തെരുവുനായകൾ വഴിയൊരുക്കിയ ദുരന്തം; ഉമ്മയുടെ ദേഹത്ത് ടിപ്പർലോറികയറിയിറങ്ങിയതറിയാതെ അവർ സ്കൂളിലെത്തി…… 

താമരശ്ശേരി: തന്റെയും അനിയന്റെയും കൈകൾപിടിച്ച് സ്കൂൾബസിലേക്ക് കയറ്റിവിടാൻവന്ന ഉമ്മതെരുവുനായകളെക്കണ്ട് ഭയന്ന് മാറവേ റോഡിലേക്കുവീണതുമാത്രമേ ഒമ്പതുവയസ്സു കാരനായസമാന് ഓർമയുള്ളൂ. റോഡരികിലേക്കു വീണ് ചെറിയപോറലുകൾമാത്രം സംഭവിച്ച സമാനെയുംഇളയസഹോദരൻ മുഹമ്മദ് ആരിഫിനെയും നാട്ടുകാർ പൂനൂർ ഇഷാത്ത് പബ്ലിക് സ്കൂളിലേ ക്ക്കയറ്റിവിടുമ്പോൾ അവരുടെ മാതാവ് ഫാത്തിമത്തു സാജിദയുടെ ജീവനറ്റ ശരീരം റോഡിൽകിടക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് ഉമ്മയുടെ ജീവൻപൊലിഞ്ഞത് കൺമുന്നിലാണെങ്കിലുംആളുകൾ ഓടിക്കൂടി കാഴ്ച മറഞ്ഞതിനാൽ കാര്യമറിയാതെയാണ് ഇരുവരും സ്കൂളിലെത്തിയത്. ഉമ്മയ്ക്ക് പരിക്ക് പറ്റിയതേയുള്ളൂവെന്നാണ് ഇരുവരെയും പ്രദേശവാസികൾ ആദ്യം വിശ്വസിപ്പിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്നവർ സമാനെ സ്കൂൾവാഹനത്തിൽത്തന്നെ കയറ്റിവിട്ടപ്പോൾ ഒന്നാംക്ലാസ്വിദ്യാർഥി മുഹമ്മദ് ആരിഫിനെ അയൽവാസിയാണ് അതേ സ്കൂളിൽ പഠിക്കുന്ന തന്റെമകൾക്കൊപ്പം കാറിൽ സ്കൂളിലേക്കെത്തിച്ചത്. പത്തുമണിയോടെ സ്കൂളിൽനിന്ന് വീട്ടിൽമടങ്ങിയെത്തിയപ്പോൾമാത്രമാണ് ഇരുവരും മാതാവിന്റെ വിയോഗവിവരമറിയുന്നത്. ഉമ്മ തങ്ങളെഎന്നന്നേക്കുമായി വിട്ടുപോയതാണെന്ന സത്യം മറ്റു രണ്ടു സഹോദരങ്ങളെപ്പോലെ തിരിച്ചറിയാനുള്ളപ്രായമാവാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാതെ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നഇരുവരും കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. തെരുവുനായകൾ വഴിയൊരുക്കിയ ദുരന്തം...... റോഡരികിലൂടെ കടന്നുപോവുകയായിരുന്ന തെരുവുനായകൾ കുരച്ചുകൊണ്ട്അടുത്തെത്തിയതുകണ്ട് ഭയന്ന് മാറവേയാണ് റോഡിൽ വീണ് ലോറിക്കടിയിൽപ്പെട്ട് ഫാത്തിമത്തുസാജിദയുടെ ജീവൻ പൊലിഞ്ഞത്. ഇറച്ചി, മത്സ്യ വിപണനശാലകളും മാർക്കറ്റുകളും ഭക്ഷ്യമാലിന്യംതള്ളുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് തമ്പടിക്കുന്ന തെരുവുനായകളുടെ ശല്യം അടുത്തകാലത്തായിതാമരശ്ശേരി ഉൾപ്പെടെയുള്ള മലയോരപഞ്ചായത്തുകളിൽ രൂക്ഷമാണ്.

സഖാവ് കൃഷ്ണപിള്ള ദിനം ആചരിച്ചു. 

