കൽപറ്റ: നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് വെട്ടി നുറുക്കി പുഴയിൽഎറിഞ്ഞ കേസില്‍ മുഖ്യപ്രതി ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ അറസ്റ്റിലാകുമ്പോൾ കൂടുതൽവിവരങ്ങൾ പുറത്ത്. ഷൈബിൻ അഷ്‌റഫിന്റെ ഭാര്യ മേപ്പാടി സ്വദേശി ഫസ്ന കൈപ്പഞ്ചേരിയെ (28) നിലമ്പൂർ പൊലീസ് വയനാട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ഒഴിവാക്കുന്നതിനായിമേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയ ഫസ്ന അവിടെനിന്ന് ഒളിവിൽപോകാൻശ്രമിക്കുമ്പോഴാണു പിടിയിലായത്._
_ഷാബാ ഷരീഫിനെ ഒളിവിൽ പാർപ്പിച്ച നിലമ്പൂർ മുക്കട്ടയിലെ സ്ഥിരം താമസക്കാരിയാണു ഫസ്ന. ഫസ്നയ്ക്കു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും തെളിവു നശിപ്പിക്കാൻ മറ്റുപ്രതികളെ സഹായിച്ചുവെന്നും അന്വേഷണസംഘം പറയുന്നു. ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടികഷണങ്ങളാക്കി എടവണ്ണ സീതിഹാജി പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ഒഴുക്കിയ ദിവസംരാത്രി ഫസ്നയും ഷൈബിനും മകന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചു. ഫസ്നയെപലപ്രാവശ്യം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും സഹകരിച്ചിരുന്നില്ല._
മൈസൂര്‍ സ്വദേശിയായ വൈദ്യനെ കൊലപ്പെടുത്തിയത് ഒരു വർഷം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ്. മൃതദേഹം കണ്ടെത്താനാകാത്ത കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകള്‍ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 2019 ഓഗസ്റ്റിലാണ് മൈസൂരു സ്വദേശിയായപാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത്. വ്യവസായിയായ നിലമ്പൂർ മുക്കട്ട ഷൈബിൻ അഷ്റഫും സംഘവും ആണ് വൈദ്യനെ തട്ടിക്കൊണ്ടുവന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോർത്താനായിരുന്നു ഇത്. ഒരു വര്‍ഷംചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്‍റെ രഹസ്യം പറഞ്ഞുകൊടുത്തില്ല. 2020 ഒക്ടോബറിൽ മര്‍ദ്ദനത്തിനിടെ ഷാബാ ഷരീഫ് മരിച്ചു.










