സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്തു; എടപ്പാളിൽ കണ്ടക്ടറെ മർദിച്ച് യുവാവ് 

എടപ്പാൾ: സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത ബസ് കണ്ടക്ടറെ യുവാവ്മർദിച്ചു.എടപ്പാളിൽ നിന്ന് സർവീസ് നടത്തുന്ന ഹരിപ്രിയ ബസിലാണ് സംഭവം ഉണ്ടായത്. ഇന്നലെരാവിലെ ആയിരുന്നു സംഭവം നടന്നത്. സ്ത്രീകൾക്ക് റിസർവ് ചെയ്ത സീറ്റിലിരിക്കുന്ന യുവതിയുടെ അടുത്തു വന്നിരുന്ന ചെറുപ്പക്കാരനോട്യുവതിയും കണ്ടക്ടറും എഴുന്നേൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനെതുടർന്ന് യുവാവ് കണ്ടക്ടറെ മർദിക്കുകയായിരുന്നു. 

എക്‌സറെ എടുത്തപ്പോള്‍ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍. 

മലപ്പുറം: ദേഹവും ലഗേജും പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനയില്ല. അവസാനംആശുപത്രിയില്‍ കൊണ്ടുപോയി എക്‌സറെ എടുത്തപ്പോള്‍ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല്കാപ്‌സ്യൂളുകള്‍. മലപ്പുറം സ്വദേശിയില്‍നിന്നും പോലീസ് പിടിച്ചെടുത്തത് 55 ലക്ഷം രൂപയുടെസ്വര്‍ണം. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന പ്രതി പിടിയിലായത് എക്‌സറെപരിശോധനയില്‍. വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ചയുവാവിിനെ കരിപ്പൂര്‍ വിമാനത്തവളത്തിന് പുറത്തുവെച്ചാണ് പോലീസ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളംവഴി കസ്റ്റംസിനെ വെട്ടിച്ചു പുറത്തെത്തിച്ച ഒരു കിലോയിലധികംവരുന്നസ്വര്‍ണമാണ് വിമാനത്തവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്. ദുബായില്‍നിന്നുംസസ്വര്‍ണം കടത്തിയ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി സല്‍മാനുല്‍ ഫാരിസിനെ (24) പോലീസ്കസ്റ്റഡിയിലെടുത്തു. ശരീരത്തിനകത്ത് 1.075 കിലോ സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്‌സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 55 ലക്ഷം രൂപവില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. ഇന്നു രാവിലെ എട്ടു മണിക്ക് ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സല്‍മാനുല്‍ഫാരിസ് കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 9 മണിയോടെവിമാനത്താവളത്തിന് പുറത്തിറങ്ങിയ സല്‍മാന്‍ തന്നെ കൂട്ടാനെത്തിയ ബന്ധുക്കളോടൊപ്പം കാറില്‍കയറി പുറത്തേക്ക് പോകും വഴിയാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവി .എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിലാണ് സല്‍മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍കുറ്റം സമ്മതിക്കാന്‍ സല്‍മാന്‍ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ്വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടര്‍ന്ന് സല്‍മാനെകൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വിശദമായ വൈദ്യപരിശോധനയ്ക്ക്വിധേയനാക്കി. എക്സ്റേയില്‍ ഇയാളുടെ വയറിനുള്ളില്‍ സ്വര്‍ണം അടങ്ങിയ നാല് കാപ്‌സ്യൂളുകള്‍കണ്ടെത്തുകയായിരുന്നു.സല്‍മാനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 

എടയൂർ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നി നശികരണത്തിന് തുടക്കമായി

വളാഞ്ചേരി: ജനവസ മേഖലകളിൽ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെഅനുവദനീയമായ രീതിയിൽ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി  എടയൂർ ഗ്രാമപഞ്ചായത്തിൽനിയോഗിച്ച ഷൂട്ടർമാർ  കരേക്കാട് നിന്നും കാട്ടുപന്നികളെ വെടിവെച്ചു വീഴ്ത്തി. ഷൂട്ടർമാരുടെസഹായത്തിനായി പരിശീലനം ലഭിച്ച വേട്ട നായ്ക്കളും ഉണ്ടായിരുന്നു.  ജനജാഗ്രത സമിതിയുടെമേൽനോട്ടത്തിലാണ് വേട്ടയാടൽ പുരോഗമിക്കുന്നത്. ഷൂട്ടർമാർക്കും കർഷകർക്കുമൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ പുതുക്കുടി, ലുബി റഷീദ്, മെമ്പർമാരായ വി.ടി റഫീഖ്, പി.ടി അയ്യൂബ്, വസന്ത എന്നിവർ നേതൃത്വം നൽകി.

