ഇൻസ്റ്റാഗ്രാമിൽ വൈറലായ തീ തുപ്പും കാറിന് പട്ടിട്ട് മോട്ടോർ വാഹന വകുപ്പ് 

മലപ്പുറം: മലപ്പുറത്ത് സൈലൻസറിൽ നിന്ന് തീതുപ്പുംവിധം രൂപമാറ്റംവരുത്തിയ കാർ മോട്ടോർവാഹനവകുപ്പ് എൻഫോഴ്മെന്റ് വിഭാഗം പിടികൂടി. സമൂഹമാധ്യമങ്ങളിൽ ലൈക്കുകൾ വാരിക്കൂട്ടിയകാറാണ് പിടിയിലായത്. കോളേജുകളിൽ ഉൾപ്പെടെ ആഘോഷ പരിപാടികൾക്ക് നൽകിയിരുന്നകാറായിരുന്നു ഇത്. കഴിഞ്ഞ ദിവസങ്ങളിൽ കാർ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റായിരുന്നു. കോളേജുകളിലെആഘോഷങ്ങളിൽ ഈ കാർ ആയിരുന്നു ഹീറോ. സൈലൻസറിൽ നിന്ന് തീ തുപ്പുന്നതരത്തിലായിരുന്നു രൂപമാറ്റം വരുത്തിയിരിക്കുന്നത്. എഞ്ചിനിൽ നിന്ന് പ്രത്യേക പൈപ്പ്സൈലൻസറിൽ എത്തിച്ച് തീ വരാനുള്ള സംവിധാനമാണ് കാറിൽ ഉണ്ടാക്കിയിരിക്കുന്നത്. പിന്നിൽപോകുന്ന വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിലാണ് രൂപമാറ്റം എന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. ഇതുകൂടാതെ എട്ട് വിധത്തിലുള്ള രൂപമാറ്റങ്ങളും കാറിന് വരുത്തിയിരുന്നു. ഹോണ്ട സിറ്റി കാറിൽലക്ഷങ്ങൾ മുടക്കിയായിരുന്നു ഇത്തരത്തിൽ രൂപമാറ്റം വരുത്തിയത്. മലപ്പുറത്ത് വെന്നിയൂരിൽഉടമയുടെ വീട്ടിലെത്തിയാണ് മോട്ടോർവാഹന വകുപ്പ് കാർ പരിശോധിച്ചത്. സാധാരണ കാർവാടകയ്ക്ക് നൽകുന്നതിന്റെ ഇരട്ടിയിലേറെ തുകയ്ക്കാണ് ഈ കാർ വാടകയ്ക്ക്നൽകിയിരുന്നതെന്നാണ് വിവരം. 'വാഹനത്തിൽ അടിമുടി മാറ്റംവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 44000 രൂപ പിഴ ചുമത്തി. വാഹനത്തിന്റെ ആർസി പിടിച്ചെടുത്തിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലാക്കിഹാജരാക്കിയാൽ മാത്രമേ ആർ.സി. തിരികെ നൽകൂ. അല്ലെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻഅടക്കം റദ്ദാക്കും', എൻഫോഴ്സ്മെന്റ്റ് ആർ.ടി.ഒ. ഷെഫീഖ് വ്യക്തമാക്കി.

യുവകലാസാഹിതി പൊന്നാനി മണ്ഡലം നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. 

എരമംഗലം :  അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുവകലാസാഹിതി പൊന്നാനിമണ്ഡലം എരമംഗലത്ത് നവോത്ഥാന സായാഹ്നം സംഘടിപ്പിച്ചു. യുവ കലാ സാഹിതി മലപ്പുറം ജില്ലാപ്രസിഡന്റ് വിനോദ് ആലത്തിയൂർ ഉദ്ഘാടനം ചെയ്തു. യുവ സാഹിത്യകാരൻ റഫീഖ് പട്ടേരിമുഖ്യപ്രഭാഷണം നടത്തി. സജീഷ് പെരുമുടിശ്ശേരി സ്വാഗതം പറഞ ചടങ്ങിൽ പ്രഗിലേഷ് ശോഭഅധ്യക്ഷനായി.  പി.റംഷാദ്, ഫാറൂഖ് വെളിയംകോട്, സെയ്തു പുഴക്കര, വിക്രമൻ നമ്പൂതിരി, രുദ്രൻവാരിയത്ത്,  ഫസലുറഹ്മാൻ, ബാലൻ ചിറമ്മൽ, ജയൻ വന്ദേരി, അനസ് പുഴക്കര , വിനീത് വിനു, ബഷീർ, ഷാഫി, മനാഫ് വെളിയംകോട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പി. ഗംഗാധരൻ നന്ദിഅറിയിച്ചു. 

