എടപ്പാൾ: ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി അതോറിറ്റിയോഗം ചേർന്നു. പാലത്തിന് താഴെയുള്ള വാഹന പാർക്കിങ് ഉൾപ്പെടെ നേരത്തേ എടുത്തതീരുമാനങ്ങൾ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചു. തൃശൂർ – കുറ്റിപ്പുറം റോഡുകളിൽബസുകൾ പാലം ഇറങ്ങി വരുന്ന ഭാഗത്ത് നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായിവ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ ബസുകൾ കയറ്റി നിർത്താൻ നിർദേശം നൽകും.
ഇത് ലംഘിക്കുന്ന ബസുകൾക്കെതിരെ നടപടിയെടുക്കും. ബസ് കാത്തിരിപ്പു കേന്ദ്രം മുന്നോട്ടു നീക്കിനിർമിക്കുന്നത് പരിഗണിക്കും. പാലത്തിന് താഴെ ബൈക്കുകൾ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിട്ട്പോകുന്നത് വ്യാപാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ നിരീക്ഷിക്കുന്നതിനായിവൊളന്റിയർമാരെ നിയോഗിക്കുന്നതിൽ ഉടൻ തീരുമാനമെടുക്കും. ഇതിനുള്ള തുക വ്യാപാരികൾനൽകണം. ഇക്കാര്യം പരിശോധിച്ച് മറുപടി നൽകാമെന്ന് വ്യാപാരി പ്രതിനിധികൾ അറിയിച്ചു.
പാലം ഇറങ്ങി വരുന്ന ഭാഗങ്ങളിൽ അപകടങ്ങൾ പതിവായതോടെ ഇവിടെ സ്ഥിരം സംവിധാനംഒരുക്കുന്നത് പരിഗണിക്കും. യോഗത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സി.രാമകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐകെ.ഖാലിദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്, കെ.പ്രഭാകരൻ, ഇ.പ്രകാശ്തുടങ്ങിയവർ പ്രസംഗിച്ചു.









