ജപ്പാനിലെ കിഴക്കൻ തീരമായ ഹോൺഷു ദ്വീപിന് സമീപമുള്ള അമോറിയിൽ 7.5 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ 'മെഗാക്വേക്ക്' മുന്നറിയിപ്പ് പുറപ്പെടുവിച്ച് ജപ്പാൻകാലാവസ്‌ഥാ ഏജൻസി (ജെഎംഎ). അടുത്ത ദിവസങ്ങളിലായി 8 അല്ലെങ്കിൽ അതിൽ കൂടുതൽതീവ്രതയുള്ള വലിയ ഭൂകമ്പങ്ങൾക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരംപ്രതികൂല സന്ദർഭങ്ങൾ ഉണ്ടായാൽ നേരിടാൻ തയ്യാറായിരിക്കണമെന്നും എമർജൻസി കിറ്റുകൾതയ്യാറാക്കിവയ്ക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർഏതുസമയവും ഒഴിഞ്ഞുപോകാൻ തയ്യാറായിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
രാഹൂൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യം
ബലാത്സംഗക്കേസിൽ രാഹൂൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചു കോടതി. ബംഗളൂരുസ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യംഅനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യംഅനുവദിച്ചിരിക്കുന്നത്. ഹർജിയിൽ വിശദമായ വാദം കേട്ട കോടതിജാമ്യംഅനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചഉച്ചയ്ക്കാണ് മുൻകൂർജാമ്യഹരജിഫയൽചെയ്തത്.ബംഗളൂരു സ്വദേശിനിയായ 23കാരിയെ വിവാഹവാഗ്ദാനംനൽകിപീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇമെയിൽ ആയിനൽകിയ പരാതിഡിജിപിക്ക്കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ്ക്രൈംബ്രാഞ്ച്എഫ്ഐആർ രജിസ്റ്റർ ചെയ്തത്.എഫ്ഐആർ രജിസ്റ്റർ ചെയ്ത അവസരത്തിൽപരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട്പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലിസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാസാഹചര്യവുംസൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരികെപിസിസി പ്രസിഡൻ്റിന് ഇമെയൽ സന്ദേശംഅയച്ച് പരാതി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദിച്ചത്.
ഏഴ് ജില്ലകളിൽ നാളെ പൊതു അവധി: സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും മാത്രമല്ലസ്വകാര്യ മേഖലയിലും അവധി
സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്‌ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടു, ആദ്യ ആറു പ്രതികൾ കുറ്റക്കാർ
നടിയെ ആക്രമിച്ച കേസിലെ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിൽ കൂട്ടബലാൽസംഗംതെളിഞ്ഞെങ്കിലും ഗൂഡാലോചന കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ബലാൽസംഗകേസിൽ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഏഴും എട്ടും പ്രതികളെവെറുതെവിട്ടു. ഗൂഡാലനോചന കുറ്റം തെളിക്കാനാവാത്തതിനാലാണ് ദിലീപ് ഉൾപ്പെടെയുള്ളവരെവെറുതെ വിട്ടത്. എറണാകുളം സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ് ആണ് കേരളം കാത്തിരുന്ന വിധി പ്രഖ്യാപിച്ചത്. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറഞ്ഞത്. നടൻദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. വിധി പ്രസ്‌താവിക്കുന്ന ഇന്ന് എല്ലാപ്രതികളും കോടതിയിലെത്തിയിരുന്നു. സുനിൽ എൻ എസ്/ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്/ വടിവാൾ സലിം, പ്രദീപ്, ചാർലി തോമസ്, പിഗോപാലകൃഷ്‌ണൻ/ ദിലീപ്, സനിൽ കുമാർ/ മേസ്‌തിരി സനിൽ, ശരത് ജി നായർ എന്നിവരാണ്കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ.
