പെരുമ്പിലാവ്: പെരുമ്പിലാവിൽ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി.പെരുമ്പിലാവ്ജംഗ്ഷനിലെ ഓട്ടോ പാർക്കിനു സമീപത്തും പഴയ കാലിചന്ത റോഡിലെ ടയർ റീസോൾ കടയ്ക്ക്സമീപത്ത് നിന്നുമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രണ്ടു മാസത്തോളം വളർച്ചയെത്തിയ 24, 17, സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടികളാണ് എക്സൈസ് ഇൻസ്പെക്ടർ റ്റി.എ. സജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.വെള്ളിയാഴ്ച രാവിലെ പത്തോടെ ചെടികൾകണ്ട് സംശയിച്ച നാട്ടുകാർ കുന്നംകുളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട്എക്സൈസ് ഉദ്യോസ്ഥ സംഘം സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തി ചെടികൾ സീൽ ചെയ്തുകൊണ്ടുപോയി. കഞ്ചാവ് ഉപയോഗിക്കുന്നവർ വിത്തുകൾ വലിച്ചെറിഞ്ഞുണ്ടാകുന്നവയാണ് ഇതെന്നുംഉദ്യേഗസ്ഥർ വ്യക്തമാക്കി.എസ് ഉദ്യോഗസ്ഥരായ എൻ.ആർ. രാജു, ഡി, ഫൽഗുണൻ, സന്തോഷ്സി.ബി. ഇ. എസ്. സംഗീത് എന്നിവർ നേതൃത്വം നൽകി .
തെരുവ് നായശല്ല്യം ജനങ്ങളുടെ ജീവന് പൊന്നാനി നഗരസഭ സംരക്ഷണം നൽകണം;കോൺഗ്രസ്
പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട്ജനങ്ങൾക്കും,വിദ്യാർത്ഥികൾക്കും, ഇരുചക്ര യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഭീഷണിയായിമാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽപൊന്നാനി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് നഗരസഭ പ്രദേശങ്ങളിലോ, ആളൊഴിഞ്ഞ സമീപപഞ്ചായത്ത് പ്രദേശങ്ങളിലോ സംരക്ഷിക്കുവാൻ നഗരസഭ തയ്യാറാവണമെന്ന് പ്രതിഷേധ ധർണ്ണഉദ്ഘാടനം ചെയ്ത് കൊണ്ട് ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പുന്നക്കൽ സുരേഷ് ആവശ്യപ്പെട്ടു.എംഅബ്ദുല്ലത്തീഫ് അധ്യക്ഷ വഹിച്ചു. കെ പി അബ്ദുൽ ജബ്ബാർ, മുസ്തഫ വടമുക്ക്, എൻ പി നബീൽ, ഉണ്ണികൃഷ്ണൻ പൊന്നാനി, എ പവിത്രകുമാർ, കെ ജയപ്രകാശ്, എൻ പി സേതുമാധവൻ, എംരാമനാഥൻ, പി വി ദർവേഷ്, കെ വി സക്കീർ,കെ പി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
അടുത്ത മാസം 13 ദിവസം ബാങ്ക് അവധി.
അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരുക്കും. ആർബിഐ കലൻഡർപ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പംരണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും. ഇതിന് പുറമെമതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. ഇടുക്കി ലൈവ്. എന്നാൽ, ഈ 13 ദിവസവുംകേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കണമെന്നില്ല. മറ്റ് പ്രദേശത്തെ ബാങ്ക് അവധികളിൽപലതും ഇവിടെ ബാധകമായേക്കില്ല. 🔷ഓഗസ്റ്റ് മാസത്തിൽ വരാനിരിക്കുന്ന 13 അവധി ദിവസങ്ങൾ : ഓഗസ്റ്റ് 1 - ഞായർ, ഓഗസ്റ്റ് 8 - ഞായർ, ഓഗസ്റ്റ് 14 - രണ്ടാം ശനി, ഓഗസ്റ്റ് 15 - ഞായർ, ഓഗസ്റ്റ് 22 - ഞായർ, ഓഗസ്റ്റ് 28 - നാലാം ശനി, ഓഗസ്റ്റ് 29 - ഞായർ ഓഗസ്റ്റ് 1 - ദ്രുക്പ ഷേസി (സിക്കിം), ഓഗസ്റ്റ് 8, 9 - മുഹറം, ഓഗസ്റ്റ് 11, 12- രക്ഷാബന്ധൻ, ഓഗസ്റ്റ് 13 - പേട്രിയോട്ട് ഡേ, ഓഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 16 - ഷഹൻഷാഹി, ഓഗസ്റ്റ് 18 - ജന്മാഷ്ടമി, ഓഗസ്റ്റ് 19 - ശ്രീകൃഷ്ണ ജയന്തി, ഓഗസ്റ്റ് 20 - ശ്രീകൃഷ്ണ അഷ്ടമി, ഓഗസ്റ്റ് 29 - തിതിഓഫ് ശ്രീമന്ത ശങ്കർദേവ, ഓഗസ്റ്റ് 31 - ഗണേശ ചതുർത്തി. ഈ അവധി ദിവസങ്ങളിൽ രാജ്യമെമ്പാടും ബാങ്ക് അവധി വരുന്നത് മേൽ പറഞ്ഞ ശനി, ഞായർദിനങ്ങളിലും സ്വാതന്ത്ര്യ ദിനം, ഗണേഷ ചതുർത്തി, ജന്മാഷ്ടമി, മുഹറം എന്നീ ദിവസങ്ങളിലാണ്. ബാക്കി അവധി ദിനങ്ങളിൽ ചിലത് മാത്രമാണ് കേരളത്തിന് ബാധകമാകുന്നത്.
അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്ന് പൊട്ടിക്കരഞ്ഞ യുവതിയെ വീട്ടിലെത്തിച്ച് സഹയാത്രികയായഅധ്യാപികയുടെ സ്നേഹതണൽ
എടപ്പാൾ: അച്ഛൻ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരുപരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്നേഹത്തണൽ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റർസാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്. കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കഴിഞ്ഞദിവസമാണ്സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയുംജോലിസ്ഥലത്തേക്കു പോകാൻ വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽനിന്ന് ഈ ബസിൽ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യംകാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോൺ സംഭാഷണത്തിന് ഒടുവിൽ കരച്ചിൽ ഉയർന്നതോടെഇരുവരും യുവതിക്കരികിലെത്തി. എറണാകുളത്തെ ഇൻഫോപാർക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ്നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാർത്തയറിഞ്ഞതോടെയാണ്കരച്ചിലുയർന്നത്. ദുഃഖത്തിൽ ഒപ്പം ചേർന്ന അധ്യാപികമാർ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോൾത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന്ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛൻ മരിച്ചതറിഞ്ഞ് തളർന്നുപോയ യുവതിയെ ഒറ്റയ്ക്ക്വിടാൻ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു. ഇരുവരും ചേർന്ന് ആലോചിച്ചു. ഒരാൾകൂടെപ്പോകാൻ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകർന്നൊരുയാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസിൽക്കയറി വീട്ടുകാരുടെ കരങ്ങളിൽ ആയുവതിയെ സുരക്ഷിതമായി ഏൽപ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടിൽതിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു. കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതൽ കോഴിക്കോടുവരെയുള്ളയാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.
ചാലിശ്ശേരി കവുക്കോട് തോട്ടിൽ മൃതദേഹം കണ്ടെത്തി
പാലക്കാട്- തൃശൂർ ജില്ലാ അതിർത്തിയായ ചാലിശ്ശേരി- കല്ലുംപുറം റോഡിലെ കവുക്കോട്പാലത്തിന്റെ താഴെയുള്ള തോട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കല്ലുമ്പുറം കൊള്ളഞ്ചേരിവീട്ടിൽ തങ്കത്തിന്റെ മകൻ മോഹനൻ (38) ന്റെതാണ് മൃതദേഹം. അവിവാഹിതനാണ്. ശനിയാഴ്ച്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ടത്. ഉടനെ പോലീസിൽവിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഇയാളെ കാണാതായതിനാൽ നാട്ടുകാർ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ പുല്ല് വെട്ടുന്നത് കണ്ടതായി പറയുന്നു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തിപ്രാഥമിക നടപടികൾ സ്വീകരിച്ചു.