കാസർകോട് തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ ഓർമയായി 

കാസർകോട്∙ കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിൽ ഏഴുപതിറ്റാണ്ടിലേറെക്കാലമായുള്ള മുതല ‘ബബിയ’ ഇനി ഓർമ. ഞായറാഴ്ച രാത്രി പത്തോടെയാണ്സംഭവം. തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്നമുതല ഭക്തരെ ആകർഷിച്ചിരുന്നു. രാവിലെ 7ന് ക്ഷേത്രം തന്ത്രി സ്ഥലത്തെത്തി മരണാനന്തരചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെഅനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരുമുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. 77 വയസ്സിലേറെയാണ് ബബിയക്ക്കണക്കാക്കുന്ന പ്രായം.  നിവേദ്യം മാത്രമാണ് ആഹാരം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തടാകത്തിൽ എല്ലായ്‌പ്പോഴും വെള്ളമുണ്ടാവും. ഇവിടെയാണ് ‘ബബിയ’യുടെ വാസം. തടാകത്തിന്റെവടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും. മേൽശാന്തി രാത്രി നടയടച്ചു പോയാൽ ബബിയ ക്ഷേത്രസന്നിധിയിൽ എത്താറുണ്ട്. പുലർച്ചെ ഗേറ്റ്തുറക്കുന്ന ശബ്ദം കേട്ടാൽ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്. ഇതുവരെ മനുഷ്യരെഉപദ്രവിച്ചിട്ടില്ല. സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെഅത്ഭുതത്തോടെയാണ് ഭക്തർ കാണുന്നത്. 2 വർഷം മുൻപ് മുതല ക്ഷേത്ര നടയില്‍ എത്തിയത്ഭക്തര്‍ക്ക് കൗതുകകാഴ്ചയായിരുന്നു.

തിരൂരിൽ ലക്ഷങ്ങൾ വില വരുന്ന പാൻ മസാല ശേഖരം പിടികൂടി 

തിരൂർ: തിരൂർ കോരങ്ങത്ത് സ്വകാര്യ ഗോഡൗണിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന പാൻമസാലശേഖരം തിരൂർ പോലീസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൈമലശ്ശേരി സ്വദേശി ചക്കുങ്ങപറമ്പിൽ മുഹമ്മദ് ഷെരീഫ്(35),പൂക്കയിൽ സ്വദേശി കിഴക്കാംകുന്നത് ബാബു(47)എന്നിവരാണ് പോലീസിന്റെപിടിയിലായത്.ഇരുവർക്കും എതിരെ തിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലയിലെ പ്രധാന നഗരങ്ങളിലെ കടകളിലേക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചതാണ് ഇവയെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ, താനൂർ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സ്കൂൾ പരിസരങ്ങളിലും മറ്റും ലഹരി ഉൽപ്പന്നങ്ങൾ വില്പനയ്ക്ക് എത്തുന്നതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 50 ലക്ഷത്തോളം വിലമതിക്കുന്ന പാൻ മസാല ശേഖരം പിടികൂടിയത്.അമ്പതോളം ചാക്കുകളിലായും പെട്ടിക്കളിലായും സൂക്ഷിച്ച നിലയിൽആയിരുന്നു ഹാൻസ് അടങ്ങിയ പാൻ മസാല ശേഖരം.തിരൂർ സി.ഐ ജിജോ, എസ്.ഐ ജിഷിൽ, എ.എസ്.ഐ പ്രതീഷ്കുമാർ, സീനിയർ സി.പി.ഒ മാരായ രാജേഷ്, ഷിജിത്ത്, ജിനേഷ് സി.പി.ഒ മാരായ വിപിൻ, അഭിമന്യു, ശ്രീജിത്ത് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

മത സൗഹാർദത്തിന് നേർക്കാഴ്ചയായി നരണിപ്പുഴ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ കമ്മറ്റിയുടെനബി ദിനാഘോഷം 

ചങ്ങരംകുളം: നബി ദിനാഘോഷത്തോട് അനുബന്ധിച്ച് മഹല്ലിന് അകത്തുനിന്നുംപുറത്തുനിന്നുമായി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അന്നദാനം നടത്തി  നരണിപ്പുഴ അൽ ഇഖ്‌വാനുൽ മുസ്‌ലിമൂൻ കമ്മറ്റി. ജാതിമതഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് നടന്ന അന്നദാനത്തിൽ നിരവധി പേരാണ്പങ്കെടുത്തത്. രാവിലെ ആരംഭിച്ച ഭക്ഷണവിതരണം ഉച്ചവരെ തുടർന്നു. പ്ലാസ്റ്റിക് കവറുകൾക്ക്നിയന്ത്രണമുള്ളതിനാൽ തന്നെ സ്വകാര്യ പങ്കാളിത്തത്തോടെ പേപ്പർ കവർ ഒരുക്കിയാണ്ഭക്ഷണവിതരണം നടത്തിയത്. കക്ഷി രാഷ്ട്രീയവും ജാതി മത  വ്യത്യാസവും ഇല്ലാതെയാണ്ഒറ്റക്കെട്ടായി നിന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നതെന്ന് പ്രസിഡന്റ്‌ എം സുലൈമാൻപറഞ്ഞു. മുഴുവൻ കുടുംബങ്ങളിലെയും ആളുകളെ എണ്ണിയാണ് കൂപ്പൺ നൽകിയിരിക്കുന്നതെന്നുംഏകദേശം അയ്യായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ജനറൽ സെക്രട്ടറി നരണിപ്പുഴമുഹമ്മദലി പറഞ്ഞു. ഷെഫീർ സഫറി, സി.അബൂബക്കർ, കബീർ നരണിപ്പുഴ, കെ.കെ അഷ്‌റഫ്‌, എം.എം ഫാരിസ്, പി.എച്ച് നൗഷാദ്, വി.കെ.എ റസാഖ്, അലി.എം, മൂസ പി, എം.എം മനാഫ്, കെ എ മൊയ്‌തുണ്ണി, കെ.എം കുഞ്ഞുമുഹമ്മദ്, പി.എം ലത്തീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 