ആലംകോട് ഗ്രാമപഞ്ചായത്തിൻ്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. 

ചങ്ങരംകുളം: പതിനഞ്ച് ലക്ഷത്തോളം രൂപ വകയിരുത്തി നവീകരിച്ച ആലംകോട്ഗ്രാമപഞ്ചായത്തിന്റെ ഷ്രെഡിംഗ് യൂണിറ്റിന്റെയും ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള പുതിയവാഹനത്തിന്റെയും മറ്റു അനുബന്ധ സൗകര്യങ്ങളുടേയും ഉദ്ഘാടനം പൊന്നാനി എം എൽ എപി.നന്ദകുമാർ നിർവഹിച്ചു. ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ.സിന്ധു മുഖ്യാതിഥിയായി.  ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ, ബ്ലോക്ക് മെമ്പർമാരായ രാംദാസ് മാസ്റ്റർ, റീസാ പ്രകാശൻ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സി.കെ പ്രകാശൻ, മുഹമ്മദ് ഷെരീഫ്, ഷഹന നാസർ, മെമ്പർമാരായ സി.കെ അഷ്റഫ്, സുജിത സുനിൽ, തസ്നീം അബ്ദുൾ ബഷീർ, വ്യാപാരി വ്യവസായിഏകോപന സമതി ജില്ലാ സെക്രട്ടറി പി.പി ഖാലിദ് തുടങ്ങിയവർ  ആശംസകൾ നേർന്ന് സംസാരിച്ചു. വാർഡ് മെമ്പർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, അംഗനവാടിടീച്ചർമാർ, ആശവർക്കർമാർ, എ.ഡി.എസ് അംഗങ്ങൾ, ഹരിത സഹായ സ്ഥാപനമായ ഐ ആർ ടിസി കോർഡിനേറ്റേഴ്സ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആലംകോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്.        പ്രഭിത ടീച്ചർ           സ്വാഗതവും.   ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ശ്രീജിത്ത് നന്ദിയും പറഞ്ഞു.

നരബലി അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രകടനം നടത്തി 

എടപ്പാൾ:  സമൂഹത്തിൽ അന്ധവിശ്വാസങ്ങൾ വർദ്ധിക്കുന്നതിനതിരെ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പൊന്നാനി മേഖല നേതൃത്വത്തിൽ പ്രകടനം നടത്തി.ജില്ലാ കമ്മറ്റി അംഗങ്ങളായ ജിജിവർഗീസ് , അഡ്വ: കെ വിജയൻ എന്നിവർ "ശാസ്ത്ര ബോധം " എന്ന വിഷയത്തെ അധികരിച്ച്സംസാരിച്ചു.പരിഷത്ത് മേഖലാ സെക്രട്ടറി രതീഷ് ആലങ്കോട് സ്വാഗതവും ജോ : സെക്രട്ടറി ശ്രീയേഷ്നന്ദിയും പറഞ്ഞു.

