പരപ്പനങ്ങാടി*: സുന്നി മാനേജ്മൻ്റ് അസോസിയേഷൻ (SMA) പരപ്പനങ്ങാടി റീജിയണൽകൗൺസിൽ നടത്തി. പരപ്പനങ്ങാടി താജുൽ ഉലമ സ്ക്വയറിൽ നടന്ന സംഗമം അബ്ദുല്ലസഖാഫി.ചെട്ടിപ്പടിയുടെ അദ്ധ്യക്ഷതയിൽ SMA തിരൂരങ്ങാടി മേഖല സെക്രട്ടറി മുസ്ഥഫ മാസ്റ്റർതിരൂരങ്ങാടി ഉദ്ഘാടനം നിർവ്വഹിച്ചു.ഒരു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരണവുംഭാവി പദ്ധതികളും അവതരിപ്പിച്ചു. റീജിയണൽ പരിധിയിലെ മദ്രസ, പള്ളി, മറ്റു ഇതരസ്ഥാപനങ്ങൾക്ക് ആവശ്യമായ ശാക്തീകരണ ,സഹായ പദ്ധതികൾക്ക് കൗൺസിൽ രൂപം നൽകി. മുഹമ്മദ് ബാവ മുസ്ലിയാർ പദ്ധതി അവതരണവും മൊയ്തീൻ ചിറമംഗലം സ്വാഗതവും സലീം സഅദിനന്ദിയും നിർവ്വഹിച്ചു.










