ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു. പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപിനു കൂടുതല്‍ സ്ഥാനം നല്‍കുമെന്നാണ് വിവരം. ആദ്യഘട്ടമെന്ന നിലയിലാണു വക്താവാക്കുന്നത്.
ചാനല്‍ ചര്‍ച്ചയില്‍ ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസിനു വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടും.