ചങ്ങരംകുളം പന്താവൂരിൽ വാഹനാപകടം; ബൈക്ക് യാത്രികൻ മരണപ്പെട്ടു 

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം പന്താവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച്ചാലിശ്ശേരി കൂനമുച്ചി സ്വദേശി മരണപ്പെട്ടു. താഴെ പന്താവൂരിൽ വെച്ചായിരുന്നു അപകടംനടന്നത്.നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. ചങ്ങരംകുളം ഭാഗത്ത് നിന്നുംഎടപ്പാളിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനെയാണ് കാർ ഇടിച്ചത്.കൊളപ്പുറത്ത്വീട്ടിൽ യൂസഫ് ഉണ്ണി(53)യാണ് അപകടത്തിൽ മരണപ്പെട്ടത്.എടപ്പാളിൽ നിന്നും ചങ്ങരംകുളംഭാഗത്തേക്ക് വന്നിരുന്ന ചങ്ങരംകുളം സ്വദേശി ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.വൈകീട്ട്4.30യോടെയാണ് അപകടം സംഭവിച്ചത്.യൂസഫിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽഎത്തിക്കുമ്പോളെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചങ്ങരംകുളംത്തെ സ്വകാര്യആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗൾഫിൽ നിന്നും ലീവിന് വന്നതായിരുന്നുയൂസഫ്.ഭാര്യ റാബിയ,മക്കൾ അനസ്,ഹർഷിദ്.

വിദ്യാർത്ഥിയെ മർദിച്ച സംഭവം: കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു 

കൊച്ചി: വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലിട്ട് മര്‍ദ്ദിച്ച കോതമംഗലം എസ്ഐയെ സസ്പെൻഡ് ചെയ്തു. എറണാകുളം റൂറൽ എസ് പിയാണ് എസ് ഐ മാഹിൻ സലിമിനെ സസ്പെൻഡ് ചെയ്തത്. എസ്എഫ് ഐ പ്രവർത്തകനും മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയുമായ റോഷനാണ്മര്‍ദനമേറ്റത്. മർദ്ദനത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കോതമം​ഗലം തങ്കളത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്പൊലീസ് ഏതാനും വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യംഅന്വേഷിക്കാനെത്തിയ വിദ്യാർത്ഥിയെയാണ് പൊലീസ് മര്‍ദ്ദിച്ചത്. പുലർച്ചെ രണ്ട്മണിയോടെയായിരുന്നു സംഭവം. അസഭ്യം പറയുന്നത് എന്തിനാണെന്നും, എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്നുംപറഞ്ഞപ്പോൾ,  സ്‌റ്റേഷനു പുറത്തേക്ക് ഇറങ്ങിവന്ന എസ്‌ഐ റോഷനെ കോളറില്‍ പിടിച്ചുവലിച്ച്അകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നീ എസ്എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് റോഷൻ പറഞ്ഞു. മുഖത്തുംതലയിലുമാണ് മര്‍ദ്ദിച്ചത്. അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും റോഷൻ പറഞ്ഞു. റോഷന്റെകേള്‍വിക്ക് പ്രശ്‌നമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. റോഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ എസ് ഐയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് എസ് എഫ് ഐ നേതൃത്വംരംഗത്തെത്തിയിരുന്നു.

ദുരന്ത നിവാരണ സന്ദേശം കൈമാറി എ യു പി സ്കൂൾ മണ്ണഴി 

കോട്ടപ്പുറം :  അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാകൾക്കുംദുരന്ത നിവാരണ സന്ദേശം കൈമാറി എ യു പി സ്കൂൾ മണ്ണഴി. പ്രസ്തുത പരിപാടി സ്കൂൾ പ്രധാനഅധ്യാപിക സതീദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂളിലെ മുതിർന്ന അധ്യാപനായസുധാകരൻ മാസ്റ്റർ ദുരന്ത നിവാരണ സന്ദേശം കൈമാറി. പരിപാടിയിൽ വിദ്യാലയത്തിലെ മുഴുവൻഅധ്യാപകരും സംബന്ധിച്ചു. പ്രസ്തുത പരിപാടിയിൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ഉപജില്ലാ സാമൂഹ്യ ശാസ്ത്രക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 6 C ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ നസ്‌റിനും, കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ 5B യിലെ ദുർഗ മിഥുൻ മറ്റു മത്സരാർഥികൾക്കുമുള്ള ഉപഹാരംകൈമാറി.

