തിരുവനന്തപുരത്ത് വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്

കൊലപാതകം നടത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി അഫാന്‍ സംഭവംവിവരിച്ചതോടെയാണ് കൂട്ടക്കൊല പുറംലോകം അറിയുന്നത്. താന്‍ ആറു പേരെകൊലപ്പെടുത്തിയെന്നാണ് പേരുമന സ്വദേശിയായ അഫാന്‍(23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍എത്തി പറഞ്ഞത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരംസ്ഥിരീകരിക്കുകയായിരുന്നു. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തിഎന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഞ്ച് മരണങ്ങള്‍ പൊലീസ്സ്ഥിരീകരിച്ചു. സ്വന്തം കുടുംബാംഗങ്ങളേയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമാണ് യുവാവ്ആക്രമിച്ചത്. ഇതില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തി. ആക്രമിക്കപ്പെട്ട മാതാവിനെഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാങ്ങോട്ടുള്ള വീട്ടില്‍ 88 വയസ്സുള്ള വൃദ്ധയാണ് തലക്കടിയേറ്റാണ് മരിച്ചത്. യുവാവിന്റെമുത്തശ്ശിയാണ് സല്‍മാബീവി എന്ന് 88 കാരി. ഇവരുടെ മരണം ആയിരുന്നു ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ അഫാന്റെ വീട്ടില്‍ 13 വയസുള്ള ഇയാളുടെ സഹോദരനെയും അഫ്‌സാനെയുംപെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവിടെയായിരുന്നു മാതാവ് ഷെമിഗുരുതര പരുക്കോടെ ഉണ്ടായിരുന്നത്. എസ്.എന്‍. പുരം ചുള്ളാളത്തെ വസതിയില്‍ വച്ചാണ് ലത്തീഫ്, ഷാഹിദ എന്നിവരെ ആക്രമിച്ചത്. സ്വന്തം വീട്ടിലെ കൊലകള്‍ ചെയ്തശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരുന്നതായും പൊലീസ്പറയുന്നു. അഫാന്‍ എലിവിഷം കഴിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പൊലീസ്തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അഫാന്റെ വീട്ടിലുണ്ടായിരുന്നപെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

കു​ണ്ട​റ​യി​ൽ റെ​യി​ൽ​ പാ​ള​ത്തി​ൽ ടെ​ലി​ഫോ​ൺ പോ​സ്റ്റ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ മൊ​ഴി പു​റ​ത്ത്

'പോ​സ്റ്റ് മു​റി​ച്ച് ആ​ക്രി​യാ​ക്കി വി​റ്റ് പ​ണ​മാ​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യ​മെ​ന്നും അ​തി​നു​വേ​ണ്ടി​യാ​ണ് പോ​സ്റ്റ് പാ​ള​ത്തി​ൽ കൊ​ണ്ടു​പോ​യി വച്ച​തെ​ന്നും' പ്ര​തി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞതായി വിവരം. ട്രെ​യി​ൻക​ട​ന്നു​പോ​കു​മ്പോ​ള്‍ പോ​സ്റ്റ് മു​റി​യു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് കൊണ്ടു​വച്ച​തെ​ന്നും പി​ടി​യി​ലാ​യ​വ​ർ പ​റ​ഞ്ഞു. മു​ൻ​പും ഇവ​ർ​ക്കെ​തി​രെ ക്രിമി​ന​ൽ കേ​സു​ക​ൾ ഉ​ള്ള​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഒരാൾക്കെതിരെ 11 ക്രിമിനൽ കേസുകളും മറ്റൊരാൾക്കെതിരെ 5 ക്രിമിനൽ കേസുകളുമുണ്ട്. കു​ണ്ട​റ സ്വ​ദേ​ശി രാ​ജേ​ഷ്, പെ​രു​മ്പു​ഴ സ്വ​ദേ​ശി അ​രു​ൺ എ​ന്നി​വ​രെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് കൊല്ലം റൂറൽഎസ്പി സാബു മാത്യു അറിയിച്ചു.

