എടപ്പാൾ : പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് സെന്ററിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമംപരിഹരിക്കാൻ ബി ഡി കെ പൊന്നാനി എയ്ഞ്ചൽസ് വിങിന്റെ ആഭിമുഖ്യത്തിൽ എടപ്പാൾ എമിറേറ്റ്സ്മാളുമായും SQUIRR സലോൺ & സ്പായുമായും സഹകരിച്ചു കൊണ്ട് എമർജൻസി സന്നദ്ധരക്തദാന ക്യാമ്പ് എടപ്പാൾ എമിറേറ്റ്സ് മാളിൽ വെച്ചു സംഘടിപ്പിച്ചു.. 130 പേർ രജിസ്റ്റർ ചെയ്തക്യാമ്പിൽ 8 വനിതകളും 17 ആദ്യ രക്തദാതാക്കളും ഉൾപ്പെടെ 65 പേർ രക്തദാനം നിർവ്വഹിച്ചു. ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ സംസ്ഥാന ജില്ലാ താലൂക്ക്ഭാരവാഹികളും കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന എമിറേറ്റ്സ് മാൾ, SQUIRR സലൂൺ & സ്പാമാനേജ്മെന്റിനും ബി ഡി കെ മലപ്പുറം ജില്ലാകമ്മിറ്റി പ്രത്യേക സ്നേഹം അറിയിച്ചു.
കുറ്റിപ്പുറത്ത് പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു
കുറ്റിപ്പുറം: ഭാരതപ്പുഴയോരത്ത് ഞായറാഴ്ച വൈകിയിട്ടുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ്മരിച്ചയാളെ തിരിച്ചറിഞ്ഞു.തൃപ്പാലൂർ സ്വദേശി നാലുകള്ളി പറമ്പിൽ 58 വയസുള്ളഅച്ചുതാനന്ദനാണ് പൊള്ളലേറ്റ് മരിച്ചത്.തീപിടിച്ച പുൽകാടുകൾക്ക് സമീപം ശരീരം മുഴുവൻപൊള്ളലേറ്റ നിലയിലാണ് അച്ചുദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.
ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
വളാഞ്ചേരി*:ദമ്മാം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി കമ്മിറ്റി വളാഞ്ചേരി ശിഹാബ് തങ്ങൾഡയാലിസിസ് സെൻററിന് നൽകുന്ന ധനസഹായം മണ്ഡലം കെ.എം.സി.സി ആക്റ്റിങ് പ്രസിഡണ്ട്ജാഫർ കോട്ടക്കൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ആബിദലി സാഹിബിന്കൈമാറുന്നു*. *ചീഫ് കോർഡിനേറ്റർ സലാം വളാഞ്ചേരി, ദമ്മാം കോട്ടക്കൽ മണ്ഡലം കെ.എം.സി.സി മുൻ ഉപാധ്യക്ഷൻ സൈതലവി സാഹിബ് എടയൂർ*,*ഭാരവാഹികളായ ആറ്റതങ്ങൾ, മെമ്പർ ഗഫൂർ വളാഞ്ചേരി, ഇബ്രാഹിം കോട്ടക്കൽ,മുൻ ജിദ്ദ കെ എം സി സി നേതാവ് ജാഫർനീറ്റുക്കാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു*
പുലരിപ്പൂക്കൾ -സ്നേഹസംഗമം 2024