“മതവിജ്ഞാനം ആവശ്യമായ അളവിൽ നൽകാതെ മക്കളെ ലിബറൽ പരിസരങ്ങളിൽ മേയാൻവിട്ടാൽ അത് മനസിലാകില്ല’; മുനവറലി തങ്ങൾക്കെതിരെ പരോക്ഷ വിമർശനം
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമനർഗീസിനെനിലപാടിനെ തള്ളിപ്പറഞ്ഞ് സമസ്ത കാന്തപുരം വിഭാഗം. വീടും പരിസരവുംആരോഗ്യകരമായി പരിപാലിക്കുന്ന സ്ത്രീ പള്ളിയിൽ പോകണം എന്ന് പറഞ്ഞാൽ അത്സ്വാതന്ത്ര്യമല്ല. അത് അമിതഭാരംചുമക്കാൻനിർബന്ധിക്കലാണ്. ഇത് തിരിച്ചറിയാനുള്ള ബോധം മതംപഠിച്ച മുസ്ലിംസ്ത്രീകൾക്കുണ്ടെന്ന് റഹ്മത്തുള്ള സഖാഫി എളമരംപറഞ്ഞു.മക്കൾക്ക്മതവിജ്ഞാനംആവശ്യമായഅളവിൽനൽകാതെ ലിബറൽപരിസരങ്ങളിൽമേയാൻ വിട്ടാൽ അത് മനസ്സിലാകില്ല. സമുദായത്തിന് മാതൃകയാകേണ്ടവർ ജാഗ്രത കൈവിടരുത്എന്നപരോക്ഷവിമർശനവും മുനവറലി ശിഹാബ് തങ്ങൾക്കെതിരെ സമസ്‌ത കാന്തപുരം വിഭാഗംഉന്നയിച്ചു. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഉടൻതന്നെ ഇതിൽമാറ്റുംവരുമെന്ന്പ്രതീക്ഷിക്കുന്നുഎന്നായിരുന്നുഫാത്തിമനർഗീസിന്റെപ്രതികരണം.കൊച്ചിയിൽനടന്നഹോർത്തൂസിലെ ചർച്ചയിലാണ്മുനവറലി തങ്ങളുടെ മകൾസ്ത്രീപള്ളികളിലെ പ്രവേശനത്തിൽ അനുകൂല നിലപാട് പറഞ്ഞത്.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ
ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിപൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎൻഎസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎൻഎസ് 64- എം ( തുടർച്ചയായ ബലാത്സംഗം ), ബിഎൻഎസ് 64- എച്ച് ( ഗർഭിണിയാണെന്ന് അറിഞ്ഞിട്ടുംബലാത്സംഗം), ബിഎൻഎസ് 89 ( നിർബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകളാണ്രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.
വെൽഡിങ് ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.
മലയിൻകീഴ്-മഞ്ചാടി റോഡിൽ മഞ്ചാടി സ്‌കൂളിന് സമീപത്തെ ബ്യൂട്ടി പാർലറിൽ വെൽഡിങ്ജോലിയ്ക്കിടെയാണ് അപകടമുണ്ടായത്. കരമന നെടുങ്കാട് സ്വദേശി ബാലരാമപുരംആലുവിളയിൽ താമസിക്കുന്ന വെങ്കിടേഷ്(28) ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു വെൽഡിംഗ്ജോലി നടന്നിരുന്നത്. ഇവിടെ നീളമുള്ള കമ്പി എടുത്ത് ഉയർത്തിയ സമയത്ത് കെട്ടിടത്തിന്മുകളിലൂടെ പോവുന്ന 11 കെവി വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. ഷോക്കടിച്ച് തെറിച്ച് വീണവെങ്കിടേഷിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ : ഐശ്വര്യ.ഏക മകൾ : വൈഗ.
*ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചാരണ ബോർഡിൽവേണ്ടെന്ന് നിർദേശം*
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഡിജിപി ആർശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രചാരണ ബോർഡുകളിലെ ശ്രീലേഖഐപിഎസ് എന്നത് തിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ആം ആദ്മി പാർട്ടിനൽകിയ പരാതിയിലാണ് നടപടി. എന്നാൽ ഐപിഎസ് വെട്ടാതെ മുന്നിൽ റിട്ടയേർഡ് എന്ന് ചേർക്കാനുള്ള നീക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയായ ശ്രീലേഖ, ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളിലൊരാളാണ്. ബിജെപിയുടെ വൈസ് പ്രസിഡന്റാണ് ആർ ശ്രീലേഖ.
ബോളിവുഡ് ഇതിഹാസനടൻ ധർമേന്ദ്ര അന്തരിച്ചു
ഇതിഹാസ താരം ധര്‍മേന്ദ്ര അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്ചികിത്സയിലായിരുന്നു. 89 വയസായിരുന്നു. നേരത്തെ രോഗാവസ്ഥ ഗുരുതരമായതോടെആശുപത്രിയില് പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ വീട്ടിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ലൈഫ്സപ്പോര്ട്ടിങ് സംവിധാനങ്ങളുടെ സഹായത്തിലായിരുന്നു ധര്‍മേന്ദ്രയുടെ മരണത്തോടെ ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടമായത് എക്കാലത്തേയും വലിയതാരങ്ങളില് ഒരാളെയാണ്. വാണിജ്യ സിനിമകളും സമാന്തര സിനിമകളും ഒരുപോലെ കൊണ്ടുപോയിരുന്ന കരിയറായിരുന്നു ധര്‍മേന്ദ്രയുടേത്. 1960ല്‍ 'ദില്‍ ഭി തേരാ, ഹം ഭി തേരാ' എന്നചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്ധര്മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ്ചെയ്യാനിരിക്കുകയാണ്. ചിത്രത്തിലെ ധര്‍മേന്ദ്രയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തിറങ്ങിയിരുന്നു. നടിഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായസണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.
എഡിജിപി എം ആർ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായപരാമർശം ഹൈക്കോടതി നീക്കി
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെതുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ്ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കോടതി ഇടപെടൽ നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്ന് കോടതിവിലയിരുത്തി. മുഖ്യമന്ത്രിക്കെതിരായ കോടതി പരാമർശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീൻനീക്കിയിട്ടുണ്ട്.










