/കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി 

കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേൽപിച്ച് യുവാവ് മാതൃകയായി 

പെരിന്തൽമണ്ണകളഞ്ഞ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് നല്‍കി യുവാവ് മാതൃകയായി.  പെരിന്തൽമണ്ണ ജനത ഹോം വേൾഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നാട്ടുകൽ സ്വദേശിസലീമാണ് മാതൃകയായത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷന് സമീപത്ത് നിന്നാണ്പണവും നിരവധി രേഖകളും അടങ്ങിയ പേഴ്സ് സലീമിന് ലഭിച്ചത്.

ഉടന്‍ തന്നെ സലീം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചുപേഴ്സില്‍ഉണ്ടായിരുന്ന രേഖകള്‍ പരിശോധിച്ച പോലീസിന് ലഭിച്ച ഹോസ്പിറ്റൽ ബില്ലിലെ നമ്പറില്‍ വിളിച്ച്പോലീസ് ഉടമസ്ഥനെ തിരിച്ചറിഞ്ഞുകടുങ്ങപുരം സ്വദേശി അഫ്സലിന്റേതായിരുന്നു പേഴ്സ്.

പെരിന്തൽമണ്ണയിലെ ഹോസ്പിറ്റലിലേക്ക് പോകും വഴിയാണ് അഫ്സലിന് പേഴ്സ് നഷ്ടമായത്പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വെച്ച് സലീം പേഴ്സിൻ്റെ ഉടമസ്ഥൻ അഫ്സലിന് പണവുംരേഖകളും അടങ്ങിയ പേഴ്സ് കൈമാറിമാതൃകപരമായ പ്രവർത്തനം നടത്തിയ സലീമിനെപെരിന്തൽമണ്ണ പോലീസ് അഭിനന്ദിച്ചു.