1974-ൽ തുടക്കം കുറിച്ച ഇരിമ്പിളിയം ഗവ: ഹൈസ്ക്കൂളിന്റെ 50-ാംവാർഷികത്തോടനുബന്ധിച്ച് , 1977-78ബാച്ച് S.S.L.C വിദ്യാർത്ഥികൾ പുലരിപ്പൂക്കൾ,എന്ന പേരിൽ സ്നേഹസംഗമം നടത്തി. പൂർവ വിദ്യാർത്ഥി പ്രസിഡണ്ട് കെ .കെ മുഹമ്മദലിയുടെ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ പ്രധാനഅധ്യാപകൻ നമ്പ്യാത്തൻ നമ്പൂതിരി മസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകരായ ടി.പി. മുഹന്മദ് കൂട്ടി , രാമൻ എമ്പ്രാന്തിരി , അബ്ദുഹ്മൻ കുറ്റിപ്പുറം, ഗോപാലകൃഷ്ണൻ വളാഞ്ചേരി, കെ. അബ്ദുസമദ്, വിലാസിനി, സുശീല രുഗ്മിണി ചന്ദ്രിക. മുഹമ്മദ് കൈപ്പുറം, കെ പി ബദ്ധണ്ണൻ, എന്നിവരെ ചടങ്ങിൽ ആദരിച്ചു സതീഷൻ ആർ.എസ്, ബേബി ഗിരിജ KP സതിവേണു ഗോപാൽ, ഷക്കീല പി.ടി. ഖദീജ ടി.പി. പാത്തുമ്മു പി, . ഉണ്ണികൃഷണൻ. ഇ, കെ.ടി ഇസ്ഹാഖ്, പി. മുഹമ്മദലി, പി .കുഞ്ഞി മൊയ്തീൻ, പിഎം ഇബ്രാഹിംകുട്ടി, ഗീതാ കാട്ടുമാടം, ജമാൽ കോട്ടപ്പുറം, സിപി മുസ്തഫ ,ഉഷ കെ,എന്നിവർപ്രസംഗിച്ചു. തുടർന്ന് നടന്ന പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത സദസ്സും സംഗമത്തിന് മറ്റുകൂട്ടി.
പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമം
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ക്ഷാമം, റംസാൻ നോമ്പും കനത്ത ചൂടും വർദ്ധിച്ചതോടെ രക്തദാന ക്യാമ്പുകൾ മാസങ്ങളായിനടക്കാത്തതാണ് രക്തബാങ്കിൽ രക്തത്തിന് ക്ഷാമം അനുഭവപ്പെടാൻ കാരണമെന്നാണ്പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് അധികൃതരുടെ വിശദീകരണം, അതേ സമയം രക്തദാന ക്യാമ്പുകൾനടത്താൻ സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ രക്തക്ഷാമം രൂക്ഷമാകാനാണ് സാധ്യത എന്നും അധികൃതർ അറിയിച്ചു.മലപ്പുറം ,പാലക്കാട് ജില്ലകളിലെആശുപതികളിലുള്ള നിരവധി രോഗികൾ ആശ്രയിക്കുന്ന ഒരു ബ്ലഡ് ബാങ്ക് കൂടിയാണ് മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക്. എന്നാൽ റംസാൻ വ്രതവും കനത്ത ചൂടും രൂക്ഷമായതോടെപെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലുമുള്ള രക്തത്തിന് ദിവസങ്ങളായി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. രോഗികൾക്ക് ആവശ്യമായ രക്തം ആളുകൾ വന്ന് നൽകിയാൽ മാത്രമേഇപ്പോൾ ബ്ലഡ് ബാങ്കിൽ നിന്നും ലഭിക്കുകയുള്ളൂ, രക്തം ബ്ലഡ് ബാങ്കിൽ സ്റ്റോക്ക് ഇല്ലാത്തതാണ്ഇതിനു പ്രധാന കാരണം. രണ്ടു മാസക്കാലമായി സന്നദ്ധ സംഘടനകളും വിദ്യാർത്ഥികളുംനടത്തിവന്നിരുന്ന ക്യാമ്പുകൾ ഇല്ലാതായതാണ് രക്ത ക്ഷാമം രൂക്ഷമാകാൻ കാരണമെന്ന്പെരിന്തൽമണ്ണ ബ്ലഡ് ബാങ്ക് സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ സാലിം പറഞ്ഞു. വിവിധസംഘടനകൾ മുന്നിട്ടിറങ്ങി ക്യാമ്പുകൾ സംഘടിപ്പിച്ച് രക്ത ക്ഷാമത്തിന് പരിഹാരംകാണണമെന്നാണ് ബ്ലഡ് ബാങ്ക് അധിക്യതരുടെ ആവശ്യം.
