പോഷകമൂല്യത്തില്‍ മുന്‍പന്തിയിലുള്ള ചക്ക കൊണ്ടുള്ള സ്വാദിഷ്ടമായ പലഹാരങ്ങള്‍ ഒരുക്കിസംഘടിപ്പിച്ച ചക്ക മഹോത്സവം വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.
ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലാണ് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയുംകൂട്ടായ്മയില്‍ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചത്. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ആഘോഷം പ്രിന്‍സിപ്പല്‍സിസ്റ്റര്‍ ഭാഗ്യ ഉദ്ഘാടനം ചെയ്തു.എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ വീടുകളില്‍നിന്നും തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളാണ് ഫെസ്റ്റില്‍ പ്രദര്‍ശിപ്പിച്ചത്. ചക്കപ്പായസം, ഹല്‍വ, ബിരിയാണി, അച്ചാര്‍, ജാം, ചക്ക കോഫി, കട്ലറ്റ്, കസ്റ്റാര്‍ഡ് ,പുഡിങ്, ഉപ്പേരി തുടങ്ങി 300 ഓളംവിഭവങ്ങളാണ് ചക്ക ഫെസ്റ്റില്‍ ഉണ്ടായിരുന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ വിഭവങ്ങള്‍തയ്യാറാക്കിയ കുട്ടികള്‍ക്ക് ചക്കയുടെ ഗുണമേന്മയും ഔഷധമൂല്യവും തിരിച്ചറിയുന്ന പുതിയഅനുഭവം കൂടിയായി ചക്ക മഹോത്സവം.
മാതാപിതാക്കളും അധ്യാപകരുമാണ് ചക്ക ഫെസ്റ്റിന് വേണ്ടിയുള്ള വ്യത്യസ്തങ്ങളായ വിഭവങ്ങള്‍തയ്യാറാക്കാന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ടായിരുന്നത്. ഫാസ്റ്റ് ഫുഡിന് പിന്നാലെപറയുന്ന പുത്തന്‍ തലമുറയ്ക്ക് നാട്ടുമുറ്റത്തെ കൃഷിഫലങ്ങളില്‍ നിന്നുമുള്ള രുചികള്‍ ആസ്വദിക്കാന്‍അവസരമൊരുക്കുന്നതായിരുന്നു ചെറുപുഴ സെന്‍റ് ജോസഫ് ഹൈസ്കൂളിലെ ചക്ക ഫെസ്റ്റ്.










