ്ലീമോവ്, KSU നിയോജകമണ്ഡലംസെക്രട്ടറി ശ്രീ. മുൻഷി, KSU എടയൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.അൻസാർ,മുതിർന്ന കോൺഗ്രസ്പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാന്നിധ്യമറിയിച്ചു.

നാടിന്റെ ജലസമൃദ്ധി വൃത്തിയാക്കി ഡി വൈ എഫ് ഐ യുവജന സംഘടന മാതൃകയായി. 

ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമത്തിലെ വിശാലമായ ശുദ്ധജല സംഭരണി അങ്ങാടിക്കുളംഡിവൈഎഫ്ഐ പ്രവർത്തകർ വൃത്തിയാക്കിയത് ഗ്രാമത്തിന് പുതു കാഴ്ചയായി. ആഗസ്റ്റ് 15 ന്നടക്കുന്ന ഫ്രീഡം പരേണ്ടിന്റെ പ്രചരണാർത്ഥമാണ്  ഞായറാഴ്ച ചാലിശ്ശേരി ടൗൺ മേഖലഡിവൈഎഫ്ഐ യുവജന സംഘടനയുടെ നേതൃത്വത്തിൽ നീന്തൽ അറിയുന്ന അൻപതോളം പേർഅഞ്ചുമണിക്കൂർ സമയം എടുത്താണ് കുളത്തിലെ ചണ്ടിയും, പായലും, മറ്റു മാലിന്യങ്ങളും മാറ്റിഏകദേശം ഒരേക്കർ വരുന്ന കുളത്തെ ജലസമൃദ്ധിയുടെ തെളിനീരാക്കി മാറ്റിയത്. കാലങ്ങൾ പഴക്കമുള്ള കുളം കഴിഞ്ഞ കുറെ വർഷങ്ങളായി സംരക്ഷിക്കാൻ ആരുമില്ലാതെനാശത്തിന്റെ വക്കിലായിരുന്നു. പതിനെട്ട് വർഷം മുമ്പ് സർക്കാർ പദ്ധതിയിൽ ആഴം കൂട്ടി പാർശ്വഭിത്തികൾ കെട്ടി വേർത്തിരിച്ചിരുന്നെങ്കിലും തുടർന്ന് കുളം സംരക്ഷിക്കാനുള്ള പദ്ധതികളൊന്നുംനടന്നിരുന്നില്ല. ആദ്യകാലങ്ങളിൽ കർഷകർ രണ്ടും, മൂന്നും പൂവൽകൃഷി ചെയ്തിരുന്നത് ഈവെള്ളം ഉപയോഗിച്ചായിരുന്നു. കുളം വൃത്തിയാക്കിയതോടെ സ്കൂൾ വിദ്യാർത്ഥികൾക്കുംഗ്രാമവാസികൾക്കും അവധിക്കാലങ്ങളിലും നീന്തൽ പരിശീലനത്തിനും പാടശേഖരങ്ങളിലെനെൽകൃഷി, പച്ചക്കറി കൃഷി, സമീപത്തെ വീടുകളിൽ ജലസമൃദ്ധി എന്നിവക്ക് ഈ വെള്ളംഉപകരിക്കും. മാതൃക ജല സംഭരണിയായി നിലനിർത്തി വേലിയും, വെളിച്ചവും നൽകി കുളംസംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുളം വൃത്തിയാക്കിയ സംഘടന അംഗങ്ങൾക്ക്ഏറെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് മേഖല സെക്രട്ടറി ടി.കെസുധീഷ് കുമാർ, പ്രസിഡന്റ് ഫ്ലെമിങ് പി.എ, ട്രഷറർ കെ.പി ദിപിൻ, കെ.എ അജിത്ത്, അരുൺകെ.എ എന്നിവർ നേതൃത്വം നൽകി.

ഓട്ടോഗ്രാഫ്” സൗഹൃദ സംഗമം നടത്തി. 

