മങ്കട : പള്ളിപ്പുറം ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ആർ.എം.എസ്.എ., ജില്ലാ പഞ്ചായത്ത് പദ്ധതികളിൽഉൾപ്പെടുത്തി 60 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടവും ലൈബ്രറി കം റീഡിങ് റൂമും നിർമിച്ചത്.
പി.ടി.എ. പ്രസിഡന്റ് വി. മൻസൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഹുസൈൻ, ജില്ലാ പഞ്ചായത്തംഗം ടി.പി. ഹാരിസ്, കെ.പി. സൈഫുദ്ദീൻ, ജാഫർ വെള്ളക്കാട്ട്, കെ.എം. സീനത്ത്, വി.കെ. ജലാലുദ്ദീൻ, പ്രിൻസിപ്പൽ കെ.കെ. അജിത്ത്, പ്രഥമാധ്യാപിക കെ. മൈമൂന, ടി. രത്നാകരൻ, വി.പി. നൗഷാദ് എന്നിവർ പ്രസംഗിച്ചു.










