കച്ചവടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ പരിധിയിലെ റംസാൻ മാസത്തിലെ രാത്രികാല ലൈസൻസ് ഇല്ലാതെ അനധികൃതമായി നടത്തുന്ന കച്ചവടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.റംസാൻ മാസത്തിൽ രാത്രി കാലങ്ങളിൽ ഇത്തരം കച്ചവടങ്ങൾ സജീവ മാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പരിശോധന നടത്തിയതിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവടങ്ങൾക്ക് നോട്ടീസ് നൽകി നീക്കം ചെയ്യുകയും,മോശമായ…

വളാഞ്ചേരി നഗരസഭ ജാഗ്രത സമിതിയും കുടുംബശ്രീ GRC  യും സംയുകതമായി നിയമബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 

വളാഞ്ചേരി:-അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച വളാഞ്ചേരി നഗരസഭ ജാഗ്രത സമിതിയും കുടുംബശ്രീ GRC യും സംയുകതമായി നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രുതി വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മുഖ്യഥിതിയായി. സോണിയ…

പ്രണയം നടിച്ച് 15 കാരിയില്‍ നിന്ന് 24 പവന്‍ സ്വര്‍ണം കവര്‍ന്നു; 19കാരന്‍ പിടിയില്‍

മലപ്പുറം : കോട്ടക്കലില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണംകവര്‍ന്ന കേസില്‍ 19കാരന്‍ പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ 24 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങള്‍ കാണാതായതോടെയാണ് കുടുംബംപരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടി വഴികൈക്കലാക്കിയ സ്വര്‍ണം വില്‍പന നടത്തി പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു.വിലകൂടിയ വാഹനങ്ങള്‍ വാങ്ങാനും യാത്രകള്‍ ചെയ്യാനുമാണ് പ്രതി പ്രധാനമായും പണംചെലവഴിച്ചതെന്നും പൊലീസ് പറയുന്നു.

പെരിയമ്പലത്ത് ടോറസ് ലോറിയിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം.

അണ്ടത്തോട് *തങ്ങൾപടി 310 റോഡിൽ താമസിക്കുന്ന ചക്കപൊന്നത്ത് കൃഷ്ണൻ (മുപ്പാടത്ത് 65)* എന്നവരാണ് മരണപ്പെട്ടത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പെരിയമ്പലത്ത് വെച്ച് ടോറസ്ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. രാമച്ച തൊഴിലാളിയായ കൃഷ്ണൻ അകലാട് മൊയ്തീൻ പള്ളിയിലുള്ള രാമച്ച പാടത്തേക്ക്പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറിഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രാധ  മക്കൾ: രനീഷ് (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി), രോഷ്നി , രനിത

പുറമണ്ണൂർ തോട്ടിലാക്കൽ പ്രവാസി റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വി.ടി അമീറിന്റെഅധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷഹനാസ് പി.ടി നിർവഹിച്ചു.

ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ തോട്ടിലാക്കൽ പ്രവാസി റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വി.ടി അമീറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷഹനാസ് പി.ടി നിർവഹിച്ചു.ഒരുപാട് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് 2024-25 വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത് കർഷകർക്ക് പാടത്തേക്ക് പോകാനും…

സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻഅഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷതവഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർനീറ്റുകാട്ടിൽ,   ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരിപറമ്പിൽ,  റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക്പാറമ്മൽ എന്നിവർ സംബന്ധിച്ചു.

മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു.

മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റീജനൽ തിയറ്ററിനു മുമ്പിലാണ് സംഭവം. ഇരുവരും നാടകോൽസവം കാണാൻ…

വടക്കാഞ്ചേരിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി പിടിയില്‍

തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മുളംകുന്നത്തുകാവിലെ ലോഡ്ജില്‍ നിന്നാണ് പ്രതിയായവിഷ്ണുവിനെ പിടികൂടിയത്. കാവിലുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു അരിമ്പൂര്‍ വീട്ടില്‍സേവ്യറുടെ (42) കൊപാതകത്തില്‍ കലാശിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി വിഷ്ണുഒളിവില്‍ പോയിരുന്നു. കൊല്ലപ്പട്ട സേവ്യറും, അനീഷും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. സേവ്യറും, അനീഷുംവടക്കാഞ്ചേരി പഴയ ഗെയ്റ്റിന് സമീപത്തുള്ള വിഷ്ണുവിന്റെ വീട്ടിലേക്ക് എത്തിയതിന്പിന്നാലെയാണ് കൊലപാതകം അരങ്ങേറിയത്. വീട്ടിലേക്ക് എത്തിയ സേവ്യറും അനീഷും ചേര്‍ന്ന്വിഷ്ണുവിനെ വീടിനു പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് മൂവരും തമ്മില്‍ വാക്ക് തര്‍ക്കമായി. ഇതിനിടെ വിഷ്ണു കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയുംവെട്ടുകയായിരുന്നു.