നബിദിനാഘോഷ വേദികളിൽ താരമായി  സനൽ കുമാറിൻറെ കുട്ടികൾ 

പൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികളാണ്  സനല്‍കുമാര്‍ വേലായുധൻറെശിക്ഷണത്തിൽ ദഫിൽ തിളങ്ങുന്നത്  വളാഞ്ചേരി :   പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷ പൊലിമയിൽ കൊണ്ടാടുമ്പോൾപൂക്കാട്ടിരി റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾ ഇരട്ട സന്തോഷത്തിലാണ് ദഫ് മത്സരത്തിൽസഹോദര മതസ്ഥനായ തങ്ങളുടെ  ഗുരു സനല്‍കുമാര്‍ വേലായുധന് വിവിധ  ഇടങ്ങളിൽ ലഭിക്കുന്നസ്വീകരണവും സനൽ കുമാറിൻറെ ശിക്ഷണത്തിൽ പഠിച്ച ദഫിന്   വിവിധ ഇടങ്ങളിൽ   മത്സരങ്ങളിൽഒന്നാം സ്ഥാനം ലഭിക്കുന്നതിലുമാണ് ഇവർ ആഹ്ലാദം കൊള്ളുന്നത്    ഈ കഴിഞ്ഞനബിദിനാഘോഷത്തിനാണ്  വളാഞ്ചേരി പൂക്കട്ടിരി  . റഹ്മത്ത് നഗറിലെ മദ്രസ വിദ്യാർത്ഥികൾക്ക്പ്രദേശവാസിയായ മാലപറമ്പിൽ വേലായുധൻ്റ മകൻ സനൽകുമാർ  ദഫ്മുട്ടിൻ്റെ ചുവടുകൾ.

ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ ഒന്നേകാൽ വയസുകാരന് ദാരുണാന്ത്യം.  

വേങ്ങോട്-അമ്പാലൂർക്കോണം റോഡിൽ കിഴക്കുംകര പുത്തൻവീട്ടിൽ അബ്‍ദുള്‍ റഹിം - ഫസ്നദമ്പതിമാരുടെ മകൻ റയാന്‍ ആണ് മരിച്ചത്.  തിങ്കളാഴ്ച വൈകീട്ട് അഞ്ചര മണിയോടെയാണ് സംഭവം. അപകടം സംഭവിച്ച് റയാനെ റോഡരികിൽകണ്ടെത്തുമ്പോൾ വീടിന്റെ ഗേറ്റ് ചെറുതായി തുറന്നുകിടക്കുന്ന നിലയിലായിരുന്നു.ഇത് വഴിയാണ് കുട്ടി റോഡിലേക്കിറങ്ങിയത് എന്നാണ് പൊലീസിന്‍റെ നിഗമനം. വീടിന്റെ മുറ്റത്ത്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് രക്തം വാർന്ന നിലയിൽ വീട്ടുകാർ കാണുന്നത്. അയൽവാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ അബ്‍ദുള്‍ സലാമാണ് കുട്ടി റോഡിന് സമീപംകിടക്കുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ആണ് വീട്ടുകാരെ വിവരമറിയിച്ചത്. വീട്ടുകാരെത്തി കുട്ടിയെഎടുത്തപ്പോൾ കുട്ടിയുടെ വായിൽനിന്നും ചെവിയിൽനിന്നും ചോരവന്ന നിലയിലായിരുന്നു.

വിവാഹം മുടക്കിയെന്നാരോപണം; പള്ളി ഇമാമിനെ രാത്രിയിൽ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച്കൊല്ലാൻ ശ്രമം; പ്രതികൾ പിടിയിൽ. 

തിരൂർ പടിഞ്ഞാറേക്കര പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾപിടിയിൽ. കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക്(26), ഇസ്മായിൽ(35) എന്നിവരെയാണ്തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടിലെ പള്ളി ബീച്ചിൽ വച്ച്പ്രതികൾ ഇമാമിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.* *തലയ്ക്കു പിറകിൽ ഗുരുതരമായി പരിക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കൽ കോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒളിവിൽ പോയ പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനുസമീപത്ത് നിന്ന് ആണ് പൊലീസ് പിടികൂടിയത്. മുബാറകിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട്പെൺ വീട്ടുകാർ പള്ളി ഇമാമിനോട് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹംമുടങ്ങി. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചത്