സംയുക്ത ഈദ് ഗാഹ് നടന്നു

ചങ്ങരംകുളം: മേഖലാ സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  പെരുന്നാൾ നമസ്കാരം   വളയംകുളം എം വി എം സ്കൂളിൽ നടന്നു. ജാമാഅത്തെ ഇസ്ലാമി പണ്ഡിതൻ എം സി നസീർ  ഈദ്‌ഗാഹിനു നേതൃത്വം നൽകി. കേരള നദ്വത്തുൽ മുജാഹിദീൻ,  ജമാഅത്തെ ഇസ്ലാമി  കെ എൻ എം മർകസുദ്ദഅവ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ 11 ‌ കൊല്ലമായിമേഖലയിലെ പെരുന്നാൾ നമസ്കാരങ്ങൾ സംയുക്തമായാണു സംഘടിപ്പിക്കുന്നത്.

നഗര ജനകീയ ആരോഗ്യ കേന്ദ്രം (Ayushman Bharath -Urban Health and Wellness Centre )  ) കാട്ടിപ്പരുത്തിയിൽ  ആരംഭിച്ചു

വളാഞ്ചേരി നഗരസഭാ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ആരംഭിക്കുന്ന അർബൺ  വെൽനെസ്സ് സെന്ററുകളിൽ രണ്ടാമത്തെ സെന്റർ വളാഞ്ചേരി നഗരസഭയിലെ ഡിവിഷൻ 23 - കാട്ടിപ്പരുത്തി 2023 ജൂൺ 23 വെള്ളി വൈകുന്നേരം 4.30 നു വളാഞ്ചേരി നഗരസഭാ ചെയർമാൻഅഷ്‌റഫ് അമ്പലത്തിങ്ങലിന്റെ അധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം ജനകീയ MLA പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.. ഇ സഞ്ചയനി ജില്ലാ സോണൽ ഓഫീസർ Dr പ്രശാന്ത് മുഖ്യാതിഥിയായി . 

എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളെയും വിജയിപ്പിച്ച സ്കൂളിനുള്ള നഗരസഭയുടെഉപഹാരം നഗരസഭ  ചെയർമാൻ, പ്രധാനധ്യാപിക സി.ആർ. ശ്രീജക്ക് കൈമാറി.

വളാഞ്ചേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വളാഞ്ചേരി ഹയർസെക്കൻററി സ്കൂൾ വിദ്യാർഥികളെ അനുമോദിച്ചു. വളാഞ്ചേരി നഗരസഭ  ചെയർമാൻ  അഷറഫ്അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് അധ്യക്ഷതവഹിച്ചു.  എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് നഗരസഭആവിഷ്ക്കരിച്ച ' 'വിജയതീരം''   പദ്ധതിയുടെ ഭാഗമായുള്ള റാങ്ക് ഫയൽ വിതരണോദ്ഘാടനംനഗരസഭ വൈ. ചെയർപേഴ്സൻ   റംല മുഹമ്മദ് നിർവഹിച്ചു.

എടപ്പാൾ ബി ആർ സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിലെ  കേൾവി, ചലനം, ബുദ്ധി എന്നീ അവസ്ഥകളുടെ പരിമിതികൾ തിരിച്ചറിയുന്നതിനായുളള വൈദ്യപരിശോധനക്യാമ്പുകളുടെ  എടപ്പാൾ ബി ആർ സി തല  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദടീച്ചർ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദരലി മാസ്റ്റർ അധ്യക്ഷത വഹിച്ചയോഗത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീനമൈലാഞ്ചി പറമ്പിൽ ആശംസയർപ്പിച്ചു. എടപ്പാൾ ബി ആർ സി ട്രെയിനർ വിശാൽ കുമാർ  സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രാജേഷ്.വി നന്ദിയും പറഞ്ഞു.

കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘംഅറസ്റ്റ് ചെയ്തു. 

തൃശൂർ: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 10 ഗ്രാം എം ഡി എം എയും 10 കിലോ കഞ്ചാവുമായിമണലൂർ സ്വദേശികളായ സഹോദരങ്ങളെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസും, സഹോദരൻ അജിത്ജോസുമാണ് പിടിയിലായത്. സഹോദരങ്ങളിൽ ഇളയവനായ അജിത്താണ് എം ഡി എം എ വിൽപ്പനനടത്തിയിരുന്നത്. അജിലിന്റെ നേതൃത്വത്തിലാണ് യുവാക്കൾക്കിടയിൽ കഞ്ചാവ് വിൽപ്പനനടത്തിയിരുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ് ചെയ്തു.

കുടുംബശ്രീ കേരള ചിക്കൻ: ആദ്യ ഔട്ട്‌ലൈറ്റ് തുറന്നു

മലപ്പുറം* : ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ് കോഡൂർ ഉർദു നഗറിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ ഉദ്ഘാടനം ചെയ്തു. വർധിക്കുന്ന ഇറച്ചിക്കോഴി വിലക്ക്പരിഹാരം കണ്ടെത്താനും നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുന്ന കോഴിയിറച്ചി ഉപഭോക്താക്കൾക്ക്ലഭ്യമാക്കാനുമുള്ള കേരള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ. കുടുംബശ്രീ, മൃഗ സംരക്ഷണവകുപ്പ്, കെപ്പ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെനേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളായ ഇറച്ചി കോഴി കർഷകർക്ക്, ഒരു ദിവസം പ്രായമായകോഴിക്കുഞ്ഞ്, തീറ്റ എന്നിവ നൽകും. പിന്നീട് വളർച്ചയെത്തിയ ഇറച്ചി കോഴികളെ കമ്പനി തന്നെതിരികെ എടുത്ത് കേരള ചിക്കൻ ഔട്ടിലെറ്റുകൾ വഴി വിപണനം നടത്തിവരുകയുമാണ് ചെയ്യുന്നത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.

കൂടല്ലൂരിൽ ഇലക്ട്രിക്ക് ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്കേറ്റ യുവാവ് മരിച്ചു

ആനക്കര: കൂടല്ലൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. കൂടല്ലൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ്  (21) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു അപകടം.ഇലക്ട്രിക്ക്ജോലിക്കിടെ കട്ടറിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു.  ഉടൻതന്നെ പട്ടാമ്പിയിലെആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു; രക്ഷപ്പെട്ടോടി യാത്രക്കാര്‍

മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ യാത്രകാര്‍ക്ക് നേരെ ആന പാഞ്ഞടുത്തു. ആന റോഡില്‍നില്‍ക്കുന്നത് കണ്ട് ഭയന്ന കുടുംബം കാര്‍ റോഡിനോട് ചേര്‍ന്ന് ഒതുക്കി നിര്‍ത്തി. തുടര്‍ന്ന്യാത്രക്കാര്‍ ഓടി മറ്റ് വാഹനങ്ങളുടെ മറവില്‍ നിന്നതിനാല്‍ അപകടം ഒഴിവായി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ കാറില്‍ഉണ്ടായിരുന്ന സ്ത്രീകള്‍ റോഡില്‍ വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. പട്ടാമ്പി സ്വദേശികള്‍സഞ്ചരിച്ച കാറിന് നേരെയാണ് കൊമ്പനാന പാഞ്ഞടുത്ത്. കാടിറങ്ങി വരുന്ന ആനയെ കണ്ട് ഇവര്‍ റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നുഏറെ നേരം അവിടെ നിന്ന ശേഷമാണ് കാട്ടാന കാടുകയറിയത്.

*നെല്ലിയാമ്പതിയിൽ കുരങ്ങിന് മദ്യം നൽകി വിനോദസഞ്ചാരികൾ*

മദ്യനിരോധിത മേഖലയായ നെല്ലിയാമ്പതിയിൽ കുരങ്ങിന് മദ്യം നൽകി വിനോദസഞ്ചാരികൾ. ബൊലേറോ വാഹനത്തിലെത്തിയ ആളുകളാണ് കുരങ്ങിന് മദ്യം നൽകിയത്. കുരങ്ങിന് മദ്യംനൽകിയത്. നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾ മദ്യം കൊണ്ടുപോകുന്നത് പരിശോധിക്കാൻ ചെക്ക്പോസ്റ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വന്യജീവികളെ ഉപദ്രവിക്കരുതെന്ന് കർശനനിയമമുള്ളപ്പോഴാണ് വിനോദസഞ്ചാരികൾ മദ്യം നൽകിയത്.

നാലു വർഷമായിട്ടുള്ള സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധ

എടപ്പാൾ: പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധയും മകൻഅതീന്ദ്രനും. നാലു വർഷമായി തുടരുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെസന്തോഷമാണ് ഇവർക്ക്. എടപ്പാൾ വെങ്ങിനിക്കരയിൽ താമസിക്കുന്ന 64 കാരിയായ രാധയുടെഏറെ നാളത്തെ ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത്. പട്ടയത്തിനായി പലകുറി അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങളാൽ അപേക്ഷ നിഷേധിക്കപ്പെട്ടു.  ഒടുവിൽ രണ്ടാം പിണറായി സർക്കാർ തന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചതിലുള്ളസന്തോഷം മകൻ അതീന്ദ്രൻ  മറച്ചുവെക്കുന്നില്ല. തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാൻസഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാധ പറഞ്ഞു. വിധവയായ രാധയ്ക്ക് കൈവശാവകാശസർട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ചസന്തോഷത്തിലാണ് രാധ.