ജനകീയ കേന്ദ്രബഡ്ജറ്റിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കത്തുകൾ അയച്ച് ബിജെപി

പടിഞ്ഞാറങ്ങാടി: വികസിത ഭാരതം ലക്ഷ്യം വച്ച് കേന്ദ്രത്തിൽ  ജനകീയ  ബഡ്ജറ്റ് അവതരിപ്പിച്ചനരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിച്ച് BJP കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപടിഞ്ഞാറങ്ങാടി പോസ്റ്റ് ഓഫീസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക്  കത്തുകൾ അയച്ചു.  എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള സമ്പൂർണ്ണ ബഡ്ജറ്റാണെന്നും,രാജ്യത്തെടൂറിസം ആരോഗ്യ വിദ്യഭ്യാസ മേഖലകൾക്ക് പ്രചോദനം നൽകുന്നു എന്നുള്ളത് കേരളത്തെപോലെയുള്ള സംസ്ഥാനങ്ങൾക്ക് വികസന കുതിപ്പിന് കളമൊരുങ്ങുമെന്നും പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിച്ച കപ്പൂർ മണ്ഡലത്തിലെ മുതിർന്ന നേതാവ് കെ സി കുഞ്ഞൻ പറഞ്ഞു.  മണ്ഡലം പ്രസിഡണ്ട് ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറിമാരായ കെനാരായണൻ കുട്ടി, രതീഷ് ഇ, വി വി നാരായണൻ, വിഷ്ണു ഒ വി, ദിനേഷ്‌കുമാർ കെ, അയ്യൂബ്ഖാൻ, രാധാകൃഷ്ണൻ പി കെ, സുരേഷ് ചാലിശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

പ്രഗത്ഭ പാന ആചാര്യൻ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.

ചങ്ങരംകുളം: പ്രമുഖ പാന ആശാനായ ആലങ്കോട് കുട്ടൻ നായർ അന്തരിച്ചു.ഫെബ്രുവരി 23 ശനിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന്(ഫെബ്രുവരി 25) ഉച്ചയോടെ അന്ത്യം സംഭവിച്ചു. പിതാവ് ഗോവിന്ദൻ നായരിൽ നിന്ന് കൈമാറിയ പാന എന്ന അനുഷ്ഠാനകലയെ സംരക്ഷിക്കുകയുംഅതിന്റെ പരമ്പരാഗത രൂപം നിലനിർത്തുകയും ചെയ്യുന്നതിൽ ആലങ്കോട് കുട്ടൻ നായർ നിർണായകപങ്കുവഹിച്ചിട്ടുണ്ട്. വള്ളുവനാട്ടിലെ സമൃദ്ധമായ കലാ രൂപങ്ങളിൽ ഒന്നായ പാന, കാലത്തിന്റെഒഴുക്കിൽ പെട്ട് അന്യം നിന്നു പോകാതെ അതിന്റെ യഥാർത്ഥ ആഖ്യാനപാരമ്പര്യംനിലനിറുത്തുന്നതിൽ കുട്ടൻ നായർ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. ക്ഷേത്രകലാരൂപങ്ങളുമായി അടുത്ത  കുട്ടൻ നായർ ചെറുപ്പത്തിലേ ചെണ്ടവാദ്യത്തിൽ കഴിവ്തെളിയിച്ചിരുന്ന ഒരു നിപുണ കലാകാരൻ  ആയിരുന്നു. പാനപാട്ടും അനുബന്ധ അനുഷ്ഠാനങ്ങളുംഅതിന്റെ ഭൗതികവും ആത്മീയവുമായ  ഗൗരവത്തോടെ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെസംഭാവന ഏറെ വിലമതിക്കത്തക്കതാണ്. വാദ്യകലാകാരന്മാരായ ആലങ്കോട് മണികണ്ഠൻ,ആലങ്കോട് സന്തോഷ്,അനിൽകുമാർ,സന്ധ്യ ,മിനിഎന്നിവരാണ് മക്കൾ  പാന എന്ന അനുഷ്ഠാനകലയുടെ മഹത്വം അണഞ്ഞുപോകാതെ നിലനിർത്തിയ ഒരു പ്രഗത്ഭകലാഗുരുവിന്റെ വിടവാങ്ങൽ നാടിന്റെ  സാംസ്കാരിക മേഖലയ്ക്ക് വലിയ നഷ്ടമാണ്.