ചങ്ങരംകുളം: കോക്കൂർ ഗവ.ഹൈസ്ക്കൂൾ 1981-82 എസ് എസ് എൽ സി ബാച്ച് കുടുംബസംഗമം"ഓട്ടോഗ്രാഫ്" ആലംകോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻസി.വി ഹുസൈൻ അധ്യക്ഷനായിരുന്നു. കെ.വി മുഹമ്മദ്, സി.എസ് മോഹൻ ദാസ്, എം.എം വീരാൻകോയ, പി.കെ വിജയൻ, പി.പി രാജൻ, പിടിഎ പ്രസിഡണ്ട് പി.പി സക്കീർ, പി.എ മൂസ, പി.ഐമുഹമ്മദുകുട്ടി, എന്നിവർ സംസാരിച്ചു.ഗുരുവന്ദനം, സൗഹൃദ സദസ്സ്, ഗസൽ, എന്നിവയുംഅരങ്ങേറി. എം.കെ നസീർ സ്വാഗതവും, കെ.വി ഹമീദ് നന്ദിയും പറഞ്ഞു.

ക്വിറ്റ് ഇന്ത്യദിന പരിപാടിക്ക്  തുടക്കം കുറച്ചു.. 

Valanchery-യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനത്തോട് അനുബന്ധിച്ചുവളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാവിലെ പതാക ഉയർത്തലും മധുരവിതരണവും സംഘടിപ്പിച്ചു.   യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ്പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ,മുഹമ്മദ്‌ പാറയിൽ, ശബാബ്  വക്കരത്ത്,രാജേഷ്കാർത്തല,മുസ്തഫ,ശ്രീ കുമാർ മാസ്റ്റർ, സുനിൽ,സുജിത്,അസറുദ്ധീൻ, സുബ്രഹ്മണ്യൻ, രമേശ്‌, റഷീദ് പാലാറ, സുഹേഷ്,ഹാരിസ് ബാബു,നിസാർ ബാബു എന്നിവർ പങ്കെടുത്തു..

ബസ്സുടമയായ കേച്ചേരി ആയമുക്ക് സ്വദേശി സ്വന്തം ബസ് കയറി മരിച്ചു .

കേച്ചേരി:ബസ്സുടമയായ യുവാവ് സ്വന്തം ബസ് കയറി മരിച്ചു. തൃശൂര്‍-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ്നടത്തുന്ന വെണ്ണിലാവ് എന്ന സ്വകാര്യ ബസിന്റെ ഉടമയായ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത്രാഘവന്‍ മകന്‍ ഉണ്ണി എന്ന രജീഷാണ് (40) മരിച്ചത്.  ഇന്ന് വൈകീട്ട് പുറ്റെക്കരയില്‍ വെച്ചാണ് അപകടം.  നിർത്തിയ ബസ്സ്‌ പെട്ടെന്ന് മുന്നോട്ടെടുത്തപ്പോൾബസ്സിന്റെ ഡോറിനോട്‌ ചേർന്ന ചവിട്ടുപടിയിൽ നിന്നിരുന്ന രജീഷ്‌ താഴേക്ക്‌ വീഴുകയായിരുന്നു, റോഡില്‍ വീണ ഇയാളുടെ അരക്ക്‌ താഴെയുള്ള ശരീര ഭാഗത്തുകൂടെ ബസ് കയറി ഇറങ്ങി.  ഉടനെഅമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

*നടുവട്ടത്തെ ചെണ്ടുമല്ലി പൂ കൃഷി വിളവെടുത്തു.* 

എടപ്പാൾ: നടുവട്ടത്തെ ചെണ്ടുമല്ലി പൂ കൃഷി വിളവെടുത്തു. പ്രശസ്ത സാഹിത്യകാരൻ ആലംകോട്ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എൻ ഉദയൻ അധ്യക്ഷത വഹിച്ചു. വട്ടംകുളംഗ്രാമപഞ്ചായത്ത് അംഗം കെ.പി റാബിയ കൃഷി ഓഫീസർ ഗായത്രി, ഇ.വി അനീഷ്, ഓവർസിയർമാരായ ഷമീർ, നിഖിൽ തുടങ്ങിയവരും പി.വി ബൈജു, അനിയൻ നമ്പൂതിരി, ജയശ്രീകരുവാട്ടുമന തുടങ്ങിയവർ സംബന്ധിച്ചു. പട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ.പി റാബിയുടെനേതൃത്വത്തിലുള്ള സംഘമാണ് കൃഷിയിറക്കിയത്.