/പൊന്നാനി കർമ റോഡ് പാലം പണി തീരാറായി; ഒക്ടോബറിൽ തുറന്നേക്കും .

പൊന്നാനി കർമ റോഡ് പാലം പണി തീരാറായി; ഒക്ടോബറിൽ തുറന്നേക്കും .

പൊന്നാനിപുഴയോരപാതയായ കർമ റോഡിനെയും പൊന്നാനി മീൻപിടിത്ത തുറമുഖത്തെയുംബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ നിർമിച്ച പാലം ഒക്ടോബറിൽ ഗതാഗതത്തിനുതുറന്നുകൊടുത്തേക്കുംപാലം

നിർമാണം അവസാനഘട്ടത്തിലെത്തിപൊന്നാനിയിലെ ടൂറിസംഗതാഗത രംഗങ്ങളിൽ കുതിപ്പിന്വഴിയൊരുക്കുന്നതാണ് കർമ പാലം.

36.28 കോടി രൂപ ചെലവഴിച്ച് പള്ളിക്കടവിലാണ് പാലവും സമീപ റോഡും നിർമിക്കുന്നത്. 330 മീറ്റർനീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒൻപതുമീറ്റർ വീതിയുള്ള രണ്ടുവരിപ്പാതയാണുണ്ടാകുക.

കൈവരിയോടു കൂടിയ നടപ്പാതയുമുണ്ടാകുംപാലത്തിന്റെ

കോൺക്രീറ്റ് ജോലികൾ

പൂർത്തിയായിചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപറോഡുണ്ടാകുംകൂടാതെ 520 മീറ്റർ ഹാർബർ റോഡ് നവീകരിക്കുംസമീപ റോഡിൽഅഴുക്കുചാലുകളും തെരുവുവിളക്കുകളുമുണ്ടാകും.

പാലത്തിന്റെ മധ്യഭാഗത്തിന് 45 മീറ്റർ വീതിയും ആറുമീറ്റർ

ഉയരവുമാണുണ്ടാകുകകനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സമാകാത്തവിധത്തിലാണ് പാലം നിർമിച്ചിട്ടുള്ളത്ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ്സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

പാലം യാഥാർഥ്യമാകുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന്

പരിഹാരമാകുന്നതോടൊപ്പം ഹാർബറിൽനിന്നുള്ള

വാഹനങ്ങൾക്ക് കർമ പാതയിലൂടെ

ദേശീയപാതയിലേക്കെത്താനാകുംഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനായി

ഒട്ടേറെപ്പേരാണ് പുഴയോരപാതയായ

കർമ റോഡിലെത്തുന്നത്പാലം

തുറക്കുന്നതോടെ

ഇവിടെയെത്തുന്നവർക്ക്

ഹാർബറിലേക്കും മറ്റും എളുപ്പത്തിൽ എത്താനാകും