അമ്മയുടെ 10 പവൻ മോഷ്ടിച്ച കേസിൽ മകളും മരുമകനും അറസ്റ്റിലായി. 

തിരുവനന്തപുരം: അമ്മയുടെ 10 പവൻ മോഷ്ടിച്ച കേസിൽ മകളും മരുമകനും അറസ്റ്റിലായി. സ്വർണം വീണ്ടെടുത്ത് പൊലീസ് പരിശോധിച്ചപ്പോൾ ഇതിൽ 5 പവൻ മുക്കുപണ്ടം. 5 പവൻ സ്വർണം മകൾ എടുത്തിട്ട് പകരം മുക്കുപണ്ടം വച്ചതാണെന്നും കണ്ടെത്തി. തിരുവനന്തപുരംകരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണു മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തിൽ അമ്മ പാലക്കാട്ട് ജോലിക്കുപോയിരിക്കുകയായിരുന്നു. ഈ സമയത്ത് ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയെന്നാണു കേസ്. അമ്മ തിരികെ എത്തിയപ്പോഴാണു സ്വർണം കാണാതായ വിവരം അറിയുന്നത്. തുടർന്ന് അമ്മഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.സ്വർണം മോഷ്ടിച്ചതു മകളാണെന്നുകണ്ടെത്തി.

ഇരട്ടക്കുട്ടികളെ സ്വാഗതം ചെയ്ത് നയൻതാരയും വിഘ്നേഷും; ചിത്രം വൈറൽ 

നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾഅനുഗ്രഹീതരായിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടേയും പ്രാർഥനകളുംഅനുഗ്രഹങ്ങളും ഉണ്ടാകണം. ജീവിതം കൂടുതൽ പ്രകാശപൂരിതവും സുന്ദരവും ആയിരിക്കുന്നു’– നിർമാതാവ് വിഘ്നേഷ് ശിവൻ ട്വിറ്ററിൽ കുറിച്ച ഈ വാക്കുകൾ കൗതുകത്തോടെയുംസന്തോഷത്തോടെയുമാണ് സിനിമാലോകം കണ്ടത്. കുറിപ്പിനൊപ്പം ഇരുവരും കുഞ്ഞിക്കാലുകളിൽചുംബിക്കുന്ന ചിത്രവും പങ്കുവച്ചു. ഇരുവർക്കും അഭിനന്ദനപ്രവാഹമാണ്. 

*ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു 

എടപ്പാൾ: പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക്ഹാളിൽ നടന്ന പരിപാടി പ്രസിഡണ്ട്‌ സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്അഡ്വക്കേറ്റ്  ആർ ഗായത്രി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. മജീദ് കഴുങ്കിൽ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സി വി സുബൈദ, തവനൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്‌ സി പി നസീറ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തിരുത്തി, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ എൻ ആർ അനീഷ്, പ്രേമലത തുടങ്ങിയവർ സംസാരിച്ചു. 

കുറ്റിപ്പുറത്ത് വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം. 

കുറ്റിപ്പുറം : ഇന്ന് രാവിലെ മലപ്പുറം കുറ്റിപ്പുറത്ത് വെച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. കുറ്റിപ്പുറം ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കതൊടിയിൽ ഹഫ്സത്ത് ബീവി (30) ആണ്മരണപ്പെട്ടത്. ഇവരുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) പരിക്കുകളോടെ കുറ്റിപ്പുറം അമാനആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കുറ്റിപ്പുറം മഞ്ചാടിയിൽ വെച്ച്മറ്റൊരു വാഹനം വന്ന് ബൈക്കിൽ ഇടിക്കുകയും ഹഫ്സത്ത് ബീവി റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ശരീരത്തിലൂടെ ഗ്യാസ് സിലിണ്ടറുമായിഎത്തിയ മിനിലോറി കയറിയിറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു. മരണപ്പെട്ട ഹഫ്സത്ത് ബീവിയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്മാറ്റി.