ഓപ്പറേഷൻ കുബേര കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ-അബ്ദുൾ ഗഫൂർ വെളുത്തപ്പറമ്പിൽ ഹൗസ്കടുകശ്ശേരി എന്ന ആളെ കുറ്റിപ്പുറം പോലീസ് പിടികൂടി.
ഇയാൾ കുറ്റിപ്പുറം ഓവർബ്രിഡ്ജിന് താഴെ റൺസ് എന്ന പേരിൽ ബൈക്ക് ഷോപ്നടത്തിവരുകയാണ്. ഇയാളുടെ കടയിൽ നിന്നും വിവിധയാളുകളുടെ 5020 ഓളം ബ്ലാങ്ക് ചെക്ക്ലീഫുകൾ 20 ഓളം ബ്ലാങ്ക് മുദ്രപത്രങ്ങൾ നിരവധി RC ബുക്കുകൾ എന്നിവ പൊലീസ് റെയ്ഡ് നടത്തിപിടിച്ചെടുത്തു. അമിതമായ പലിശ യീടാക്കിയാണ് ഇയാൾ വാഹന വായ്പകൾ കൊടുത്തിരുന്നത്ത്. ഇതിന് ഈടായിവാങ്ങിവെച്ച രേഖകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന്റെ മറവിൽ അമിതപലിശക്ക് പണം കടംകൊടുത്തിരുന്നതായി പരാതിയുണ്ടായിരുന്നു. ഇയാൾ പൊലീസ് പിടിയിലായ വിവരമറിഞ്ഞ് നിരവധിയാളുകൾ പൊലീസിൽ പരാതിയുമായിഎത്തിയിട്ടുണ്ട്
വളാഞ്ചേരി വൈക്കത്തൂരില്‍ ഓടുപൊളിച്ചുമാറ്റി വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലെപ്രതി അറസ്റ്റിലായി.
കൊല്ലം സ്വദേശി സവാദിനെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വൈക്കത്തൂരിലെ വീടിനുള്ളില്‍ കയറി മോഷണം നടത്തിയ കേസിലാണ് കൊല്ലം സ്വദേശിയായസവാദിനെയാണ് (32)വളാഞ്ചേരി എസ് എച് ഒ ജിനേഷ് കെ ജെ യുടെ നിർദേശനുസുരണം si നൗഷാദ്, scpo ദീപക്,തിരൂർ ഡാൻസാഫ് ടീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു . ഓടുമാറ്റി വീട്ടില്‍കയറിയ പ്രതി 2 മൊബൈല്‍ ഫോണുകളും 1 ടാബുമാണ് മോഷണം നടത്തിയത്. തുടർന്ന് തിരൂർ ഡിവൈ എസ് പി വി വി ബെന്നി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിനോടൊപ്പം നടത്തിയഊർജിതമായ അന്വേഷണത്തിലാണ് പ്രതിയെയും മുതലുകളും കണ്ടെത്തിയത്.മോഷ്ടിച്ചഫോണുകള്‍ വില്‍പ്പനക്കായി എത്തിക്കാൻ സാധ്യത ഉള്ളതായി മനസ്സിലാക്കി മഫ്തിയിൽ കടയില്‍നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സവാദിനെ പിടികൂടാനായത്. മോഷണം നടത്തിയ തൊട്ടടുത്ത ദിവസം തന്നെ പിടികൂടാനായതായിപോലീസ്പറഞ്ഞു.പ്രതിക്കെതിരെ കൊല്ലം ജില്ലയില്‍ അടിപിടി കേസ് നിലവിലുണ്ട്. പ്രതിയെകുറിച്ച്കൂടുതല്‍ അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു.
ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
മലപ്പുറം: ജില്ലയിൽ മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഈമാസം 6ന്യു.എ.ഇയിൽ നിന്നെത്തിയ 35കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. 13ന് പനി തുടങ്ങി. 15ന്ശരീരത്തിൽ പാടുകൾ കണ്ടു. ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെമൂന്ന് പേർക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മങ്കിപോക്സ് സ്ഥിരീകരിച്ച രോഗിയുടെആരോഗ്യനില തൃപ്തികരമാണ്. മറ്റാർക്കും തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. സമ്പർക്കപട്ടികയിലുള്ള എല്ലാവരേയും നിരീക്ഷിച്ചു വരികയാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ഉടനെ കരിപ്പൂർ വിമാനത്തവാളത്തിൽ മങ്കി പോക്സിനെതിരായമുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. മങ്കി പോക്സ് രോഗത്തിനെ നേരിടാൻ ആരോഗ്യവകുപ്പ്സജ്ജമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക, മഞ്ചേരിമെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ.സജിത് കുമാർ എസ്, മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ അടിയന്തര യോഗംചേർന്ന് മുൻകരുതലുകൾ ശക്തമാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു.
മങ്കട പള്ളിപ്പുറം സ്കൂളിനു പുതിയ കെട്ടിടമായി
മങ്കട : പള്ളിപ്പുറം ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ആർ.എം.എസ്.എ., ജില്ലാ പഞ്ചായത്ത് പദ്ധതികളിൽഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടവും ലൈബ്രറി കം റീഡിങ് റൂമും നിർമിച്ചത്. പി.ടി.എ. പ്രസിഡന്റ് വി. മൻസൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഹുസൈൻ, ജില്ലാ പഞ്ചായത്തംഗം ടി.പി. ഹാരിസ്, കെ.പി. സൈഫുദ്ദീൻ, ജാഫർ വെള്ളക്കാട്ട്, കെ.എം. സീനത്ത്, വി.കെ. ജലാലുദ്ദീൻ, പ്രിൻസിപ്പൽ കെ.കെ. അജിത്ത്, പ്രഥമാധ്യാപിക കെ. മൈമൂന, ടി. രത്നാകരൻ, വി.പി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.
പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വര്‍ണാഭരണവും തട്ടിയെടുക്കുന്നയാള്‍ മലപ്പുറംവളാഞ്ചേരി പോലീസിന്റെ പിടിയിലായി.
തൃശൂര്‍ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫാണ് വളാഞ്ചേരിയില്‍ പിടിയിലായത്. വളാഞ്ചേരി സ്വദേശിയായ വയോധികയില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണം തട്ടിയെടുത്ത കേസിലാണ്അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് നാട്ടിക സ്വദേശിയായ പ്രതി യൂസഫ് വളാഞ്ചേരി ബസ്റ്റാന്റില്‍ വെച്ച്പ്രായമായ സ്ത്രീയെ ബോധപൂര്‍വം സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനംചെയ്തത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ എത്തിയ വയോധികയെ മിലിറ്ററി ഓഫീസറാണെന്നും പറഞ്ഞ്ഇയാള്‍ ആനുകൂല്യങ്ങള്‍ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വിശ്വാസം വന്ന സ്ത്രീകയ്യിലുണ്ടായിരുന്ന സ്വര്‍ണം ഊരിനല്‍കുകയായിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നിരന്തരമായിനടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതി യൂസഫ് വളാഞ്ചേരി പാലച്ചോട്, കുറ്റിപ്പുറം ചെല്ലൂര്‍ എന്നിവിടങ്ങളിലും സ്വര്‍ണാഭരണവുംപണവും തട്ടിയെടുത്തിട്ടുണ്ട്.സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് സഹായങ്ങള്‍ വാങ്ങിതരാമെന്ന്പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. തൃശൂരില്‍ ഇയാള്‍ക്കെതിരെ 10ഓളം കേസുകള്‍ നിലവിലുള്ളതായുംപോലീസ് അറിയിച്ചു. സമാനരീതിയില്‍ തിരൂരില്‍ വയോധികയെ പറഞ്ഞ് പറ്റിച്ച് പണവുംസ്വര്‍ണാഭരണവും കൈക്കലാക്കിയ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