പകുതി വില സ്‌കൂട്ടര്‍ തട്ടിപ്പ്: ഗുരുവായൂരില്‍ ഒരാള്‍ അറസ്റ്റില്‍

പകുതി വില സ്‌കൂട്ടര്‍ തട്ടിപ്പില്‍ ഗുരുവായൂരില്‍ ഒരാള്‍ അറസ്റ്റില്‍. നാച്വര്‍ എന്‍വയന്‍മെന്റ് വൈല്‍ഡ് ലൈഫ് സൊസൈറ്റി, ന്യൂസ് ഓഫ് ഇന്ത്യ സെക്രട്ടറി തിരുനെല്ലൂര്‍ സ്വദേശി രവി പനക്കലാണ് (59) അറസ്റ്റിലായത്. ഇരിങ്ങപ്പുറം സ്വദേശി എം. രാഗി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിയെ തുടര്‍ന്ന് എ.സി.പി ടി.എസ്. സിനോജിന്റെ…

എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫീസ് ധർണ നടത്തി

എടപ്പാൾ: ജനദ്രോഹ ബഡ്ജറ്റിനെതിരെ എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് ധർണ നടത്തി. അഡ്വ എ.എ രോഹിത് ഉദ്ഘാടനം ചെയ്തു. എസ്. സുധീർ അധ്യക്ഷൻ വഹിച്ചു. സി രവീന്ദ്രൻ കെ വി നാരായണൻ പി പി ചക്കക്കുട്ടി ഇ പിവേലായുധൻ ജയരാജൻ  അമീർ കല്ലിങ്കൽ ബാവക്കണ്ണയിൽ ഉണ്ണി അയിലക്കാട്  കെ.പിഅച്ചുതൻ.ജനതാ മനോഹരൻ  സി എം രാമനുണ്ണി  എന്നിവർ നേതൃത്വം നൽകി.

ന്യൂമോണിയ ബാധിച്ചു യുവതി മരിച്ചു

തൃത്താല: ന്യൂമോണിയ ബാധിച്ചു എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ അതീവഗുരുതരാവസ്ഥയിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന തൃത്താല ഞാങ്ങാട്ടിരി കണ്ണന്നന്നൂർ വെട്ടുകാട്ടുവളപ്പിൽ മഹേഷിന്റെ ഭാര്യ ഐശ്വര്യ (29)  മരണപ്പെട്ടു നാട്ടുകാർ ഐശ്വര്യ ചികിത്സ സഹായ സമിതി രൂപീകരിച്ച് ഫണ്ട് ശേഖരണംനടത്തിക്കൊണ്ടിരിക്കെയാണ് ഒരു നാടിന്റെ മുഴുവൻ പ്രതീഷകളും വിഫലമാക്കി ഐശ്വര്യയാത്രയായത്.

വനിതാ ലീഗ് സംഗമവും ബോധവൽക്കരണ ക്ലാസും 

 വളാഞ്ചേരി : മുനിസിപ്പൽ വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വനിതാ ലീഗ് സംഗമവുംബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് നിയോജകമണ്ഡലം  ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വനിതാ ലീഗ്  പ്രസിഡന്റ്ആബിദ മൻസൂർ അധ്യക്ഷയായി. ഡോ. ഫർഹാന നൗഷാദ് ക്ലാസ് എടുത്തു. ഹൈ റുന്നിസതോട്ടേക്കര, ടി കെ ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, കെ മുസ്തഫ മാസ്റ്റർ,കെ ഫാത്തിമ കുട്ടി, സിഎം റിയാസ് പ്രസംഗിച്ചു. ടിവി ഷാജിത, എൻ നൂർജഹാൻ, റൂബി ഖാലിദ്, തസ്ലീമ നദിർ, ഹസീനവട്ടോളി, ഹഫ്സത്ത്  വാലാസി, മൈമൂന കെ പി നസീറ കെപി അസ്കർ അലവി കെ പി നേതൃത്വംനൽകി.

ഇ ആർ ടി പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾ: മലപ്പുറം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴിൽ പൊന്നാനി ബ്ലോക്ക് തലത്തിൽERT ട്രെയിനിങ് സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള നാല്പഞ്ചായത്തുകളിൽ നിന്നും പൊന്നാനി മുനിസിപ്പാലിറ്റിയിൽ നിന്നും ഉള്ള പ്രതിനിധികൾക്കുള്ളപരിശീലനമാണ് നടന്നത്. പരിശീലനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സുനിൽ പി സ്വാഗതംപറഞ്ഞു. ഫയർ & റെസ്ക്യൂ ജീവനക്കാർ, വനിതാ ശിശു വികസന ഓഫീസിലെ ജീവനക്കാർഎന്നിവരാണ് പരിശീലനം നയിച്ചത്. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത്ഇത്തരത്തിലുള്ള പരിശീലനങ്ങൾ തീർച്ചയായും ഗുണകരമാകുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് ഉദ്ഘാടനംചെയ്തുകൊണ്ട് സംസാരിച്ചു. രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെയായിരുന്നുപരിശീലനം.

എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക  പദ്ധതികളുടെ  വികസന സെമിനാർ 

എടയൂർ ഗ്രാമ പഞ്ചായത്തിലെ 2025,26 വാർഷിക പദ്ധതികളുടെ വികസന സെമിനാർ പൂക്കാട്ടിരി ഫസ്റ്റിവ പാർട്ടിഹാളിൽ വെച്ച് നടത്തി.. റോഡ് പുനരുദ്ധാരണത്തിനും കുടിവെള്ളത്തിനും ജന ക്ഷേമത്തിനും മുന്തിയ പരിഗണന നൽകിയ പദ്ധതികൾക്കാണ് മുൻതൂക്കം നൽകിയത് ..സെമിനാറിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധൻ അധ്യക്ഷത വഹിച്ചു.. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

റാഗിങ് : വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിച്ചത് പിറന്നാള്‍ ആഘോഷിക്കാന്‍ പണം…

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ് നടന്നത് പിറന്നാള്‍ ചിലവിന്റെ പേരിലെന്ന്പൊലീസ്. പിറന്നാള്‍ ആഘോഷിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിയെ ക്രൂരമായിപീഡിപ്പിച്ചത്. മുന്‍പും ക്രൂരപീഡനം നടന്നതായി വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി.പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരില്‍ ചെലവ് ചെയ്യണമെന്ന്ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായറാഗിങിലേക്ക് കാര്യങ്ങള്‍ പോയത്. മുന്‍പും മദ്യപിക്കുന്നതിന് വേണ്ടി ഇവര്‍ പണംആവശ്യപ്പെട്ടിരുന്നു. അന്ന് നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കത്തി കഴുത്തില്‍വച്ചാണ് ഭീഷണിപ്പെടുത്തിയത്. റാഗിങിന് ഇരയായ വിദ്യാര്‍ഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അഞ്ച് വിദ്യാര്‍ത്ഥികളുടെമൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്രൂര പീഡനം മുന്‍പും നടന്നതായി വിദ്യാര്‍ഥികള്‍ മൊഴിനല്‍കിയതായി സൂചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ഉള്ള പ്രതികള്‍ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തില്‍കണ്ടെത്തിയിരിക്കുന്നത്. റാഗിംങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ വിശദമായ മൊഴിയും വിശദമായിരേഖപ്പെടുത്തി. പ്രതികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലേക്ക് കെഎസ്യു ഇന്ന്പ്രതിഷേധ മാര്‍ച്ച് നടത്തും. വിഷയത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രിഡോ. ആര്‍ ബിന്ദു പറഞ്ഞു. ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തില്‍ ആണ്സംഭവം നടന്നത്. ഇടപെടുന്നതിന് പരിമിതിയുണ്ട് . എങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ കാലത്ത് കുട്ടികളില്‍ കാര്യമായ സ്വഭാവ വൈകല്യം കാണുന്നുണ്ട്. അത് മാറ്റാന്‍ സമൂഹവും മുന്നിട്ടിറങ്ങണം – മന്ത്രി വ്യക്തമാക്കി.

ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ 

ട്രാഫിക് നിയമ & ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. എടപ്പാൾ. നടുവട്ടം യുവ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ വിട്ട് പിരിഞ്ഞ യുവ സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകൻ അലിഭായ് ടെ ഒന്നാം ഓർമ ദിനത്തിന്റെ ഭാഗമായി നടുവട്ടം സെന്ററിൽട്രാഫിക് നിയമ…