എടപ്പാൾ :സി പി ഐ വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള ദിനംആചരിച്ചു. സി പി ഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം പതാക ഉയർത്തി. ലോക്കൽസെക്രട്ടറി പി.വി ബൈജു അദ്ധ്യക്ഷത വഹിച്ചു. നാസർ എടപ്പാൾ, സി.വി സുഹൈർ, വി.ഷാജി, വിഷ്ണു നാരായണൻ, എ.ടി ബാബു, ഇ.എം ആനന്ദ് എന്നിവർ സംസാരിച്ചു. 

കുറ്റിപ്പുറത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട; എംഇഎസ് കോളേജിന്റെ പരിസരത്തെ വാഹനപരിശോധനയിൽ 21 കിലോ കഞ്ചാവ് പിടിച്ചെടുത്തു 

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് 21 കിലോയോളം കഞ്ചാവുമായി മൂന്നുപേർ പിടിയിലായി.ഗൂഡല്ലൂര്‍സ്വദേശികളായ സുമേഷ് മോഹന്‍, ഷൈജല്‍ എന്നിവരെയാണ് കുറ്റിപ്പുറം എംഇഎസ് കോളേജിന്സമീപത്തുനിന്നും 21.5 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയത്. മലപ്പുറം എസ്.പി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ഡിവൈഎസ്പിയുടെ നിദ്ദേശ പ്രകാരമായിരുന്നു കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജിന്സമീപത്തായി വാഹന പരിശോധന നടത്തിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള റിറ്റ്‌സ് കാറിന്റെ പിന്‍സീറ്റിനടിയിലും ബംപറിനുള്ളിലുമായി ഒളിപ്പിച്ച11 പാക്കറ്റുകള്‍ കണ്ടെടുത്തു.മയക്കുമരുന്നു കടത്തു സംഘം പട്ടാമ്പി ഭാഗത്ത് നിന്ന് കുമ്പിടി കുറ്റിപ്പുറംറോഡിലൂടെ വരുന്നുണ്ട് എന്നായിരുന്നു വിവരം. തുടര്‍ന്ന് പൊലീസ് സംഘം 4 ഗ്രൂപ്പായി തിരിഞ്ഞ് ഈഭാഗത്ത് പരിശോധന തുടങ്ങി.ഇതിനിടെ വന്ന റിറ്റ്‌സ് കാര്‍ പരിശോധിച്ചെങ്കിലും ആദ്യം ഒന്നുംകണ്ടെത്താനായില്ല. പിന്നീട് ഇതിലെ യാത്രക്കാരെ ചോദ്യം ചെയ്തതോടെയാണ് പിന്‍സീറ്റിനടിയില്‍നിര്‍മ്മിച്ച പ്രത്യേക അറ കണ്ടെത്തിയത്. ഇതില്‍ നിന്ന് 6 പാക്കറ്റുകളും പിന്നീട് ബാക്ക് ബമ്പര്‍ഊരിനോക്കിയതില്‍ 5 പാക്കറ്റുകളും കണ്ടെത്തി. ഇവര്‍ വന്‍ ലഹരിമരുന്ന് കടത്ത് സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ വിരതണം ചെയ്യാനുള്ളതാണ് കഞ്ചാവെന്ന് ഇവര്‍ മൊഴിനല്‍കി. ഇവര്‍ ലഹരി കേസുകള്‍ കൂടാതെ തട്ടിപ്പു കേസുകളിലും ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്.

സുബ്രതോ കപ്പ് – ചാമ്പ്യൻമാരായ മാവൂരിലെ താരങ്ങൾക്ക്  സിഗ്സാഗ് കൽപ്പള്ളി ഉപഹാരം നൽകിആദരിച്ചു 

സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കിരീടം നേടിയ മലപ്പുറം എൻ.എൻ.എം.എച്ച്.എസ്ചേലാമ്പ്ര സ്കൂളിൻ്റെ താരങ്ങളായ മാവൂരിൽ നിന്നും പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് സിഗ്സാഗ്കൽപ്പള്ളി ഉപഹാരം നൽകി ആദരിച്ചു. ക്യാപ്റ്റൻ അമൽ പി, അജ്സൽ ടി.എം ,റിസ് വാൻ കെ.ടിഎന്നിവർക്കാണ് ജന്മനാടിൻ്റെ ആദരം ലഭിച്ചത്.മലപ്പുറം കോട്ടപ്പടിയിൽ നടന്ന ഫൈനൽമത്സരത്തിൽ പാലക്കാട് തൃക്കണ്ടിയൂർ പി.ടി.എം എച്ച് എസിനെ ഏകപക്ഷിയമായ രണ്ട്ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്.ജവഹർ പ്രസിഡണ്ട് കെ.ടി.അഹമ്മദ് കുട്ടി, പഞ്ചായത്തംഗങ്ങളായ കെ.ഉണ്ണികൃഷ്ണൻ, എം.പി കരീം എന്നിവർ ഉപഹാരങ്ങൾ നൽകി. അനസ്പി പി അദ്ധ്യക്ഷത വഹിച്ചു.അബ്ദുറഹിമാൻ എം.കെ, അസീസ് കെ.പി ,അൻസാർ ടി.എം എന്നിവർപ്രസംഗിച്ചു. സായിദ് പുത്തോട്ടത്തിൽ സ്വാഗതവും മധു സി.പി നന്ദിയും പറഞ്ഞു.

പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹനിക്കുന്ന പെരുമാറ്റം   ഉദ്യോഗസ്ഥരില്‍നിന്നുണ്ടാകരുത്: ബാലാവകാശ കമ്മിഷന്‍ 

പീഡനത്തിനിരയാകുന്ന കുട്ടികളുടെ അന്തസിനെ ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റംഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും പോക്സോ കേസുകളിലെ അതിജീവിതര്‍ക്ക്സംരക്ഷണം ഉറപ്പാക്കണമെന്നും ബാലാവകാശ കമ്മിഷന്‍ അംഗം സി. വിജയകുമാര്‍ പറഞ്ഞു. ജില്ലയിലെ പോക്സോ കേസുകള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നഅവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പോക്സോകേസുകളില്‍ കൃത്യമായി ബോധവത്കരണം നല്‍കുകയാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നതെന്നുംകുട്ടികള്‍ സുരക്ഷിതരായിരിക്കുന്നതിന് വലിയ രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാവണമെന്നുംഅദ്ദേഹം വ്യക്തമാക്കി. പോക്‌സോ കോടതികള്‍ കൂടുതല്‍ ബാലസൗഹാര്‍ദപരമാക്കാനുള്ളനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ജില്ലാ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ശിശുസംരക്ഷണ സമിതി യോഗം ചേരണം. ബാലാവകാശം സംബന്ധിച്ച നിയമങ്ങളില്‍ വ്യക്തതയുണ്ടാവാന്‍ അധ്യാപകര്‍ക്ക് ബോധവത്കരണക്ലാസുകളും കൈപ്പുസ്തകവും നല്‍കും. പോക്‌സോ കേസുകളില്‍ ഇടപെടുമ്പോള്‍ അവലംബിക്കേണ്ടമാര്‍ഗനിര്‍ദേശങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നേരത്തേ തന്നെ നല്‍കിയിട്ടുണ്ട്.  ജില്ലയില്‍ മെന്റല്‍ ഹെല്‍ത്ത്ഹോം, ഗേള്‍സ് ഹോം എന്നിവ സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട്ആവശ്യപ്പെടുമെന്നും യോഗത്തില്‍ കമ്മിഷന്‍ അംഗങ്ങള്‍ അറിയിച്ചു. പോക്‌സോ കേസുകളില്‍പോലീസിന് കൂടുതല്‍ കരുതല്‍ വേണമെന്ന് കമ്മിഷന്‍ അംഗം അഡ്വ. ബി. ബബിത യോഗത്തില്‍പറഞ്ഞു. പോക്‌സോ കേസുകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടല്‍നടത്തുന്നുണ്ട്. എങ്കിലും പോലീസും ഡോക്ടര്‍മാരും അതിജീവിതരോട് കൂടുതല്‍ കാരുണ്യപൂര്‍വംപെരുമാറണം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ബാലാവകാശം, ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയവിഷയങ്ങള്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ്-പോലീസ്-ആരോഗ്യം-വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ സംയോജിച്ച് ലഹരിക്കെതിരെ ശക്തമായപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നും കമ്മിഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയവിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ബന്ധപ്പെട്ട വിഷയങ്ങളില്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടിസ്വീകരിക്കുമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ യോഗത്തില്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. കെ. മണികണ്ഠന്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റിസെക്രട്ടറി വി.ജി. അനുപമ, ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസര്‍ എസ്. ശുഭ, സി.ഡബ്ല്യു.സി. ചെയര്‍മാന്‍ എം.വി. മോഹനന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

*ബ്യൂട്ടി കോങ്ങാട് പദ്ധതിക്ക് തുടക്കമായി 

കോങ്ങാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും പ്രധാന കേന്ദ്രങ്ങള്‍ കണ്ടെത്തിശുചീകരിക്കുകയും അലങ്കരിച്ച് സൗന്ദര്യവല്‍ക്കരിക്കുകയും ചെയ്യുന്ന ബ്യൂട്ടി കോങ്ങാട് പദ്ധതിയുടെമണ്ഡലം തല ഉദ്ഘാടനം മണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എയും ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് വിഭാവനം ചെയ്തപദ്ധതിയാണ് ബ്യൂട്ടി കോങ്ങാട്. ഓഗസ്റ്റ് 15 മുതല്‍ ഒക്‌ടോബര്‍ രണ്ടു വരെ മണ്ഡലത്തിലെ ഓരോഗ്രാമപഞ്ചായത്തിലെയും മൂന്നു പൊതുഇടങ്ങള്‍ കണ്ടെത്തി നവീകരിക്കുകയും അലങ്കരിക്കുകയുമാണ്പദ്ധതിയുടെ ആദ്യഘട്ടം. പദ്ധതിക്ക് ആവശ്യമായ സംവിധാനങ്ങള്‍ പൊതുമരാമത്ത് വകുപ്പുംഹരിതകേരളം മിഷനും ശുചിത്വമിഷനും ഉറപ്പുവരുത്തിയിട്ടുണ്ട്. ചടങ്ങില്‍ മണ്ണൂര്‍ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥന്‍, പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു.

പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ചേർന്ന് സംഘടിപ്പിച്ചപരിപാടിയിൽ മികച്ച വിദ്യാർത്ഥി കർഷകനായി മുഹമ്മദ്‌ ജംഷാദ്‌ ചോലപ്പാടൻ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു 

കുരുവമ്പലം: പുലാമന്തോൾ ഗ്രാമ പഞ്ചായത്തും കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണത്തിന്റെ ഭാഗമായി (2022 ആഗസ്റ്റ്‌ 17)  മികച്ച വിദ്യാർത്ഥി കർഷകനായി ചോലപ്പാടൻ മുഹമ്മദ്‌ ജംഷാദ്‌ കുരുവമ്പലത്തിനെതെരെഞ്ഞെടുത്തു. പുലാമന്തോൾ പഞ്ചായത്ത്‌ കൃഷി ഭവനിൽ നടന്ന ചടങ്ങിൽ അധ്യക്ഷൻപുലാമന്തോൾ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ശ്രീ : ചന്ദ്രമോഹനൻ പനങ്ങാട്ടിൽ നിന്നുംസർട്ടിഫിക്കറ്റും, മൊമന്റോയും സ്വീകരിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി: സൗമ്യ പി ഉദ്ഘാടനംനിർവ്വഹിച്ച പരിപാടിയിൽ വിവിധ വാർഡ്‌ മെമ്പർമ്മാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ തുടങിയവർപങ്കെടുത്തു. 

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു 

ചങ്ങരംകുളം: ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ വ്യാപാരി വ്യവസായി ഏകോപന സമിതിചങ്ങരംകുളം യണിറ്റ് അനുമോദിച്ചു.ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയംനേടിയ കുന്നംകുളം സ്വദേശി ല യാന മേരിക്കും സി  ബി  എസ്  ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ചങ്ങരംകുളം പെരുമുക്ക് സ്വദേശി പുറത്താട്ട് ഷൗക്കത്തിന്റെയും റഹ്മ ത്തിന്റെ യുംമകൻ മുഹമ്മദ് ഷാമിലിനെയും ആണ് അനുമോദിച്ചത്‌.തിങ്കളാഴ്ച  ചങ്ങരംകുളത്ത് വെച്ച് നടന്നവ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  ചങ്ങരംകുളം യൂണിറ്റിന്റെ വ്യാപാരഭവൻന്റെ  ശിലാസ്ഥാപന ചടങ്ങിൽ വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വർക്കിങ്പ്രസിഡന്റ് കുഞ്ഞാവു ഹാജി ആണ് മുഹമ്മദ് ഷാമിലിനെയും ലയാന മേരിയെയും പുരസ്കാരംനൽകി അനുമോദിച്ചത്.

നാടും നഗരവും അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തി ആഘോഷം 

എടപ്പാൾ: ശ്രീകൃഷ്ണ ജയന്തി വർണ്ണാഭമായി ആഘോഷിച്ചു. ഗ്രാമ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ചശോഭാ യാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ സംഗമിച്ചതോടെ ഉത്സവന്തരീക്ഷത്തിലാണ് ഇത്തവണത്തെശ്രീകൃഷ്ണജയന്തി  ആഘോഷം നടന്നത്. വിവിധ ബാലഗോകുലങ്ങൾക്കു കീഴിൽ ഗോപൂജ, കുട്ടികൾക്കായി ഉറിയടി മത്സരം,ശോഭായാത്രകൾ, സാംസ്കാരിക സമ്മേളനം, പ്രഭാഷണങ്ങൾ, പ്രസാദ വിതരണം തുടങ്ങിയവ നടന്നു. എടപ്പാളിൽ നടന്ന മഹാശോഭായാത്ര കുളങ്കരയിൽസമാപിച്ചു. 

കരിപ്പൂർ സ്വർണ കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ 

മലപ്പുറം: സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് പിടിയിൽ. കരിപ്പൂർകസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പനാണ് പിടിയിലായത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണംകടത്തിയ രണ്ടുപേരെ സഹായിക്കുന്നതിനിടെയാണ് മുനിയപ്പൻ പോലീസിന്റെ പിടിയിലായത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഏറെ നാടകീയമായാണ് കസ്റ്റംസ് സൂപ്രണ്ടിനെ പിടികൂടിയത്. വ്യാഴാഴ്ച രാവിലെ സ്വർണവുമായി രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കസ്റ്റംസ് സൂപ്രണ്ടിലേക്ക് എത്തിയത്. രാവിലെ പ്രതികളെ പിടികൂടിയതോടെ ഇവരുടെ ഫോണിലേക്ക് തുടർച്ചയായി കോളുകൾ വന്നിരുന്നു. സ്വർണക്കടത്ത് സംഘത്തിലെ ആളുകളായിരിക്കും ഇതെന്ന് കരുതി വിളിച്ച ആളോട് ഉടൻതന്നെതൊട്ടടുത്ത സ്ഥലത്തേക്ക് വരാൻ പറഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് കസ്റ്റംസ് സൂപ്രണ്ടാണെന്നവിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് മുനിയപ്പനെ കൂടുതൽ ചോദ്യംചെയ്തതോടെയാണ്തട്ടിപ്പുകളുടെ വിവരം പുറത്തുവന്നത്. വിമാനത്താവളം വഴി സ്വർണം കടത്തുന്നവരെ കണ്ടാൽ മുനിയപ്പൻ സ്ഥിരമായി അവരെ പിടിച്ചുവച്ച്പാസ്പോർട്ട് വാങ്ങിയശേഷം വിട്ടയക്കും. ഇതിനുശേഷം പാസ്പോർട്ട് തിരികെ ലഭിക്കണമെങ്കിൽവലിയ തുക ആവശ്യപ്പെട്ടിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്തരത്തിൽനാലുദിവസംകൊണ്ട് കൈക്കൂലിയായി വാങ്ങിയ 4.95 ലക്ഷം രൂപ ഇയാളുടെ താമസസ്ഥലത്തുനിന്ന്പോലീസ് കണ്ടെത്തി. സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്യുന്നത് പതിവാണെന്ന് ഇയാൾസമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം. അതേസമയം, കസ്റ്റംസ് ഉദ്യോഗസ്ഥനായതിനാൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻതന്നെപ്രതിയെ കസ്റ്റംസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കേസിൽ ഇനി തുടർനടപടികൾസ്വീകരിക്കേണ്ടത് കസ്റ്റംസാണ്. സ്വർണക്കടത്തുകാർക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നതായുള്ള വിവരങ്ങൾ നേരത്തേയുംപുറത്തുവന്നതാണ്. നിരവധി കേസുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാവുകയുംചെയ്തിട്ടുണ്ട്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പോലീസ്പിടികൂടുന്ന അത്യപൂർവ്വ സംഭവമാണ് കരിപ്പൂരിലുണ്ടായത്.