ദുബായ് വെള്ളപൊക്കം : യുഎഇ പൗരന്റെ ജീവൻ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിമൂർക്കനാട് സ്വദേശി
മൂർക്കനാട് : യു എ ഇയിൽ ദിവസങ്ങൾക്കു മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ മരണത്തെ മുഖാമുഖംകണ്ട 62 കാരനായ എമിറാത്തി പൗരൻ ജാസിം ഉബൈദ് ഹുമൈദ് ഹിലാൽ അൽ സാബിയെജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന അഞ്ച് പേരടങ്ങുന്ന മലയാളി സംഘത്തിന് നേതൃത്വംനൽകിയത് മൂർക്കനാട് സ്വദേശിയായ ചട്ടിക്കപറമ്പിൽ നിസാർ. ജീവിതത്തിലേക്ക് തിരിച്ചു വന്ന എമറാത്തി പൗരൻ വീട്ടിലേക്ക് ക്ഷണിച്ച് ഹൃദ്യമായ സൽക്കാരമൊരുക്കിയാണ് മലയാളി സംഘത്തോടുള്ള നന്ദി അറിയിച്ചത്.ഷാർജയിലെ കൽബയിൽ ഗാരേജ് നടത്തി വരുന്ന നിസാർ കൽബയിലെ മലയാളികൂട്ടായ്മയായ കൽബ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ സജീവപ്രവർത്തകൻ കൂടിയാണ്. നാട്ടിൽ വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അംഗവും ക്ലബ്ബിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി നിലകൊണ്ടിരുന്ന വ്യക്തിയുമാണ്.തന്റെ സമയോചിതമായപ്രവർത്തികൊണ്ട് മൂർക്കനാടിന്റെ നാമം മറുനാട്ടിലും എത്തിച്ച നിസാറിന് വിന്നേഴ്സ് മൂർക്കനാട്ക്ലബിന്റ നേതൃത്വത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു.
*ദേശാടന പക്ഷികളെ ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ കോഴിക്കോട്അറസ്റ്റിൽ*
*മുക്കം*: ദേശാടന പക്ഷികളെയടക്കം കണ്ണില് കമ്പി കുത്തിക്കയറ്റി അതിക്രൂരമായി വേട്ടയാടിപ്പിടിച്ച്ചുട്ടു തിന്നുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. കൊടിയത്തൂർ പഞ്ചായത്തിലെ കാരകുറ്റിയിലാണ്സംഭവം. പന്നിക്കോട് താമസിക്കുന്ന ആക്രി കച്ചവടം നടത്തുന്ന തമിഴ്നാട് സ്വദേശികളായമണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് നാട്ടുകാർ പിടികൂടി മുക്കം പോലീസിൽ ഏൽപ്പിച്ചത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടിയിലായവരെ പൊലീസ് വനം വകുപ്പിന് കൈമാറി. പ്രാവ്, കൊക്ക് ഉള്പ്പെടെയുള്ള പക്ഷികളാണ് സംഘത്തിന്റെ ലക്ഷ്യം. പക്ഷികളുടെ കണ്ണില് കമ്പിയോ മൊട്ടുസൂചിയോ പോലുള്ളവ കുത്തിക്കയറ്റി കാഴ്ച നഷ്ടപ്പെടുത്തിയശേഷം അവയുടെ കാല് കയറില് ബന്ധിപ്പിച്ചിടും. ചിറകിട്ടടിക്കുന്നത് കണ്ട് മറ്റ് പക്ഷികള്എത്തുമ്പോള് അവയെ കൂട്ടമായി പിടികൂടും. ഇതാണ് പതിവ് രീതി. ഇവയെ കൊന്ന് തിന്നുകയോകച്ചവടത്തിനായി കൊണ്ടുപോവുമായയോ ആണ് ഇവർ ചെയ്തിരുന്നത്. പല തവണപരിസരവാസികൾ താക്കീത് നൽകി വിട്ടയച്ചെങ്കിലും ഈ ക്രൂരകൃത്യം പതിവാക്കുകയായിരുന്നതായിനാട്ടുകാർ പറയുന്നു.
സ്നേഹ വീടിൻറെ കട്ടിള വെക്കൽ കർമ്മം ജില്ലാ പ്രസിഡണ്ട് കുഞ്ഞാവു ഹാജി നിർവഹിച്ചു .
വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയും വളാഞ്ചേരി യൂണിറ്റുംസംയുക്തമായി നിർമ്മിക്കുന്ന സ്നേഹ വീടിൻറെ കട്ടിള വെക്കൽ കർമ്മം ജില്ലാ പ്രസിഡണ്ട് കുഞ്ഞാവുഹാജി നിർവഹിച്ചു . ജില്ലയിലാകമാനം വ്യാപാരികൾക്ക് നിർമ്മിച്ചു നൽകുന്ന ഭവന പദ്ധതിയുടെ ഭാഗമായാണ്പൂക്കാട്ടിരിയിൽ വീട് നിർമ്മാണം നടക്കുന്നത്. ചടങ്ങിൽ ബഷീർ കാടാമ്പുഴ ,ലൗലി മുഹമ്മദ് ,ബഷീർ കോട്ടക്കൽ, കെ മുഹമ്മദലി, ഷാജഹാൻഎന്ന മണി ,മെഹബൂബ് തോട്ടത്തിൽ, മായിൻകുട്ടി, വാപ്പുചോലാസ്, ഷറഫുദ്ദീൻ പാലക്കൽ, തുടങ്ങിയവർ സംബന്ധിച്ചു.
ബി ഡി കെ മലപ്പുറം ജില്ലാ സ്നേഹ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർഡിനേറ്റർമാരുടെ കുടുംബ സംഗമം വളാഞ്ചേരി നന്മ കോൺഫ്രൻസ് ഹാളിൽ വെച്ച്സംഘടിപ്പിച്ചു. ബി ഡി കെ സംസ്ഥാന വൈസ് പ്രസിഡന്റ് നബീൽ ബാബു പതാക ഉയർത്തി, സംസ്ഥാന ട്രഷറർ സക്കീർ തിരുവനന്തപുരം ഉത്ഘാടനം നിർവ്വഹിച്ചു. ജില്ലയിലെ കോർഡിനേറ്റർമാരും കുടുംബങ്ങളും പരിപാടിയിൽ പങ്കെടുത്തു. നൂറിലധികം രക്തദാതാക്കളെ ഉൾപെടുത്തിയിട്ടുള്ള രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ ബി ഡി കെ യുമായിസഹകരിച്ചിട്ടുള്ള കൂട്ടായ്മകളെ സംഗമത്തിൽ ആദരിച്ചു. ജില്ലയിലെ ബ്ലഡ് സെന്ററുകൾക്കുള്ളആദരവും പരിപാടിയിൽ നൽകുകയുണ്ടായി. കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾസംഗമത്തിന് കൂടുതൽ മികവേകി.
പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
തൃത്താല: പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. സ്വദേശി തോട്ടുങ്കൽ ഊമയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മരണപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെയാണ് കുളത്തിൽ മുങ്ങിയത്. Karuvanpadi കൂട്ടുകാരുമൊത്ത് കുളക്കടവിൽ ഇരിക്കുകയായിരുന്ന നിഹാൽ കാൽ വഴുതി വീഴുകയായിരുന്നു. സംഭവം മറ്റ് കൂടെയുണ്ടായിരുന്ന കുട്ടികൾ…









